രാജശേഖരൻ ജീ..., അല്പമെങ്കിലും വീണ്ടുവിചാരമുണ്ടെങ്കിൽ സ്വന്തം പാർട്ടിയിലെ രണ്ട് മന്ത്രിമാർ ചെയ്തത് മറന്ന് അങ്ങ് കേരള മുഖ്യമന്ത്രിയാണ് അപമാനിച്ചതെന്ന് പറഞ്ഞ് ഇറങ്ങുമോ?

കുമ്മനമെന്ന് പറഞ്ഞപ്പൊ കല്യാണത്തിനും കുമ്മനടിക്കേണ്ടിവരുമോടാ എന്നു ചോദിച്ചുള്ള അവരുടെ ചിരി കാണുമ്പൊ വിവാഹം ക്ഷണിക്കാതിരുന്നാലോ എന്ന് തോന്നിപ്പോകുന്നു..ഇതിൻ്റെ പേരിൽ ആ പെൺകുട്ടി എന്നെ ഉപേക്ഷിക്കുമോ എന്നാണെൻ്റെ ഭയം...

രാജശേഖരൻ ജീ..., അല്പമെങ്കിലും വീണ്ടുവിചാരമുണ്ടെങ്കിൽ സ്വന്തം പാർട്ടിയിലെ രണ്ട് മന്ത്രിമാർ ചെയ്തത് മറന്ന് അങ്ങ് കേരള മുഖ്യമന്ത്രിയാണ് അപമാനിച്ചതെന്ന് പറഞ്ഞ് ഇറങ്ങുമോ?

ഡിയർ രാജശേഖരൻ ജീ,

ഒരു പ്രത്യേക കാര്യം അറിയിക്കാൻ വേണ്ടിയാണ് ഈ കത്തെഴുതുന്നത്. ദയവുചെയ്ത് എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിനൊരു പരിഹാരം ഉണ്ടാക്കിത്തരണം. കാരണം എൻ്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കിട്ടിയ ഈ കുട്ടികൂടി പോയാൽ ഇനി ഞാനുമൊരു നിത്യ ബ്രഹ്മചാരിയായിക്കഴിയേണ്ടിവരുമോ എന്ന ചിന്ത എന്നെ അലട്ടുന്നു.

ഇതും അങ്ങുമായി എന്ത് ബന്ധമെന്ന് അങ്ങു കരുതുന്നുണ്ടാവാം. ഉണ്ട് കു....അല്ല, രാജശേഖരൻ ജീ..വിവാഹം ക്ഷണിക്കാൻ തുടങ്ങിയപ്പോഴാണ് ആ പ്രശ്നം തുടങ്ങിയത്. കല്യാണം വിളിക്കുമ്പൊ എവിടെവച്ചാണു കല്യാണമെന്ന് എനിക്ക് മറുപടി പറയാൻ കഴിയുന്നില്ല. ഒന്നുരണ്ടുപേരോട് സ്ഥലം പറഞ്ഞത് അയ്മനത്തിനടുത്തെന്നും താഴത്തങ്ങാടിക്കടുത്തെന്നുമൊക്കെയായിരുന്നു..

കുമ്മനമെന്ന് പറഞ്ഞപ്പൊ കല്യാണത്തിനും കുമ്മനടിക്കേണ്ടിവരുമോടാ എന്നു ചോദിച്ചുള്ള അവരുടെ ചിരി കാണുമ്പൊ വിവാഹം ക്ഷണിക്കാതിരുന്നാലോ എന്ന് തോന്നിപ്പോകുന്നു..ഇതിൻ്റെ പേരിൽ ആ പെൺകുട്ടി എന്നെ ഉപേക്ഷിക്കുമോ എന്നാണെൻ്റെ ഭയം...

കു എന്ന് സംസ്കൃതത്തിൽ പറഞ്ഞാൽ ഏറ്റവും മോശമെന്നാണത്രേ അർഥം..അത് അങ്ങ് ഇത്രയും മോശമാക്കുമെന്ന് ഞങ്ങൾ കരുതിയില്ല...

