അശ്ലീലം എന്നത് മനുഷ്യസമൂഹം സാംസ്‌കാരികമായി സൃഷ്ടിച്ചതാണ്.... ലൈംഗിക സംബന്ധമായ അശ്ലീലങ്ങൾ മനുഷ്യരുടെ ലൈംഗിക അസൂയയുടെ സാമൂഹ്യ സൃഷ്ടിയാണ്... പ്രസാദ് അമോർ എഴുതിയ കുറിപ്പ്

കാലം, ദേശം, പരിതസ്ഥിതികൾ എന്നിവ വ്യക്തികളുടെ സാമാന്യ ബോധത്തെ സ്വാധീനിക്കുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു യാഥാർഥ്യമാണ്. എല്ലാകാലത്തും,ലൈംഗികത,സദാചാരം,മൂല്യങ്ങൾ സാമ്പത്തികസ്ഥിതി, സാമൂഹ്യ പദവി എന്നിവയുമായി ബന്ധപ്പെട്ടാണ് അശ്ലീലം ചർച്ച ചെയ്യപ്പെടുന്നത്.

അശ്ലീലം എന്നത് മനുഷ്യസമൂഹം സാംസ്‌കാരികമായി സൃഷ്ടിച്ചതാണ്.... ലൈംഗിക സംബന്ധമായ അശ്ലീലങ്ങൾ മനുഷ്യരുടെ ലൈംഗിക അസൂയയുടെ സാമൂഹ്യ സൃഷ്ടിയാണ്... പ്രസാദ് അമോർ എഴുതിയ കുറിപ്പ്

അശ്ലീലത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ വ്യത്യസ്തമാണ്.ഓരോ സമൂഹത്തിനും അതിന്റെതായ സദാചാരസങ്കല്പങ്ങളുണ്ട്. ചില ഉദാഹരണങ്ങൾ:

ഇന്നും ഇന്ത്യയുടെ വടക്കു കിഴക്കൻ ഭാഗത്തുള്ള ചില ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ പരസ്പരം ലൈംഗികാവയവങ്ങളെ പറ്റി കളിയാക്കി പറഞ്ഞു രസിക്കുക പതിവാണ്,ഗോണ്ടാസ് വർഗ്ഗക്കാരുടെ ഇടയിൽ സ്ത്രീകൾ ആതിഥ്യമര്യാദയുടെ സൂചകമായി തങ്ങളുടെ നിതംബം കാണിക്കുന്നു.ഹോട്ടൻടോട്ടുകൾ എന്ന ഗോത്രവർഗ്ഗക്കാരുടെ കുടുംബങ്ങളിൽ വിവാഹം ഉണ്ടാകുമ്പോൾ അവരുടെ മൂപ്പൻ വധുവരൻ മാരുടെയും കുടുംബാംഗങ്ങളുടെയും തലയിൽ മൂത്രം ഒഴിക്കുന്നു.ഇന്നും ആഫ്രിക്കയിലെ ചില ഗോത്രവർഗ്ഗക്കാർ വീട്ടിൽ വരുന്ന അതിഥിയെ സൽക്കരിക്കുന്നത് വായ്കൊണ്ട് ചവച്ച ഭക്ഷണം  അവർക്ക് നൽകിയാണ്.അതിഥികൾക്ക് പാമ്പ്, പെരുച്ചാഴി തുടങ്ങിയ ജീവികളുടെ രക്തം കൊടുക്കുന്ന ചില വർഗ്ഗക്കാരുണ്ട്....

