Automobile

ഇനിയൊരു ബുള്ളറ്റ് പ്രേമിക്കും ഈ ഗതികേട് ഉണ്ടാകരുത് ...

എന്റെ പരിചയത്തിലുള്ള ബുള്ളറ്റ് പ്രേമികളെ ഞാന്‍ വിലക്കാറുണ്ട്. വണ്ടി വാങ്ങുന്നവരും വാങ്ങിയവരും സര്‍വ്വീസിന് മുന്‍പ് 3 തവണ ആലോചിക്കുക. നല്ല സര്‍വ്വീസ് സെന്ററില്‍ മാത്രം വണ്ടി കൊടുക്കുക. പറ്റിക്കപ്പെടാന്‍ നിന്ന് കൊടുക്കാതിരിക്കുക. റോയല്‍ എന്‍ഫീല്‍ഡിനോട് ഒരു കാര്യം, പോക്കറ്റ് കാലിയാക്കാനും, സര്‍വ്വീസ് സെന്ററില്‍ കാവലിരിക്കാനും, രാത്രി രോഡരില്‍ കിടക്കാനുമല്ല ഞാന്‍ വണ്ടി വാങ്ങിയത്. വാങ്ങിയ കാശിന് തുണ്ട് പേപ്പറിന്റെ വിലയെങ്കിലും തിരിച്ചു കിട്ടണം.

ഇനിയൊരു ബുള്ളറ്റ് പ്രേമിക്കും ഈ ഗതികേട് ഉണ്ടാകരുത് ...

2016 ഓഗസ്റ്റിലാണ് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലുള്ള ബ്ലൂമൗണ്ടേന്‍ എന്ന എന്‍ഫീല്‍ഡ് ഡീലറില്‍ നിന്നും റോയ്ല്‍ എന്‍ഫീല്‍ഡ് സ്റ്റാന്‍ഡേഡ് 350 സ്വന്തമാക്കുന്നത്. ഒരു ശരാശരി യുവാവിന്റെ സ്വപ്നം. അല്ലെങ്കില്‍ ഡ്രൈവിങ്ങിനേയും വണ്ടിയേയും മക്കളേക്കാളേറെ സ്‌നേഹിക്കുന്ന ഒരു അച്ഛന്റെ ജീനിന്റെ ഗുണം. ആദ്യമായി വണ്ടി വാങ്ങുമ്പോള്‍ അത് ഇടിമുഴക്കങ്ങളുടെ രാജകുമാരനെയാകുമെന്ന് കൂട്ടുകാരിക്ക് കൊടുത്ത വാക്ക്. അങ്ങനെ റോയല്‍ എന്‍ഫീല്‍ഡിലേക്ക് അടുപ്പിച്ച കാരണങ്ങള്‍ പലതായിരുന്നു.

18 മാസങ്ങള്‍ക്കിപ്പുറം ലൈഫില്‍ എടുത്ത മോശം തീരുമാനങ്ങളില്‍ ഒന്നായി എന്‍ഫീല്‍ഡ് എന്ന തീരുമാനത്തെ കാണുന്നു. ഈ കുറിപ്പ് വായിച്ചിട്ട് 'എന്തുകൊണ്ട്' എന്ന ചോദ്യം ചില ബുള്ളറ്റ് ആരാധകരെങ്കിലും ചേദിച്ചേക്കാം. അല്ലെങ്കില്‍ നിനക്ക് അങ്ങനെ തന്നെ വേണം എന്ന് അടക്കം പറഞ്ഞ് ചിരിച്ചേക്കാം. എന്നാലും പറയാം..

