ഇവനൊക്കെ പഠിക്കാനാണോ വിദ്യാലയത്തില്‍ പോകുന്നത്.... തെരുവിലൂടെ ഡ്രം കൊട്ടി ആനന്ദനൃത്തമാടാന്‍ ആരാണ് അനുവാദം കൊടുത്തത്? ഹോളി അടിച്ചുപൊളിക്കുന്ന തന്റെ മകന്റെ ചിത്രം ഫേസ്‌ബുക്കിൽ പങ്കു വെച്ച് അധ്യാപകന്റെ പോസ്റ്റ്....

പ്ലസ് ടു പരീക്ഷ തീര്‍ന്നതിന്റെ ആഘോഷം, ശരീരത്തില്‍ നിറം വാരി പൂശി ഹോളി മാതൃകയില്‍ അടിച്ചുപൊളിക്കുന്ന തന്റെ മകന്റെ ചിത്രം ഫേസ്‌ബുക്കിൽ പങ്കു വെച്ച് അധ്യാപകന്റെ പോസ്റ്റ്.

ഇവനൊക്കെ പഠിക്കാനാണോ വിദ്യാലയത്തില്‍ പോകുന്നത്.... തെരുവിലൂടെ ഡ്രം കൊട്ടി ആനന്ദനൃത്തമാടാന്‍ ആരാണ് അനുവാദം കൊടുത്തത്? ഹോളി അടിച്ചുപൊളിക്കുന്ന തന്റെ മകന്റെ ചിത്രം ഫേസ്‌ബുക്കിൽ പങ്കു വെച്ച് അധ്യാപകന്റെ പോസ്റ്റ്....

ഒരു വിദ്യാലയത്തിൽ നിന്ന് പ്ലസ്ടു പരീക്ഷ തീർന്നതിന്റെ ആഘോഷം ഹോളിയാക്കിയ വ്യത്തിഹീനനായ ഒരു കുട്ടി. ഇവനൊക്കെ പഠിക്കാനാണോ വിദ്യാലയത്തിൽ പോകുന്നത്. തെരുവിലൂടെ ഡ്രം കൊട്ടി ആനന്ദനൃത്തമാടാൻ ആരാണ് അനുവാദം കൊടുത്തത്. ? ഇങ്ങനെയൊക്കെയുള്ള വിദ്യാഭ്യാസമാണോ ന്യൂ ജെൻകുട്ടികൾക്ക് ? കുറച്ചൊക്കെ ഉദാത്തവും പരിഷ്കൃതവുമായ വിദ്യാഭ്യാസത്തെ ഇങ്ങനെ ആഭാസമാക്കിയ ആ സ്ക്കൂളിലെ പ്രിൻസിപ്പൽ ,അദ്ധ്യാപകർ ,പി ടി എ, മാനേജ്മെൻറ് ഭാരവാഹികൾ എല്ലാവരും ഈ സദാചാര വിരുദ്ധമായ കോമാളിത്തരങ്ങൾക്ക് മാപ്പു പറയണം.

വാൽക്കഷണം '_ ചിത്രത്തിലുള്ളത് എന്റെ മകൻ .പ്രിൻസിപ്പൽ പണിയെടുക്കുന്നത് ഞാനും.

advertisment

News

Related News

    Super Leaderboard 970x90