Health

പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ഒരു ഭീകര ജീവിയല്ല...!! ഡോ ഷിംന അസീസ്

മാസത്തിലൊരിക്കൽ പുറത്തേക്ക്‌ വരേണ്ട ഒരേയോരു അണ്‌ഢം ഓവറിക്ക്‌ പുറത്ത്‌ ചാടാതിരുന്നാൽ എന്താണുണ്ടാകുക? പുള്ളിക്കാരി അവിടിരുന്ന്‌ ശുഷ്‌കിച്ച്‌ വെള്ളം നിറഞ്ഞ മുഴകളാകും. ഓരോ മാസവും ഒരെണ്ണം വീതം വെച്ചുണ്ടായി ഈ മുഴകൾ കുറേയെണ്ണമാകുമ്പോൾ പോളിസിസ്‌റ്റിക്‌ ഓവറിയായി. ഒരു കൂട്ടം രോഗലക്ഷണങ്ങളുടെ സമ്മേളനത്തെയാണ്‌ 'സിണ്ട്രോം' എന്ന്‌ പറയുന്നത്‌. ഈ വെള്ളം നിറഞ്ഞ മുഴകൾ ബോധമില്ലാതെ കുത്തിയിരുന്ന്‌ പുരുഷഹോർമോണായ ടെസ്‌റ്റോസ്‌റ്റിറോൺ ഉണ്ടാക്കി പാവം പെൺകുട്ടിയുടെ ശരീരത്തിലുണ്ടാക്കുന്ന അലമ്പുകളറിയാമോ?

പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ഒരു ഭീകര ജീവിയല്ല...!! ഡോ ഷിംന അസീസ്

ഒന്നുകിൽ വല്ലപ്പോഴും വരും, ചിലപ്പോൾ വരികയേ ഇല്ല, അല്ലെങ്കിൽ വരവോട്‌ വരവ്‌. നേരെ ചൊവ്വേ ഒരു മുഹൂർത്തമോ മണിക്കൂറോ ഇല്ല. ലൈൻ ബസല്ല, മാസാമാസം വരാത്ത മാസമുറയാണ്‌ പ്രതി. ആർത്തവക്രമക്കേടുണ്ടാക്കുന്ന കാരണങ്ങളിൽ സുപ്രധാനിയാണ്‌ PCOD എന്ന പേരിൽ പരക്കെ അറിയപ്പെടുന്ന Polycystic Ovarian Syndrome. നമുക്ക്‌ ഗർഭപാത്രത്തിൽ നിന്ന് അണ്‌ഢാശയം വരെ പോകുന്ന ഫലോപിയൻ ട്യൂബ്‌ വഴി ഓവറിയിലേക്കൊന്ന്‌ എത്തി നോക്കാം. #SecondOpinion ഇന്നവിടെയാണ്‌ കസേരയിട്ടിരിക്കുന്നത്‌.

മാസത്തിലൊരിക്കൽ പുറത്തേക്ക്‌ വരേണ്ട ഒരേയോരു അണ്‌ഢം ഓവറിക്ക്‌ പുറത്ത്‌ ചാടാതിരുന്നാൽ എന്താണുണ്ടാകുക? പുള്ളിക്കാരി അവിടിരുന്ന്‌ ശുഷ്‌കിച്ച്‌ വെള്ളം നിറഞ്ഞ മുഴകളാകും. ഓരോ മാസവും ഒരെണ്ണം വീതം വെച്ചുണ്ടായി ഈ മുഴകൾ കുറേയെണ്ണമാകുമ്പോൾ പോളിസിസ്‌റ്റിക്‌ ഓവറിയായി. ഒരു കൂട്ടം രോഗലക്ഷണങ്ങളുടെ സമ്മേളനത്തെയാണ്‌ 'സിണ്ട്രോം' എന്ന്‌ പറയുന്നത്‌. ഈ വെള്ളം നിറഞ്ഞ മുഴകൾ ബോധമില്ലാതെ കുത്തിയിരുന്ന്‌ പുരുഷഹോർമോണായ ടെസ്‌റ്റോസ്‌റ്റിറോൺ ഉണ്ടാക്കി പാവം പെൺകുട്ടിയുടെ ശരീരത്തിലുണ്ടാക്കുന്ന അലമ്പുകളറിയാമോ?

പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ഒരു ഭീകര ജീവിയല്ല...!! ഡോ ഷിംന അസീസ്

ക്രമരഹിതമായ ആർത്തവം, അമിതരോമവളർച്ച, മുഖക്കുരു, അമിതവണ്ണം, കഴുത്തിന്‌ പിറകിലും മറ്റുമായി കാണുന്ന കറുത്ത നിറം, കടുത്ത മൂഡ്‌ വ്യതിയാനങ്ങൾ എന്നിവയെല്ലാം PCOD സ്‌പോട്ട്‌ ഡെലിവറി ചെയ്‌തു തരും. കൂട്ടത്തിൽ അണ്‌ഢുമോൾ പുറത്ത്‌ വരാത്തത്‌ കൊണ്ട്‌ വന്ധ്യതയും ഉണ്ടാകാം. ഇതിനെല്ലാം പുറമേയാണ്‌ ആണ്ടിനും സംക്രാന്തിക്കും മാത്രം അണപൊട്ടിയൊഴുകുന്ന ആർത്തവമുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ.

പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ഒരു ഭീകര ജീവിയല്ല...!! ഡോ ഷിംന അസീസ്

പേടിക്കാൻ മാത്രമുള്ള രോഗമൊന്നുമല്ല PCOD. ഭക്ഷ്യനിയന്ത്രണം, വ്യായാമം എന്നിവ കൊണ്ട്‌ നന്നായി നിയന്ത്രിക്കാനുമാകും. ജങ്ക് ഫുഡ്‌ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും വീട്ടുഭക്ഷണവുമായി കൂട്ട്‌ കൂടിയാൽ ബലേ ഭേഷ്‌. ആഴ്‌ചയിൽ അഞ്ച്‌ ദിവസം അര മണിക്കൂർ ശരീരമനങ്ങി വ്യായാമം ചെയ്യണമെന്നാണ്‌ ലോകാരോഗ്യസംഘടനയുടെ നിർദേശം. ആർത്തവാരംഭത്തോടെ സ്‌കൂളിൽ ഗ്രൗണ്ടിൽ കളിക്കാൻ പോകരുത്‌, സൈക്കിൾ ചവിട്ടരുത്‌ എന്നെല്ലാം വിലക്ക്‌ വീഴുന്ന നമ്മുടെ പെൺമക്കളുടെ കാര്യം സത്യത്തിൽ കട്ടപ്പൊകയാണ്‌. അമിതവണ്ണം, അടുത്ത രക്‌തബന്ധുവിനുള്ള സമാനരോഗം എന്നിവ പിസിഒഡിക്കുള്ള സാധ്യത കൂട്ടും. കൂട്ടത്തിൽ സ്‌ഥിരമായി പഫ്‌സും കോളയും ഷേക്കും ബ്രോസ്‌റ്റും റോസ്‌റ്റുമെല്ലാം സ്‌ഥിരമായ ഭക്ഷണരീതി കൂടിയാകുമ്പോൾ ആഹാ മനോഹരം! ഇൻസുലിൻ റസിസ്‌റ്റൻസ്‌ എന്ന അവസ്‌ഥ കൂടി ഉള്ളതിനാൽ ഇവർക്ക്‌ ഭാവിയിൽ പ്രമേഹം വരാനുള്ള സാധ്യതയും കൂടുതലാണ്‌.

പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ഒരു ഭീകര ജീവിയല്ല...!! ഡോ ഷിംന അസീസ്

ഭക്ഷണം ക്രമീകരിക്കുക, വ്യായാമം ചെയ്യുക, ഒരു പരിധി വിട്ട്‌ ദേഷ്യവും സങ്കടവും ജീവിതത്തെ ബാധിക്കുന്നെങ്കിൽ നിങ്ങളുടെ ഡോക്‌ടറോട്‌ തുറന്ന്‌ പറയുക. മരുന്നുകളോളം പ്രധാനമാണ്‌ ജീവിതക്രമീകരണവും. ഒരു പിടി അരി വാരി മാനത്തേക്കെറിഞ്ഞാൽ വീഴുന്നിടത്തെല്ലാം പിസിഒഡിക്കാരി ഉണ്ടാകുമെന്ന്‌ തള്ളിയാലും തെറ്റില്ല. അത്ര സർവ്വസാധാരണമാണിത്‌. അപ്പോ ടെൻഷൻഫ്രീയാകൂ... ഇതൊക്കെ എന്ത് !!

പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ഒരു ഭീകര ജീവിയല്ല...!! ഡോ ഷിംന അസീസ്

വാൽക്കഷ്‌ണം : പിസിഒഡി എന്നാൽ വന്ധ്യതയുടെ പര്യായമെന്നൊന്നും കരുതേണ്ടതില്ല. കൃത്യമായ ചികിത്സയിലൂടെയും ഭക്ഷ്യവ്യായാമ ക്രമീകരണങ്ങൾ വഴിയും കുഞ്ഞിക്കാൽ മേക്കിംഗ് സംഭവ്യമാണ്‌. മാസമുറ തുടങ്ങിയ ദിവസം തൊട്ട്‌ കൗമാരം വിട്ടുപിരിഞ്ഞിട്ടും ആർത്തവം ഈ ക്രമം തെറ്റിയ കളിയാണെങ്കിൽ ഗൈനക്കോളജിസ്‌റ്റിനെ കണ്ട്‌ വേണ്ട പരിശോധനകൾ ചെയ്യുക. അൽപം ശ്രദ്ധിച്ചാൽ യൗവ്വനാരംഭത്തോടെ തന്നെ കുഞ്ഞുവാവക്ക്‌ വേണ്ടി വിളർച്ചയില്ലാത്ത, ആരോഗ്യമുള്ള ശരീരവും അണ്‌ഢവിർജനവുമെല്ലാം കൃത്യമാക്കി തയ്യാറാക്കിയിരിക്കാം. സത്യായിട്ടും പിസിഒഡി ഒരു ഭീകരജീവിയല്ല, അനുഭവാ...

advertisment

Super Leaderboard 970x90