ക്ഷേത്രങ്ങളിൽ കാമം തേടുന്ന സ്ത്രീകൾ...

ഇന്ത്യയിലെ നാടുവാഴിത്ത കാലഘട്ടത്തിലാണ് ക്ഷേത്രവും ക്ഷേത്ര സംസ്കാരവും രൂപം കൊള്ളുന്നത്.ക്ഷേത്രങ്ങളും ആചാരവുമായി ബന്ധപ്പെട്ട് സ്ത്രീപുരുഷ ബന്ധങ്ങൾ അന്ന് സർവ്വസാധാരണമായിരുന്നു.പെൺകുട്ടികൾ നന്നായി അണിഞ്ഞൊരുക്കി ക്ഷേത്രത്തിലേയ്ക്ക് വരുന്നത് ദർശിക്കുവാൻ പുരുഷന്മാർ വ്യഗ്രരായിരുന്നു.

ക്ഷേത്രങ്ങളിൽ കാമം തേടുന്ന സ്ത്രീകൾ...

സ്ത്രീകളുടെ ശരീരം മറച്ചു വയ്ക്കണം പർദ്ദയിടണം എന്നൊക്കെയുള്ള സദാചാരം പറയുന്നതിന് മുൻപുള്ള ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുള്ള വേശ്യാവൃത്തിയ്ക്ക് അക്കാലത്തു് മഹനീയ സ്ഥാനമുണ്ടായിരുന്നു.മാത്രമല്ല വടക്കുംനാഥ ക്ഷേത്രം സൂചീന്ദ്ര ക്ഷേത്രം മഹാദേവ ക്ഷേത്രം തുടങ്ങിയ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ നർത്തകികളായ വേശ്യ സ്ത്രീകളെ എല്ലാവരും ബഹുമാനിച്ചിരുന്നു .പണ്ടുകാലം മുതലെ കേരളത്തിൽ മതവും ക്ഷേത്രങ്ങളുമായി ബന്ധപെട്ട് ലൈംഗികവൃത്തി നിലനിന്നിരുന്നു.പക്ഷെ അത് ഇന്നത്തേ രൂപത്തിലല്ല എന്നുമാത്രം.നബൂതിരി യുവതികളെ വയസ്സന്മാരായ നബൂതിരിമാർ കാശ് കൊടുത്തു് വാങ്ങിയിരുന്നു.ഭ്രഷ്ട് കല്പിക്കപ്പെട്ട പെൺകുട്ടിയെ പലർക്കും വിറ്റിരുന്നു.

താഴ്ന്ന ജാതിയിലെ സ്ത്രീകൾക്ക് ഇഷ്ട്ടം പോലെ പുരുഷന്മാരെ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു.അന്യജാതിയിലെ സ്ത്രീകളുമായി രമിക്കുന്നതു് അക്കാലത്തു് നബൂതിരിമാർക്ക് ഹരമായിരുന്നു.ഇന്ത്യയിലെ നാടുവാഴിത്ത കാലഘട്ടത്തിലാണ് ക്ഷേത്രവും ക്ഷേത്ര സംസ്കാരവും രൂപം കൊള്ളുന്നത്.ക്ഷേത്രങ്ങളും ആചാരവുമായി ബന്ധപ്പെട്ട് സ്ത്രീപുരുഷ ബന്ധങ്ങൾ അന്ന്സ ർവ്വസാധാരണമായിരുന്നു.പെൺകുട്ടികൾ നന്നായി അണിഞ്ഞൊരുക്കി ക്ഷേത്രത്തിലേയ്ക്ക് വരുന്നത് ദർശിക്കുവാൻ പുരുഷന്മാർ വ്യഗ്രരായിരുന്നു .താലപ്പൊലിയ്ക്ക് സ്ത്രീകൾ താലങ്ങളുമായി നടക്കുമ്പോൾ പുരുഷന്മാർ അവരുടെകൂടെ നടക്കുകയും പ്രണയാഭ്യർത്ഥ നടത്തുകയും ചെയ്യുന്നത് സ്വാഭാവികമായിരുന്നു. രാജാക്കന്മാരും പ്രഭുക്കന്മാരും വലിയ മണിമാളികകൾ നിർമ്മിച്ച് അതിൽ നിരവധി സ്ത്രീകളെ പാർപ്പിച്ചു് അവരെ ലൈംഗിക തൃഷ്ണ ശമിപ്പിക്കാൻവേണ്ടി ഉപയോഗിച്ചിരുന്നു.