ബ്ലൂ മൗണ്ടേനില്‍ നിന്നും എനിക്ക് വണ്ടി തരുന്നത് ഒരു വൈകുന്നേരമാണ്. പതിവ് ഫോട്ടോ എടുക്കലോ മറ്റ് കലാപരിപാടികളോ ഒന്നുമില്ലായിരുന്നു. വണ്ടിയു യൂസേഴ്‌സ് മാന്വലും താക്കോലുംകൊണ്ട് ഒരു ജീവനക്കാരന്‍ വന്നു. വണ്ടി കാണിച്ച് ഇതാണ് വണ്ടി എന്ന് പറഞ്ഞ് ഷേക്ക് ഹാന്‍ഡും തന്ന് തിരിച്ച് പോയി. വണ്ടികിട്ടിയ സന്തോഷത്തില്‍ സിറ്റിയില്‍ സുഹൃത്തിനേയും കൂട്ടി ചെറുതായൊന്ന് കറങ്ങി.
വണ്ടി കിട്ടിയെന്ന് വീട്ടില്‍ അറിയിച്ചതും അമ്മ വരാന്‍ പറഞ്ഞു. അമ്മയെ വണ്ടികാണിക്കാന്‍ അന്ന് രാത്രി 2 മണിക്ക് ഡ്യൂട്ടിയും കഴിഞ്ഞ് വീട്ടിലേക്ക് പോയി. ഞമ്മള പടച്ചോന്‍ ഡിങ്കനായതുകൊണ്ടാകണം അച്ഛനും അമ്മയു കൂടി വണ്ടി കഴുകി. നേരെ അടുത്തുള്ള ക്ഷേത്രത്തിലൊക്കെ പോയി, ഒരു മാലയൊക്കെ ഇടിയിച്ച് നാട്ടുകാര്‍ എല്ലാരും കണാന്‍ പാകത്തിന് മുറ്റത്ത് വണ്ടി നിര്‍ത്തിയിട്ടു. അച്ചന്‍ ഇടക്കിടെ തൊടുകയും ഹോണ്‍ അടിക്കുകയും ഒക്കെ ചെയ്യുന്നത് കൗതുകത്തോടെ നോക്കി നിന്നു. വീട്ടിലെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇതിനിടെയാണ് ഷോറൂമില്‍ നിന്നും ഒരു കോള്‍ വന്നത്.
സാറിന് തന്ന വണ്ടി വേറൊരാളുടേതാണ്.

വണ്ടി തിരിച്ചു തരണം. വണ്ടി മാറ്റിയെടുക്കണം എന്ന്!!

വായില്‍ വന്നത് നല്ല മലയാളമാണ്. ഈ കാര്യം വീട്ടിലറിഞ്ഞാന്‍ എന്നേക്കാള്‍ സങ്കടം അവര്‍ക്കാവുമെന്ന് മനസിലായതുകൊണ്ട് അപ്പൊ തന്നെ ലീവ് ക്യാന്‍സല്‍ ആയെന്ന് കള്ളം പറഞ്ഞ് വണ്ടിയുമായി ഷോറൂം വന്നു. ഒന്നും പറയാതെ ശിരിക്കും വണ്ടി എടുത്തു. ശരി ശരിക്കും മുതലാളിയെന്ന് പറഞ്ഞ് മൂപ്പര് കൂടെ പോന്നു. ഇനിയാണ് പറ്റിക്കലിന്റെ സര്‍വ്വീസ് കഥ തുടങ്ങുന്നത്. കംപ്ലെയിന്റുകളുടെ മാലപ്പടക്കം പൊട്ടുന്നത്.

