Business

ആരാണ് വികസന വിരോധികള്‍...?

ഒറ്റ വര്‍ഷം കൊണ്ട് മുന്‍ വര്‍ഷങ്ങളില്‍ നേടിയ ലാഭത്തെയും മറികടന്ന് ഇത്രയും ഭീമമായ നഷ്ടത്തിലേക്ക് ബാങ്കുകള്‍ കൂപ്പുകുത്താന്‍ കാരണമെന്താണ്...? ആ കാരണം തിരയുമ്പോഴാണ് നമ്മള്‍ക്ക് സാമ്പത്തിക തട്ടിപ്പിലെ മോഡിസം മനസ്സിലാവുക. അഞ്ച് കോടിയില്‍ കൂടുതലുള്ള എല്ലാ തിരിച്ചടവ് കുടിശ്ശികകളും ആഴ്ചതോറും റിസര്‍വ്വ് ബാങ്കിനെ അറിയിക്കണമെന്ന ആര്‍.ബി.ഐ നിര്‍ദേശം വാണിജ്യ ബാങ്കുകള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍തന്നെ ബാങ്കുകളുടെ കിട്ടാക്കടം ഇതുവരെ ഏഴുലക്ഷം കോടിയില്‍പരം രൂപയാണ്. ...

ആരാണ് വികസന വിരോധികള്‍...?

ത്രിപുര തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൊതുയോഗത്തില്‍ പങ്കെടുത്ത് കൊണ്ട് മോഡി പറഞ്ഞൊരു കാര്യമുണ്ട്. ചുവപ്പ് വികസന വിരോധത്തിന്റെ നിറമാണെന്ന് വികസനത്തിന് അത് തടസ്സമാണെന്ന്.

കവല പ്രസംഗം അവിടെ നില്‍ക്കട്ടെ കണക്ക് നിരത്തി മറുപടി പറയാന്‍ ഞങ്ങള്‍ തയ്യാറാണ് രാജ്യ സ്‌നേഹത്തിന്റേതല്ലാത്ത മറ്റെന്തെങ്കിലും മറുപടി പറയാനുണ്ടോ ഈ കണക്കുകളെ കവച്ചുവച്ച് കൊണ്ട്.

രാജ്യത്തെ ജനങ്ങളെ സമ്പന്നരാക്കാനും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താനും വേണ്ടി നോട്ട് നിരോധനവും, ആധാര്‍ ലിംഗിങും നടപ്പിലാക്കിയ രാജ്യ സ്‌നേഹികള്‍ ഈ കണക്കുകളെ കണ്ടില്ലെന്ന് നടിക്കരുത്.

ഇനി കണക്കുകളിലേക്ക് വരാം

2016-17 സാമ്പത്തിക വര്‍ഷത്തില്‍ 42700 കോടി രൂപ ലാഭം നേടിയ പൊതു മേഖലാ ബാങ്കുകള്‍24800 കോടി നഷ്ടത്തിലേക്കും 20100 കോടി രൂപ ലാഭം നേടിയിരുന്ന സ്വകാര്യ ബാങ്കുകള്‍ 5700 കോടിയുടെ നഷ്ടത്തിലേക്കും ഒറ്റ വര്‍ഷം കൊണ്ട് കുത്തനെ വീഴുന്നു ഇന്ത്യ റേറ്റിങ്‌സ് ആന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ കാര്യമാണിത്.

