Gallery

'പത്മ' പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

 

ഈ വർഷത്തെ  കേന്ദ്ര സര്‍ക്കാരിന്റെ  പത്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദാണ് പുരസ്കാരങ്ങൾ  സമ്മാനിച്ചത്.

ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

43 പേർക്കാണു ചൊവ്വാഴ്ച പത്മ അവാർഡുകൾ സമ്മാനിച്ചത്. ബാക്കിയുള്ളവർക്ക് ഏപ്രിൽ രണ്ടിനു നൽകും.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും പ്രമുഖ ബൗദ്ധികാചാര്യനുമായ പി.പരമേശ്വരന്‍, പ്രമുഖ സംഗീത സംവിധായകന്‍ ഇളയരാജ, മഹാരാഷ്ട്രയിലെ ഗായകന്‍ ഗുലാം മുസ്തഫ ഖാന്‍ തുടങ്ങിയവര്‍ക്ക പത്മ വിഭൂഷണും,ഡോ. ഫിലിപ്പോസ് മാര്‍ ക്രിസ്‌റ്റോറ്റത്തിന് പത്മഭൂഷണ്‍ ബഹുമതിയുമാണ് സമ്മാനിച്ചത്.

സാന്ത്വന ചികിത്സയിലൂടെ പ്രസിദ്ധനായ എം.ആര്‍ രാജഗോപാല്‍,നാട്ടുചികിത്സയുടെ പ്രചാരക ലക്ഷ്മിക്കുട്ടി തുടങ്ങിയവര്‍ പത്മശ്രീ ബഹുമതി ഏറ്റുവാങ്ങി.

ബില്യാഡ്‌സ് ചാമ്പ്യന്‍ പങ്കജ് അഡ്വാനി, ക്രിക്കറ്റ് താരം എം.എസ് ധോണി,ഇന്ത്യയിലെ മുന്‍ റഷ്യന്‍ അംബാസിഡര്‍ അലക്‌സാണ്ടര്‍ കദാകിന്‍ (മരണാനന്തരം) എന്നിവരും പ്രമുഖ ആര്‍ക്കിയോളജി വിദഗ്ധന്‍ രാമചന്ദ്രന്‍ നാഗസ്വാമി

യു.എസ്.എയിലെഅധ്യാപകനും, ഗ്രന്ഥകാരനുമായ വേദപ്രകാശ് ന്നദ, ചിത്രകാരന്‍ ലക്ഷ്മണ്‍ പൈ, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ അരവിന്ദ് പരീഖ്, ബിഹാറിലെ നാടന്‍ പാട്ട് ഗായിക ശാരദാ സിന്‍ഹ എന്നിവരും പത്മഭൂഷണ്‍ ഏറ്റുവാങ്ങി.

#TAGS : padma award  

advertisment

Related News

    Super Leaderboard 970 X 90