Business

ഷൂസുകളെ കാൻവാസാക്കി യുവതി സമ്പാദിക്കുന്നത് കോടികൾ

പെയിന്‍റു ചെയ്ത ഒരു ജോഡി ഷൂവിന്‍റെ വില 9.90 മുതല്‍ 18 ഡോളര്‍ വരെ ആയിരുന്നു. ബാഗിന്‍റെയും ഷര്‍ട്ടിന്‍റെയും വില 9 ഡോളര്‍. ചുരുങ്ങിയ സമയത്തിനുള്ളിൽ ബിസിനസ് വളര്‍ന്നതോടെ കമ്പനിക്ക് മികച്ച വരുമാനമായി.

ഷൂസുകളെ കാൻവാസാക്കി യുവതി സമ്പാദിക്കുന്നത് കോടികൾ

വ്യത്യസ്തമായൊരു ആശയം മനസ്സിൽ മുളപൊട്ടിയാൽ, അതിനൊരു സംരംഭകത്വ മുഖഭാവം കൂടി നൽകാൻ കഴിഞ്ഞാൽ പിന്നെ രണ്ടാമതൊന്നു ചിന്തിക്കേണ്ട, വിജയം നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും. പരിശ്രമിക്കാനുള്ള മനസ് വേണം എന്ന് മാത്രം.ഇൻഡോനേഷ്യയിലെ ജക്കാര്‍ത്ത സ്വദേശിനി നബില ഇര്‍വാനി എന്ന സംരംഭകയുടെ ജീവിതം തെളിയുക്കുന്നറ്റും ഇതുതന്നെ. ഒരു ചിത്രകാരി ആയിരുന്ന ആൻഡിന തികച്ചും യാദൃച്ഛികമായാണ് ബിസിനസിലേക്ക് എത്തുന്നത്.

ഒരിക്കൽ വീട്ടിൽ വെറുതെയിരുന്നപ്പോൾ, കണ്മുന്നിൽ പെട്ട വെളുത്ത കാൻവാസ്‌ ഷൂസ് ആണ് ആൻഡിനയുടെ ജീവിതം മാറ്റിമറിച്ചത്. ചിത്രകാരി ആയിരുന്ന ആൻഡിന ഷൂസ് എടുത്ത് അതിൽ മലകളും താഴ്വാരവും മലകള്‍ക്ക് ഇടയിലൂടെ ഉദിച്ചുയരുന്ന സൂര്യനും ആകാശത്ത് പറക്കുന്ന പക്ഷികളും അങ്ങ് വരച്ചു.അരമണിക്കൂർ നേരംകൊണ്ട് തീർത്തും വ്യത്യസ്തമായ ഒരു ഷൂസ് മോഡലാണ് ആൻഡിന വരച്ചെടുത്തത്.

ഒരു സാധാരണ കാന്‍വാസ് ഷൂവിന്‍റെ അസാധാരണമായ രൂപമാറ്റം അവളെ വിസ്മയിപ്പിച്ചു. ആൻഡിന താൻ ഡിസൈൻ ചെയ്ത ഷൂസ് സഹോദരി നെരിസയെ കാണിച്ചു. ബാന്ദും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സ്കൂള്‍ ഓഫ് ബിസിനസ് ആന്‍റ് മാനേജ്മെന്‍റില്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു നെരിസ. ആന്‍ഡിന ഡിസൈൻ ചെയ്ത ഷൂസ് കണ്ടപ്പോൾ നെരിസയുടെ മനസില്‍ മികച്ച ഒരു ബിസിനസ് ആശയമാണ് മുളപൊട്ടിയത്.

ഷൂസുകളെ കാൻവാസാക്കി യുവതി സമ്പാദിക്കുന്നത് കോടികൾ

തന്റെ അനിയത്തി ആന്‍ഡിന ഡിസൈന്‍ ചെയ്ത കാന്‍വാസ് ഷൂവുമിട്ടാണ് അടുത്ത ദിവസം നെരിസ കോളേജില്‍ പോയത്. കാലിലെ വ്യത്യസ്തമായ ഷൂസ് കാണുന്നവരൊക്ക കൗതുകത്തോടെ അടുത്തുകൂടി. ഇത്തരം ഡിസൈനിലുള്ള ഒരു കാന്‍വാസ് ഷൂ അവര്‍ ആദ്യം കാണുകയായിരുന്നു. അന്നു വൈകിട്ട് വീട്ടിലെത്തിയ നെരിസ ആന്‍ഡിനയോടു പറഞ്ഞു നമുക്ക് ഡിസൈനർ കാൻവാസ്‌ ഷൂവിന്റെ ബിസിനസ് തുടങ്ങാം.