ക്ഷേത്രങ്ങളിൽ കാമം തേടുന്ന സ്ത്രീകൾ...

വിക്ടോറിയൻ മൂല്യ സങ്കൽപ്പങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിൽ കേരളീയരുടെ ജീവിതത്തിൽ ലൈംഗികത ഒരു സ്വാഭാവിക ജീവിത പ്രക്രിയ മാത്രമായിരുന്നു .അന്നത്തെ ജനത സ്വതന്ത്ര രതി അനുഭവിച്ചിരുന്നു .പുരാതന കേരളത്തിൽ സ്ത്രീകൾക്ക് 12-13 വയസ്സാകുബോൾ താലികെട്ട് എന്ന ഒരു ക്രിയയുണ്ട് അതുകഴിഞ്ഞാൽ അവർ ഇഷ്ടം പോലെ നടക്കും. നായർ സ്ത്രീകൾക്ക് നായന്മാരുമായും ബ്രാഹ്മണന്മാരുമായും സഹശയനത്തിൽ ഏർപ്പെടാൻ വിലക്കുകളൊന്നുമില്ല .സ്ത്രീ പുരുഷന്മാരുടെ സംഭോഗതാല്പര്യങ്ങൾക്ക് തടസ്സം വരുത്താൻ ആർക്കും കഴിയില്ല .ബഹു ഭർത്യത്വം സാധാരണമായിരുന്നു .ഓരോ ഭർത്താവും ഭാര്യയുടെ ആവശ്യങ്ങൾക്കനുസരിച്ചു അവരുമായി ബന്ധം പുലർത്തിപോന്നു .പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പോലും സവർണ സ്ത്രീകൾ നിരവധി കമിതാക്കളുമായി ലൈംഗിക ബന്ധം പുലർത്തിപോന്നു .നല്ല അഴകുള്ള സ്ത്രീകളെ കൈവശപ്പെടുത്തിയെടുക്കാനുള്ള മത്സരം യുവാക്കൾക്കിടയിൽ നിലനിന്നിരുന്നു. 

അന്നത്തെ കാലത്തു് ക്ഷേത്രങ്ങളെ ആശ്രയിച്ചു് ജീവിച്ചിരുന്ന ഹിന്ദു സ്ത്രീകൾ ഭൂരിഭാഗവും വേശ്യകളായിരുന്നു ആ കാലഘട്ടത്തിൽ പെൺകുട്ടികൾ നന്നായി അണിഞ്ഞൊരുങ്ങി പ്രത്യക്ഷപ്പെടുബോൾ ,"നീയ്യിപ്പോഴൊരു വേശ്യയെപ്പോലുണ്ട്" എന്ന് കാണുന്നവർ പറയുന്നത് അവർ ഒരു ബഹുമതിയായി കണക്കാക്കിയിരുന്നു. വേശ്യ,വേശുട്ടി എന്നി പേരുകൾ അന്ന് സാധാരണമായിരുന്നു. വേശ്യയാവുക എന്നത് അഭിമാനത്തോടെ അന്നുള്ളവർ കണ്ടിരുന്നു എന്നുവേണം കരുതാൻ. സവർണ്ണപുരുഷന്മാർക്ക് സ്ത്രീകളുമായി സംസർഗം നടത്തുന്നതിനുള്ള അനുകൂലപരിസരമുണ്ടായിരുന്നു .സ്ത്രീകൾക്ക് ഇഷ്ടപെട്ടവരുമായി ശരീരലാളനകളിൽ ഏർപെടുന്നതിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. താഴ്ന്ന വിഭാഗക്കാരുടെ ഇടയിൽ ഗോത്രതാല്പര്യങ്ങൾക്ക് അനുകൂലമായ രീതിയിൽ ഇണ ബന്ധം നിലനിന്നിരുന്നു . സ്ത്രീ പുരുഷന്മാർ ചെറുപ്പം മുതൽ കാണുകയും അറിയുകയും ഇണചേരുകയും ചെയ്യുന്ന പരിണയ ബന്ധങ്ങൾ അവർണ്ണരുടെ ഇടയിലും സാധാരണമായിരുന്നു.കർക്കശമായ നിയന്ത്രണങ്ങൾ എവിടെയും ഇല്ല .എന്നാൽ ബലാത്സംഗം ഒരു നീച പ്രവൃത്തിയായി കണക്കാക്കിയിരുന്നു .കേരളീയ ജീവിതത്തിൽ ലൈംഗികത ജീവിതത്തിന്റെ സ്വാഭാവിക ഭാഗമായിരുന്നു .കേരളീയ ക്ഷേത്രങ്ങളിൽ രതിചിത്രങ്ങളും ലിംഗവും യോനിയും മാറിടങ്ങളും പ്രദർശിപ്പിക്കുന്ന ശില്പങ്ങളും എല്ലാം ആ സമൂഹത്തിന്റെ നേർചിത്രം കാണിക്കുന്നു.