പണ്ടുമുതലെ ഇന്ത്യയിൽ വിദ്യാസമ്പന്നരും കലാ കുശലരും കൂലീനത്വം കല്പിക്കപെട്ടവരുമായ സ്ത്രീകൾക്കാണ് നന്നായി വസ്ത്രങ്ങൾ ധരിക്കാനുള്ള യോഗ്യതയുണ്ടായിരുന്നത്.ആഭരണങ്ങളും വസ്ത്രങ്ങളും ധരിച്ചു നടന്നുപോകുന്ന സ്ത്രീ -വേശ്യ,അടങ്ങിയൊതുങ്ങി തലതാഴ്ത്തി മൂടുപടം കൊണ്ട് മൂടി പേടി പൂണ്ട് നടന്നകലണം ഗൃഹസ്ഥയായ -സ്ത്രീ.അലങ്കരങ്ങളൊന്നുമില്ലാത്തവളായിരിക്കണം ഭൃത്യ എന്നതായിരുന്നു പുരാതന ഭാരത സങ്കല്പം.ഭാരത സ്ത്രീയുടെ ഭാവശുദ്ധി എന്നത് പിന്നീട് കല്പിക്കപെട്ടതാണ്. ഇന്ത്യൻ ക്ഷേത്ര ചുമരുകളിൽ ഇന്ന് നാം കാണുന്ന അശ്ലീലങ്ങൾ അത് കൊത്തിവെച്ച കാലഘട്ടത്തിൽ ശ്ലീലമായിരുന്നു. പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം ശരീരമാകെ മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നതും തട്ടമിടുന്നതും ഭയാനകമാണ്.ചില യൂറോപ്പ്യൻ രാജ്യങ്ങളിൽ അത്തരത്തിലുള്ള വസ്ത്രധാരണം അശ്ലീലമായി കണക്കാക്കി നിരോധിച്ചിട്ടുണ്ട്.

കാലം, ദേശം, പരിതസ്ഥിതികൾ എന്നിവ വ്യക്തികളുടെ സാമാന്യ ബോധത്തെ സ്വാധീനിക്കുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു യാഥാർഥ്യമാണ്. എല്ലാകാലത്തും,ലൈംഗികത,സദാചാരം,മൂല്യങ്ങൾ സാമ്പത്തികസ്ഥിതി, സാമൂഹ്യ പദവി എന്നിവയുമായി ബന്ധപ്പെട്ടാണ് അശ്ലീലം ചർച്ച ചെയ്യപ്പെടുന്നത്.

അശ്ലീലം എന്നത് മനുഷ്യസമൂഹം സാംസ്‌കാരികമായി സൃഷ്ടിച്ചതാണ്.... ലൈംഗിക സംബന്ധമായ അശ്ലീലങ്ങൾ മനുഷ്യരുടെ ലൈംഗിക അസൂയയുടെ സാമൂഹ്യ സൃഷ്ടിയാണ്... പ്രസാദ് അമോർ എഴുതിയ കുറിപ്പ്

അശ്ലീലം ലൈംഗികതയിൽ ....

സമൂഹത്തിന്റെ രതി പരിഗണനകളിൽ നിയമങ്ങൾ ഉണ്ടാവുകയും സ്ത്രീപുരുഷ ബന്ധങ്ങൾക്ക്‌ നിയന്ത്രണങ്ങൾ വരുകയും സ്ത്രീകളുടെ ചലനങ്ങൾ കർക്കശമായി വിലയിരുത്തുകയും ചെയ്യുന്ന സാമൂഹ്യ സാഹചര്യങ്ങൾ മനുഷ്യ ലൈംഗികതയുടെ മേൽ ശക്തമായ നിയന്ത്രണം സൃഷ്ടിച്ചു.സ്ത്രീപുരുഷന്മാർ തമ്മിലുള്ള ഇണചേരലും പ്രജനനവും സാമൂഹ്യമായി ക്രമീകരിക്കപ്പെട്ട അവസ്ഥയിൽ ലൈംഗിക ബന്ധങ്ങളുടെ ക്രമീകരണത്തിലൂടെ സംഭവിച്ച കുടുംബസംവിധാനത്തിൽ പുരുഷകേന്ദ്രികൃതമായ ചാർച്ച വ്യവസ്ഥ രൂപം കൊണ്ടു. അത് ലിംഗ പദവി സൃഷ്ടിച്ചു.സ്ത്രീകൾ പ്രജനനത്തിനുള്ള ഉപകരണങ്ങളായി കണക്കാക്കപെട്ടു.ലൈംഗികത ആഭാസമായി വിലയിരുത്തി.ലൈംഗികബന്ധത്തിന് രഹസ്യ സ്വഭാവം കൈവന്നു.അങ്ങനെ അശ്ലീലത്തിന് സാമൂഹ്യ നിർവ്വചനം ഉണ്ടായി.

