"സിനിമകളിലെ ഒറ്റയാൾ ഹീറോയിസമല്ല ജനാധിപത്യം"......ആർ ജെ സലിം എഴുതുന്ന ലേഖനം

ഒരു സിനിമയെ അകത്തു നിന്നും പുറത്തു നിന്നും വിഴുങ്ങാൻ കെൽപ്പുള്ള നായകന്മാരാണ് ഇവരൊക്കെയും. അതിന്റെ പ്രിവിലേജിന്റെ തഴമ്പിൽ സിനിമയിൽ നേടാവുന്നതൊക്കെ നേടി എന്ന് തോന്നുമ്പോഴുള്ള കഴപ്പാണ് ഇവരെ സംബന്ധിച്ച് രാഷ്ട്രീയ പ്രവേശനം. നല്ല തണുപ്പു മുറിയിൽ കുറച്ചു നേരമിരുന്നാൽ ലേശം വെയില് കൊള്ളാൻ തോന്നുന്ന പോലെയൊരു ഇത്. ആദ്യത്തെ തുള്ളി വിയർപ്പു പൊടിയുമ്പോഴേക്ക് തിരികെ കയറാൻ തോന്നുന്ന അത്ര നേരത്തെ ആഡംബരമേയുള്ളു...

"സിനിമകളിലെ ഒറ്റയാൾ ഹീറോയിസമല്ല ജനാധിപത്യം"......ആർ ജെ സലിം എഴുതുന്ന ലേഖനം

മിഥുനത്തിലെ നെടുമുടി വേണു തേങ്ങാ ഉടയ്ക്കുന്നതുപോലെ ആയിരുന്നു കുറേക്കാലമായി രജനി കാന്തിന്റെയും കമൽ ഹാസന്റെയും രാഷ്ട്രീയ പ്രവേശന "ഭീഷണി". ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്ന് പറയാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ ഒരുപാട് മാറി. കൂട്ടത്തിലെ കള്ള നാണയം ഉറപ്പായും രജിനിയാണ്. മേക്കപ്പില്ലാത്ത പച്ച മനുഷ്യനായി ഹിമാലയ സാനുക്കളിൽ അലഞ്ഞു നടക്കുന്ന യോഗി വര്യനായ സൂപ്പർ സ്റ്റാറിനറിയാം ജനങ്ങളുടെ എന്ത് വികാരത്തിൽ പിടിച്ചു മാർക്കെറ്റ് ചെയ്യണമെന്ന്. സിനിമയിൽ നിന്ന് കിട്ടുന്ന കോടിക്കണക്കിനു കാശുകൊണ്ട് പണക്കാർക്ക് മാത്രം എത്തി നോക്കാവുന്ന സ്‌കൂളും ഓഡിറ്റോറിയവും പണിതതും, പിറന്നാൾ ദിവസം കൊടുക്കുന്ന നൂറു രൂപ ഭിക്ഷയുമാണ് രജനിയുടെ ആത്മീയത. ബാബയിൽ ഈ ചെമ്പ് ഒരിക്കൽ നല്ലപോലെ തെളിഞ്ഞതാണ്. ഇന്നിപ്പോൾ കാറ്റ് അനുകൂലമായപ്പോൾ വീണ്ടും തൂറ്റാനിറങ്ങിയതാണ്.

തീയേറ്ററിന്റെ ഇരുട്ടിലെ തണുപ്പിൽ, അനീതിക്കെതിരെ പൊരുതുന്ന, അസമത്വത്തിനെതിരെ വാളെടുക്കുന്ന, രണ്ടര മണിക്കൂർ മാസ് ഡയലോഗുകൾ മാത്രം ഉരുവിട്ട്, ചുമരുകളെ കമ്പനം കൊള്ളിക്കുന്ന ഹീറോയിക് സംഗീതത്തിനും കൈയ്യടികൾക്കുമിടയിൽ സ്ലോ മോഷനിൽ നടന്നു വരുന്ന താര ശരീരമായ നായകൻ ഒരു ഘട്ടം കഴിഞ്ഞു അതി നാർസിസത്തിലേക്കു വീണില്ലെങ്കിലേ അത്ഭുതമുള്ളു. 'എല്ലാം ഞാനേ' എന്ന് അയാളുടെ പളുങ്കു ജീവിതം അയാളെ വിശ്വസിപ്പിച്ചില്ല എങ്കിലാണ് അത്ഭുതം.