ക്ഷേത്രങ്ങളിൽ കാമം തേടുന്ന സ്ത്രീകൾ...

ബ്രിട്ടീഷ് ആധിപത്യ കാലഘട്ടത്തിലാണ് പാപബോധത്തിൽ അധിഷ്ഠിതമായ ലൈംഗിക സദാചാര ആശയങ്ങൾ നമ്മുടെ നാട്ടിൽ വ്യാപിക്കുന്നത് .ഹിന്ദു ദൈവങ്ങൾക്ക് യാതൊരുവിധ സദാചാരവുമില്ലെന്ന് ബ്രിട്ടീഷുകാർ പറഞ്ഞു. നിരവധി സ്ത്രീകളുമായി പ്രേമലീലകളിലേർപ്പെടുന്ന ശ്രീ കൃഷ്ണനും സ്വവർഗ്ഗലൈംഗികത അനുഷ്ഠിക്കുന്ന വിഷ്ണുവും ശിവനും ഒക്കെ അവരുടെ ആദ്യ പാപത്തിന്റെയും വിശുദ്ധ കുടുബത്തിന്റെയും സങ്കല്പങ്ങൾ കൂടിക്കലർന്ന സദാചാരമൂല്യങ്ങൾക്ക് ഒരിക്കലും ഉൾകൊള്ളാൻ കഴിയുന്നതായിരുന്നില്ല .

വിക്ടോറിയൻ കാലഘട്ടത്തിലെ സദാചാരകാഴ്ചപ്പാടുകൾ മിഷണറിമാർ പ്രചരിപ്പിച്ചതോടുകൂടി ലൈംഗിക സദാചാരം, ലൈംഗിക പാപ ചിന്ത എല്ലാം മനുഷ്യരുടെ ചിന്താഗതിയെ സ്വാധീനിച്ചു .ലൈംഗിക വികാരം മനുഷ്യന്റെ വികാരങ്ങളിൽ ദുഷിച്ചതാണെന്നും വൃത്തിഹീനമാണെന്നുള്ള പ്രബോധനങ്ങൾ -പള്ളികൂടങ്ങളിലൂടെ -മതപരിവർത്തനത്തിലൂടെ സാമൂഹ്യ ജ്ഞാനത്തിന്റെ ഭാഗമായിമാറുകയായിരുന്നു .ലൈംഗിക വികാരനിയന്ത്രണങ്ങൾ സ്വന്തം ബോധത്തിൽ രൂപപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് വിദ്യാലയാന്തരീക്ഷത്തിലൂടെ പകർന്നുകൊണ്ടിരുന്നത് .

