Thozhil

പിഎസ്‌സിയ്ക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതിയില്ലെങ്കിൽ ഇനി പിഴ അടയ്ക്കണം

അപേക്ഷയോടൊപ്പം തന്നെ 100 രൂപ കൂടി വാങ്ങും.പരീക്ഷ എഴുതിയവർക്ക് തുക തിരിച്ച് തന്നെ നൽകും.അതേസമയം എഴുതാത്തവരുടെ തുക പിഎസ്‌സിയിലേക്ക് വകമറ്റും.അതുപോലെതന്നെ പരീക്ഷയ്ക്ക് 40 ദിവസം മുൻപ് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ അവസരമുണ്ടാകും....

പിഎസ്‌സിയ്ക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതിയില്ലെങ്കിൽ ഇനി പിഴ അടയ്ക്കണം

പിഎസ്‌സി പരീക്ഷയ്ക്ക്  അപേക്ഷിച്ചിട്ട് പരീക്ഷ എഴുതിയില്ലെങ്കിൽ  ഇനി പിഴ ഏർപ്പെടുത്തുമെന്ന് ചെയർമാൻ എൻകെ സക്കീർ.ഒരു അപേക്ഷകന് പരീക്ഷ നടത്താൻ പിഎസ്‌സി യ്ക്ക് വരുന്ന ചിലവ് 500 രൂപയാണ്.പരീക്ഷ എഴുതാതിരിക്കുന്നതിലൂടെ ഈ തുക വെറുതെ പോകുകയാണ്.അതുകൊണ്ടാണ് പിഴ ഏർപ്പെടുത്തുന്നത്.വലിയ ഒരു വിഭാഗം പേരും അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്ത അവസ്ഥയാണ്.5 ലക്ഷം പേർ അപേക്ഷിച്ച പരീക്ഷയ്ക്ക് 3 ലക്ഷം എഴുതിയ അവസ്ഥയുണ്ട്.

അപേക്ഷയോടൊപ്പം തന്നെ 100 രൂപ കൂടി വാങ്ങും.പരീക്ഷ എഴുതിയവർക്ക് തുക തിരിച്ച് തന്നെ നൽകും.അതേസമയം എഴുതാത്തവരുടെ തുക പിഎസ്‌സിയിലേക്ക് വകമറ്റും.അതുപോലെതന്നെ പരീക്ഷയ്ക്ക് 40 ദിവസം മുൻപ് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ അവസരമുണ്ടാകും.അതുകഴിഞ്ഞാൽ ആർക്കും ഹാൾടിക്കറ്റ് നൽകില്ലെന്ന് ചെയർമാൻ പറഞ്ഞു.കെഎഎസ് പരീക്ഷയുടെ സിലബസും ഘടനയും രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കും.സിവിൽ സർവീസ് പരീക്ഷപോലെ ആദ്യം പ്രിലിമിനറി പരീക്ഷയും അതിൽ നിന്നും തെരഞ്ഞെടുക്കുന്നവർക്ക് മെയിൻപരീക്ഷയും ഇന്റർവ്യൂവും നടത്തും.പരീക്ഷയുടെ പരിഷ്കരണം  കെഎഎസ് -ലൂടെയാണ് നടപ്പിലാക്കുക എന്നും ചെയർമാൻ പറഞ്ഞു.   

#TAGS : kerala psc  

advertisment

News

Super Leaderboard 970x90