Cinema

ഇപ്പോൾ എല്ലാം ഒക്കെയാണ് സുഹൃത്തുക്കളെ, ആമി ഒരു തരം കാമ വിചാരങ്ങളുമില്ലാത്ത മറ്റേതൊരു മലയാളി പെൺകുട്ടിയെയും പോലെ സുശീലയും സുഭദ്രയുമാകുന്നു.... കമൽ സാറിനോടാ കളി !! ആർ ജെ സലിം

കമലേട്ടൻ എഴുതി തുടങ്ങുകയാണ് സുഹൃത്തുക്കളെ. ഒരു ദിവസം രാത്രി കമലേട്ടൻ എഴുതിക്കഴിഞ്ഞു കിടക്കാൻ പോയ നേരം അടുത്ത് വെച്ചിരുന്ന മലേനയുടെ സിഡിയിൽ നിന്ന് കുറച്ചു ലൈംഗികത കമലേട്ടന്റെ സ്ക്രിപ്റ്റിൽ രഹസ്യമായി കയറിപ്പറ്റുന്നു. ആശ്ചര്യമെന്നു പറയട്ടെ, കമലേട്ടൻ ആദ്യം കഥയുമായി സമീപിച്ചത് സിൽക്ക് സ്മിതയായി അഭിനയിച്ചു കഴിഞ്ഞു നിൽക്കുന്ന വിദ്യാ ബാലനെയാണ്. വിദ്യാ ബാലൻ പ്വൊളിയല്ലേ..!! ലൈംഗികതയ്ക്ക് സന്തോഷമായി. അത്ഭുതമെന്നു പറയട്ടെ, വിദ്യാ ബാലൻ പിന്മാറുന്നു.പകരം വന്നതോ മഞ്ജു വാരിയർ. പാവം ലൈംഗികതയ്ക്ക് വിഷമമായി.ഇനിയെന്ത് ചെയ്യും ? ഒകെ, ഇനി ഇവിടെ നിന്നിട്ടു കാര്യമില്ല തന്നെ. വിനയൻ സാർ അടുത്ത പടം പിടിക്കുന്നുണ്ട് എന്ന് കേട്ടു. കുളക്കടവ് സീൻ വല്ലതുമുണ്ടെങ്കിൽ അവിടെ പതുങ്ങിയിരിക്കാം. ഹല്ല പിന്നെ !!

ഇപ്പോൾ എല്ലാം ഒക്കെയാണ് സുഹൃത്തുക്കളെ, ആമി ഒരു തരം കാമ വിചാരങ്ങളുമില്ലാത്ത മറ്റേതൊരു മലയാളി പെൺകുട്ടിയെയും പോലെ സുശീലയും സുഭദ്രയുമാകുന്നു.... കമൽ സാറിനോടാ കളി !! ആർ ജെ സലിം

എന്നോ വെടി തീർന്നുപോയ സംവിധായകനാണ് ശ്രീ കമൽ. മൂന്നു പതിറ്റാണ്ടു നീണ്ട ഫിൽമോഗ്രഫിയിൽ ശുഭയാത്ര പോലത്തെ റീവാച് ക്വാളിറ്റി ഉള്ള സിനിമകൾ തൊട്ടു മിന്നാമിന്നിക്കൂട്ടം പോലത്തെ കൂട്ടക്കൊല സിനിമകൾ വരെ അദ്ദേഹം ചെയ്തിട്ടുണ്ട്. നിലവാരത്തിന്റെ കാര്യത്തിൽ ഒരു സ്ഥിരതയും പുള്ളി കത്തി നിന്ന കാലത്തു പോലും കാണിച്ചിട്ടില്ല. സത്യൻ അന്തിക്കാടിനെയെടുത്തു സിബി മലയലിൽ മുക്കിയെടുത്താൽ കമലായി. എല്ലാ പടത്തിലും ഒരു മഴ സീനുള്ളതൊഴിച്ചാൽ എവിടെയൊക്കെയോ സ്വന്തം ശൈലി കൊണ്ടുവരാനൊക്കെ ശ്രമിച്ചിട്ടുണ്ടെങ്കിലും കൃത്യമായൊരു ഫോമിൽ അത് ഇതുവരെയും തെളിഞ്ഞു വന്നതായി തോന്നിയിട്ടേയില്ല.

