Kerala

'എന്റെ മനസ്സ് ശ്രീജിത്തിന്റെ സമരത്തിനൊപ്പം, ആവശ്യങ്ങള്‍ നിറവേറ്റാന്‍ കൂടെയുണ്ടാകും' - പിണറായി വിജയൻ

ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് എന്റെ മനസ്സ്. ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. അത് നിറവേറ്റാൻ സാധ്യമായതെല്ലാം ചെയ്യും. സർക്കാർ എല്ലാ വിധ പിന്തുണയും ശ്രീജിത്തിന് നൽകും.....

'എന്റെ മനസ്സ് ശ്രീജിത്തിന്റെ സമരത്തിനൊപ്പം, ആവശ്യങ്ങള്‍ നിറവേറ്റാന്‍ കൂടെയുണ്ടാകും' - പിണറായി വിജയൻ

സഹോദരന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് എന്റെ മനസ്സ്. ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. അത് നിറവേറ്റാൻ സാധ്യമായതെല്ലാം ചെയ്യും. സർക്കാർ എല്ലാ വിധ പിന്തുണയും ശ്രീജിത്തിന് നൽകും. ഇക്കാര്യം ഇന്ന് ശ്രീജിത്തുമായുള്ള ചർച്ചയിൽ പറഞ്ഞിട്ടുണ്ട്. നേരത്തെ ഈ വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്തയച്ചിരുന്നു. ശ്രീജിത്തും അമ്മയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉയർത്തുന്ന പ്രശ്നത്തെയും വികാരത്തെയും മതിക്കുന്നതാണ്; അതിനനുസരിച്ച് പ്രവർത്തിക്കുന്നതാണ് ശരി എന്ന ബോധ്യമുണ്ട്. ആ ബോധ്യത്തിനനുസരിച്ച് പ്രവർത്തിക്കും.

advertisment

News

Super Leaderboard 970 X 90