Kerala

ഇവരാണ് കേരളത്തിൽ 153 (A) ചുമത്തപ്പെട്ട പ്രമുഖർ

ആദ്യ എട്ടു പേരുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ഷംസുദീന്‍ പാലത്തും എം എം അക്ബറും മാത്രമാണ്. അതിന്റെ കാരണം മനസ്സിലാക്കാന്‍ അധികം ഒന്നും ദൂരത്തേയ്ക്ക് പോകേണ്ട....

ഇവരാണ് കേരളത്തിൽ 153 (A) ചുമത്തപ്പെട്ട പ്രമുഖർ

കേരളത്തിൽ 153 (A) ചുമത്തപ്പെട്ട പ്രമുഖർ

1 - ശശികല
2 - കുമ്മനം രാജശേഖരൻ
3 - സെൻകുമാർ
4 - വെളളാപളളി നടേശൻ
5 - എൻ.ഗോപാലകൃഷ്ണൻ
6 - ബാലകൃഷ്ണ പിള്ള
7 - ഷംസുദ്ദീൻ പാലത്ത്
8 - എം.എം അക്ബർ

അറസ്റ്റ് ചെയ്യപ്പെട്ടവർ

1 - ഷംസുദ്ധീൻ പാലത്ത്
2 - എം.എം അക്ബര്‍
................................................................................................
ഇങ്ങനെ ഒരു പോസ്റ്റ്‌ ഫേസ്ബുക്കില്‍ കണ്ടിട്ടില്ലാത്തവര്‍ ആരുമുണ്ടാകില്ല ഫേസ്ബുക്ക് ഉപയോഗിക്കുന്ന മലയാളികളില്‍.

പോസ്റ്റ്‌ സത്യമാണ്. സത്യം ആര് പറഞ്ഞാലും അംഗീകരിക്കണം

ആദ്യ എട്ടു പേരുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ഷംസുദീന്‍ പാലത്തും എം എം അക്ബറും മാത്രമാണ്. അതിന്റെ കാരണം മനസ്സിലാക്കാന്‍ അധികം ഒന്നും ദൂരത്തേയ്ക്ക് പോകേണ്ട. അത്യാവശ്യം വികസിച്ച ഏത് നാട്ടിലും ഒരാള്‍ക്ക് എതിരെ ക്രിമിനല്‍ കേസ് അല്ലെങ്കില്‍ ക്രിമിനല്‍ കേസിനെ തുടര്‍ന്നുള്ള കേസുകള്‍ ഉണ്ടായാല്‍ കുറ്റാരോപിതന്‍ നാട് വിടാതെ നോക്കാനുള്ള കഴിവും ശേഷിയും അവിടുത്തെ നിയമവ്യവസ്ഥയ്ക്ക് ഉള്ളതിനാലാണ് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നമ്മുടെ മാദ്ധ്യമങ്ങള്‍ക്കും ഇന്ന് ഷംസുദീന്‍ പാലത്തിന്റെയും എം എം അക്ബറിന്റെയും അറസ്റ്റില്‍ വിലപിക്കുന്നവര്‍ക്കും ബിനോയ്‌ കോടിയേരിക്ക് എതിരെ ദുബായില്‍ യാത്ര വിലക്ക് എന്ന് വെണ്ടയ്ക്ക വലുപ്പത്തില്‍ എഴുതി ആഘോഷിക്കാനായിരുന്നത്.

ഷംസുദീന്‍ പാലത്തിനെയും എം എം അക്ബരിനെയും അറസ്റ്റ് ചെയ്തത് വിദേശ യാത്രയ്ക്ക് ഇടയ്ക്ക് എയര്‍ പോര്‍ട്ടില്‍ വച്ച് ആയിരുന്നു. ബിനോയ്‌ കോടിയേരി യാത്രാ വിലക്ക് ഉള്ളപ്പോള്‍ എയര്‍ പോര്‍ട്ട്‌ വഴി രക്ഷപെടാന്‍ ശ്രമിച്ചില്ല എന്നതിനാല്‍ യാത്ര വിലക്ക് ഉള്ളപ്പോള്‍ ദുബായില്‍ അറസ്റ്റില്‍ ആയില്ല എന്നത് പോലെ തന്നെ ലിസ്റ്റിലെ ആദ്യ ആറു പേര്‍ മാത്രമല്ല ആ പോസ്റ്റിന്റെ സൃഷ്ടാക്കള്‍ മനപ്പൂര്‍വം വിഴുങ്ങിയ ഒരു പേരായ മുജാഹിദ് ബാലുശേരിയും 153 (A) ചുമത്തപ്പെട്ട ശേഷം എയര്‍ പോര്‍ട്ട്‌ വഴി മുങ്ങാന്‍ ശ്രമിക്കാതെ ജാമ്യം എടുത്തതിനാല്‍ അറസ്റ്റില്‍ ആയിട്ടില്ല.

കൂട്ടിച്ചേർക്കൽ : വെള്ളാപ്പള്ളി നടേശൻ, സെൻകുമാർ എന്നിവരെ അറസ്റ്റ് ചെയ്ത ശേഷമാണ് അവർ ജാമ്യമെടുത്തത് എന്ന് ചില സുഹൃത്തുക്കൾ അറിയിച്ചു. വാർത്തയുടെ ലിങ്ക് കമന്റിൽ

#TAGS : Section 153-A  

advertisment

News

Related News

    Super Leaderboard 970x90