ഏതാണ്ട് അവസാനിച്ച കരിയറിൽ നിന്നും കമലിനെ തീയേറ്റർ സക്സസിലേക്കും പുരസ്കാരങ്ങളിലേക്കും തിരികെ എത്തിച്ച സിനിമായിരുന്നു സെല്ലുലോയിഡ്. ഇപ്പോഴും ഓർമയുണ്ട്, ഏതൊക്കെയോ നല്ല അഭിപ്രായങ്ങൾ വിശ്വസിച്ചു തീയേറ്ററിൽ തന്നെ കണ്ട സിനിമയായിരുന്നു സെല്ലുലോയിഡ്. എന്റമ്മേ, രണ്ടര മണിക്കൂർ അമേച്വർ നാടകം. നടന്ന ഒരു സംഭവത്തിന്റെ ഒട്ടും ബിലീവബിൾ അല്ലാത്ത റിക്രിയേഷൻ. അതിന്റെ കൂടെ പ്രിത്വിരാജിന്റെ നാടക അഭിനയവും ഒട്ടും ശരിയാവാത്തൊരു തിരുവനന്തപുരം സ്ലാങ്ങും. ആകെ എടുത്തു പറയാവുന്നൊരു കാര്യം പ്രിത്വിരാജിന്റെ വയസ്സൻ സമയത്തെ മെയ്ക് അപ് മാത്രമായിരുന്നു. പക്ഷെ മെയ്ക് അപ് കാണാൻ ദശാവതാരം കണ്ടാൽ പോരെ, സെല്ലുലോയിഡ് കാണണോ.. എത്ര വ്യത്യസ്തങ്ങളായ മെയ്ക്കപ്പ് !! പക്ഷെ കൈകാര്യം ചെയ്ത തീമിന്റെ പ്രസക്തിയും ജെസി ഡാനിയേൽ എന്ന മഹാനായ മനുഷ്യനോടുള്ള ആദര സൂചകമായിട്ടാകണം പടത്തിനു അവാർഡ് ഒഴിഞ്ഞു നേരമുണ്ടായില്ല.

അടുത്ത് ദാ വരുന്നു മാസ് കൂൾ ഏട്ടനുമായുള്ള കൊളാബോറേഷൻ - നടൻ. ലോക സിനിമയിൽ ആദ്യമായി നാടകത്തിനെ ബേസ് ചെയ്തു നാടകമുണ്ടാക്കി അതിനെ ഷൂട്ട് ചെയ്തു സിനിമയാക്കി കാണിച്ചു. ഏട്ടന്റെ ഗദ്ഗദമൊക്കെ ദേ ഇപ്പോഴുമെന്റെ തൊണ്ടയിലുണ്ട്. അടുത്തതാണ് അണ്ഡകടാഹ സൃഷ്ടി. ഉട്ടോപ്യയിലെ രായാവ്. മമ്മൂട്ടിക്ക് കാശു കൊടുക്കാതെ കടം പറഞ്ഞാണ് അഭിനയിപ്പിക്കുന്നതെന്നു മുഖം കണ്ടാൽ തന്നെയറിയാം. അഞ്ചു രൂപയുടെ അഭിനയം വേണ്ടിടത്തു അഞ്ചു പൈസയുടെ അഭിനയം പോലുമിടാതെ ഇക്ക കല്ല് പോലെ നീക്കുകയാണ്. ചിലപ്പോ മേയ്കപ് ഇട്ടതു വെയിലത്ത് നിന്ന് വിയർത്തപ്പോ ഉണങ്ങി ഉറച്ചു പോയതാവാനും മതി. എന്തായാലും ഇക്ക അനങ്ങിയില്ല. പടം ഓഖി ചുഴലിക്കാറ്റ് പോലെ ദുരന്തം വിതച്ചു കടന്നു പോയി. തീയേറ്റർ പരിസരത്തു ആളുകളില്ലാത്തത്കൊണ്ട് കാഷ്വാലിറ്റി ഒന്നും റിപ്പോർട് ചെയ്തു കണ്ടില്ല. തൊണ്ടി മുതലിലെ താത്ത പറയുന്നത് പോലെ, ജസ്റ്റ് മിസ്സായിപ്പോയി.

