Kerala

ഒരു നാടൊന്നാകെ ദുരിതത്തിലാണ്ടപ്പോൾ സൂപ്പർമാനെപോലെ രക്ഷകരായി നമ്മുടെ മത്സ്യതൊഴിലാളികൾ !!!

പകൽ പോലും ദുഷ്കരമായ രക്ഷാപ്രവർത്തനത്തിൽ രാത്രി എന്ത് ചെയ്യണമെന്നറിയാതെ നേവിയും സൈന്യവും പകച്ചു. അവർക്കരികിലൂടെയാണ് നെഞ്ചുറപ്പിൻറെ പങ്കായമൂന്നി ആ സംഘം ഇരുട്ടിലേക്കിറങ്ങിയത്. കേരളത്തിൻറെ സ്വന്തം 'സൂപ്പർമാൻ' എന്ന് സമൂഹമാധ്യമങ്ങൾ അവരെ ആഘോഷിച്ചു. ലൈഫ് ജാക്കറ്റുപോലുമില്ലാതെ, വള്ളത്തിലെ വിളക്ക് തെളിച്ച വഴിയിലൂടെ മുന്നോട്ട് നീങ്ങിയ മത്സ്യതൊഴിലാളി സംഘങ്ങൾ.

ഒരു നാടൊന്നാകെ ദുരിതത്തിലാണ്ടപ്പോൾ സൂപ്പർമാനെപോലെ രക്ഷകരായി നമ്മുടെ മത്സ്യതൊഴിലാളികൾ !!!

കൊഞ്ചും കണവയും പോലെ വിലപിടിപ്പുള്ള മീനുകൾ ഇഷ്ടംപോലെ ലഭിക്കുന്ന കാലമാണിപ്പോൾ. പക്ഷെ, ഒരുജനതയുടെ തലയ്ക്കുമീതെ മഹാപ്രളയം ഒഴുകിനിറഞ്ഞപ്പോൾ ഇവർ പങ്കായമെറിഞ്ഞത് കടലിലേക്കല്ല, കരയിലേക്കാണ്.പുഴയേത് കരയേത് എന്ന് തിരിച്ചറിയാത്തവിധം മുങ്ങിയ കേരളത്തിൻറെ ഉൾനാട്ടിലേക്ക് ഇവർ കുതിച്ചെത്തി. വള്ളങ്ങളും ബോട്ടുകളും നാട്ടിടവഴിക്കുമുകളിൽ, ഒട്ടും പരിചയമില്ലാഞ്ഞിട്ടും കുതിച്ചുപാഞ്ഞു. കടലിലെ ഉപ്പെന്നപോലെ ഹൃദയം നിറയെ കാരുണ്യവും സ്നേഹവും നിറച്ചവർ. നിരാലംബരായ പതിനായിരങ്ങളെ ജീവിതത്തിൻറെ കരയിലേക്ക് അവർ കൈപിടിച്ചു. മുങ്ങിപ്പോകുന്ന കപ്പലുകണക്കെ ഒരു നാടൊന്നാകെ ദുരിതത്തിലാണ്ടപ്പോൾ സൂപ്പർമാനെപോലെ രക്ഷകരായി നമ്മുടെ മത്സ്യതൊഴിലാളികൾ. കടലിൻറെ മക്കൾ എന്ന് ഓമനപ്പേരുള്ള നമ്മുടെ സ്വന്തം സേനാവ്യൂഹം.

കൺട്രോൾ റൂമിലേക്ക് ഓരോനിമിഷവും പ്രവഹിച്ചുകൊണ്ടിരുന്നത് നൂറുകണക്കിന് ഫോൺകോളുകൾ. സർക്കാർ നൽകിയ നമ്പറുകളിലേക്ക് സഹായ അഭ്യർഥനയുമായി ആയിരക്കണക്കിന് മെസ്സേജുകൾ. സമയം വൈകുന്നു. പകൽ പോലും ദുഷ്കരമായ രക്ഷാപ്രവർത്തനത്തിൽ രാത്രി എന്ത് ചെയ്യണമെന്നറിയാതെ നേവിയും സൈന്യവും പകച്ചു. അവർക്കരികിലൂടെയാണ് നെഞ്ചുറപ്പിൻറെ പങ്കായമൂന്നി ആ സംഘം ഇരുട്ടിലേക്കിറങ്ങിയത്. കേരളത്തിൻറെ സ്വന്തം 'സൂപ്പർമാൻ' എന്ന് സമൂഹമാധ്യമങ്ങൾ അവരെ ആഘോഷിച്ചു. ലൈഫ് ജാക്കറ്റുപോലുമില്ലാതെ, വള്ളത്തിലെ വിളക്ക് തെളിച്ച വഴിയിലൂടെ മുന്നോട്ട് നീങ്ങിയ മത്സ്യതൊഴിലാളി സംഘങ്ങൾ.

