ജിലു ജോസഫിനും ഗൃഹലക്ഷ്മിക്കും കുഞ്ഞിൻ്റെ മാതാപിതാക്കൾക്കുമെതിരെ ബാലാവകാശ കമ്മീഷന് ഒരു വക്കീൽ നൽകിയ പരാതി...

വക്കീലിനു രക്ഷപെടാൻ രണ്ട് ഓപ്ഷനുകളുണ്ട്. ജിലു ജോസഫിനു പകർച്ചവ്യാധികൾ വല്ലതുമുണ്ടായിരുന്നെന്നും അവർ അത് മറച്ചുവച്ചാണു ഷൂട്ട് ചെയ്തതെന്നും തെളിയിക്കുക. രണ്ടാമത്തേത് മുൻപ് പറഞ്ഞ 2010 - 2011 ഗൈഡ് ലൈനിലെ നിർദേശങ്ങൾ തെറ്റിച്ചിട്ടുണ്ടെന്ന് തെളിയിക്കുക..

ജിലു ജോസഫിനും ഗൃഹലക്ഷ്മിക്കും കുഞ്ഞിൻ്റെ മാതാപിതാക്കൾക്കുമെതിരെ ബാലാവകാശ കമ്മീഷന് ഒരു വക്കീൽ നൽകിയ പരാതി...

ജിലു ജോസഫിനും ഗൃഹലക്ഷ്മിക്കും കുഞ്ഞിൻ്റെ മാതാപിതാക്കൾക്കുമെതിരെ ബാലാവകാശ കമ്മീഷന് ഒരു വക്കീൽ നൽകിയ പരാതി. പരാതി വായിക്കാൻ രസമുള്ളതാണ്. ഏകദേശ മലയാള പരിഭാഷ പറയാം.

" അവിവാഹിതയായ ജിലു ജോസഫ് എന്ന മോഡൽ, അമ്മയായി അഭിനയിച്ച്, കുഞ്ഞിനു മുലയൂട്ടുന്ന ചിത്രമാണ് മാസികയുടെ കവർ ചിത്രം. മോഡലിൻ്റെ പാലില്ലാത്ത മുല കുഞ്ഞിൻ്റെ വായിൽ വച്ചാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ഈ വിധത്തിൽ കുഞ്ഞിൻ്റെ ആരോഗ്യവും അവകാശങ്ങളും ചൂഷണം ചെയ്യപ്പെട്ടിരിക്കുന്നു..

കുഞ്ഞിനെ വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തീർച്ചയായും ഒരു ഗുരുതരമായ പ്രശ്നമാണ്. മാതൃത്വത്തെയും മുലയൂട്ടലിനെയും വാണിജ്യവത്കരിക്കുന്നത് കുഞ്ഞുങ്ങളുടെ അവകാശങ്ങളെ അപകടത്തിലാക്കും.മോഡൽ കുഞ്ഞിൻ്റെ അമ്മയാണെന്നും അമ്മയുടെ മുലയിൽ പാലുണ്ടാവുമെന്നും കരുതി കുഞ്ഞിനെ പറ്റിച്ച മാഗസിൻ കവർ സമൂഹത്തിന് അപമാനകരമാണ്. "

കരളലിയിക്കുന്ന പരാതിയാണെങ്കിലും ഇതും നിലനിൽക്കുമെന്ന് തോന്നുന്നില്ല. വക്കീലിൻ്റെ പോയിൻ്റ്സ് അത്ര പോരാ എന്നത് തന്നെയാണ് കാരണം..

1 " അവിവാഹിതയായ ജിലു ജോസഫ് എന്ന മോഡൽ, അമ്മയായി അഭിനയിച്ച്, കുഞ്ഞിനു മുലയൂട്ടുന്ന ചിത്രമാണ് മാസികയുടെ കവർ ചിത്രം "

അവിവാഹിതയായ മോഡലിന് അമ്മയായി അഭിനയിക്കാൻ പാടില്ലെന്ന് നിയമമുണ്ടെന്ന് തോന്നുന്നില്ല. ആണെങ്കിൽ പിന്നെ അഭിനയമെന്ന് വിളിക്കണ്ടല്ലോ. ഡോക്ടറായി മാഗസിൻ കവറിൽ പോസ് ചെയ്യുന്ന, സ്റ്റെതസ്കോപ്പ് ചെവിയിലാണു വയ്ക്കേണ്ടതെന്ന് പോലും അറിയാത്തവർക്കെതിരെ കേസ് കൊടുക്കണമെന്ന് ഞാനും കരുതിയതാണ്.

2. " കുഞ്ഞിനെ വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തീർച്ചയായും ഒരു ഗുരുതരമായ പ്രശ്നമാണ്. "

കുഞ്ഞുങ്ങളെ പരസ്യത്തിൽ അഭിനയിപ്പിക്കാൻ പാടില്ല എന്ന് നിയമമില്ല. ജോൺസൺ & ജോൺസൺ തൊട്ട് ഇങ്ങോട്ട് ധോണിയുടെ കുഞ്ഞിൻ്റെ പരസ്യം വരെ നീണ്ടുനിവർന്ന് കിടക്കുന്നു ഉദാഹരണങ്ങൾ. കുഞ്ഞുങ്ങളെ ഉൾപ്പെടുത്തി പരസ്യമോ സീരിയലോ സിനിമയോ എടുക്കുമ്പോൾ പാലിക്കേണ്ടുന്ന നിയമങ്ങൾ വളരെ വ്യക്തമായി എഴുതിയിട്ടുള്ളതാണ്.

നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിൻ്റെ ഗൈഡ് ലൈൻസ് ടു റെഗുലേറ്റ് ചൈൽഡ് പാർട്ടിസിപ്പേഷൻ ഇൻ ടി.വി സീരിയൽസ്, റിയാലിറ്റി ഷോ, ആൻഡ് അഡ്വർടൈസ്മെൻ്റ്സ് എന്ന 2010 - 2011 ഡോക്യുമെൻ്റിലും അമെൻഡ്മെൻ്റുകളിലും വ്യക്തമായി പറയുന്നുണ്ട് അത്. അതിൽ ഏതെങ്കിലും ലംഘിക്കപ്പെട്ടോ എന്ന് പ്രൂവ് ചെയ്യാൻ കഴിഞ്ഞാൽ പിന്നെയും സാദ്ധ്യതയുണ്ടെന്ന് പറയാം.

3. " മോഡൽ കുഞ്ഞിൻ്റെ അമ്മയാണെന്നും അമ്മയുടെ മുലയിൽ പാലുണ്ടാവുമെന്നും കരുതി കുഞ്ഞിനെ പറ്റിച്ച മാഗസിൻ കവർ സമൂഹത്തിന് അപമാനകരമാണ് "

കൊച്ചുകുഞ്ഞുങ്ങളെ വീട്ടിൽ കണ്ടിട്ടുള്ളവർക്ക് അറിയാം, അവരുടെ വായിൽ കൊണ്ടുപോയി വിരൽ വച്ചാലും നിപ്പിൾ വച്ചാലും മുല വച്ചാലും അവർ നുണയും. അത് പാലു കിട്ടുമെന്ന് കരുതിയല്ല. " സക്കിങ്ങ് റിഫ്ലക്സ് " എന്നാണതിനു പറയുന്നത്. കുഞ്ഞ് ആദ്യ നാളുകളിൽ മുല കുടിക്കുന്നത് " റൂട്ടിങ്ങ് റിഫ്ലക്സ് " " സക്കിങ്ങ് റിഫ്ലക്സ് " സ്വാളോയിങ്ങ് റിഫ്ലക്സ് " എന്നീ റിഫ്ലക്സുകളുടെ സഹായത്തോടെയാണ്.

അപ്പൊ മെഡിസിൻ അറിയാവുന്ന, അല്ലെങ്കിൽ ഒരു ഡോക്ടറോട് സംശയം ചോദിക്കാനറിയുന്ന വക്കീൽ എതിർ ഭാഗത്ത് വന്നാൽ പറ്റിക്കലാണെന്ന വാദവും തീരും. ഇനി ആ വാദം ശരിയാണെന്നെടുത്തോ...ആർട്ടിഫിഷ്യൽ സൂതർ വിൽക്കുന്ന കമ്പനികൾക്കെതിരെയും കേസ് കൊടുക്കേണ്ടിവരും..

4. " മാതൃത്വത്തെയും മുലയൂട്ടലിനെയും വാണിജ്യവത്കരിക്കുന്നത് കുഞ്ഞുങ്ങളുടെ അവകാശങ്ങളെ അപകടത്തിലാക്കും "

മുലയൂട്ടലിനെക്കുറിച്ച് കൂടുതൽ ചർച്ച സമൂഹത്തിൽ നടക്കുന്നത് കുഞ്ഞുങ്ങളുടെ അവകാശത്തെ അപകടത്തിലാക്കുകയല്ല , മറിച്ച് കൂടുതൽ ഗുണമാണുണ്ടാവുക. ബേബി ഫീഡുകളെക്കുറിച്ചോ കുപ്പിപ്പാലിനെക്കുറിച്ചോ ആയിരുന്നു ഈ സ്റ്റേറ്റ്മെൻ്റെങ്കിൽ മുലയൂട്ടൽ കുറഞ്ഞ് അപകടമുണ്ടാകുമെന്നെങ്കിലും വാദിക്കാമായിരുന്നു.

വക്കീലിനു രക്ഷപെടാൻ രണ്ട് ഓപ്ഷനുകളുണ്ട്. ജിലു ജോസഫിനു പകർച്ചവ്യാധികൾ വല്ലതുമുണ്ടായിരുന്നെന്നും അവർ അത് മറച്ചുവച്ചാണു ഷൂട്ട് ചെയ്തതെന്നും തെളിയിക്കുക. രണ്ടാമത്തേത് മുൻപ് പറഞ്ഞ 2010 - 2011 ഗൈഡ് ലൈനിലെ നിർദേശങ്ങൾ തെറ്റിച്ചിട്ടുണ്ടെന്ന് തെളിയിക്കുക..

അല്ലാത്തപക്ഷം ഫേമസാകാനുള്ള കേസായിട്ട് കണക്കാക്കും..
ഭാഗ്യമുണ്ടെങ്കിൽ കോടതിയുടെ ശകാരവും കേൾക്കാം.

advertisment

News

Super Leaderboard 970x90