ഒറ്റ വര്‍ഷം കൊണ്ട് മുന്‍ വര്‍ഷങ്ങളില്‍ നേടിയ ലാഭത്തെയും മറികടന്ന് ഇത്രയും ഭീമമായ നഷ്ടത്തിലേക്ക് ബാങ്കുകള്‍ കൂപ്പുകുത്താന്‍ കാരണമെന്താണ്...? ആ കാരണം തിരയുമ്പോഴാണ് നമ്മള്‍ക്ക് സാമ്പത്തിക തട്ടിപ്പിലെ മോഡിസം മനസ്സിലാവുക. അഞ്ച് കോടിയില്‍ കൂടുതലുള്ള എല്ലാ തിരിച്ചടവ് കുടിശ്ശികകളും ആഴ്ചതോറും റിസര്‍വ്വ് ബാങ്കിനെ അറിയിക്കണമെന്ന ആര്‍.ബി.ഐ നിര്‍ദേശം വാണിജ്യ ബാങ്കുകള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍തന്നെ ബാങ്കുകളുടെ കിട്ടാക്കടം ഇതുവരെ ഏഴുലക്ഷം കോടിയില്‍പരം രൂപയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് എഴുതിത്തള്ളിയതാവട്ടെ രണ്ട് ലക്ഷം കോടിയുടെ കിട്ടാക്കടം ഇതില്‍ വലിയൊരു ശതമാനം കോര്‍പറേറ്റുകളുടോതാണെന്ന യാഥാര്‍ഥ്യം മനസ്സിലാക്കുമ്പോഴാണ് മോഡിയുടെ രാജ്യ സ്‌നേഹം നമ്മുക്ക് കൂടുതല്‍ വ്യക്തമാകുന്നത്.

ഇനി മറ്റൊരു കണക്ക് കൂടി ഇന്ത്യയിലെ പ്രധാന പൊതുമേഖലാ ബാങ്കുകളിലൊന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക്. ആ ബാങ്കില്‍ നിന്നും 114 ബില്ല്യണ്‍ രൂപ (1.78 ബില്ല്യണ്‍ ഡോളര്‍) നീരവ് മോഡിയെന്ന രാജ്യത്തെ പ്രമുഖനായ ഡയമണ്ട് മര്‍ച്ചന്റ് തട്ടിയെടുക്കുന്നു. തട്ടിപ്പ് നടത്തിയതായി ബാങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്.

ഒഫിഷ്യല്‍ ഗവണ്‍മെന്റ് ഡാറ്റ അനുസരിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നടന്ന ബാങ്ക് തട്ടിപ്പുകളുടെ എണ്ണം 12778 അണ്‍ ഒഫിഷ്യല്‍ കണക്കികള്‍ പരിഗണിച്ചാല്‍ സംഖ്യയില്‍ മാറ്റം വരാം.

http://164.100.47.190/loksabha...

കണക്കുകളെ വിശദമായി പരിശോധിച്ചാല്‍ ഈ തട്ടിപ്പുകളുടെ 67 % (8622) നടന്നിരിക്കുന്നത് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലാണ്. അതില്‍ തന്നെ 2466 കേസുകള്‍ രാജ്യത്തെ തന്നെ വലിയ പൊതുമേഖലാ ബാങ്കായ SBI യിലും. 471 തട്ടിപ്പ് കേസുകളാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഇത്തരത്തിലുള്ളത്.

ഗവണ്‍മെന്റ് കണക്കനുസരിച്ച് 5200 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതായി പറയുന്നുണ്ട് എന്നാല്‍ നീരവ് മോഡിയെ പോലെ, വിജയ് മല്ല്യയെ പോലെ തട്ടിപ്പ് നടത്തി കോടികള്‍ കീശയിലാക്കിയവര്‍ക്കെതിരെ ചെറുവിരലനക്കിയതായി എവിടെയും പറയുന്നുമില്ല.

ഇനി കുറച്ചു കൂടെ ശ്രദ്ധില്‍ വായിക്കേണ്ട മറ്റൊരു കണക്ക് കൂടിയുണ്ട്. 2015-16 മുതല്‍ 2016-17 വരെ രാജ്യത്തെ ബാങ്കുകളില്‍ നിന്ന് ചെക്ക്/ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടന്ന തട്ടിപ്പുകളുടെ എണ്ണം 4000 ആണ്. എകദേശം 200 കോടിയേളം രൂപയാണ് ഇതിലൂടെ നഷ്ടമായത് ഇതില്‍ തന്നെ എറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നത്2016-17 കാലയളവില്‍.സംശയിക്കേണ്ട രാജ്യത്തെ കള്ളപണക്കാരെ പിടിക്കാനും സാമ്പത്തിക മേഖലയെ ശുദ്ധീകരിക്കാനും മോഡി നോട്ട് നിരോധനം നടപ്പിലാക്കിയ അതേ കാലഘട്ടത്തില്‍ തന്നെ ഡാറ്റ ചുവടെ