"സിനിമകളിലെ ഒറ്റയാൾ ഹീറോയിസമല്ല ജനാധിപത്യം"......ആർ ജെ സലിം എഴുതുന്ന ലേഖനം

സിനിമയുടെ ചതുരത്തിനുള്ളിരുന്നു രാഷ്ട്രീയക്കാരൊക്കെ കള്ളന്മാരെന്നും, നാടിവർ കുട്ടിച്ചോറാക്കുന്നു എന്നും ചാപ്പ കുത്തി അരാഷ്ട്രീയതയും അബദ്ധ രാഷ്ട്രീയവും തുണി മുഷിയാതെ, വിയർപ്പു നനയാതെ, പോക്കറ്റ് നിറച്ചു, പ്രോഫിറ്റ് ഷെയറും സ്വന്തമാക്കി പടച്ചു വിടുന്നതുപോലെയല്ല വ്യാവഹാരിക രാഷ്ട്രീയം പയറ്റാനിറങ്ങുന്നത്. അവിടെ നിങ്ങൾക്ക് കാറിന്റെ ജനലിൽക്കൂടി കൈ വീശി രക്ഷപെടാൻ എപ്പോഴും സാധിച്ചെന്നു വരില്ല. ജനങ്ങൾക്ക് ദർശനം നൽകി ഒളിച്ചോടാനും സാധിക്കണമെന്നില്ല. നിലപാടുകൾ എടുക്കേണ്ടി വരും. വാ തുറന്നു സ്വന്തം വാക്കുകൾ ആദ്യമായി പറയേണ്ടി വരും. എഴുതിക്കൊടുക്കാത്ത ചോദ്യങ്ങളെ നേരിടേണ്ടി വരും. ചെമ്പ് തെളിയുന്ന പരിപാടിയാണത്. അവിടെ നിങ്ങൾ ഇതുവരെയും ശീലിച്ച ഉടയോൻ കളി വിലപ്പോവില്ല.

കമൽ ഭേദമാണ്. കേൾക്കുന്നവർക്ക് സുഖിക്കുന്ന ഭാഷയല്ല എപ്പോഴും അദ്ദേഹത്തിന്റേത്. പക്ഷെ രാഷ്ട്രീയപരമായി സ്വന്തം നിലയെവിടെ എന്നറിയാതെ കമലും കിടന്നു കറങ്ങുകയാണ്. രണ്ടു ലോകങ്ങൾക്കിടയിൽ പെട്ട് പോകുക എന്ന് ഇംഗ്ലീഷിൽ പറയുന്ന പോലെയാണ് കമലിന്റെ രാഷ്ട്രീയ സാന്നിധ്യം. പരന്ന വായനയുടെ ബലം കൊണ്ടും ഭാഷയുടെ മേലുള്ള അപാരമായ കമാൻഡ് കൊണ്ടും ബുദ്ധി കൊണ്ടും കമലിന് ഇന്നല്ലെങ്കിൽ നാളെ ഒരു നിലനിൽപ് സാധ്യമാണെന്ന് തന്നെ കരുതുന്നു. രജനി അവിടെയും കള്ള നാണയമാണ്.

വിചാരിച്ച വിജയം ലഭിക്കാത്ത ആദ്യ തിരഞ്ഞെടുപ്പ് കഴിഞ്ഞു പിന്നീടുള്ള തിരഞ്ഞെടുപ്പിൽ വിജയകാന്ത് തന്റെ ഇലക്റ്ററേയ്റ്റിനോട് പറഞ്ഞത് ഇനി എനിക്ക് വോട്ടു ചെയ്തില്ലെങ്കിൽ ഓരോന്നിനെയായി ഞാൻ വന്നു തല്ലുമെന്നാണ്. TDP എമ്മെല്ലേ ബാലയ്യയുടെ ദാർഷ്ട്യം ഇപ്പോൾ അവിടെ ഒരു വാർത്ത പോലുമല്ല. ഇവരുടെ തൊഴിൽ മേഖലയായ സിനിമയിൽ, പ്രത്യേകിച്ച് തമിഴ് തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ ഇപ്പോഴും നടപ്പു രീതി മാടമ്പിത്തരം തന്നെയാണ്. ഒരു സിനിമയെ അകത്തു നിന്നും പുറത്തു നിന്നും വിഴുങ്ങാൻ കെൽപ്പുള്ള നായകന്മാരാണ് ഇവരൊക്കെയും. അതിന്റെ പ്രിവിലേജിന്റെ തഴമ്പിൽ സിനിമയിൽ നേടാവുന്നതൊക്കെ നേടി എന്ന് തോന്നുമ്പോഴുള്ള കഴപ്പാണ് ഇവരെ സംബന്ധിച്ച് രാഷ്ട്രീയ പ്രവേശനം. നല്ല തണുപ്പു മുറിയിൽ കുറച്ചു നേരമിരുന്നാൽ ലേശം വെയില് കൊള്ളാൻ തോന്നുന്ന പോലെയൊരു ഇത്. ആദ്യത്തെ തുള്ളി വിയർപ്പു പൊടിയുമ്പോഴേക്ക് തിരികെ കയറാൻ തോന്നുന്ന അത്ര നേരത്തെ ആഡംബരമേയുള്ളു.

