Cinema

കൈവിട്ടുപോയ സിനിമ - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

കോട്ടുവായിടുന്ന പ്രേക്ഷകരെ സൃഷ്ടിക്കുന്ന ഈ ചിത്രം വീണുപോകുന്നത് പ്രധാനമായും അതിന്റെ കഥയിലും തിരക്കഥയിലും തന്നെയാണ്. സഹോദരന്‍, ഭര്‍ത്താവ്, അച്ഛന്‍ എന്നീ നിലകളിലൊക്കെ മമ്മൂട്ടി നന്നായി മുന്നോട്ടു പോയിട്ടും, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ ഭേദപ്പെട്ട സാന്നിധ്യമായിട്ടും കാര്യങ്ങളൊന്നും നമുക്ക് ബോധ്യപ്പെടാത്തത് അതുകൊണ്ടാണ്.

കൈവിട്ടുപോയ സിനിമ - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

മമ്മൂട്ടിയുടെ അഭിനയം കൊണ്ട് മാത്രം ഒരു സിനിമയും രക്ഷപ്പെടുന്നില്ല എന്നതിന് എത്രയെങ്കിലും ഉദാഹരണങ്ങളുണ്ടല്ലോ..! (ഏതു വലിയ നടനും ഇതു ബാധകവുമാണ്) ഇപ്പോള്‍ പുറത്തിറങ്ങിയ, ശരത് സന്ദിത് എന്ന നവാഗത സംവിധായകന്റെ 'പരോള്‍' എന്ന ചിത്രത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരനായ അലക്സ് (മമ്മൂട്ടി) എന്ന കുടിയേറ്റ കര്‍ഷകന്റെ ജീവിതം, നന്മ നിറഞ്ഞ മനുഷ്യനായിരുന്നിട്ടും അയാളുടെ കൈയ്യില്‍ നിന്നു പൊയ്പോകുന്നതാണ് സിനിമയുടെ അടിസ്ഥാന പ്രമേയം. തന്റെ ജീവിത നഷ്ടങ്ങള്‍ അംഗീകരിച്ചുകൊണ്ടുതന്നെ, ഒരു ക്രമിനലായിത്തീരാന്‍ എല്ലാ സാധ്യതകളിലുമെത്തിക്കഴിഞ്ഞിട്ടുളള മകനെ രക്ഷിക്കാനാണ് സിനിമയുടെ രണ്ടാം പാതിയിലെ നായകന്റെ ശ്രമം. ആകെക്കൂടി അവിയല്‍ പരുവത്തിലാകുന്ന ഒരു ഓവര്‍ഡോസ് മെലോഡ്രാമ മാത്രമായിത്തീരുകയാണ് ചിത്രം. ജയില്‍ ജീവിതവും പരോളും എല്ലാം അടങ്ങുന്ന ചിത്രം, നായകന്റെ ജീവിതം എങ്ങനെയാണോ അയാളുടെ കൈവിട്ടുപോകുന്നത്, അതിനേക്കാള്‍ വേഗത്തില്‍ സംവിധായകന്റെ കൈവിട്ടുപോകുകയാണ്.

കൈവിട്ടുപോയ സിനിമ - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ആളുകളെ ജയിലിലേക്കു ക്ഷണിക്കുന്നതുപോലെ, പ്രസാദാത്മകമായ ഒരു ജയില്‍ ചിത്രീകരിക്കുന്നതിലെ യുക്തിയും മനസ്സിലായില്ല. ജയില്‍ചാട്ടം മുഖ്യ പ്രമേയമാകുന്ന 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' (ടിനു പാപ്പച്ചന്‍-ആന്റണി വര്‍ഗീസ്) എന്ന അല്പം ഇരുണ്ട ചിത്രം പുറത്തു വന്ന് ഒരാഴ്ച കഴിയുമ്പോളാണ് ഒരു വെക്കേഷന്‍ കാമ്പ് പോലെ ഇങ്ങനെ ജയില്‍ കാണുന്നത് എന്നതും അനുബന്ധമായി ഓര്‍ക്കാം. അതുപോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുളള സ്നേഹവും കൂറും ഈ വിധം അതികാല്പനികമാക്കി അവതരിപ്പിക്കുന്നതും ഫലത്തില്‍ മുഴച്ചുനില്‍ക്കുകയാണ് ചിത്രത്തില്‍.

കൈവിട്ടുപോയ സിനിമ - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

കോട്ടുവായിടുന്ന പ്രേക്ഷകരെ സൃഷ്ടിക്കുന്ന ഈ ചിത്രം വീണുപോകുന്നത് പ്രധാനമായും അതിന്റെ കഥയിലും തിരക്കഥയിലും തന്നെയാണ്. സഹോദരന്‍, ഭര്‍ത്താവ്, അച്ഛന്‍ എന്നീ നിലകളിലൊക്കെ മമ്മൂട്ടി നന്നായി മുന്നോട്ടു പോയിട്ടും, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ ഭേദപ്പെട്ട സാന്നിധ്യമായിട്ടും കാര്യങ്ങളൊന്നും നമുക്ക് ബോധ്യപ്പെടാത്തത് അതുകൊണ്ടാണ്. അതുപോലെ, ഒരു സംവിധാന മികവ്, പരസ്യ ചിത്ര രംഗത്തുനിന്ന് വന്നിട്ടുളള ശരത്തില്‍ കാണുന്നില്ലെന്നതും ചിത്രത്തെ ഏറെ പിന്നോട്ടു കൊണ്ടുപോകുന്നു.

advertisment

News

Super Leaderboard 970x90