(http://164.100.47.190/loksabha...
ദാവോസില്‍ വച്ച് നടന്ന WORLD ECONOMICFORUM രാജ്യത്തിന്റെ ധന മന്ത്രി നയിച്ച ടീമിന്റെ ഭാഗമായിരുന്നു നീരവ് മോഡി ലിങ്ക് താഴെ
https://m.businesstoday.in/…/a...
ജനവരി 23 ന് പ്രധാനമന്ത്രിക്കൊപ്പമുള്ള നീരവ് മോഡിയുടെ ചിത്രം ചുവടെ കൊടുക്കുന്നു. ഇത്തവണ ദവോസില്‍ വച്ച് WEF നടന്നത് ജനുവരി 23-26 വരെയാണ്. താഴെ സി.ബി.ഐ യുടെ വെബ്‌സൈറ്റ് ലിങ്ക് കൊടുക്കുന്നു.
http://cbi.nic.in/pressrelease...
സ്വകാര്യ വ്യക്തികള്‍ക്ക് അനിയന്ത്രിതമായി ലോണ്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് പഞ്ചാബ് നാഷണല്‍ ബാങ്കിലെ ചീഫ് മാനേജേര്‍സിനെതിരെ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനെ സംബന്ധിച്ച്. ശേഷം ജനുവരി 30 ന് നീരവ് മോഡിക്കും സഹോദരിക്കും, ഗീതാജ്ഞലി ഗ്രൂപ്പിനുമെതിരെ സി.ബി.ഐ ക്ക് ലഭിച്ച അവര്‍ രജിസ്ട്രര്‍ ചെയ്ത പരാതിയുടെ കോപ്പി ചുവടെ
http://cbi.nic.in/…/2018_bsnfc...
ദാവോസില്‍ നീരവ് പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ തട്ടിപ്പ് കാരനാണെന്ന് അറിയില്ലായിരുന്നു എന്ന ന്യായീകരണത്തിന് വരുന്നര്‍ ഒന്ന് കൂടി കാണുക 2016 ജൂലൈ 26 ഈ തട്ടിപ്പ് കരെ സംബന്ധിച്ച് PMO ഓഫീസിലേക്ക് അയച്ച പരാതി PMOPG/E/2016/0261955 എന്ന റഫറന്‍സ് നമ്പറില്‍ PMO ഓഫീസ് ഫയലില്‍ സ്വീകരിച്ചിരുന്നു ഒപ്പം കൂടുതല്‍ അന്വേഷണത്തിനായി പരാതി ROC മഹാരാഷ്ട്രയിലേക്ക് കൈമാറുകയുണ്ടായി. ശേഷം ജൂലൈ 29 ന് ഇവര്‍ വിജയ് മല്ല്യ രാജ്യം വിട്ടപോലെ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് PMO ഓഫീസിനെ ആശങ്ക അറിയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കള്ളപ്പണം പിടിക്കാനെന്ന പേരില്‍ നോട്ട് നിരോധനം നടപ്പിലാക്കിയത് ഇതിന്റെ ഭാഗമായുള്ള കള്ളപ്പണ വേട്ടയില്‍ നീരവ് മോഡിക്കെതിരെ എന്ത് നടപടിയാണ് കൈക്കൊണ്ടത്
തട്ടിപ്പിലാണെങ്കിലും പ്രഫഷണലിസത്തില്‍ വിട്ടുവീഴ്ചയേതുമില്ലാത്തത് കൊണ്ട് തന്നെ സാധാരണക്കാര്‍ക്ക് മുന്നില്‍ പെട്ടന്നെന്നും പിടികൊടുക്കേണ്ടി വരില്ലെന്ന ധാരണ തെറ്റിക്കാന്‍ നെഞ്ചില്‍ ചുവപ്പ് കൊണ്ട് നടക്കുന്ന ചിലരൊക്കെ വേണം.

ജനപ്രിയൻ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്...

advertisment

Related News

    Super Leaderboard 970x90