നിര്‍ത്തിനെടാ… മരിച്ചിട്ടും എനിക്കൊരു സമാധാനം തരില്ലേ… പ്രാണന്‍ പോയപ്പോള്‍ മോങ്ങിക്കൊണ്ട് വന്നേക്കുന്നു...!

പൊരിവെയിലത്ത് നിങ്ങളുടെ ആര്‍ത്തട്ടഹാസങ്ങളും സഹിച്ച് ഇടുങ്ങിയ വഴികളിലൂടെ ദൈവത്തെയും തലയിലേറ്റി, ഏന്തിവലിഞ്ഞ് നടക്കുന്നത് കണ്ട് ദൈവം തലയ്ക്ക് കൈ വെച്ചുപോയിട്ടുണ്ട്. ഞാനിതൊന്നും അറിഞ്ഞില്ല ശിവസുന്ദരാ, എന്നോട് നീ ക്ഷമിക്കണം എന്ന് ദൈവം തലകുനിച്ചിട്ടുണ്ട്.

നിര്‍ത്തിനെടാ… മരിച്ചിട്ടും എനിക്കൊരു സമാധാനം തരില്ലേ… പ്രാണന്‍ പോയപ്പോള്‍ മോങ്ങിക്കൊണ്ട് വന്നേക്കുന്നു...!

തിരുവമ്പാടി ശിവസുന്ദരന്‍ എന്ന ആന ചെരിഞ്ഞതറിഞ്ഞ് അടുത്തുവന്നും അടുത്തില്ലാതെയും കണ്ണീര്‍പ്രളയമൊഴുക്കിക്കൊണ്ടിരിക്കുന്നവരോട് തിരുവമ്പാടി ശിവസുന്ദരന്‍ എന്ന മരിച്ചുപോയ ആന ഇങ്ങനെ പറഞ്ഞു: നിര്‍ത്തിനെടാ… മരിച്ചിട്ടും എനിക്കൊരു സമാധാനം തരില്ലേ… സ്വാതന്ത്ര്യം വേണമെന്ന് ഒച്ചയുയര്‍ത്തിയപ്പോള്‍ ,കാട്ടിലേക്ക് തിരിച്ചുപോകണമെന്ന് ചെവിയാട്ടിയപ്പോള്‍ , പ്രണയിക്കണമെന്ന് തുമ്പിക്കൈയുയര്‍ത്തിയപ്പോള്‍ നിങ്ങള്‍ എന്റെ ഇടംങ്കണ്ണില്‍ തോട്ടി കൊണ്ട് കുത്തി, കാലിലെ മുറിവില്‍ ചങ്ങലയിട്ട് വലിച്ചു, മുറിവിലേക്ക് തുടലുകളുടെ തടിപ്പ് കൂട്ടിവെച്ചു.

പൊരിവെയിലത്ത് നിങ്ങളുടെ ആര്‍ത്തട്ടഹാസങ്ങളും സഹിച്ച് ഇടുങ്ങിയ വഴികളിലൂടെ ദൈവത്തെയും തലയിലേറ്റി, ഏന്തിവലിഞ്ഞ് നടക്കുന്നത് കണ്ട് ദൈവം തലയ്ക്ക് കൈ വെച്ചുപോയിട്ടുണ്ട്. ഞാനിതൊന്നും അറിഞ്ഞില്ല ശിവസുന്ദരാ, എന്നോട് നീ ക്ഷമിക്കണം എന്ന് ദൈവം തലകുനിച്ചിട്ടുണ്ട്. എന്നിട്ടിപ്പോള്‍ എന്തോ ഭാഗ്യത്തിന് പ്രാണന്‍ പോയപ്പോള്‍ മോങ്ങിക്കൊണ്ട് വന്നേക്കുന്നു.

advertisment

News

Related News

    Super Leaderboard 970x90