Cinema

'ഭീതിയും നീതിയും' - മധുപാല്‍ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രമായ ഒരു കുപ്രസിദ്ധ പയ്യനെക്കുറിച്ച് പ്രശസ്ത നിരൂപകന്‍ രഘുനാഥന്‍ പറളി എഴുതിയ റിവ്യൂ

സിനിമ പൂര്‍ണ്ണമായും അവിടെ സംവിധായകന്റെ ചിത്രമായിത്തീരുകയായിരുന്നു. അതില്‍ മധുപാലിന് തീര്‍ച്ചയായും അഭിമാനിക്കാം. ഒപ്പം ടോവിനോ തോമസിന്റെ അഭിനയത്തിലെ മേക്ക് ഓവറും പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു. കാസ്റ്റിംഗില്‍ സംവിധായകന്‍ പുലര്‍ത്തിയ സൂക്ഷ്മതയും ഇവിടെ ഏറെ സഹായിച്ചുട്ടുണ്ട്.

'ഭീതിയും നീതിയും' - മധുപാല്‍ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രമായ ഒരു കുപ്രസിദ്ധ പയ്യനെക്കുറിച്ച് പ്രശസ്ത നിരൂപകന്‍ രഘുനാഥന്‍ പറളി എഴുതിയ റിവ്യൂ

കഴിഞ്ഞ ദിവസം, എറണാകുളം യാത്രയക്കിടയിൽ, ഉച്ചയ്ക്ക് പത്മ തിയേറ്ററില്, മധുപാല് സംവിധാനം ചെയ്ത പുതിയ ചിത്രമായ ഒരു 'കുപ്രസിദ്ധ പയ്യൻ' കാണാനെത്തുമ്പോള്, റിലീസ് ദിനം കൂടിയായതിനാൽ, തിയേറ്ററില് മുഴുവന്ടൊവിനോ തോമസിന്റെ ആരാധകരായിട്ടുളള ചെറുപ്പക്കാരായിരുന്നു. എന്നാല്‍ താമസംവിനാ തങ്ങളുടെ നായകന് ഈ സിനിമയില് നിരാലംബനും ഏകാകിയും അനാഥനും ദുര്ബല ഹൃദയനുമായ, വളരെ സാധാരണക്കാരനായ ഒരു ചെറു മനുഷ്യന് മാത്രമാണെന്ന യാഥാര്ത്ഥ്യത്തോട് അവര്ക്ക് പതുക്കെ പൊരുത്തപ്പെടേണ്ടി വരികയായിരുന്നു. (ശാരീരികയായ കരുത്ത് സംശയമന്യേ വെളിപ്പെടുത്തുന്ന, ആദ്യ രംഗത്തെ പോത്തുമായുളള ഏറ്റുമുട്ടലിനു ശേഷവും..) അഥവാ സിനിമ പൂര്ണ്ണമായും അവിടെ സംവിധായകന്റെ ചിത്രമായിത്തീരുകയായിരുന്നു. അതില് മധുപാലിന് തീര്ച്ചയായും അഭിമാനിക്കാം. 

'ഭീതിയും നീതിയും' - മധുപാല്‍ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രമായ ഒരു കുപ്രസിദ്ധ പയ്യനെക്കുറിച്ച് പ്രശസ്ത നിരൂപകന്‍ രഘുനാഥന്‍ പറളി എഴുതിയ റിവ്യൂ

ഒപ്പം ടോവിനോ തോമസിന്റെ അഭിനയത്തിലെ മേക്ക് ഓവറും പ്രത്യേകം പ്രശംസ അര്ഹിക്കുന്നു. കാസ്റ്റിംഗില് സംവിധായകന് പുലര്ത്തിയ സൂക്ഷ്മതയും ഇവിടെ ഏറെ സഹായിച്ചുട്ടുണ്ട്. കാരണം ടോവിനോ മാത്രമല്ല, നിമിഷ സജയന്, അനു സിത്താര, നെടുമുടി വേണു, സിദ്ദിഖ്, സുജിത് ശങ്കര് തുടങ്ങി ഏവരും ശ്രദ്ധേയമായ രീതിയിലാണ് തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ കഥാപാത്രത്തിൻ്റെ ഉത്കണ്ഠയും ആത്മവിശ്വാസക്കുറവും പ്രതിഫലിപ്പിക്കുന്നത് വിസ്മയാവഹമായാണ്.

'ഭീതിയും നീതിയും' - മധുപാല്‍ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രമായ ഒരു കുപ്രസിദ്ധ പയ്യനെക്കുറിച്ച് പ്രശസ്ത നിരൂപകന്‍ രഘുനാഥന്‍ പറളി എഴുതിയ റിവ്യൂ

വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെട്ട നീതിയ്ക്കു സമാനമാണ് എന്നത് - Justice delayed is justice denied - എന്നത്, നീതിന്യായത്തെക്കുറിച്ച് വില്യം ഗ്ലാഡ്സ്റ്റോണ് പറഞ്ഞ പ്രമുഖ വാക്യമാണല്ലോ. 'നീതിബോധത്തിന്റെ ഭാഷയാണ് സംസ്കാരത്തിന്റെ ശബ്ദങ്ങള്ക്ക് അര്ഥം കൊടുത്തത്. സംസ്കാരം അതിന്റെ ഭാഷ മറന്നുപോയി' എന്ന് ആനന്ദ് വേദനാപൂര്വ്വം എഴുതുമ്പോഴും (ഗോവര്ദ്ധന്റെ യാത്രകള്) നീതി നിഷേധിക്കപ്പെടുന്ന അസംഖ്യം ആളുകളെക്കുറിച്ചുളള ഓര്മ്മകള്ഒരു കടന്നല്ക്കൂട്ടത്തെപ്പോലെ ഇരമ്പുക തന്നെയാണ്. 

