'ലോകം നിറക്കാൻ മനുഷ്യ സൃഷ്ടികൾ നടത്താൻ പ്രകൃതി നൽകിയ ആനന്ദം ആണല്ലോ ദൈവമേ... ഇന്ന് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ പോലും കവർന്നെടുക്കുന്നത്..' - നിഷ പി നായർ

ഒരു കുഞ്ഞിനെ പ്രസവിച്ചെടുക്കാൻ സ്ത്രീ പെടുന്ന അത്രയും പാട് അതിനെ സൃഷ്ടിക്കാൻ പുരുഷനും പെട്ടിരുന്നെങ്കിൽ....ആവശ്യത്തിൽ കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ചു തെരുവിൽ അലയില്ലായിരുന്നു .. ഉരുകി ഉരുകി എടുത്തു ജന്മം കൊടുക്കുന്ന ഒന്നിനെ പൊന്നു പോലെ കൊണ്ട് നടക്കുമായിരുന്നു..അമ്മ എന്നത് ദൈവവും അച്ഛൻ എന്നത് രണ്ടാം സ്ഥാനക്കാരനും ആവില്ലായിരുന്നു...

'ലോകം നിറക്കാൻ മനുഷ്യ സൃഷ്ടികൾ നടത്താൻ പ്രകൃതി നൽകിയ ആനന്ദം ആണല്ലോ ദൈവമേ... ഇന്ന് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ പോലും കവർന്നെടുക്കുന്നത്..' - നിഷ പി നായർ

ഇലാമാ പഴം കൊടുത്തു പിറക്കുന്ന കുഞ്ഞുങ്ങളെ ഒക്കെ അന്ധരാക്കുന്ന പോലെ.

മനുഷ്യന്റെ ലൈംഗികതയിലെ സുഖവും ആനന്ദവും എല്ലാം നശിപ്പിച്ചു കളഞ്ഞു വളരുന്ന ഒരു തലമുറ പിറന്നിരുന്നെങ്കിൽ....

ഒരു കുഞ്ഞിനെ പ്രസവിച്ചെടുക്കാൻ സ്ത്രീ പെടുന്ന അത്രയും പാട് അതിനെ സൃഷ്ടിക്കാൻ പുരുഷനും പെട്ടിരുന്നെങ്കിൽ....

ആവശ്യത്തിൽ കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ചു തെരുവിൽ അലയില്ലായിരുന്നു ..
ഉരുകി ഉരുകി എടുത്തു ജന്മം കൊടുക്കുന്ന ഒന്നിനെ പൊന്നു പോലെ കൊണ്ട് നടക്കുമായിരുന്നു..
അമ്മ എന്നത് ദൈവവും അച്ഛൻ എന്നത് രണ്ടാം സ്ഥാനക്കാരനും ആവില്ലായിരുന്നു...
കുഞ്ഞ് ശരീരങ്ങളിൽ കാമ പൂർത്തീകരണത്തിന് മുതിര്ന്ന രാക്ഷസന്മാർ ഇല്ലാതിരുന്നേനെ..

ആർക്കും എപ്പോള് വേണമെങ്കിലും കടന്നു കയറി കവർന്നെടുക്കാവുന്ന മൂടി വെച്ചും മറച്ചു വെച്ചും ഒതുക്കി വെച്ചും സൂക്ഷിക്കേണ്ട ഒരു ഭാരമായി സ്ത്രീ ശരീരങ്ങൾ മാറില്ലായിരുന്നു...

പ്രണയമെന്ന പേരിൽ കച്ചവട ചരക്കാവുന്ന ദുര്യോഗം മനുഷ്യ മനസുകൾക്ക് ഉണ്ടാവില്ലായിരുന്നു..

നിഷ്കളങ്കമായ... മധുരമുള്ള ഉമ്മകളും കെട്ടിപിടിത്തങ്ങളും കൊണ്ട് മാത്രം അലങ്കരിക്കപ്പെടുന്ന പ്രണയം എന്ന വികാരം അതിന്റെ ഏറ്റവും സുന്ദരമായ അവസ്ഥയിൽ മനുഷ്യൻ ആസ്വദിച്ചേനെ...

മണ്ണിനും പൊന്നിനും എന്നത് ചുരുങ്ങി പെണ്ണിന് വേണ്ടി മാത്രം നടക്കുന്ന ഈ ക്രൂരതകൾ കേട്ടു കേൾവി പോലും ഇല്ലാതായി പോയേനെ....

ലോകം നിറക്കാൻ മനുഷ്യ സൃഷ്ടികൾ നടത്താൻ പ്രകൃതി നൽകിയ ആനന്ദം ആണല്ലോ ദൈവമേ... ഇന്ന് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ പോലും കവർന്നെടുക്കുന്നത്..

അപ്ഡേറ്റ് ചെയ്യപ്പെടേണ്ട അനുഗ്രഹങ്ങൾ

advertisment

News

Related News

    Super Leaderboard 970x90