'ഞങ്ങളുടെ കുഞ്ഞുങ്ങളെ എങ്കിലും രക്ഷിച്ചു തരണം.... നിയമങ്ങളോടും നിയമ പാലകരോടുമുള്ള അപേക്ഷയാണ്...'

തീയേറ്ററിൽ തന്റെ മാറിൽ എന്താണ് തിരയുന്നത് എന്ന് പോലും തിരിച്ചറിയാനാവാതെ തോൽ പാവ കണക്കെ അനക്കമില്ലാതെ ഇരുന്ന ആ കുഞ്ഞ് മോളും ഓർമിപ്പിച്ചത് അതാണ്‌ ശീലം...ജനിച്ച ഉടനെ കുഞ്ഞുങ്ങൾക്ക് മുലപ്പാലല്ലാതെ ഒന്നും നൽകരുത് എന്നുള്ളത് കൊണ്ട് വിണ്ടു കീറിയ മുലക്കണ്ണുകൾ കുഞ്ഞുങ്ങളുടെ വായിൽ തിരുകി വേദന കടിച്ചമർത്തി ഇരിക്കാറുണ്ട്..അവിടെയും കുഞ്ഞുങ്ങൾക്ക് അത് ശീലം ആവണം എന്നുള്ളതാണ് കാരണം..

'ഞങ്ങളുടെ കുഞ്ഞുങ്ങളെ എങ്കിലും രക്ഷിച്ചു തരണം.... നിയമങ്ങളോടും നിയമ പാലകരോടുമുള്ള അപേക്ഷയാണ്...'

 ഇതിനെ കുറിച്ച് ആദ്യം ചിന്തിച്ചത് കുറച്ചു നാൾ മുന്പേ വാട്സാപ്പിൽ കിട്ടിയ ഒരു വിഡിയോവിൽ നിന്നാണ്...70 വയസു തോന്നുന്ന അർദ്ധ നഗ്നനായ ഒരു മനുഷ്യൻ എണീറ്റു മാറുന്നത് നഗ്നയായ 5 വയസുള്ള ഒരു പെൺകുഞ്ഞിന്റ ദേഹത്ത് നിന്നാണ്..തന്നെ രക്ഷിക്കാൻ എത്തിയ ചേട്ടന്മാരെ അവളൊരു കൗതുകത്തോടെയാണ് നോക്കിയത്..സങ്കടമോ ഭയമോ ഒന്നും തന്നെ ആ കുഞ്ഞിന്റെ മുഖത്തു ഇല്ലായിരുന്നു..
നിസ്സഹായ ആയി പോയത്,,, തല പെരുത്തു പോയത്..

ആളുകൾ അപ്പൂപ്പനെ പിടിച്ചു കൊണ്ട് പോവുമ്പോൾ.. ഒന്നും സംഭവിക്കാത്ത പോലെ തന്റെ ട്രൗസർ തപ്പി എടുത്തു ഇടുന്ന കുഞ്ഞിനെ കണ്ടപ്പോൾ ആയിരുന്നു...അതിൽ നിന്നാണ് മനസിലാക്കേണ്ടത്..ശീലം...

ആ കുഞ്ഞിന് ഈ അനുഭവം ഒരു ശീലമാണ്..നമ്മുടെ കുഞ്ഞുങ്ങളെ മാറോടണച്ചു ഉമ്മ വെക്കുമ്പോൾ പ്രതിരോധങ്ങൾ ഇല്ലാതെ അവര് നിന്നു തരുന്ന പോലെ..ആ കുഞ്ഞിന് ഈ അനുഭവം ഒരു ശീലമാണ്..

തീയേറ്ററിൽ തന്റെ മാറിൽ എന്താണ് തിരയുന്നത് എന്ന് പോലും തിരിച്ചറിയാനാവാതെ തോൽ പാവ കണക്കെ അനക്കമില്ലാതെ ഇരുന്ന ആ കുഞ്ഞ് മോളും ഓർമിപ്പിച്ചത് അതാണ്‌ ശീലം...ജനിച്ച ഉടനെ കുഞ്ഞുങ്ങൾക്ക് മുലപ്പാലല്ലാതെ ഒന്നും നൽകരുത് എന്നുള്ളത് കൊണ്ട് വിണ്ടു കീറിയ മുലക്കണ്ണുകൾ കുഞ്ഞുങ്ങളുടെ വായിൽ തിരുകി വേദന കടിച്ചമർത്തി ഇരിക്കാറുണ്ട്..അവിടെയും കുഞ്ഞുങ്ങൾക്ക് അത് ശീലം ആവണം എന്നുള്ളതാണ് കാരണം..