ക്ഷേത്രങ്ങളിൽ കാമം തേടുന്ന സ്ത്രീകൾ...

ക്ഷേത്രങ്ങളിലെ തേവിടിശ്ശികൾ ......

(ദേവദാസി എന്ന സംസ്‌കൃത വാക്കിന്റെ മലയാള പദമാണ് തേവിടിശ്ശി)
കാമം ജ്ഞാനദീപ്തിയിലേയ്ക്കുള്ള പാതയെന്ന മട്ടിലാണ് ഭക്തിയുമായി ബന്ധപെട്ടു സ്വച്ഛന്ദരതി ഭാരതത്തിൽ പ്രചരിപ്പിച്ചുവന്നത്.വ്യത്യസ്ത പങ്കാളികളുമായി രതിവേഴ്ചകളും അനുഷ്ടാനങ്ങളുമെല്ലാം ഹിന്ദുമതത്തിന്റെ ഭാഗമായി നിലനിന്നു .ക്ഷേത്രങ്ങൾ പെൺ കെട്ട് എന്ന ആചാരം നിലനിന്നിരുന്നു.ദേവദാസി സ്ത്രീകൾ ഒരു രാത്രി ദേവന്റെകൂടെ അന്തിയുറങ്ങുക എന്ന ആചാരമാണത്.ദേവനെ പ്രതിനിധീകരിച്ചിരുന്നത് ക്ഷേത്രത്തിൽ ശാന്തിചെയുന്നവരായിരുന്നു. അങ്ങനെ രതിയ്ക്ക് ഈശ്വരനിലേക്കുള്ള പാതയാവാൻ കഴിയും എന്ന പ്രബോധനം വിശ്വസിച്ച ഭക്തരായ സ്ത്രീകൾ ശാന്തിക്കാരുമായും ദൈവ ഗുരുക്കന്മാരുമായും ലൈംഗിക വേഴ്ചയ്ക്ക് വിധേയമാവുകയുണ്ടായി.

ബ്രാഹ്മണന് ശാന്തിക്കാരൻ എന്ന് പേര് വരുവാൻ തന്നെ കാരണമായത് അയാൾ വിവിധതരം ശാന്തികൾ ചെയ്യുന്നു എന്നതിലാണത്രെ.ദീപങ്ങളുടെ ശാന്തിയും ,നിവേദ്യം തിന്ന് വിശപ്പടക്കുന്ന ശാന്തിയും,ഭക്തകളുടെ കാമ വികാരത്തെ ശമിപ്പിക്കുന്ന ശാന്തിയും അതിൽ പെടും.നമ്മളെല്ലാം ജനിക്കുന്നത്അ നിച്ഛാപരമായാണ്.ഏതെങ്കിലും ഒരു ജാതിയിൽ ജനിക്കുകയും അതിന്റെ ഭാഗമായ ആചാരാനുഷ്ടാനങ്ങൾ ചെയ്തുപോരുക മാത്രമാണ് നാം ചെയ്യുന്നത്.മിത്തുക്കളെ ആധാരമാക്കിയ അനുഷ്ടാനങ്ങൾ മാത്രമാണത്.സാമൂഹ്യവൽക്കരണത്തിന്റെ ഭാഗമായി നമ്മുടെ മസ്തിഷ്കത്തിൽ മുദ്രിതമായ അതെല്ലാം സോഷ്യൽ കോഗ്നിഷൻ(social cognition) എന്ന പ്രക്രിയയിലൂടെ തലമുറകളിൽനിന്ന് തലമുറകളിലേയ്ക്ക് പ്രചരിക്കുന്നു.

ക്ഷേത്രങ്ങളിൽ കാമം തേടുന്ന സ്ത്രീകൾ...

കാമം തേടുന്ന പരിസരങ്ങൾ .......