അശ്ലീലം എന്നത് പാരമ്പര്യമായിത്തന്നെ സ്ഥീരീകരിക്കുന്ന അവസ്ഥയുണ്ട്.അത് പലപ്പോഴും മാമൂലുകൾ,അറിവുകൾ,നിയമങ്ങൾ,മര്യാദകൾ,ലോകവീക്ഷണങ്ങൾ തുടങ്ങിയ രീതിയിൽ സാമൂഹികമായി അംഗീകരിക്കേണ്ട കിഴ്വഴക്കമായി മാറുകയാണ്.മതങ്ങൾ ജാതികൾ സമുദായങ്ങൾ എന്നിവയിലൂടെ അത് മനുഷ്യന്റെ സാമാന്യബോധത്തെ സ്വാധീനിക്കുന്നു.അദൃശ്യമായി തന്നെ അത് മനുഷ്യർ പിന്തുടരുകയാണ്.ശരീരത്തെ സംബന്ധിച്ച അശ്ലീലസങ്കല്പങ്ങൾ സാംസ്കാരികമായി നിയന്ത്രിക്കപ്പെടുകയാണ്.

മനുഷ്യരുടെ ശരീരത്തെ സംബന്ധിച്ച നീരീക്ഷണങ്ങൾക്കും അതിൽ പങ്കുണ്ട്.ശരീരം ,രോഗം രോഗനിവാരണം ശരീരത്തിൽനിന്ന് പുറത്തുവരുന്ന വിസർജ്യങ്ങൾ ശരീരത്തിൽ എവിടെയൊക്കെ സ്പര്ശിക്കാം, എവിടെ പാടില്ല തുടങ്ങിയ കണ്ടെത്തലുകൾ എന്നിവയും മനുഷ്യവികാരങ്ങളായ സ്നേഹം സന്തോഷം ദുഃഖം ക്രോധം തുടങ്ങിയവയെക്കുറിച്ചുള്ള സാമൂഹ്യ ധാരണകൾ രൂപപ്പെടുകയും സാമൂഹ്യബന്ധങ്ങളിൽ അതെല്ലാം നിയയന്ത്രിക്കപ്പെടേണ്ടതിനെക്കുറിച്ചുള്ള ശാസനകൾ സഭ്യതയുള്ള പെരുമാറ്റമായി മാറുകയുമാണ്.കുലം, തൊഴിൽ, അറിവ്, വിവിധ ശേഷികൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള ബന്ധങ്ങൾ ,അധികാരത്തിന്റെ വിവിധ രൂപങ്ങൾ എല്ലാം ശ്ലീലത്തെയും അശ്ലീലത്തെയും ക്കുറിച്ചുള്ള സങ്കല്പങ്ങൾ രൂപപ്പെടുത്തുകയാണ്.

സംസ്കാരത്തിന്റെ ഇടപെടലുകൾ ... 

മനുഷ്യർ സമൂഹത്തിന് മുൻപിൽ അവർപോലും അറിയാതെ നടത്തുന്ന സ്വയം പ്രകടിപ്പിക്കൽ സ്വയം ധരിപ്പിക്കൽ എന്നി പെരുമാറ്റങ്ങൾ ഒക്കെ സമൂഹത്തിന്റെ അംഗീകാരം അനിവാര്യമായതിനെത്തുടർന്ന് പ്രബലമായ പെരുമാറ്റങ്ങളാണ്.അശ്ലീലത്തെക്കുറിച്ചുള്ള സാമൂഹ്യകാഴ്ചപ്പാടുകൾ അത് ഓരോ കാലഘട്ടത്തിലും സാമൂഹ്യ ജീവിതത്തെ കെട്ടിപ്പടുക്കാൻ സാഹചര്യങ്ങളിൽ നിന്ന് ആർജ്ജിച്ചെടുത്ത ജനിതക പ്രകൃതങ്ങൾ കാലാനുസൃതമായ തിരുത്തലുകൾക്ക് വിധേയമായ രൂപമാറ്റങ്ങളാണ്.

