400 വർഷമായി സ്‌ത്രീകൾ പ്രസവിക്കാത്ത നാടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ദൈവത്തിന്റെ കോപം നിമിത്തമാണ് തങ്ങളുടെ ഗ്രാമത്തിന് ഈ ഗതി വന്നതെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. അതിനെ ചുറ്റിപറ്റി പ്രചരിക്കുന്ന ഒരു കഥ ഇപ്രകാരമാണ്. പതിനാറാം നൂറ്റാണ്ടിൽ സങ്കശ്യാം ജിയിൽ പണിതു കൊണ്ടിരുന്ന ഒരു അമ്പലം തകരാനിടയായി....

400 വർഷമായി സ്‌ത്രീകൾ പ്രസവിക്കാത്ത നാടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ഏതോ ശാപം തങ്ങളുടെ ഗ്രാമത്തെ ഗ്രസിച്ചിരിക്കുന്നെന്ന് പ്രദേശവാസികൾ പോലും ശക്തമായി വിശ്വസിച്ചു വരുന്ന ആ ഗ്രാമം മദ്ധ്യപ്രദേശിലെ രാജ്ഗറിലുള്ള സങ്ക ശ്യാം ജിയാണ്. ഏതെങ്കിലും ഒരു സ്ത്രീ ഗ്രാമത്തിൽ വച്ച് തന്റെ കുഞ്ഞിന് ജന്മം നൽകിയാൽ ഒരു രാത്രി പുലരുന്നതിന് മുമ്പ് തന്നെ ഇരുവരും അകാല മരണം പുൽകും എന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. അതു കൊണ്ടു തന്നെ ഇവിടുത്തെ സ്‌ത്രീകൾ അയൽ ഗ്രാമങ്ങളിൽ ചെന്നാണ് പ്രസവ ശുശ്രൂഷ നേടുന്നതും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതും.

'ഭൂരിഭാഗം പ്രസവങ്ങളും നടക്കുന്നത് അയൽഗ്രാമത്തിലെ ആശുപത്രിയിൽ തന്നെയാണ്. എന്നാൽ എന്തെങ്കിലും അടിയന്തര ഘട്ടം വന്നാൽ അതിനായി ഗ്രാമത്തിന് പുറത്ത് ഒരു കെട്ടിടം പണിതിട്ടുണ്ട്. എത്ര പ്രതികൂലമായ കാലവാസ്ഥയാണെങ്കിൽ പോലും ഗ്രാമത്തിനുള്ളിൽ വച്ച് പ്രസവശുശ്രൂഷകൾ ഒന്നും തന്നെ നൽകാറില്ല'- ഗ്രമമുഖ്യനായ നരേന്ദ്ര ഗുർജാർ പറഞ്ഞു.

ദൈവത്തിന്റെ കോപം നിമിത്തമാണ് തങ്ങളുടെ ഗ്രാമത്തിന് ഈ ഗതി വന്നതെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. അതിനെ ചുറ്റിപറ്റി പ്രചരിക്കുന്ന ഒരു കഥ ഇപ്രകാരമാണ്. പതിനാറാം നൂറ്റാണ്ടിൽ സങ്കശ്യാം ജിയിൽ പണിതു കൊണ്ടിരുന്ന ഒരു അമ്പലം തകരാനിടയായി. പ്രദേശവാസിയായ ഒരു യുവതി അമ്പലത്തിലെത്തി ഗോതമ്പ് പൊടിക്കാൻ ശ്രമിച്ചതാണ് അമ്പലം തകരാൻ കാരണമത്രേ. തുടർന്ന് ഇനി ഒരു സ്‌ത്രീയും ഗ്രമത്തിൽ വച്ച് പ്രസവിക്കില്ല എന്ന് ദൈവം ശാപം നൽകിയെന്നും, അതിന് ശ്രമിച്ചാൽ ജീവഹാനി ഉണ്ടാകുമെന്നും ഗ്രാമവാസികൾ ശക്തമായി വിശ്വസിച്ചു പോരുന്നു.

അന്ധവിശ്വാസമെന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളുന്നവരുടെ മുന്നിൽ ഇതിന് പിൻബലമേകുന്ന പല സംഭവങ്ങളും ഗ്രാമീണർ മുന്നോട്ട് വയ്‌ക്കുന്നു. ആക‌സ്‌മികമായി നടന്നിട്ടുള്ള പല പ്രസവങ്ങളിലും കുട്ടികൾ ഉടൻ തന്നെ മരിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു.
അത് പോലെ ഇതിൽ അടങ്ങിയിരിക്കുന്ന xylitol ലിവറിന്റെ പ്രവർത്തനവും തകരാറിലാക്കുന്നു ഈ അറിവ് ഷെയർ ചെയ്യാൻ ഭയപ്പെട്ടിരുന്നു കാരണം ആരെങ്കിലും മിണ്ടാപ്രാണിയോട് ക്രൂരത കാട്ടുമെന്ന് ഭയന്ന്....പക്ഷെ എല്ലാവരും ശ്രദ്ധിക്കുക.....

advertisment

News

Related News

    Super Leaderboard 970x90