ക്ഷേത്രങ്ങളിൽ മാത്രമല്ല ആളുകൂടുന്ന എല്ലായിടങ്ങളിലും ശരീരം അണിയിച്ചൊരുക്കി ഇണകളെ ആകർഷിപ്പിക്കാനാണ് ആണും പെണ്ണും ശ്രമിക്കുന്നത്. ഇണകളെ കഴിയുന്നത്ര സംഘടിപ്പിച്ചു് സ്വന്തം ജനിതകം ലോകത്തു പരത്തണം എന്ന ജീവശാസ്ത്രപരമായ ഉദ്ദേശമാണ് ഇതിന് പിന്നിൽ. നിതംബം ,അധരങ്ങൾ മാറിടങ്ങൾ എല്ലാം പുരുഷന്മാരെ ആകര്ഷിപ്പിക്കുന്നതാണെന്ന് സ്ത്രീകൾക്കറിയാം. ചുണ്ടുകളിൽ ലിപ്സ്റ്റിക് പുരട്ടിയും, പാഡുകൾ കെട്ടി മാറിടവും നിതംബവും മുഴപ്പിച് സ്വാഭാവികമായ പെരുമാറ്റവുമായി തന്റെ വശ്യത പ്രകടമാക്കാനുള്ള ഒരു ജൈവപരമായ പ്രചോദനമാണ് അവളുടെ ഓരോ പെരുമാറ്റവും .നല്ല ജനിതകഗുണമുള്ള പുരുഷന്മാരിലേക്കാണ് സ്ത്രീകൾ ആകർഷിക്കുക .പുരുഷന്റെ വിരിഞ്ഞ മാറിടവും ,ഒട്ടിയ വയറും നല്ല മസിലുകളും ,ശരീരത്തിലെ രോമങ്ങളുമെല്ലാം ആകര്ഷണീയതയുടെ ഘടകങ്ങളാകുന്നു. അതിനാൽ പുരുഷന്മാർ അതിലെല്ലാം ശ്രദ്ധിക്കുന്നു. പരിണാമപരമായി ഉയർന്ന ജനിതക ഗുണങ്ങളുള്ളവരുമായി സമ്മേളിക്കാനാണ് ജീവികൾ ആഗ്രഹിക്കുക. നല്ല ഉല്പാദനത്തിന് അത് ആവശ്യമാണെന്ന് ജീവികൾക്കറിയാം .അതുകൊണ്ട് വിഭവങ്ങളും ,അധികാരവുമായി തന്റെ സ്ഥാനം കെട്ടിപ്പടുക്കാനുള്ള പ്രവണത പുരുഷന്റെ ജൈവ ചോദനയായി നിലനിൽക്കുന്നു.

കാമവികാരം ഒരിക്കലും മോശപ്പെട്ട വികാരമല്ല.ഒരാൾക്ക് ഒന്നിൽ കൂടുതൽ പേരോട് കാമതാല്പര്യം തോന്നാം.എന്നാൽ മറ്റൊരുവ്യക്തിയുമായി സഹകരിച്ചു ചെയ്യണ്ട ഒന്നായത് കൊണ്ട് ആധുനിക സമൂഹം നിഷ്കർഷിക്കുന്ന മര്യാദകളും നിയമങ്ങളും പാലിക്കുക എന്നത് നല്ല പെരുമാറ്റത്തിന്റെ (civility)ഭാഗമാണ്.പാരമ്പര്യത്തെ വസ്തുതകളുടെ കാരണങ്ങൾ കണ്ടെത്താനുള്ള ശാസ്ത്രീയമായ ശ്രമങ്ങളിലൂടെ അതിജീവിക്കുകയും, ഭൂതകാലത്തെ നിയമങ്ങൾ, മര്യാദകൾ, ലോകവീക്ഷണങ്ങൾ തുടങ്ങിയവയെല്ലാം പുതിയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ പരിവർത്തനപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയിലൂടെയാണ് നമ്മുടെ പെരുമാറ്റവും ജീവിതവും ഒരു സമൂഹത്തിന്റെ സാമാന്യബോധത്തിന് അനുകൂലമായി മാറുന്നത്.

advertisment

News

Related News

Super Leaderboard 970x90