ഇങ്ങനെ ഇങ്ങനെ നമ്മൾ ശീലിപ്പിക്കുന്നത് മാത്രം ശീലിക്കുന്ന കുഞ്ഞുങ്ങൾ എത്ര എളുപ്പമുള്ള ഇരകളാണ് നാല്‌ ചുവരുകൾക്കുള്ളിൽ എന്ന് ഊഹിക്കാമോ...ഈ കാണുന്ന കുഞ്ഞിനെ പീഡിപ്പിക്കുന്നവർ എല്ലാം പെഡോഫിലിക്‌ അല്ല..അത് മാനസിക അവസ്ഥയും അല്ല..തണ്ടും തടിയും ഉള്ള പെണ്ണായി കഴിഞ്ഞാൽ പ്രാപിക്കാൻ ഉള്ള പ്രാപ്തി 50 വയസു കഴിഞ്ഞ കടൽ കിഴവന്മാർക്ക് നഷ്ടപ്പെട്ടു തുടങ്ങുമ്പോൾ..
അപ്പൂപ്പനും കുഞ്ഞുമോളും കളിയിൽ മസാല ചേർക്കുന്ന ഞെരമ്പു രോഗമാണിത്..

കിഴവന്മാർ മാത്രമല്ല മുതിർന്ന പെൺകുട്ടികളിൽ നിന്നു കുഞ്ഞുങ്ങളിലേക്ക് ശ്രദ്ധ മാറിയ എല്ലാവർക്കും മനഃശാസ്ത്രം ഏതാണ്ട് ഇത് തന്നെയാണ്...കൊല്ലും തിന്നും എന്ന് ഭീഷണിപ്പെടുത്തുക പോലും വേണ്ട.കൊക്കാച്ചി വരും എന്ന് പറഞ്ഞാൽ പോലും നിശബ്ദർ ആകുന്ന നിസ്സഹായർ ആകുമ്പോൾ കാര്യങ്ങൾ എത്ര എളുപ്പമാണ്..

ചെറുപ്പം മുതലേ കഴിക്കുന്നതും കുടിക്കുന്നതും കളിക്കുന്നതും നമ്മൾ ശീലിപ്പിക്കുന്നതാണ്..അത് barbie. Doll. ആണെങ്കിലും ലൈംഗിക അവയവം ആണെങ്കിലും...ഉഭയ കക്ഷി സമ്മതം എന്ന് കണ്ണിൽ ചോര ഇല്ലാത്ത രാക്ഷസന്മാർ അവകാശപ്പെടുന്നത് ആ കുഞ്ഞിന്റെ ശീലമാണ്..ഭയപ്പെടേണ്ടത് ഏറെയും അതു തന്നെയാണ്.നിശബ്ദർ ആയ കുഞ്ഞുങ്ങൾക്ക് അതാണ്‌..

" ശീലം "...

കളിപ്പാട്ടങ്ങൾക്ക് പകരം ലൈംഗിക അവയവങ്ങൾ ശീലിക്കേണ്ടി വന്ന അവസ്ഥ....മുതിർന്ന പെൺകുട്ടികളിൽ പ്രതികരണശേഷി കൂടിയപ്പോൾ അതിലും എളുപ്പമുള്ള ഇരകളിലേക്ക് നീങ്ങിയെങ്കിൽ സത്യമായും ഇവരിൽ ഭയം ഉളവാക്കാൻ കഴിഞ്ഞാൽ ഇതിനൊരു അന്ത്യമാവും എന്ന് വേണം കരുതാൻ..

ഞങ്ങളുടെ കുഞ്ഞുങ്ങളെ എങ്കിലും രക്ഷിച്ചു തരണം.... നിയമങ്ങളോടും നിയമ പാലകരോടുമുള്ള അപേക്ഷയാണ്..
പോക്സോ നിയമപ്രകാരമുള്ള വധ ശിക്ഷ നടപ്പാക്കി കാണിക്കാൻ സാക്ഷര കേരളം എങ്കിലും ഒന്നിച്ചു നിൽക്കണം.

advertisment

News

Related News

Super Leaderboard 970x90