Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയവർക്ക് രസീത് ഇനി വാട്ട്സാപ്പിലൂടെയും ലഭിക്കുന്ന സംവിധാനം ഒരുക്കി സർക്കാർ

രസീത് വാട്സാപ്പ് വഴി ലഭ്യമാക്കാൻ 88600600 എന്ന നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്തതിനു ശേഷം ആ നമ്പറിലേക്ക് 'hi' എന്നൊരു മെസ്സേജ് അയക്കുക. തുടർന്ന് ലഭിക്കുന്ന നിർദേശം അനുസരിച്ചു ഇടപാട് വിവരങ്ങൾ കൈമാറുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയവർക്ക് രസീത് ഇനി വാട്ട്സാപ്പിലൂടെയും ലഭിക്കുന്ന സംവിധാനം ഒരുക്കി സർക്കാർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയവർക്ക് രസീത് ഇനി വാട്ട്സാപ്പിലൂടെയും ലഭിക്കുന്ന സംവിധാനം തയ്യാർ. 
ഓൺലൈൻവഴിയും ചെക്ക്, ഡിഡി, ബാങ്ക് ട്രാൻസ്ഫർ, ആർടിജിഎസ്, എൻഇഎഫ്ടി, ഐഎംപിഎസ്, നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ, ക്യുആർകോഡ്, മൊബൈൽ വാലറ്റ്, വിബിഎ, മൊബൈൽ ബാങ്കിങ് എന്നിവ വഴി പണം അയച്ചവർക്ക് ഈ സേവനം വഴി രസീത് ലഭ്യമാവും.

രസീത് വാട്സാപ്പ് വഴി ലഭ്യമാക്കാൻ 88600600 എന്ന നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്തതിനു ശേഷം ആ നമ്പറിലേക്ക് 'hi' എന്നൊരു മെസ്സേജ് അയക്കുക. തുടർന്ന് ലഭിക്കുന്ന നിർദേശം അനുസരിച്ചു ഇടപാട് വിവരങ്ങൾ കൈമാറുക. ബാങ്കുമായി വിവരങ്ങൾ ഒത്തുനോക്കിയതിനു ശേഷം നിങ്ങൾക്ക് രസീതിന്റ സോഫ്റ്റ് കോപ്പി വാട്ട്സാപ്പിൽ ലഭിക്കും.

രസീത് ലഭിക്കുന്നതിന് receipts.cmdrf.kerala.gov.in എന്ന സൈറ്റും ഉപയോഗിക്കാം. ഈ വെബ് സൈറ്റിൽ പണമടച്ച ബാങ്കിംഗ് രീതി തിരഞ്ഞെടുത്തു സംഭാവന വിവരങ്ങൾ നൽകിയാൽ ടിക്കറ്റു നമ്പർ ലഭിക്കും. ബാങ്ക് രേഖകളുമായി ഒത്തുനോക്കി രസീതുകൾ പ്രിന്റുര ചെയ്യാനുള്ള സന്ദേശം ഇമെയിൽ ആയി അയച്ചു കൊടുക്കും. ഈ സന്ദേശം ലഭിച്ചാൽ സൈറ്റിൽ പ്രവേശിച്ച് ടിക്കറ്റു നമ്പർ നൽകി രസീതുകൾ പ്രിന്റ് ചെയ്യാവുന്നതാണ്.

advertisment

News

Super Leaderboard 970x90