സ്വയം തിരിച്ചറിവുണ്ടായ കാലം മുതൽ തന്നെ ബാഹ്യസാഹചര്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള മനുഷ്യരുടെ ഇടപെടലുകളും അതിന് നിർവ്വചനങ്ങളും ഉണ്ടായി.അസൂയ, മത്സരബുദ്ധി, അക്രമവാസന ശ്രേണിബന്ധത, മേധാവിത്വം തുടങ്ങിയ ജനിതക സവിശേഷതകൾ സാമൂഹ്യജീവിതത്തിന് ഉതകുന്നതരത്തിലുള്ള ക്രമപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ മനുഷ്യ സമൂഹം രൂപപ്പെടുത്തുകയും അത് സംസ്കാരത്തിന്റെ അനുഭവങ്ങളും ഓർമ്മകളുമായി മനുഷ്യരുടെ സാമാന്യ ബോധത്തെ സ്വാധീനിക്കുകയും ചെയ്യുന്നു.

തീർച്ചയായും അശ്ലീലം എന്നത് മനുഷ്യസമൂഹം സാംസ്‌കാരികമായി സൃഷ്ടിച്ചതാണ്. ലൈംഗിക സംബന്ധമായ അശ്ലീലങ്ങൾ മനുഷ്യരുടെ ലൈംഗിക അസൂയയുടെ സാമൂഹ്യ സൃഷ്ടിയാണ്.പ്രാചിന മനുഷ്യരുടെ ഇടയിൽ ഈ ആശയമുണ്ടായിരുന്നില്ല.മനുഷ്യചരിത്രത്തിൽ ഒരു നിശ്ചിത കാലഘട്ടത്തിൽ വികസിതമായ പൊതു മര്യാദകളായി സഭ്യതയും, അവഗണിക്കേണ്ടതായി അശ്ലീലവും സാംസ്കാരികമായി അടിച്ചേൽപ്പിക്കുകയായിരുന്നു.അതുപോലെതന്നെ അവികസിതരായ മനുഷ്യക്കൂട്ടങ്ങളെ പ്രാകൃതമനുഷ്യരായും അവരുടെ പ്രകൃതിദത്തമായ വാസനകളെ അശ്ലീലമായി വിലയിരുത്തപ്പെട്ടു.അവരുടെ അധ്വാനരൂപങ്ങൾ ശേഷികൾ എല്ലാം തരം താഴ്ന്നതായി ആ ജനവിഭാഗങ്ങൾ സംസ്കാര ശൂന്യരായി കണക്കാക്കപെട്ടു.പൗരസ്ത്യ ലോകത്തേയും ആഫ്രിക്കയിലെയും മനുഷ്യരെ പ്രകൃതരായി വിശേഷിപ്പിക്കുക,മനുഷ്യരാകണമെങ്കിൽ യൂറോപ്യൻ സംസ്ക്കാരം ഉൾക്കൊള്ളണമെന്ന് തീർച്ചപ്പെടുത്തുക എന്നിവയെല്ലാം ഇതിന്റെ ഭാഗമായി വളർന്നുവന്ന ചിന്താധാരകളാണ്‌.

അശ്ലീലം എന്നത് മനുഷ്യസമൂഹം സാംസ്‌കാരികമായി സൃഷ്ടിച്ചതാണ്.... ലൈംഗിക സംബന്ധമായ അശ്ലീലങ്ങൾ മനുഷ്യരുടെ ലൈംഗിക അസൂയയുടെ സാമൂഹ്യ സൃഷ്ടിയാണ്... പ്രസാദ് അമോർ എഴുതിയ കുറിപ്പ്

വാക്കുകളിലെ അശ്ലീലം .....

നമ്മുടെ സമൂഹത്തിൽ ഉപയോഗിക്കുന്ന അശ്ലീലമായി കണക്കാക്കുന്ന പല വാക്കുകളും ലൈംഗിക കേന്ത്രീകൃതവും പുരുഷാധികാരത്തിന്റെ കീഴിലുള്ളതും അനീതി നിറഞ്ഞ ഒരു സാമ്പത്തിക സാമൂഹിക മേധാവിത്വത്തിന്റെ അധികാര പ്രയോഗത്തിന്റെ ഭാഗമായിട്ടുള്ളതുമാണ്. ഒരു സമൂഹത്തിന്റെ ഭാഷയിൽ ആ സമൂഹത്തിലെ സദാചാര സങ്കൽപ്പങ്ങൾ,ലിംഗപദവി,വൈരുദ്ധ്യങ്ങൾ സംഘർഷങ്ങൾ എന്നിവ പ്രകടിപ്പിക്കുന്നതിന് ആവശ്യമായ പദങ്ങളോ പ്രയോഗങ്ങളോ ഉണ്ടായിരിക്കും.ലിംഗപരമായ അസമത്വങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ഈ അസമത്വത്തെ സൂചിപ്പിക്കുന്ന ഭാഷയാണുണ്ടാവുക.ഉദാ:കഴുത മന്ദ ബുദ്ധിയാണെന്ന് പറയുകയും.മന്ദബുദ്ധി എന്ന അർത്ഥത്തിൽ സ്ത്രീകളെയും തൊഴിലാളികളെയും കഴുതകൾ എന്ന് വിളിക്കുമ്പോൾ ഈ വിശേഷണം ചൂഷണത്തിന്റെയും വിവേചനത്തിന്റെയും സ്വാഭാവികതയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഒന്നായി മാറുന്നു.