1ാം സര്‍വ്വീസ് (ബ്ലൂമൗണ്ടേന്‍): ആദ്യ സര്‍വ്വീസ് കഴിഞ്ഞ് ഇറങ്ങിയതും ഫ്രണ്ട് ബ്രേക്കില്‍ നിന്നും ടിക്ക് ടിക്ക് ശബ്ദം തുടങ്ങി. സര്‍വ്വീസ് സെന്ററില്‍ കാണിച്ചപ്പോല്‍ ബ്രേക്ക് ഷു മാറ്റണമെന്ന് പറഞ്ഞു. 500 രൂപയുടെ മുകളില്‍ വരും ചെലവ്. അത് വേണ്ടെന്ന് പറഞ്ഞ് പുറത്ത് ഒരു വര്‍ക്ക് ഷോപ്പില്‍ കാണിച്ചു. അയാല്‍ വീല്‍ അഴിച്ച് ക്ലീന്‍ ചെയ്ത് ഇട്ടതും കാര്യം ശരിയായി. 100 രൂപ ചെലവ്.
2ാം സര്‍വ്വീസ് (ബ്ലൂമൗണ്ടേന്‍): 3000 കി.മി. ഒയില്‍ മാറ്റി ഓഫീസിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട വണ്ടിയില്‍ നിന്നും എന്‍ജിന്‍ ഓയില്‍ ലീക്ക് വരുന്നു. വീണ്ടും സര്‍വ്വീസ് സെന്ററിലേക്ക്. അവര്‍ 1 മണിക്കൂര്‍ കാത്ത് നില്‍ക്കാന്‍ പറഞ്ഞു. വണ്ടി തന്നു. ഒരു മറ്റവുമില്ല. അടുത്ത ദിവസം വീണ്ടും പോയി. ഓയില്‍ കളയുന്ന നട്ട് ത്രഡ് മാറിയിട്ട് ഹോല്‍ ലൂസ് ആയതാണെന്നും ഗം ഇട്ട് ശിയാക്കിതരാമെന്നും പറഞ്ഞ് അന്ന് ശരിയാക്കി തന്നു.

3ാം സര്‍വ്വീസ് (ബ്ലൂമൗണ്ടേന്‍): 6000 കി മി. സര്‍വ്വീസ് കഴിഞ്ഞതും ബാക്ക് ബ്രെയിക്ക് ജാം. സര്‍വ്വീസ് സെന്റര്‍ വരെ ബ്രേക്കിന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. അവര് ശരിയാക്കിതാണ് പ്രശനം. നല്ലൊരു സംഖ്യ പറഞ്ഞതുകൊണ്ട് 300 രൂപക്ക് പുറത്ത് നിന്നും വണ്ടി ശരിയാക്കിച്ചു.

4ാം സര്‍വ്വീസ് (ബ്ലൂമൗണ്ടേന്‍): 9000 കി.മി ഒയില്‍ മാത്രം മാറ്റിച്ച് വേറെ വണ്ടിയില്‍ എവിടെയും തൊടരുതെന്നും പറഞ്ഞ് വണ്ടി പുറത്തിറക്കി. ഭാഗ്യത്തിന് ഒറ്റപോക്ക് കൊണ്ട് കാര്യം നടന്നു.

5ാം പേയിഡ് സര്‍വ്വീസ് (ബ്ലൂമൗണ്ടേന്‍): 12000 കി മി ചെയിന്‍ സോക്കറ്റ് പൊട്ടി. 3500 രൂപയിലേറെ വന്നു ചെലവ്. രണ്ടും കല്‍പ്പിച്ച് രണ്ട് ബ്രേക്ക് ഷൂവും മാറ്റി. ഇത് കഴിഞ്ഞ് ഏകദേശം ഒരു മാസം തികയും മുന്‍പ് അടുത്ത പ്രശനം തുടങ്ങി. ഏതെങ്കിലും ലൈറ്റ് കത്തിയാല്‍ വണ്ടി ഓഫ് ആകും. പ്രശ്‌നം സര്‍വ്വീസ് സെന്ററില്‍ അറിയിച്ചു. 100 രൂപ് ഫീസ് ചാര്‍ജ് വാങ്ങി അവര് പ്രശ്‌നം പരിഹരിച്ച് വണ്ടി തന്നു. അത് വിശ്വസിച്ച് രാത്രി വീട്ടിലേക്ക് വണ്ടിയും കൊണ്ട് പോയ ഞാന്‍ അത്തോളി വച്ച് സമാന പ്രശനം വന്നപ്പോള്‍ പോലീസ് സ്റ്റേഷനില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ബസ്സില്‍ വീട്ടിലേക്ക് പോയി. പിറ്റേ ദിവസം മാനേജറോരടക്കം കാര്യം പറഞ്ഞു. ബാറ്ററിയാണ് പ്രശ്‌നം എന്നു പറഞ്ഞ അവര്‍ 100 രൂപകൂടി വാങ്ങി വണ്ടി തിരികെ തന്നു. 2ാം ദിസവം വീണ്ടും വണ്ടി ഓഫ്. സൊക്കറ്റ് മാറ്റിയപ്പോള്‍ എജിനില്‍ നിന്നം വൈദ്യൂതി ഉത്പാദിപ്പിക്കന്ന കോയില്‍ കൃത്യമായി ഘടിപ്പിക്കാത്തതാകാം പ്രശ്‌നത്തിന് കാരണമെന്ന് എന്‍ഫീല്‍ഡിന്റെ അത്തോളി ഷോറൂമില്‍ നിന്നും അറിയിച്ചു. അത് കാര്യമാക്കാതെ വീണ്ടും ബ്ലൂ മൗണ്ടേനില്‍. നല്ല മലയാളത്തില്‍ സംസാരിച്ചപ്പോള്‍ അവര്‍ വണ്ടി വാങ്ങി വച്ചു. മൂന്നു ദിവസത്തിന് ശേഷം പ്രശ്‌നം പരിഹരിച്ച് വണ്ടി തന്നു. മൈലേജ് കുറച്ച് കുറഞ്ഞെങ്കിലും ഓഫ് ആവാറില്ല. അതിനും അവര്‍ ഫീസ് ചോദിച്ചെങ്കിലും തരില്ലെന്ന് തീര്‍ത്ത് പറഞ്ഞു.