കാര്യങ്ങൾ വളരെ വേഗം മുന്നോട്ട് പോയി. ഡിസൈനര്‍ പെയിന്‍റഡ് കാന്‍വാസ് ഷൂ നിര്‍മിക്കാന്‍ സ്പോട്ട്ലൈറ്റ് എന്ന പേരില്‍ ഒരു കമ്പനി അവര്‍ രജിസ്റ്റര്‍ ചെയ്തു.സ്ലൈറ്റ് എന്ന ബ്രാന്‍ഡില്‍ പെയിന്‍റഡ് ഷൂ എങ്ങും പ്രചാരത്തിലായി. തങ്ങളുടെ മക്കൾക്ക് പൂർണ പിൻതുണയുമായി മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നു. ആദ്യം ഓര്ഡറുകൾക്ക് അനുസരിച്ചായിരുന്നു നിർമാണം. ആവശ്യക്കാര്‍ക്കുവേണ്ടി പ്രത്യേകം ഷൂ പെയിന്‍റു ചെയ്താണ് ആദ്യം തുടങ്ങിയത്. ക്രമേണ കിഴക്കന്‍ ജക്കാര്‍ത്തയിലും സമീപപ്രദേശങ്ങളിലുമുള്ള പലരും കാന്‍വാസ് ഷൂവിനായി ആന്‍ഡിനയെ സമീപിക്കാന്‍ തുടങ്ങി. ചിലര്‍ അവര്‍ക്കുവേണ്ട പ്രത്യേക ഡിസൈനുകള്‍ പറഞ്ഞു ചെയ്യിപ്പിച്ചു.

ഷൂസുകളെ കാൻവാസാക്കി യുവതി സമ്പാദിക്കുന്നത് കോടികൾ

സ്പോട്ട്ലൈറ്റ് കമ്പനി വളരുന്നു

2008 മാതാപിതാക്കൾ കടമായി നൽകിയ പണം കൊണ്ടാണ് ഈ സഹോദരിമാർ ബിസിനസ് തുടങ്ങിയത്. ക്രമേണ ബിസിനസ് വിപുലീകരിച്ചു. പെയിന്‍റഡ് ഷൂവിനു പുറമേ പെയിന്‍റഡ് ടീ ഷര്‍ട്ടും ബാഗും നിര്‍മിക്കാന്‍ തുടങ്ങി. അതോടെ കമ്പനിയുടെ ബ്രാഞ്ചുകളും ജീവനക്കാരുടെ എണ്ണവും കൂടി. പ്ലെയിന്‍ കാന്‍വാസ് ഷൂ, ഫാബ്രിക് പെയിന്‍റ്, പെയിന്‍റിംഗ് സ്പ്രേ ഗണ്‍, മറ്റ് വസ്തുക്കള്‍ എന്നിവയ്ക്കായി കൂടുതല്‍ പണം മുടക്കി. സ്റ്റൈല്‍ ഫ്ളാറ്റ്, കോണ്‍വേഴ്സ് സ്റ്റൈല്‍, വാന്‍സ് സ്റ്റൈല്‍, സ്ട്രാപി ഫ്ളാറ്റ്സ്, പ്ലെയിന്‍ വൈറ്റ് എന്നിങ്ങനെ അഞ്ചു മോഡലുകളില്‍ അവര്‍ ഷൂ നിര്‍മിച്ചു. ഇതില്‍ അഞ്ചാമത്തെ മോഡല്‍ ഉപഭോക്താവ് ആവശ്യപ്പെടുന്ന ഡിസൈന്‍ വരയ്ക്കാനുള്ളതായിരുന്നു.

വളരെ മികച്ച രീതിയിൽ തന്നെ ഈ സഹോദരിമാർ തങ്ങളുടെ സ്ഥാപനം കൊണ്ട് നടന്നു . ഷൂവിന്‍റെ ഉല്‍പ്പാദനവും പരസ്യവും ആന്‍ഡിനയുടെ ചുമതലയായിരുന്നു. കമ്പനിയുടെ ഫിനാന്‍സ് ,സപ്ലൈ എന്നിവ നെരിസയും കൈകാര്യം ചെയ്തു.

പെയിന്‍റു ചെയ്ത ഒരു ജോഡി ഷൂവിന്‍റെ വില 9.90 മുതല്‍ 18 ഡോളര്‍ വരെ ആയിരുന്നു. ബാഗിന്‍റെയും ഷര്‍ട്ടിന്‍റെയും വില 9 ഡോളര്‍. ചുരുങ്ങിയ സമയത്തിനുള്ളിൽ ബിസിനസ് വളര്‍ന്നതോടെ കമ്പനിക്ക് മികച്ച വരുമാനമായി. അതോടെ ഇരുവരും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാൻ തുടങ്ങി. കൗമാരക്കാരാണ് ഇത്തരം ഡിസനാർ ഷൂവിന്റെ ആരാധകർ. ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് കമ്പനിക്ക് കൂടുതൽ ഓർഡറുകളും ലഭിക്കുന്നത്

ഷൂസുകളെ കാൻവാസാക്കി യുവതി സമ്പാദിക്കുന്നത് കോടികൾ

കമ്പനിയുടെ പ്രതിമാസ വരുമാനം 10-22 മില്യണ്‍ ഇന്‍ഡോനേഷ്യന്‍ രൂപയായി വളര്‍ന്നു. ആശയമാണ് ആന്‍ഡിനയുടെ ഈ തകർപ്പൻ വിജയത്തിനാധാരം. അതിനാൽ ആശയങ്ങളെ വളരാൻ അനുവദിക്കുക. എവിടെയാണ് നിങ്ങളുടെ വിജയം ഒളിഞ്ഞിരിക്കുന്നത് എന്ന് ആർക്കറിയാം

#TAGS : nabila-irvani  

advertisment

Related News

    Super Leaderboard 970x90