ഒരു കറുത്ത പെൺകുട്ടി മഞ്ഞൾ തേയ്‌ച്ചു കുളിക്കുന്നു.സൗന്ദര്യ വർദ്ധന വസ്തുക്കൾ ഉപയോഗിക്കുന്നു.ഉടനെത്തന്നെ പരിഹാസത്തിൽ കാക്ക കുളിച്ചാൽ കൊക്കാകുമോ എന്ന് ചോദിക്കുന്നു.ഭാഷയിലെ ഈ പ്രയോഗം പ്രതിനിധീകരിക്കുന്നത് ആദർശവൽക്കരിക്കപ്പെട്ട സൗന്ദര്യസങ്കൽപ്പമായ വെളുപ്പിനെയാണ്.വിവാഹേതര ബന്ധമുണ്ടാകുന്ന സ്ത്രീയെ ഒരുമ്പെട്ടോൾ എന്ന് വിളിക്കുന്നു.അതേസമയം പുരുഷന്മാർ ഒരുമ്പെടുന്നത് സൂചിപ്പിക്കുവാൻ ഒരുമ്പെട്ടോൻ എന്ന പ്രയോഗം ഇല്ല.മൈര്,പൂർ, കുണ്ണ എന്നി വാക്കുകൾ ലൈംഗികാവയങ്ങളെക്കുറിച്ചും ലൈംഗികബന്ധത്തെക്കുറിച്ചും നിലനിൽക്കുന്ന ആഭാസസങ്കല്പങ്ങളുമായി ബന്ധപ്പെട്ടാണ്.തെണ്ടി, ചെറ്റ എന്നി വാക്കുകളിൽ നിഴലിക്കുന്നത് സാമ്പത്തിക പരാധീനകൾ വളരെ മോശമാണ് എന്ന അർത്ഥമാണ്.ചെറ്റകുടിലുമായി ബന്ധപ്പെട്ട വാക്കാണ് ചെറ്റ. ഇരന്നും യാചിച്ചും ജീവിക്കേണ്ടിവരുന്ന മനുഷ്യരാണ് തെണ്ടികൾ.

അശ്ലീലം എന്നത് മനുഷ്യസമൂഹം സാംസ്‌കാരികമായി സൃഷ്ടിച്ചതാണ്.... ലൈംഗിക സംബന്ധമായ അശ്ലീലങ്ങൾ മനുഷ്യരുടെ ലൈംഗിക അസൂയയുടെ സാമൂഹ്യ സൃഷ്ടിയാണ്... പ്രസാദ് അമോർ എഴുതിയ കുറിപ്പ്

അശ്ലീലം എങ്ങനെ മസ്തിഷ്കത്തിൽ ആലേഖനം ചെയ്യപ്പെടുന്നു?