"സിനിമകളിലെ ഒറ്റയാൾ ഹീറോയിസമല്ല ജനാധിപത്യം"......ആർ ജെ സലിം എഴുതുന്ന ലേഖനം

തൂത്തുക്കുടിയിൽ വെടിവെപ്പിനെ കുറിച്ച് സ്റ്റയിൽ മന്നൻ സൊന്നത് അവിടത്തെ സമൂഹ വിരോധികൾ പോലീസിനെ അടിച്ചതുകൊണ്ടാണ് അവർ വെടി വെച്ചത് എന്നാണ്. ബിജെപി ഐറ്റി സെല്ലിൽ നിന്നാണോ താങ്കൾക്ക് ഈ വിലപ്പെട്ട വിവരം ലഭിച്ചത് എന്ന് കൂടി പറഞ്ഞാൽ നല്ലത്. ഇനിയൊരു സംശയമേ ഉള്ളു. എത്ര കിട്ടി ? താൻ കണ്ടു ശീലിച്ച ഓട്ടോഗ്രാഫ് മേടിക്കാൻ നിരന്നു നിൽക്കുന്ന ഫാൻസല്ല, ചോദ്യം ചോദിക്കുന്ന ജനങ്ങളാണ് തന്റെ മുന്നിലെന്ന് അവരോടു ഒച്ചയിട്ടു കയർക്കുന്നതിനു മുൻപ് രജനി മനസ്സിലാക്കണമായിരുന്നു.

ഇവർ കൊണ്ട് വരുന്ന രാഷ്ട്രീയ സംസ്കാരം തന്നെ ജനാധിപത്യത്തിന് ഭീഷണിയാണ്. സിനിമയിലെ മാസ് നായകനെ അനുസ്മരിപ്പിച്ചു ആളും ആരവവും ആർത്തിരമ്പലുകളും ഒപ്പിച്ചു കൂട്ടി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്ന ഇവർ ജനങ്ങളെ തന്നിലേക്കൊതുക്കുകയാണ് ചെയ്യുന്നത്. ജനാധിപത്യം ഇവരുടെ മൂന്നാം കിട സിനിമകളിലെ ഒറ്റയാൾ ഹീറോയിസമല്ല എന്ന് എന്നാണിവരൊന്നു മനസ്സിലാക്കുന്നത്. ഗോത്രീയതയുടെ മറ്റൊരു ആവിഷ്കാരമാണ് ഇവരുടെ രാഷ്ട്രീയ സങ്കല്പം തന്നെ. രണ്ടര മണിക്കൂർ കൊണ്ട് എല്ലാം സുലാനാക്കി കൊടുക്കുന്ന പരിപാടിയല്ല സാർ ജനാധിപത്യം. അത് താമസിയാതെ താര ദേഹങ്ങൾക്കു മനസ്സിലാക്കി കൊടുക്കാൻ അവിടങ്ങളിലെ ജനങ്ങൾക്ക് സാധിക്കട്ടെ. പണ്ട് പ്രജാ രാജ്യം പൂട്ടിക്കെട്ടി ചിരഞ്ജീവി ഓടിയത് പോലെ രജിനിയും ഓടേണ്ടി വരും. അല്ലെങ്കി പിന്നെന്തൊന്നു ജനാധിപത്യം.

advertisment

News

Related News

    Super Leaderboard 970x90