കറൻറ്റും സ്മാർട്ട് ഫോണുകളുമുൾപ്പെടെ കണ്ണടച്ചപ്പോൾ കടലിൽ സഹായത്തിനുള്ള ജിപിഎസും എറെനേരം ചാർജ് നിൽക്കുന്ന 'സാധാരണ' മൊബൈലുകളുമായാണ് മത്സ്യതൊഴിലാളികൾ ഇറങ്ങിയത്. ഒപ്പം പോകാൻ സാധിക്കാതിരുന്നവർ തങ്ങളുടെ വാട്സാപ്പുകളിലേക്ക് വന്ന സന്ദേശങ്ങൾ ശേഖരിച്ച് സഹപ്രവർത്തകരുമായി പങ്ക്വച്ചു. അങ്ങനെ കുടുങ്ങിക്കിടക്കുന്നയിടങ്ങളിൽ നിന്ന് പരമാവധിപേരെയും രക്ഷാതീരത്തെത്തിച്ചു മടങ്ങുമ്പോൾ കേരളം ചോദിച്ചു ഇതെല്ലാം എങ്ങനെ സാധിക്കുന്നു ?

ഒരു നാടൊന്നാകെ ദുരിതത്തിലാണ്ടപ്പോൾ സൂപ്പർമാനെപോലെ രക്ഷകരായി നമ്മുടെ മത്സ്യതൊഴിലാളികൾ !!!

കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ നേതാവ് ടി.പീറ്ററിർ അതിന് ഒറ്റവാക്കിൽ ഉത്തരം പറയും. "ഏറ്റവും ശക്തമായ കാറ്റിനോടും കോളിനോടും തിരമാലകളോടും മല്ലിട്ട് ജീവിക്കുന്നവരാണ്, വെയിലത്തൊന്നും വാടില്ല ഞങ്ങൾ..." രക്ഷാപ്രവർത്തനത്തിനിറങ്ങുമ്പോൾ ഒരാൾക്കുപോലും പേടി തോന്നിയില്ല. അത്രയേറെയുണ്ട് എന്തിനെയും നേരിടാനുള്ള ആത്മവിശ്വാസം. തീരുമാനമെടുത്താൽ മുന്നോട്ടുപോകണമെന്ന് തന്നെയാണ് കടൽ പഠിപ്പിച്ചിരിക്കുന്ന പാഠവും. ആലപ്പുഴയിലും എറണാകുളത്തും പത്തനംതിട്ടയിലുമെല്ലാം രക്ഷാപ്രവർത്തനത്തിനെത്തിയ എല്ലാ മത്സ്യതൊഴിലാളികളും ഒരേരീതിയിലാണ് പ്രവർത്തിച്ചത്. ഒരുമയോടെ മുന്നോട്ടുപോകാനുള്ള ഈ സംഘശക്തിയും കടലിൻറെ സമ്മാനം.

ചൂരയല്ല ഈ നേരത്ത് പ്രധാനം

"വയറു വരിഞ്ഞുകെട്ടിയാണെങ്കിലും മറ്റുള്ളവന് നൽകും. എല്ലാവരെയും സ്വീകരിക്കുന്ന തുറന്ന മനസുമാണ് മത്സ്യതൊഴിലാളികളുടേത് " പീറ്റർ പറയുന്നു. കൊഞ്ചും കണവയും കൊഴിയാളയും ചൂരയും പോലുള്ള വിലയേറിയ മീനുകൾ വൻതോതിൽ ലഭിക്കുന്ന കാലമാണിപ്പോൾ. എന്നാൽ സഹജീവികൾക്ക് ആപത്തു വരുമ്പോൾ അവരെ രക്ഷിക്കുകയെന്നതാണ് മുഖ്യം. അത് മത്സ്യതൊഴിലാളികളുടെ സംസ്കാരത്തിൻറെ ഭാഗമാണ്. അതിനാൽത്തന്നെയാണ് കൂട്ടത്തിലൊരാൾ കടലിൽനിന്ന് മടങ്ങിയെത്തിയില്ലെങ്കിലും അവരെ തേടി സകലരും കടലിലേക്കിറങ്ങുന്നത്.