സമൂഹത്തിലെ അശ്ലീലത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, കാണുക, മനസിലാക്കുക കൈകാര്യം ചെയ്യുക തുടങ്ങിയ ജൈവപ്രക്രിയയിലൂടെ മനുഷ്യരുടെ ബോധത്തിൽ ആലേഖനം ചെയ്യപ്പെടുന്നു.അത് പിന്നീട് മനുഷ്യരുടെ വൈകാരികതലങ്ങളെയും പെരുമാറ്റത്തെയും അനിച്ഛാപരമായി നിയന്ത്രിക്കുന്നു.സാമൂഹ്യമായ അറിവ് കൈമാറ്റ പ്രക്രിയയിലൂടെയാണ് അത് സംഭവിക്കുന്നത് സാമൂഹ്യ അറിവ് സ്വായത്തമാക്കൽ എന്ന ഒരു പ്രക്രിയയാണ് ആ പ്രക്രിയയ്ക്ക് വിധേയമാകുന്ന വ്യക്തി അതിനെക്കുറിച്ചോ ഫലത്തെ കുറിച്ചോ അറിയണമെന്നുപോലുമില്ല .ചുറ്റുപാടിനെക്കുറിച്ചു അറിവ് നേടുകയും, ആ അറിവ് പ്രവർത്തിപഥത്തിൽ കൊണ്ടുവരാനുള്ള മാനസികശേഷി കൈവരിക്കുകയും ചെയ്യുന്ന കൊഗ്നിറ്റീവായ കഴിവ് -( encoding-storing-retrieving-information processing} അത് വ്യക്തിയുടെ ബൗദ്ധിക ,സാമൂഹ്യനിലവാരത്തിന്റെ ജീവിതപരിസരത്തിന്റെ സൃഷ്ടിയാണ്. സമൂഹത്തിൽനിന്ന് ലഭിക്കുന്ന അറിവുകളെ പാകപ്പെടുത്തിയെടുത്താണ് മഷ്തിഷ്‌കം ചുറ്റുപാടിനെക്കുറിച്ചുള്ള ബോധം രൂപപ്പെടുത്തുന്നത്.സമൂഹത്തിൽ നിലനിൽക്കുന്ന സമ്പ്രദായങ്ങൾ,ആചാരങ്ങൾ അശ്ലീലത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ എല്ലാം വ്യക്തിയുടെ സാമാന്യബോധത്തിൽ കയറിക്കൂടി വ്യക്തിയെ അദൃശ്യമായി നിയന്ത്രിക്കുന്നു.

അശ്ലീലത്തെ അതിജീവിക്കുന്നവർ ...

വ്യക്തികൾ അശ്ലീലത്തിന്റെ കാർക്കശ്യങ്ങളെ അതിജീവിക്കാൻ ശ്രമിക്കുബോൾ അത് സദാചാര ലംഘനമായി വിലയിരുത്തപ്പെടുന്നു.സാമൂഹ്യമായി അംഗീകരിക്കേണ്ട കിഴ്വഴക്കങ്ങൾ അങ്ങനെതന്നെ പിന്തുടരണം അതിന് അസാധാരണമായ ശക്തിയുണ്ടെന്ന ഗോത്രബോധം നമ്മുടെ സാമാന്യബോധത്തെ ശക്തമായി സ്വാധീനിക്കുകയാണ് . മതസംഹിതകളും ധാർമ്മികമൂല്യങ്ങളുമായി അതിനെ നേരിടാനുള്ള ശ്രമങ്ങൾ അറിവും പാരമ്പര്യവും തമ്മിലുള്ള പോരാട്ടമായി മാറുന്നു .

തുറന്നതും പൊതുവുമായിരുന്ന സ്ഥലങ്ങളിൽ ആണും പെണ്ണും തുല്യ ഇടം പങ്കിട്ട് ജീവിച്ചിരുന്ന ഒരു കാലഘട്ടിലെ ജീവിതത്തിൽ സ്വകാര്യത വളരെ പരിമിതമായിരുന്നു.ലൈംഗിക അസൂയ സൃഷ്ടിച്ച മൽപിടുത്തവും സങ്കടങ്ങളും ആ പൊതുസ്ഥലത്തു് സംഭവിച്ചിരിക്കണം.ശരീരം മോശമാണ് ലൈംഗികത പാപമാണ് എന്നൊക്കെ ശാസിക്കപ്പെട്ട് വിലക്കുകളായി ജീവിക്കുന്ന മനുഷ്യർ നഷ്ടപെട്ട നൈരന്ത്യം വീണ്ടെടുക്കാൻ നടത്തുന്ന ആന്തരിക ശ്രമങ്ങൾ പലപ്പോഴും അശ്ലീലത്തെക്കുറിച്ചുള്ള പൊതു ധാരണകളെ അതിലംഘിക്കുന്നു.

advertisment

News

Super Leaderboard 970x90