ഇന്ന് (17-2 2018) വണ്ടി വീണ്ടും കൊടുത്തു. പെട്രോള്‍ ടാങ്കില്‍ തുരുമ്പാണ് നിലവിലെ പ്രശ്‌നം. കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതി ഒക്കെ പറഞ്ഞിട്ടുണ്ട്. ടാങ്ക് മാറ്റിതരാമെന്ന് അവര്‍ പറഞ്ഞു. 1 ലക്ഷം 27 ആയിരം രൂപ മുടക്കി വണ്ടി വാങ്ങിയ ഒരാളെ ബ്ലൂമൗണ്ടേന്‍ സര്‍വ്വീസ് സെന്ററും റോയ്ല്‍ എന്‍ഫീല്‍ഡും ചേര്‍ന്ന് പറ്റിച്ചതിന്റെ കഥയാണിത്. ഇത് കൂടാതെ ടയറില്‍ അടക്കം ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി ചെലവാക്കിയ തുക വേറെയുണ്ട്. നിലവില്‍ വണ്ടിക്കായി 15000 രൂപയിലേറെ ഞാന്‍ ഒന്നര വര്‍ഷം കൊണ്ട് ചെലവാക്കേണ്ടിവന്നു. ഇതാണ് ബുള്ളറ്റ് പ്രേമികള്‍ക്കള്ള ഉത്തരം.

എന്റെ പരിചയത്തിലുള്ള ബുള്ളറ്റ് പ്രേമികളെ ഞാന്‍ വിലക്കാറുണ്ട്. വണ്ടി വാങ്ങുന്നവരും വാങ്ങിയവരും സര്‍വ്വീസിന് മുന്‍പ് 3 തവണ ആലോചിക്കുക. നല്ല സര്‍വ്വീസ് സെന്ററില്‍ മാത്രം വണ്ടി കൊടുക്കുക. പറ്റിക്കപ്പെടാന്‍ നിന്ന് കൊടുക്കാതിരിക്കുക. റോയല്‍ എന്‍ഫീല്‍ഡിനോട് ഒരു കാര്യം, പോക്കറ്റ് കാലിയാക്കാനും, സര്‍വ്വീസ് സെന്ററില്‍ കാവലിരിക്കാനും, രാത്രി രോഡരില്‍ കിടക്കാനുമല്ല ഞാന്‍ വണ്ടി വാങ്ങിയത്. വാങ്ങിയ കാശിന് തുണ്ട് പേപ്പറിന്റെ വിലയെങ്കിലും തിരിച്ചു കിട്ടണം. രാജാവ് ഇപ്പോഴും പ്രജകളെ ചൂഷണം ചെയ്ത് തന്നെയാണ് ജീവിക്കുന്നത് എന്ന് ബോധ്യമായി.

advertisment

Related News

    Super Leaderboard 970x90