Health

ഡിസ്പോസബിൾ പ്ലേറ്റും ഗ്ലാസും മാറ്റി വാഴയില ഇട്ടാൽ തീരുന്നതല്ല പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ.

പ്ലാസ്റ്റിക്കിന് പകരം വയ്ക്കാൻ ഇന്ന് പരിസ്ഥിതിയെ നശിപ്പിക്കാത്ത ഒന്നുമില്ല എന്നു തന്നെ പറയാം. വെറുതെ തെറ്റിദ്ധരിപ്പിക്കാനായി പ്ലാസ്റ്റിക് വിരുദ്ധത എന്നെല്ലാം പറയാം. ഹൃദയത്തിനുള്ളിൽ വരെ, ഹൃദയം വരെ ഇന്ന് പ്ലാസ്റ്റിക്ക് ആയിക്കൊണ്ടിരിക്കുന്നു. ഇൻഫർമേഷൻ ടെക്നോജി പ്ലാസ്റ്റിക്കിന്റെ ലോകമാണ്.....

ഡിസ്പോസബിൾ പ്ലേറ്റും ഗ്ലാസും മാറ്റി വാഴയില ഇട്ടാൽ തീരുന്നതല്ല പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ.

ജൂൺ 5 ലോക പരിസ്ഥിതി ദിനമാണ് . ആഗോളവ്യാപകമായി പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് ഐക്യരാഷ്ട്രസംഘടന ലോകവ്യാപകമായി പരിസ്ഥിതി ദിനാചരണം നടത്തുന്നത്. Beat plastic pollution എന്നാണ് 2018ലെ പരിസ്ഥിതി ദിനാചരണത്തിന്റെ മുദ്രാവാക്യം. ഇന്ത്യയാണ് ഈ വർഷം ദിനാചരണത്തിന് ആഥിതേയത്തം വഹിക്കുന്നത്.
മനുഷ്യനും അവന്റെ സ്വാഭാവിക ചുറ്റുപാടും ചേർന്നതാണ് പരിസ്ഥിതി. സ്വാഭാവികമായുള്ള ഒന്നിൽ മാറ്റം വരുത്തിയാൽ അത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കും. മനുഷ്യന്റ ഇടപെടലുകളാണ് പരിസ്ഥിതി പ്രശ്നങ്ങളുടെ മുഖ്യ കാരണം.

ഡിസ്പോസബിൾ പ്ലേറ്റും ഗ്ലാസും മാറ്റി വാഴയില ഇട്ടാൽ തീരുന്നതല്ല പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ.

ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നവും അതിന്റെ കാരണവും മറ്റെല്ലാ പരിസ്ഥിതി പ്രശ്നങ്ങളുടെയും മൂലകാരണവും ഒന്നു തന്നെയാണ്. 

ജനപ്പെരുപ്പം.

ഒഴിഞ്ഞ വയറുമായി പിറന്നു വീഴുന്ന ദശലക്ഷങ്ങളുടെ വിശപ്പടക്കാനുള്ള വിഭവങ്ങൾ ഭൂമിയിലില്ല. ഉള്ളതു തന്നെ ചില സമ്പന്ന രാജ്യങ്ങൾ കൈയടക്കി വച്ചിരിക്കുകയുമാണ്. ഇനി എങ്ങനെയാണ് ജനപ്പെരുപ്പം മറ്റെല്ലാ പരിസ്ഥിതി പ്രശ്നങ്ങളുടെയും മാതാവാകുന്നത് എന്ന് നോക്കാം. ജനസംഖ്യ കുടുന്നതിനനുസരിച്ച് കുടുതൽ കൃഷി ചെയ്യണം. അതിന് വനഭൂമി കൃഷി ഭൂമിയാക്കണം. കൂടുതൽ വിളവുണ്ടാകാൻ രാസവളങ്ങളും രാസകീടനാശിനികളും ജനിതക വ്യതിയാനം വരുത്തിയ വിത്തിനങ്ങളും വേണം. വൻ തോതിൽ മത്സ്യബന്ധനം നടത്തണം. കൂടുതൽ വ്യവസായശാലകൾ ഉണ്ടാകണം. കുടുതൽ കൂടുതൽ ഉപകരണങ്ങൾ നിർമിക്കണം. അതിന് മരവും ലോഹങ്ങളും പ്ലാസ്റ്റിക്കും ധാരാളം വേണം. അതിനു പുറമെ മനുഷ്യന്റെ ആഡംഭര ഭ്രമവും ഡിസ്പോസബിൾ സംസ്ക്കാരവും.

