ഇന്ത്യയും പാക്കിസ്ഥാനും (India and Pakistan)

നമ്മൾ എന്നും അവകാശപ്പെടുന്നത് ഇന്ത്യ മുന്നിലെന്നാണ്. അത് അങ്ങനെ ആയിരിക്കുകയും വേണം. അതിനു തിരുത്തലുകൾ കൂടിയേ കഴിയൂ.. മനുഷ്യക്കുഞ്ഞുങ്ങളാണ് ജീവിവർഗത്തിൽ ഏറ്റവും ദുർബലരായവർ...അവരെ ഉപദ്രവിക്കുന്നവരെ രാജ്യത്തെ നിയമത്തിൻ്റെ മുന്നിൽ നിറുത്താൻ കാലതാമസമുണ്ടാകാതിരിക്കാനെങ്കിലും ഒന്നിച്ചുനിന്നില്ലെങ്കിൽ പിന്നെ മനുഷ്യനെന്ന് അവകാശപ്പെടുന്നതിൽ അർഥമൊന്നുമുണ്ടാവില്ല...

ഇന്ത്യയും പാക്കിസ്ഥാനും (India and Pakistan)

എഴുതാവുന്നിടത്തോളം എഴുതി... വിഷമവും ദേഷ്യവും ഇപ്പൊഴുമുണ്ട്.. അതുകൊണ്ട് ഒരു കുറിപ്പുകൂടി ചേർക്കുന്നു.. സൈനബ് അൻസാരി - 6 വയസ് ആസിഫ ബാനു - 8 വയസ് സൈനബിൻ്റെ സ്വദേശം - പഞ്ചാബ്/പാക്കിസ്ഥാൻ ആസിഫയുടെ സ്വദേശം - കശ്മീർ/ഇന്ത്യ സൈനബിനെ കാണാതായത് - 2018 ജനുവരി 4 ആസിഫയെ കാണാതായത് - 2018 ജനുവരി 10 സൈനബിൻ്റെ ശരീരം കണ്ടെത്തിയത് - 2018 ജനുവരി 9 ആസിഫയുടെ ശരീരം കണ്ടെത്തിയത് - 2018 ജനുവരി 17

തുടർന്നുണ്ടായ സംഭവങ്ങൾ :

(1) പൊതുജനങ്ങൾ :

സൈനബിൻ്റെ മരണത്തിൽ പാക്കിസ്ഥാൻ ഇളകിമറിഞ്ഞു. പലയിടത്തും പ്രക്ഷോഭം അക്രമാസക്തമായി. വെടിവയ്പിൽ രണ്ട് പേർ കുറഞ്ഞത് മരണമടഞ്ഞു. അതിനു കാരണക്കാരായ പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ആസിഫയുടെ മരണത്തിലും പ്രക്ഷോഭങ്ങളുണ്ടായി. പക്ഷേ അത് കശ്മീരിൽ ഒതുങ്ങി.

(2) മാദ്ധ്യമങ്ങൾ :

പാക്കിസ്ഥാനിലെ സാമ ടി.വി ന്യൂസ് റീഡർ കിരൺ നാസ് തൻ്റെ മകളെ മടിയിൽ വച്ചുകൊണ്ടാണ് ജനുവരി പത്താം തിയതിയിലെ വാർത്ത വായിച്ചത്. ഇന്ത്യയിൽ മുഖ്യധാരാ മാദ്ധ്യമങ്ങൾ വാർത്ത തമസ്കരിച്ചു. ആഴ്ചകളും മാസങ്ങളും കഴിഞ്ഞപ്പോഴാണ് വാർത്ത പുറത്തെത്തുന്നത് തന്നെ.

