Kerala

'കുഞ്ഞുങ്ങള്‍ ചെയ്തുതീര്‍ക്കുന്നത് ആരുടെ പാപഭാരംതീര്‍ക്കാന്‍'

പിതാവ് കുരുന്നുകളുമായി കാൽനടയായി ശബരിമലയിലേക്ക് പോകുന്നതിന്റെ ഫോട്ടോ സഹിതം ഡിവൈഎഫ്‌ഐ വനിതാ നേതാവ് ഫേസ്ബുക്കിലിട്ട പോസ്റ്റ് പോസ്റ്റ് വിവാദത്തിൽ​.

'കുഞ്ഞുങ്ങള്‍ ചെയ്തുതീര്‍ക്കുന്നത് ആരുടെ പാപഭാരംതീര്‍ക്കാന്‍'

കുരുന്നുകളുമായി പിതാവ് ശബരിമലയിലേക്ക്  കാൽനടയായി പോകുന്നതിന്റെ ഫോട്ടോ സഹിതം ഡിവൈഎഫ്‌ഐ വനിതാ നേതാവ് ഫേസ്ബുക്കിലിട്ട പോസ്റ്റ്  വിവാദത്തിൽ. കുഞ്ഞുങ്ങള്‍ ചെയ്തുതീര്‍ക്കുന്നത് ആരുടെ പാപഭാരംതീര്‍ക്കാന്‍ എന്ന  പരാമർശത്തോടെയാണ് ദിവ്യ  പോസ്റ്റിട്ടിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൻ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട് . പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നിരിക്കുകയാണ്.

ദിവ്യയുടെ വിവാദമായ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം...

“എന്ത് വിശ്വാസത്തിന്റെ പേരിലായാലും ഈ കാഴ്ച വല്ലാതെ വേദനിപ്പിക്കുന്നു. കാസർഗോഡു നിന്നും കാൽനടയായി അച്ഛനോടൊപ്പം രണ്ട് കുരുന്നുകൾ ശബരിമലയിലേക്ക്. പൊരിവെയിലത്ത് നഗ്നപാദരായി ഈ കുഞ്ഞുങ്ങൾ താണ്ടാനുള്ളത് 400 കിലോമീറ്റർ. ആരു ചെയ്ത പാപം തീർക്കാനാണാവോ ” എന്നാണ് ദിവ്യയുടെ ചോദ്യം.

പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ബാലപീഡനത്തിന് കേസെടുക്കണം എന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ വിശ്വാസത്തെ അതിന്റെ വഴിക്ക് വിടൂ എന്ന് മറ്റു ചിലർ.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും ടി പി ചന്ദ്രശേഖരൻ വധക്കേസും സിപിഐ എം നേതാക്കളുടെ ശബരിമല യാത്രയുമെല്ലാം ഓർമപ്പെടുത്തിക്കൊണ്ടാണ് പല കമന്റുകളും. നേതാക്കളുടെ ശബരിമല യാത്ര വിവാദമായതിന് പിന്നാലെയാണ് ദിവ്യയുടെ പോസ്റ്റും ചർച്ചയാവുന്നത്.

advertisment

News

Related News

    Super Leaderboard 970 X 90