'ഭീതിയും നീതിയും' - മധുപാല്‍ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രമായ ഒരു കുപ്രസിദ്ധ പയ്യനെക്കുറിച്ച് പ്രശസ്ത നിരൂപകന്‍ രഘുനാഥന്‍ പറളി എഴുതിയ റിവ്യൂ

തനിക്കു യാതൊരു ബന്ധവുമില്ലാത്ത, എന്നാല് കൊല ചെയ്യപ്പെട്ട ചമ്പകമ്മാളിനെ ഒരു അമ്മയെപ്പോലെ സ്നേഹിച്ച അജയന് എന്ന നിസ്സഹായ മനുഷ്യജീവിയെ, അവരുടെ തന്നെ കൊലപാതകിയാക്കി രൂപപ്പെടുത്തിയെടുക്കുന്നതില് ക്രൈംബ്രാഞ്ച് പുലര്ത്തുന്ന മിടുക്ക്, ഒരു ചൂണ്ടുപലകയായിത്തന്നെയാണ് ഈ സിനിമ നമുക്കു മുന്നില്അവതരിപ്പിക്കുന്നത്. 'ഇമ്മാതിരി ഇടി കിട്ടിയാല് ചമ്പകമ്മാളെ മാത്രമല്ല, ഇന്ദിരാഗാന്ധിയെ കൊന്നതും ഞാനാണെന്ന് പറയും' എന്ന അജയന്റെ ദീനഹാസ്യമാണ് സിനിമയുടെ കാതല്. നിരവധി കോടതിമുറി സിനിമകള്ആവിഷ്കരിക്കപ്പെട്ടിട്ടുളള മലയാളത്തില്, ചിത്രത്തിലെ കോടതി വിചാരണ അത്രയൊന്നും നമ്മള്ക്ക് പുതുമയുളളത് ആകേണ്ടതില്ല. 

'ഭീതിയും നീതിയും' - മധുപാല്‍ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രമായ ഒരു കുപ്രസിദ്ധ പയ്യനെക്കുറിച്ച് പ്രശസ്ത നിരൂപകന്‍ രഘുനാഥന്‍ പറളി എഴുതിയ റിവ്യൂ

പക്ഷേ അതിനകം തന്നെ ഒരു മനുഷ്യന് എന്ന നിലയ്ക്കുളള ഒരു നീതിബോധം ഈ ചിത്രത്തിൽ നമ്മെ പൂർണ്ണമായും 'ചുറ്റിവരിഞ്ഞു'കഴിഞ്ഞിരിക്കുമെന്നതിനാല്, പ്രേക്ഷകന് ഒരിക്കലും, ചിത്രം അവസാനിച്ചാല് പോലും, ആ കോടതി മുറിയില് നിന്നു പുറത്തു വരുന്നില്ലെന്നതാണ് ഈ സിനിമ നേടുന്ന വലിയ വിജയം. ജീവന് ജോബ് തോമസിന്റെ തിരക്കഥയ്ക്ക് അതില് പ്രധാന പങ്കുണ്ടെന്നത് പ്രത്യേകം പറയേണ്ടതുണ്ട്. മാധവ് രാമദാസ്-സൂര്യ കൃഷ്ണമൂര്ത്തി ടീം ഒരുക്കിയ 'മേല്വിലാസം' എന്ന കോടതിമുറി ചിത്രം നല്കിയ ആഘാതം അതിനേക്കൾ തീവ്രതയോടെ (2011) മറ്റൊരു രീതിയില് 'ഒരു കുപ്രസിദ്ധ പയ്യനും' പകരുന്നു എന്നത് നിസ്തര്ക്കമാണ്. 

'ഭീതിയും നീതിയും' - മധുപാല്‍ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രമായ ഒരു കുപ്രസിദ്ധ പയ്യനെക്കുറിച്ച് പ്രശസ്ത നിരൂപകന്‍ രഘുനാഥന്‍ പറളി എഴുതിയ റിവ്യൂ

ഔസേപ്പച്ചന് (സംഗിതം), നൗഷാദ് ഷെറീഫ് (സിനിമോട്ടോഗ്രഫി), സാജന് (എഡിറ്റിംഗ്) എന്നിവരുടെ സര്ഗാത്മക ഇടപെടലും അതില് വിസ്മരിക്കാനാകില്ല. നമ്മുടെ ജുഡീഷ്യറി നിസ്സഹായന്റെ അവസാനത്തെ ആശ്രയമാണ് എന്ന ഹന്നാ എലിസബത്തിന്റെ അവസാന ബ്രീഫിംഗ്, വാസ്തവത്തില്, ഒരു ആര്ത്തനാദമാക്കി ആദ്യന്തം നിലനിര്ത്തുന്നതില് ചിത്രം വലിയ തോതില് വിജയിക്കുന്നുണ്ട്. സംവിധായകന് തീര്ച്ചയായും അക്കാര്യത്തിലും അഭിമാനിക്കാം-ഒപ്പം അശരണർക്കിടയിൽ നീതിയും ഭീതിയും എപ്രകാരം നിരന്തരം കണ്ണുപൊത്തിക്കളിക്കുന്നുവെന്ന് ഈവിധം ഓർമിപ്പിക്കുന്നതിനും..!

advertisment

News

Super Leaderboard 970x90