അങ്ങനെ പുള്ളിക്ക് റ്റെക്നിക് പിടികിട്ടി. ചരിത്രത്തിൽ പിടിച്ചു കളിച്ചാലേ രക്ഷയുള്ളൂ. കുറച്ചു ഹോട്ടായ ഏതെങ്കിലും ഹിസ്റ്റോറിക്കൽ ഫിഗറിനെയെടുത്തു പടം ചെയ്താലേ ആ പഴയ സെല്ലുലോയിഡ് റെയ്ഞ്ച് പിടിക്കാൻ പറ്റൂ. അപ്പൊ ദാണ്ടെ കിടക്കുന്നു മാധവിക്കുട്ടി ഉർഫ് കമലാ സുരയ്യ. അങ്ങനെ കമലേട്ടൻ എഴുതി തുടങ്ങുകയാണ് സുഹൃത്തുക്കളെ. ഒരു ദിവസം രാത്രി കമലേട്ടൻ എഴുതിക്കഴിഞ്ഞു കിടക്കാൻ പോയ നേരം അടുത്ത് വെച്ചിരുന്ന മലേനയുടെ സിഡിയിൽ നിന്ന് കുറച്ചു ലൈംഗികത കമലേട്ടന്റെ സ്ക്രിപ്റ്റിൽ രഹസ്യമായി കയറിപ്പറ്റുന്നു. ആശ്ചര്യമെന്നു പറയട്ടെ, കമലേട്ടൻ ആദ്യം കഥയുമായി സമീപിച്ചത് സിൽക്ക് സ്മിതയായി അഭിനയിച്ചു കഴിഞ്ഞു നിൽക്കുന്ന വിദ്യാ ബാലനെയാണ്. വിദ്യാ ബാലൻ പ്വൊളിയല്ലേ..!! ലൈംഗികതയ്ക്ക് സന്തോഷമായി. അത്ഭുതമെന്നു പറയട്ടെ, വിദ്യാ ബാലൻ പിന്മാറുന്നു.പകരം വന്നതോ മഞ്ജു വാരിയർ. പാവം ലൈംഗികതയ്ക്ക് വിഷമമായി.ഇനിയെന്ത് ചെയ്യും ? ഒകെ, ഇനി ഇവിടെ നിന്നിട്ടു കാര്യമില്ല തന്നെ. വിനയൻ സാർ അടുത്ത പടം പിടിക്കുന്നുണ്ട് എന്ന് കേട്ടു. കുളക്കടവ് സീൻ വല്ലതുമുണ്ടെങ്കിൽ അവിടെ പതുങ്ങിയിരിക്കാം. ഹല്ല പിന്നെ !!

പാവം കമൽ സാർ ഒടുവിൽ എല്ലാമറിയുന്നു. ഒരു ദുർബല നിമിഷത്തിൽ വിദ്യാബാലനെ കാസ്റ്റ് ചെയ്യാൻ തുനിഞ്ഞ മനസ്സിനെ ശപിക്കുന്നു. ഇപ്പോൾ എല്ലാം ഒക്കെയാണ് സുഹൃത്തുക്കളെ, ആമി ഒരു തരം കാമ വിചാരങ്ങളുമില്ലാത്ത മറ്റേതൊരു മലയാളി പെൺകുട്ടിയെയും പോലെ സുശീലയും സുഭദ്രയുമാകുന്നു. ആമി രാവിലെ മൂന്നു മണിക്ക് എഴുന്നേൽക്കുന്നു, ഭർത്താവിന് ചായ ഇട്ടു കൊടുക്കുന്നു, തുണി അലക്കുന്നു, കുട്ടികളെ സ്‌കൂളിൽ വിടുന്നു. പാത്രം മോറി അടുക്കള അടിച്ചു വാരി വിയർപ്പോടെ വന്നു രാവണയുന്നു. ഇടയ്ക്കു ടാങ്കിൽ വെള്ളം തീർന്നുപോയാൽ മോട്ടോറിട്ടു അത് കയറുന്ന ഗ്യാപ്പിൽ എന്തോ കഥയെഴുതുകയും ചെയ്യുന്നുണ്ട്. ലൈംഗികത പോയിട്ട് ലൈൻ കമ്പിയെപ്പോലും ആ പഞ്ചായത്തിൽപ്പോലും അടുപ്പിച്ചിട്ടില്ല. ഹും..കമൽ സാറിനോടാ കളി !!

വാൽ :

ആമി - ചേട്ടാ ചായ എടുക്കട്ടേ ചേട്ടാ ?
ചേട്ടൻ : വേണ്ടാ.. ഇന്നൊരു മൂഡില്ല. നീ വേണമെങ്കിൽ പോയിരുന്നു എന്തെങ്കിലും എഴുതിക്കോ.
ആമി : ശരി ചേട്ടാ..
ചേട്ടൻ : ആ പിന്നേ, ലൈംഗികതയൊന്നും വേണ്ട കേട്ടോ.നല്ല തൃശൂര്‍ മലയാളിപ്പെണ്ണാണ് നീ. അത് മറക്കണ്ട.
ആമി : ഓക്കേ ചേട്ടാ..

#TAGS : r-j-salim   kamal  

advertisment

News

Super Leaderboard 970x90