ഖര ദ്രാവകമലിനീകരണത്തിന് പുറമെയാണ് വായു മലിനീകരണവും ശബ്ദമലിനീകരണവും. ശുദ്ധജലം പോലെ ശുദ്ധവായുവും വില കൊടുത്തു വാങ്ങേണ്ടി വരും. എന്നാൽ ജനപ്പെരുപ്പം കൊണ്ട് വീർപ്പുമുട്ടുന്ന ദരിദ്ര രാജ്യങ്ങളിലെ പട്ടിണിപ്പാവങ്ങൾക്ക് അതിനാലില്ല. ആഭ്യന്തര യുദ്ധവും വർഗീയ കലാപങ്ങളും അന്നാടുകളിൽ നിത്യസംഭവമാകും. എല്ലാം ഉപയോഗിക്കാം, മത്സവും, വന വിഭവങ്ങളും, ജലവും, പ്ലാസ്റ്റിക്കും എല്ലാം.പക്ഷെ Reduce, Reuse, Recycle എന്ന രീതിയിലായിരിക്കണം നമ്മുടെ ഉപഭോഗം. പ്ലാസ്റ്റിക്കിനെതിരെ പോരാടുന്നതിനൊപ്പം ജനപ്പെരുപ്പത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കാനും ഈ പരിസ്ഥിതി ദിനത്തിലും തുടർന്നും നമുക്ക് കഴിയണം.

ഡിസ്പോസബിൾ പ്ലേറ്റും ഗ്ലാസും മാറ്റി വാഴയില ഇട്ടാൽ തീരുന്നതല്ല പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ.

പ്ലാസ്റ്റിക്കിൽ പി.വി.സി കത്തിക്കുന്നതു പോലെയല്ല മറ്റു പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നത്. ക്ലോറൈഡ് എന്ന് അവസാനം പേരു വരുന്ന പ്ലാസ്റ്റിക്കുകൾ കത്തുമ്പോൾ ക്ലോറിൻ വാതകം പുറന്തള്ളപ്പെടും. ഇത് ഓസോൺ പാളിക്ക് അപകടം വരുത്താം. പക്ഷെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ നമ്മൾ ഉപയോഗിക്കുന്ന ജലം ക്ലോറിനേറ്റഡ് ആണ്. രോഗാണുക്കളെ കൊല്ലാനുള്ള കഴിവും ക്ലോറിനുണ്ട്.

പിന്നെ പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കണം. പ്ലാസ്റ്റിക് മാത്രമല്ല എല്ലാം. പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാൻ കഴിയുന്നവ ഏതെല്ലാം വസ്തുക്കളാണ്.  പേപ്പർ-> മരംമുറിക്കണം...തടി മരം മുറിക്കണം. തുണി -> മരം മുറിക്കണം. വിനൈൽ 98 ശതമാനം പ്ലാസ്റ്റിക് ആണ്.