ഓഖി ചുഴലിക്കാറ്റിൻറെ കാലത്തു കടലിൽപോയവരെ തിരികെ കൊണ്ടുവരാനാകാതെ സർക്കാർ സംവിധാനങ്ങൾ ഉഴറിയപ്പോൾ സകല വിലക്കിനെയും മറികടന്ന് കടൽച്ചുഴിയിലേക്ക് തുഴയെറിഞ്ഞത് ഇതേ മത്സ്യത്തൊഴിലാളികളാണ്. പണ്ട് കുളച്ചൽ യുദ്ധത്തിൽപ്പോലും മത്സ്യതൊഴിലാളികളുടെ കരുത്തു കണ്ടതാണ്. യുദ്ധസന്നാഹത്തിനു പോകുമ്പോൾ തിരിഞ്ഞു നോക്കാറില്ല എന്നതാണ് മത്സ്യതൊഴിലാളികളുടെ രീതിയെന്നും പീറ്റർ പറഞ്ഞു.

ഒരു നാടൊന്നാകെ ദുരിതത്തിലാണ്ടപ്പോൾ സൂപ്പർമാനെപോലെ രക്ഷകരായി നമ്മുടെ മത്സ്യതൊഴിലാളികൾ !!!

കടൽ പാഠങ്ങൾ :

മൂന്നാഴ്ച്ചവരെ കടലിൽ പോകുന്ന വള്ളങ്ങളുണ്ട്. "തങ്ങൾ" വള്ളത്തിലേറിയാണ് യാത്ര. പേരുപോലെതന്നെ കടലിൽ "തങ്ങാൻ" വേണ്ടിയുള്ള വള്ളം. സകല സംവിധാനങ്ങളുമുണ്ടാകും. ഭക്ഷണത്തിനുള്ള വസ്തുക്കളും വെള്ളവും റെഡി. മത്സ്യതൊഴിലാളികൾക്ക് പ്രിയം കപ്പയും മീനും കഞ്ഞിയും പുട്ടുമൊക്കെയാണ്. കടലിൽനിന്നു പിടിക്കുന്ന ആദ്യത്തെ മീനും എടുക്കും. ' മത്സ്യം കൈമറിഞ്ഞെത്തുമ്പോഴാണ് ലാഭത്തിനുവേണ്ടി ഇടനിലക്കാർ അമോണിയയും ഫോർമലിനുമൊക്കെയിടുന്നത്. പക്ഷെ ഞങ്ങൾക്ക് 'ഫ്രഷ്' മീനാണ് ലഭിക്കുന്നത്. അതിൽനിന്നു ലഭിക്കുന്ന കാലറിയും ഊർജവുമാണ് ഓരോ മത്സ്യതൊഴിലാളിയുടെയും കരുത്തു. അധ്വാനിക്കുന്നതിനനുസരിച്ച് കൂടുതൽ ഭക്ഷണം കഴിക്കുന്നതാണ് ഞങ്ങളുടെ രീതി - പീറ്ററിൻറെ വാക്കുകൾ.

ഒറ്റയടിക്കു 25 കിലോമീറ്റർ വരെ തുഴഞ്ഞുപോകുന്ന വള്ളങ്ങളുണ്ട്. ഇപ്പോൾ മോട്ടോർ വള്ളങ്ങളാണ് ഏറെയും. പക്ഷെ അധ്വാനത്തിന് കുറവൊന്നുമില്ല. അഞ്ചാൾപ്പൊക്കത്തിൽ തിരമാല വിഴുങ്ങാനെത്തുമ്പോഴും നെഞ്ചുറപ്പോടെ പ്രതിരോധിക്കും. പേടിയെപ്പറ്റിയൊന്നും ആ നേരം ചിന്തിക്കാൻ പോലുമാകില്ല. നടുക്കടലിൽ നിലനിൽപ്പിനുവേണ്ടി നടത്തുന്ന ആ പോരാട്ടം സമ്മാനിക്കുന്ന മനഃശക്തിയും അപാരമാണ്. അതിനാൽ ഒരുവിധത്തിൽപ്പെട്ട രോഗങ്ങളോടെല്ലാം 'ചുമ്മാ ഒന്ന് വന്നുപോകട്ടെ' എന്നാണ് ചിന്ത. ഭൂരിപക്ഷം പേരും അനാവശ്യമായി മരുന്ന് കഴിക്കില്ല. മുറിവ് പറ്റിയാൽ പോലും ഉപ്പുവെള്ളം എല്ലാം ഉണക്കുമെന്ന് വിശ്വസിക്കുന്നവരും ഏറെ. ഇങ്ങനെ സാഹചര്യങ്ങളോട് പടവെട്ടി നേടിയ രോഗപ്രതിരോധ ശേഷിയും നമ്മുടെ സേനയ്ക്ക് സ്വന്തം.

