Life Style

എന്താണ് പ്രയര്‍ ഫ്ലാഗ്?

എന്താണ് പ്രയര്‍ ഫ്ലാഗ്?

ഇന്നു റോഡില്‍ ഇറങ്ങിയാല്‍ മിക്ക ബൈക്കിനു മുന്നിലും (പ്രത്യേകിച്ച് ലെ- ലഡാക്ക് പോയ വണ്ടികള്‍) പലവിധ വര്‍ണ്ണങ്ങള്‍ നിറഞ്ഞ ചില അക്ഷരങ്ങള്‍ ആലേഘനം ചെയ്ത കൊച്ചു തോരണങ്ങള്‍ പാറിപറക്കുന്നത് കാണാം , അതു എന്താണ് എന്നു എത്രപേര്‍ക്ക് അറിയാം? അതില്‍ ആലേഘനം ചെയ്തിരിക്കുന്നത് ഫാഷന്‍ ചിന്നങ്ങള്‍ അല്ല എന്നു എത്രപേര്‍ക്ക് അറിയാം?

സത്യത്തില്‍ ഇവ എന്താണെന്ന് എനിക്കും അറിയില്ലായിരുന്നു. അറിഞ്ഞ ചില വിവരങ്ങള്‍ നിങ്ങളും ആയി പങ്കുവെക്കുന്നു.

പ്രെയര്‍ ഫ്ളാഗ്സ് എന്നു അറിയപ്പെടുന്ന ഇവ ബുദ്ധമതക്കര്‍ക്കിടയിലെ അതി പാവനമായ ഒരു മന്ത്രം ആലേഘനം ചെയ്ത ഫ്ലാഗുകള്‍ ആണ്.

“ഓം മണി പദ്മേ ഹും” എന്നാണ് ഈ മന്ത്രം. (തിബറ്റൻ ലിപിയിൽ ഓരോ സ്വരവും വിവിധ വർണ്ണങ്ങളിൽ)

ശുഭകരമായി ഇരിക്കുക എന്ന അര്‍ത്ഥത്തില്‍ ആണ് ഇത് ഉപയോഗിച്ചു വരുന്നത്. ഈ മന്ത്രത്തിനു ഒരു പ്രത്യേക അര്‍ത്ഥം എന്നതില്‍ ഉപരിയായി നമ്മള്‍ ജീവിതത്തില്‍ ആര്‍ജിക്കുന ക്ഷമ, സിമ്പതി, വിശ്വാസം, വിജ്ഞാനം,എത്തിക്സ് എന്നിവയുടെ സംക്ഷിപ്ത രൂപം ആയി കരുതുന്നു. ഫ്ലാഗില്‍ ആലേഘനം ചെയ്ത പ്രാര്‍ത്ഥകള്‍ അതിന്‍റെ മറുപടികള്‍ തേടി കാറ്റിലൂടെ സഞ്ചരിച്ചു തിരിച്ചു വരും എന്നാണ് അവരുടെ വിശ്വാസം.

ഫ്ലാഗിലെ ഓരോ നിറവും പ്രതിനിധാനം ചെയ്യുന്നത് പ്രപഞ്ച ശക്തികളെ ആണ്. അതില്‍ വെള്ളനിറം വായുവിനെയും, ചുവപ്പു നിറം അഗ്നിയെയും, പച്ച നിറം വെള്ളത്തെയും, നീല നിറം കാറ്റിനെയും, മഞ്ഞ നിറം ഭൂമിയെയും സൂചിപ്പിക്കുന്നു.

എന്താണ് പ്രയര്‍ ഫ്ലാഗ്?

ഫ്ലാഗുകള്‍ എപ്പോഴും ഉയരത്തിലോ കാറ്റ് ലഭിക്കത്തക്ക രീതിയിലോ മാത്രമേ കെട്ടുവാന്‍ പാടുള്ളൂ, ഫ്ലാഗുകള്‍ കാറ്റില്‍ ആടി ഉലയുന്ന ചലനങ്ങള്‍ ഒരു പോസറ്റീവ് എനര്‍ജി സൃഷ്ടിക്കുന്നു എന്നും, ആ ചലനങ്ങള്‍ ഒരു നിശബ്ദ പ്രാര്‍ത്ഥന പോല്‍ കാറ്റു കൊണ്ടുപോകുന്നും എന്നു കരുതപ്പെടുന്നു. ഈ ഫ്ലാഗുകള്‍ നിലത്തു വെക്കുന്നത് അതിനോടുള്ള അനാധരവായി കണക്കാകപ്പെടുന്നു.

ഇവ വാഹനങ്ങളിലും വീടിന്‍റെ മുന്‍വശങ്ങളിലും കെട്ടി ഇടാറുണ്ട്. തെക്കേ ഇന്ത്യയില്‍ ഇലകള്‍ ചേര്‍ത്തു കെട്ടി വീടിന്‍റെ മുന്നിലെ വാതില്‍ പടിയില്‍ കേട്ടിയിടുന്നതും ഇതുകണക്കെ ആണെന്ന് അഭിപ്രായപ്പെടുന്നു. ഫ്ലാഗുകളുടെ നിറം മങ്ങുന്നത് അതിലെ പ്രാര്‍ത്ഥനകളെ പൂര്‍ണ്ണമായും കാറ്റു വഹിച്ചു കൊണ്ടുപോയതിന്‍റെ സൂചനയായി കണക്കാക്കുന്നു.

ആരെങ്കിലും ഇവ ഉപഹാരം ആയി നൽകിയാൽ ഇവ സ്വീകരിക്കുന്നവര്‍ക്ക് ഗുണപ്രദം എന്നും അഭിപ്രായം ഉണ്ട്. മന്ത്രങ്ങളുടെ വ്യാഖ്യാനങ്ങൾ അതുപാസിക്കുനവരുടെ കാഴ്ചപ്പാടുകളിൽ വ്യത്യസ്തപ്പെടാം. അതുമല്ലെങ്കിൽ അക്ഷരങ്ങൾകൊണ്ട് പറഞ്ഞറിയിക്കാൻ കഴിയുന്നവിധം നിശ്ചിത അർത്ഥമുള്ളവയാകണമെന്നില്ല മന്ത്രങ്ങൾ.

ഇന്നലെ ബുള്ളേറ്റെടുത്ത്‌ ഇന്നു യാത്രികരായ ഒരുപാട്‌ ലഡാക്കു കുട്ടപ്പന്മാർ ഇപ്പോൾ ഇത്‌ എന്താണെന്നു പോലും അറിയാതെ ബൈക്കിൽ കെട്ടി ഘോര ശബ്ദത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്നത്‌ കാണം. ‌ ചോദിച്ചപ്പോൾ All India റൈഡറാണെന്നു കാണിക്കാനാണു ഇത്‌ ഇട്ടേക്കുന്നത്‌ എന്ന മറുപടിയാണു ലഭിച്ചത്‌. അതുകൊണ്ട്‌ തന്നെയാണു ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാൻ പ്രേരണ തോന്നിയതും.

#TAGS : prayer-flag  

advertisment

News

Related News

    Super Leaderboard 970x90