വാഹനങ്ങളുടെ എഞ്ചിൻ ഒഴികെ മറ്റുള്ള ഭാഗങ്ങളെല്ലാം ഇന്ന് പ്ലാസ്റ്റിക് ആണ്. പ്ലാസ്റ്റിക്കിന് പകരം വയ്ക്കാൻ ഇന്ന് പരിസ്ഥിതിയെ നശിപ്പിക്കാത്ത ഒന്നുമില്ല എന്നു തന്നെ പറയാം. വെറുതെ തെറ്റിദ്ധരിപ്പിക്കാനായി പ്ലാസ്റ്റിക് വിരുദ്ധത എന്നെല്ലാം പറയാം. ഹൃദയത്തിനുള്ളിൽ വരെ, ഹൃദയം വരെ ഇന്ന് പ്ലാസ്റ്റിക്ക്ആയിക്കൊണ്ടിരിക്കുന്നു. ഇൻഫർമേഷൻ ടെക്നോജി പ്ലാസ്റ്റിക്കിന്റെ ലോകമാണ്. തീർച്ചയായും ജല, വായു, ശബ്ദ, കര മലിനീകരണം പോലെ തീവ്രമാണ് പ്ലാസ്റ്റിക് മലിനീകരണവും. ഇവയെല്ലാം പ്രതിരോധിക്കേണ്ടതാണ്. ഡിസ്പോസബിൾ പ്ലേറ്റും ഗ്ലാസും മാറ്റി വാഴയില ഇട്ടാൽ തീരുന്നതല്ല ഈ പ്രശ്നങ്ങൾ.

ഡിസ്പോസബിൾ പ്ലേറ്റും ഗ്ലാസും മാറ്റി വാഴയില ഇട്ടാൽ തീരുന്നതല്ല പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ.

നാളെ ജനങ്ങൾ ഡിസ്പോസബിൾ സംസ്കാരത്തിൽ തന്നെ മാത്രമേ എത്തുകയുള്ളൂ. കാരണം വെള്ളം.
അത് കിട്ടാക്കനിയാവുകയാണ്. പ്ലാസ്റ്റിക് ഉപഭോഗത്തെ അനുകൂലിക്കുകയല്ല, പക്ഷെ പകരം വയ്ക്കാൻ നമുക്കെന്തുണ്ട് എന്നുകൂടി ചിന്തിക്കണം. കുറെ മരങ്ങൾ നട്ടാലൊന്നും തീരുന്നതല്ല ഈ പ്രശ്നങ്ങൾ. പിന്നെ കേരളത്തിൽ എവിടെ നടണം മരങ്ങൾ. പാതയോരങ്ങളിൽ തണൽമരങ്ങളായോ? ഇത് ഷെർഷയുടെ കാലവും അന്നത്തെ ജനസംഖ്യയുമല്ല. ജനസംഖ്യ കുറയണം. അപ്പോൾ എല്ലാ മലിനീകരണങ്ങളും കുറയും.

ജനങ്ങളെ ബോധവത്ക്കരിക്കണം. എന്താണ് പ്ലാസ്റ്റിക് മാലിന്യങ്ങളെന്ന്. പക്ഷെ അതിനൊപ്പം പ്ലാസ്റ്റിക്ക് ഇല്ലാത്ത ജീവിതം ഇനിയുണ്ടാകില്ലെന്നും മനസ്സിലാക്കണം. അനാവശ്യമായും അമിതമായും ഉപയോഗിച്ചാൽ പ്ലാസ്റ്റിക്ക് മാത്രമല്ല, എന്തും അപകടമാണ്. ശുചിത്വവും ഭാരക്കുറവും വിവിധ രൂപങ്ങളിലേക്ക് എളുപ്പം മാറ്റാൻ കഴിയുന്നതും ശക്തിയും ചെലവ് കുറവും  ദ്രവിക്കാത്തതുമെല്ലാമാണ് പ്ലാസ്റ്റിക്കിനെ ഇത്ര ജനകീയമാക്കിയത്.
പ്ലാസ്റ്റിക് വിരുദ്ധത പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്നതു പോലെയാകരുത്. റീ യൂസ്, റീ സൈക്കിൾ അതോടൊപ്പം റെഡ്യൂസ് അതാകണം പ്ലാസ്റ്റിക്കിനോടുള്ള നമ്മുടെ സമീപനം.

advertisment

Related News

    Super Leaderboard 970x90