ഫാസ്റ്റ് ഫുഡിനോടുമില്ല ഒട്ടും താൽപ്പര്യം. പരമ്പരാഗതമായുള്ള കാപ്പ - മീൻ പ്രേമം ഇന്നും തുടരുന്നു. ഇതുകൊണ്ടൊക്കെത്തന്നെയാണ് ദിവസങ്ങളോളം നീണ്ട രക്ഷാപ്രവർത്തനം കഴിഞ്ഞു തിരികെയെത്തിയിട്ടും മത്സ്യതൊഴിലാളികൾക്ക് ഒരു പോറലു പോലും ഏൽക്കാതിരുന്നതും. തിരികെ വീട്ടിലെത്തിയതിനു പിന്നാലെ അവർ കടലിലേക്കുമിറങ്ങി. അതിനിടയിൽ സർക്കാർ നൽകിയ 3000 രൂപ സ്നേഹപൂർവ്വം നിരസിക്കുകയും ചെയ്തു.

ഒരു നാടൊന്നാകെ ദുരിതത്തിലാണ്ടപ്പോൾ സൂപ്പർമാനെപോലെ രക്ഷകരായി നമ്മുടെ മത്സ്യതൊഴിലാളികൾ !!!

ലോകത്തിനുള്ള മാതൃക:

'ഞങ്ങളുടെ പ്രവർത്തി ലോകത്തിനു മുന്നിലേക്ക് വച്ച മാതൃകയാണ്. പണം വാങ്ങി അതിൻറെ ശോഭ കെടുത്താനില്ല. മനുഷ്യന് പുനർവിചിന്തനത്തിനുള്ള സമയമാണിത്. പ്രകൃതിയെ സംബന്ധിച്ച പല കാര്യങ്ങളിലുമുള്ള കാഴ്ചപ്പാട് മാറേണ്ടതുണ്ട് .അതിലേക്കുള്ള ചൂണ്ടുപലകയാണ് ഈ പ്രളയം - പീറ്റർ പറഞ്ഞു. കലക്കവെള്ളത്തിൽ മീൻ പിടിക്കാനും ചിലർ രംഗത്തെത്തിയിട്ടുണ്ട്. സുനാമി ഫണ്ടെന്നു പറഞ്ഞു മത്സ്യതൊഴിലാളികളുടെ പേരിൽ പല സന്നദ്ധ സംഘടനകളും വ്യക്തികളും പണ്ട് പണം കൊയ്തിട്ടുണ്ട്.

ഇത്തവണയും മത്സ്യതൊഴിലാളികളുടെ പേരിൽ ചില സംഘടനകൾ പിരിക്കാനിറങ്ങി. പലരും സഹായം വേണോയെന്നു ചോദിച്ചുവരികയും ചെയ്തു. അതെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് നിദ്ദേശിച്ചതു. പ്രളയത്തിൽപ്പെട്ടവരെ രക്ഷിക്കാൻപോയവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ ചിലർ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരക്കാരെ തിരിച്ചറിയണം. ഉത്തരവാദിത്തപ്പെട്ട ഏജൻസികളിലൂടെ മാത്രമാകണം ദുരിതാശ്വാസം സ്വീകരിക്കേണ്ടത്. മത്സ്യതൊഴിലാളികളുടെ പേരിൽ ആരും പണം പിരിക്കേണ്ട - പീറ്റർ വ്യക്തമാക്കി.

advertisment

News

Related News

    Super Leaderboard 970x90