Cinema

ജനമനസ്സുകള്‍ കീഴടക്കി 'ക്വീന്‍'; നിരാശപ്പെടുത്തി 'ദൈവമമേ കൈതൊഴാം K കുമാറാകണം' - റിവ്യൂ വായിക്കാം

പൂര്‍ണ്ണമായും, നവാഗതരുടെ സംരംഭം എന്ന നിലയില്‍, ഒരു അമച്വര്‍ ശ്രമമായി കടന്നു വരികയും വിജയിക്കുകയും ചെയ്യുകയാണ് 'ക്വീന്‍' എന്ന ചിത്രം. 'ക്വീന്‍' എന്ന ചിത്രത്തില്‍ സുപ്രധാനവും ശ്രദ്ധേയമായ ഒരു റോളിലെത്തുന്ന സലിംകുമാര്‍ എന്ന നല്ല നടന്‍, പക്ഷേ മലയാള സിനിമയോടു ചെയ്ത കൊടു ക്രൂരതയായി വേണം 'ദൈവമമേ കൈതൊഴാം K കുമാറാകണം' എന്ന അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭത്തെ കാണാന്‍.അറിയാത്ത ജോലി അമിത ആത്മവിശ്വാസത്തോടെ ഇനിയും സലിംകുമാര്‍ തുടരുമോ എന്ന ഭയം മാത്രമാണ് ഇപ്പോള്‍ ബാക്കി..

 ജനമനസ്സുകള്‍ കീഴടക്കി 'ക്വീന്‍'; നിരാശപ്പെടുത്തി 'ദൈവമമേ കൈതൊഴാം K കുമാറാകണം' - റിവ്യൂ വായിക്കാം

രണ്ടു മലയാള ചിത്രങ്ങള്‍ കണ്ടതില്‍ ഒന്ന് നല്ല ഒരു സിനിമാ സാധ്യതയും മറ്റൊന്ന് വലിയ ഒരു സിനിമാ അതിക്രമവുമായി അനുഭവപ്പെട്ടു. പൂര്‍ണ്ണമായും, നവാഗതരുടെ സംരംഭം എന്ന നിലയില്‍, ഒരു അമച്വര്‍ ശ്രമമായി കടന്നു വരികയും വിജയിക്കുകയും ചെയ്യുകയാണ് 'ക്വീന്‍' എന്ന ചിത്രം. സംവിധായകന്‍ ഡിജോ ജോസ് ആന്‍റണി മുതല്‍ അഭിനേതാക്കള്‍ സാനിയയും (മഴവില്‍ മനോരമ ഡി ഫോര്‍ ഡാന്‍സ്) മിഥുനും ഉള്‍പ്പെടെ എല്ലാവരും ആദ്യമായി സിനിമയില്‍ എത്തിയാണ്-അതും ജെബിന്‍ ജോസഫ് ആന്റണി എന്ന ഒരു പുതിയ തിരക്കഥാകൃത്തിന്റെ രചനയെ ആശ്രയിച്ചാണ്, കാണാവുന്നതും സാധ്യതയുളളതുമായ ഒരു ചിത്രമാക്കി ഈ സിനിമയെ നിലനിര്‍ത്തുന്നത് എന്നത് ശ്രദ്ധേയമാണ്. സിനിമയിലെ ഈ വേറിട്ട പരീക്ഷണം അതുകൊണ്ടുതന്നെ ഒട്ടും നിസ്സാരമല്ല തന്നെ..!

'ക്വീന്‍' എന്ന ചിത്രത്തില്‍ സുപ്രധാനവും ശ്രദ്ധേയമായ ഒരു റോളിലെത്തുന്ന സലിംകുമാര്‍ എന്ന നല്ല നടന്‍, പക്ഷേ മലയാള സിനിമയോടു ചെയ്ത കൊടു ക്രൂരതയായി വേണം 'ദൈവമമേ കൈതൊഴാം K കുമാറാകണം' എന്ന അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭത്തെ കാണാന്‍. ജയറാമിനെ പോലെ ഒരു നടനെ കുറെക്കൂടി ദയനീയമായ ഒരു പരിസരത്തിലെത്തിച്ചു എന്നതുമാത്രമാണ് ഈ ചിത്രത്തിന്റെ ആകെ ഫലം. ലിംഗ അസമത്വവും വിവേചനവും ഒക്കെ സിനിമയുടെ അടിയില്‍ കിടക്കുന്ന പപ്രമേയമായിരുന്നെങ്കിലും, അതിന് കോമഡിയെ ഒരു മാധ്യമമായി പ്രയോജനപ്പെടുത്താനുളള ദീന പരിശ്രമമാണെങ്കിലും ഈവിധം, ആളുകള്‍ തിയേറ്ററില്‍ നിന്ന് പലവഴിക്ക് ഇറങ്ങിയോടുന്ന വിധം സിനിമ ഉണ്ടാക്കുക എന്നത് അത്ര എളുപ്പമല്ലെന്നു പറയാം..! അറിയാത്ത ജോലി അമിത ആത്മവിശ്വാസത്തോടെ ഇനിയും സലിംകുമാര്‍ തുടരുമോ എന്ന ഭയം മാത്രമാണ് ഇപ്പോള്‍ ബാക്കി..!!

Reghunathan Parali ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്   

advertisment

News

Super Leaderboard 970x90