(3) മറ്റ് പ്രമുഖർ :

ഇന്ത്യ ഏതാണ്ട് നിശബ്ദമായിരുന്നു. പാക്കിസ്ഥാനിൽ മുഖ്യമന്ത്രിയും സിനിമാ - ക്രിക്കറ്റ് താരങ്ങളും കലാകാരന്മാരും പ്രതികരിച്ചു. ഇന്ത്യയിൽ ആ സമയത്ത് ആരെങ്കിലും അറിഞ്ഞിരുന്നോ എന്ന് തന്നെ സംശയമാണ്

അറസ്റ്റ് :

24 വയസുള്ള ഇമ്രാൻ അലിയെന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. സൈനബിൻ്റെ മരണത്തിൽ പ്രതിഷേധപ്രകടനങ്ങളിൽപ്പോലും പങ്കെടുത്തിരുന്നയാളായിരുന്നു അയാൾ. ഇന്ത്യയിലും അറസ്റ്റ് നടന്നു. കുഞ്ഞിനെ കണ്ടെത്താനുള്ള തിരച്ചിലിലും പ്രതികൾ പങ്കെടുത്തിരുന്നത്രേ...

അനന്തരം :

പാക്കിസ്ഥാനിൽ :

പോളിഗ്രാഫ് ടെസ്റ്റും ഡി.എൻ.എ അനാലിസിസും കഴിഞ്ഞു. പ്രതി കുറ്റം സമ്മതിച്ചു.അതിനു മുൻപുണ്ടായിരുന്ന കുറഞ്ഞത് എട്ട് കുഞ്ഞുങ്ങളുടെ മരണത്തിനു കാരണക്കാരനാണിയാളെന്ന് തെളിവുകളുണ്ടായി. സി.സി.ടി.വിയിൽ കുഞ്ഞുമായി പോവുന്ന സമയത്ത് പ്രതി ധരിച്ചിരുന്ന ജാക്കറ്റും പൊലീസ് കണ്ടെടുത്തു. ലഹോർ ജയിലിലെ ആൻ്റി ടെററിസം കോടതി പ്രതിയെ ഒരു ജീവപര്യന്തത്തിനും ഏഴ് വർഷം തടവിനും 32 ലക്ഷം രൂപ പിഴയ്ക്കും മരണശിക്ഷയ്ക്കും വിധിച്ചു. 2018 ഫെബ്രുവരി 17ന്.

ഇന്ത്യയിൽ :

പ്രതികൾ കുറ്റം ഏറ്റുപറഞ്ഞു. ഭരണകക്ഷി നേതാക്കളടക്കം പ്രതികൾക്കുവേണ്ടി മാർച്ച് നടത്തി. അഭിഭാഷകർ കോടതി കയ്യേറി. കുഞ്ഞിൻ്റെ മൃതശരീരം അടക്കം ചെയ്യാൻ പോലും അനുവദിക്കാതെ വീട്ടുകാരെ ഉപദ്രവിക്കുന്നു...

ഇന്ന് 2018 ഏപ്രിൽ 12 നാണക്കേടുകൊണ്ട് തല കുനിക്കേണ്ടതാണ്. പാക്കിസ്ഥാൻ സ്വർഗലോകമാണെന്നല്ല പറഞ്ഞുവരുന്നത്. പക്ഷേ ഒരു കുഞ്ഞിനോട് ക്രൂരത ചെയ്തവരോട് പെരുമാറിയ രീതി എങ്കിലും കണ്ടു പഠിക്കേണ്ടതാണ്. നമ്മൾ എന്നും അവകാശപ്പെടുന്നത് ഇന്ത്യ മുന്നിലെന്നാണ്. അത് അങ്ങനെ ആയിരിക്കുകയും വേണം. അതിനു തിരുത്തലുകൾ കൂടിയേ കഴിയൂ.. മനുഷ്യക്കുഞ്ഞുങ്ങളാണ് ജീവിവർഗത്തിൽ ഏറ്റവും ദുർബലരായവർ...അവരെ ഉപദ്രവിക്കുന്നവരെ രാജ്യത്തെ നിയമത്തിൻ്റെ മുന്നിൽ നിറുത്താൻ കാലതാമസമുണ്ടാകാതിരിക്കാനെങ്കിലും ഒന്നിച്ചുനിന്നില്ലെങ്കിൽ പിന്നെ മനുഷ്യനെന്ന് അവകാശപ്പെടുന്നതിൽ അർഥമൊന്നുമുണ്ടാവില്ല...

advertisment

Super Leaderboard 970x90