Kerala

പിണറായിയോട് ജോയി മാത്യു... ‘നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ?’

രാഷ്ട്രീയ ശത്രുക്കളെ വകവരുത്തരുതെന്ന് നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. ആ പരിപാടി നിങ്ങളും നിങ്ങളുടെ പാർട്ടിയും നിർത്തില്ല.. ചോരച്ചെങ്കൊടി പിടിച്ച് പിടിച്ച് ചോരയോട് വല്ലാത്തൊരു മത്ത് പിടിച്ചിട്ടുണ്ട് നിങ്ങൾക്ക്. അത് കൊണ്ട് ആ പരിപാടി നിർത്തണ്ട..

 പിണറായിയോട് ജോയി മാത്യു... ‘നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ?’

പിണറായി സഖാവിനോടും കണ്ണൂരിലെ സി പി എം നേതാക്കളോടും വലിയ എളിമയോടെ ഒരു കാര്യം അഭ്യർത്ഥിക്കാനുണ്ട്..

കൊല്ലാൻ ആളെ വിടുമ്പോൾ മാട്ടിറച്ചി വെട്ടുന്നത് പോലെ തുണ്ടം തുണ്ടമാക്കരുതെന്ന് പറയണം. ഒന്നോ രണ്ടോ വെട്ടിന് പണി കഴിപ്പിക്കാനുള്ള ക്വട്ടേഷൻ മാത്രം കൊടുക്കുക. ടി പി യെ അമ്പത്തൊന്ന് തുണ്ടമാക്കിയ പോലെ, ശുഐബിനെ വെട്ടി വെട്ടി മുറിച്ച പോലെ ചെയ്യരുതെന്ന് പറയാനുള്ള ദയയെങ്കിലും നിങ്ങൾ കാണിക്കണം.

രാഷ്ട്രീയ ശത്രുക്കളെ വകവരുത്തരുതെന്ന് നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. ആ പരിപാടി നിങ്ങളും നിങ്ങളുടെ പാർട്ടിയും നിർത്തില്ല.. ചോരച്ചെങ്കൊടി പിടിച്ച് പിടിച്ച് ചോരയോട് വല്ലാത്തൊരു മത്ത് പിടിച്ചിട്ടുണ്ട് നിങ്ങൾക്ക്. അത് കൊണ്ട് ആ പരിപാടി നിർത്തണ്ട.. അത് തുടർന്നോട്ടെ..

പക്ഷേ,

ദഹിപ്പിക്കാനാണെങ്കിലും കബറടക്കാനാണെങ്കിലും വല്ലാതെ വികൃതമാകാത്ത ഒരു ശരീരം തിരിച്ചു കിട്ടാനുള്ള അവകാശമെങ്കിലും ജീവൻ പോകുന്ന മനുഷ്യരുടെ വീട്ടുകാർക്ക് നല്കണം. ആ ഒരു ഉപകാരം ചെയ്‌താൽ തന്നെ കേരളജനത നിങ്ങളോട് കടപ്പാടുള്ളവരായിരിക്കും.

#TAGS : joy mathew  

advertisment

News

Super Leaderboard 970x90