കുമ്മനംകാരെയെല്ലാം കുമ്മനടിക്കാരാക്കിയത് ഞങ്ങൾ സഹിച്ചു. അതുകഴിഞ്ഞ് കുമ്മോജി വന്നതും ഞങ്ങൾ മറന്നു...പത്രങ്ങളുടെ തലക്കെട്ടുകൾ " കുമ്മനം അപഹാസ്യനായി " " കുമ്മനം ഒരു ദുരന്തം " " കുമ്മനത്തിനു വീണ്ടും അമളി " എന്നൊക്കെ വായിക്കുമ്പൊ നാണക്കേടുകൊണ്ട് തല ഉയർത്താൻ കഴിയുന്നില്ല ജീ....

കഴിഞ്ഞ ദിവസം കശ്മീരിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സംഭവം രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ച് വീണ്ടും നാട്ടുകാർ പൊങ്കാലയിട്ടത് അറിഞ്ഞു.

അല്പമെങ്കിലും വീണ്ടുവിചാരമുണ്ടെങ്കിൽ സ്വന്തം പാർട്ടിയിലെ രണ്ട് മന്ത്രിമാർ ചെയ്തത് മറന്ന് അങ്ങ് കേരള മുഖ്യമന്ത്രിയാണ് അപമാനിച്ചതെന്ന് പറഞ്ഞ് ഇറങ്ങുമോ? അതും രണ്ട് വർഷം മുൻപ് ഇതേ കാര്യം ചെയ്തുവച്ചിട്ട്.

അതും പോരാതെ ദേശീയപതാകയും പിടിച്ച് പീഢിപ്പിച്ചവന്മാരെ രക്ഷിക്കാൻ പ്രകടനം നടത്തുന്നു..കോടതി ഉപരോധിക്കുന്നു. മിണ്ടാതിരിക്കുന്ന പ്രധാനമന്ത്രി...ഇത്രയെല്ലാമുണ്ടായിട്ട് ഓരോന്ന് ചെയ്ത് വയ്ക്കുമ്പൊ നാട്ടുകാർ ചോദിക്കുന്ന " നോ ഉളുപ്പ് ഇൻ കുമ്മനം ? " എന്ന ചോദ്യം ഞങ്ങക്കിട്ടാണ് വരുന്നത്...വീ ഹാവ് ഉളുപ്പ് ഇൻ കുമ്മനം...നോട്ട് ലൈക് യൂ..

കക്കാൻ പഠിച്ചില്ലെങ്കിലും നിക്കാനെങ്കിലും പഠിക്കണ്ടേ ജീ..

അതുകൊണ്ട് ജീ ദയവുചെയ്ത് സ്വന്തം പേരിൽ നിന്ന് ആ കുമ്മനം ഒന്ന് ഒഴിവാക്കണം. ഒരു ക്രോണിക് ബാച്ചിലറുടെ അഭ്യർഥനയായിക്കണ്ട് എത്രയും വേഗം ഇതിനു പരിഹാരമുണ്ടാക്കണം..ദക്ഷിണേന്ത്യയിൽ എത്രയോ സ്ഥലങ്ങൾ കിടക്കുന്നു....അയോദ്ധ്യ രാജശേഖരനെന്നോ കാശി രാജശേഖരനെന്നോ ഗുജറാത്ത് രാജശേഖരനെന്നോ നാഗ്പൂർ രാജശേഖരനെന്നോ ഇഷ്ടം പോലെ ആകാമല്ലോ...

പെരുമാറ്റം മാറിയില്ലെങ്കിലും പേരു മാറ്റം എങ്കിലും പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു.
അജ്ഞാതനായ ഒരു കോട്ടയം കാരൻ
ഒപ്പ്.

advertisment

News

Super Leaderboard 970x90