Health

യോഗയുടെ അത്ഭുത ആരോഗ്യസിദ്ധികൾ

യോഗ/ധ്യാനം/ തപസ്/ ആത്മസാക്ഷാത്കാരം/ ബ്രഹ്മ സാക്ഷാത്കാരം തുടങ്ങിയ കലാപരിപാടികളിലൂടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി പവർ കൂടും... ശരീരം സ്വയം രോഗങ്ങളെ ചെറുക്കും.. കാൻസർ കോശങ്ങൾ നാമാവശേഷമാവും.. 'അശുദ്ധ' രക്തം/വായു തുടങ്ങിയവ ഇല്ലാതായി ശുദ്ധമാവും!, 'കില്ലർ ഹോർമോണുകൾ' ഇല്ലാതാവും

യോഗയുടെ അത്ഭുത ആരോഗ്യസിദ്ധികൾ

യോഗസിദ്ധി നേടുന്നവർക്കുള്ള ആകർഷകമായ പാക്കേജ്കളിൽ പ്രധാനപ്പെട്ടതാണ് സമ്പൂർണ ആയുരാരോഗ്യ സൗഖ്യം.

യോഗ/ധ്യാനം/ തപസ്/ ആത്മസാക്ഷാത്കാരം/ ബ്രഹ്മ സാക്ഷാത്കാരം തുടങ്ങിയ കലാപരിപാടികളിലൂടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി പവർ കൂടും... ശരീരം സ്വയം രോഗങ്ങളെ ചെറുക്കും.. കാൻസർ കോശങ്ങൾ നാമാവശേഷമാവും.. 'അശുദ്ധ' രക്തം/വായു തുടങ്ങിയവ ഇല്ലാതായി ശുദ്ധമാവും!, 'കില്ലർ ഹോർമോണുകൾ' ഇല്ലാതാവും (അതെന്ത് ഹോർമോൺ ആണോ ആവോ)... തുടങ്ങിയവ പ്രകൃതി/യോഗ/പാരമ്പര്യ "ചികിത്സകരുടെ" സ്ഥിരം വാദങ്ങൾ ആണ്.

അപ്പൊ ഈ ഒരു ബാക്ക്ഗ്രൗണ്ടോട് കൂടി ചില "യോഗീശ്വരന്മാരുടെ" ആരോഗ്യജീവിതം നോക്കാം...

കേട്ട് ഞെട്ടരുത്... യോഗ'മായം'ത്തിന്റെ 'അത്ഭുത ആരോഗ്യസിദ്ധികൾ' നമുക്കൊക്കെ ചിന്തിക്കാവുന്നതിനും അപ്പുറമാണ്. :)

നവ ഹിന്ദുത്വത്തിന് സൈദ്ധാന്തികവും പ്രായോഗികവുമായ അടിത്തറ നൽകിയ സ്വാമി വിവേകാനന്ദനിൽ നിന്ന് തുടങ്ങാം.

വിവേകാനന്ദസ്വാമി ഒന്നാന്തരം പുകവലിക്കാരൻ ആയിരുന്നു. ചെയിൻ സ്മോക്കർ ഗണത്തിൽ പെടുന്നത്. (ഇത് വിവേകാനന്ദ ജീവചരിത്രങ്ങളിൽ വായിക്കാവുന്ന കാര്യമാണ്. വായന അലർജി ആയ ഭക്തരെ പേടിച് ഈ വിവരത്തിന്റെ വേറൊരു സോർസ് പറയാം. വിവേകാനന്ദനെ സ്മരിക്കുന്ന ഒരു പ്രഭാഷണത്തിൽ സ്വാമി ചിദാനന്ദപുരി ഇക്കാര്യം ഭക്തിപുരസരം പറയുന്നുണ്ട്. ശ്രേയസ് എന്ന വെബ്‌സൈറ്റിൽ പോയി "വിവേകാനന്ദ അനുസ്മരണം - സ്വാമി ചിദാനന്ദപുരി" സേർച്ച് ചെയ്ത കേൾക്കുക. ചിദാനന്ദപുരി സ്വാമികൾ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ലല്ലോ!)

ജീവിതത്തിൽ ഉടനീളം ശ്വാസകോശസംബന്ധ രോഗം കൊണ്ട് ബുദ്ധിമുട്ടിയിരുന്നു വിവേകാനന്ദ സ്വാമികൾ . ക്ഷയരോഗം ആയിരുന്നോ എന്ന് പിന്നീട് സംശയിച്ചിട്ടുണ്ട്. പക്ഷെ അന്ന് കഫം ടെസ്റ്റ് ചെയ്യാനും എക്സ്- റേ എടുക്കാനും ഒന്നും ഉള്ള സൗകര്യം ഇല്ലാത്തതിനാൽ ഉറപ്പിക്കാൻ പറ്റില്ല. DOTS/ RNTCP തുടങ്ങിയ ആധുനിക വൈദ്യശാസ്ത്രത്തിൽ അടിസ്ഥിതമായ (yeah... മരുന്ന് കമ്പനികൾ ഉണ്ടാക്കുന്ന "കെമിക്കൽ" മരുന്നുകൾ) പദ്ധതികൾ വരുന്നത് വരെ ഇന്ത്യയിൽ ക്ഷയബാധ ഇല്ലാത്തവർ ഉണ്ടോ എന്നതെ നോക്കേണ്ടതുണ്ടായിരുന്നുള്ളൂ എന്ന് കൂടെ പറയട്ടെ. ഭാരതത്തിന്റെ പാരമ്പര്യ വൈദ്യം അത്രയ്ക്ക് ഫലപ്രദമായിരുന്നു! 
ക്ഷയം ആയാലും അല്ലെങ്കിലും "ഏതോ(ഏതൊക്കെയോ)" ശ്വാസകോശ രോഗം(ങ്ങൾ) സ്വാമിക്കുണ്ടായിരുന്നു. പുകവലിച്ചാലൊന്നും "ശ്വാസകോശത്തിന് ഒന്നും വരില്ല" എന്ന മോഹനവൈദ്യ വചനം ഈ അവസരത്തിൽ സ്മരിക്കുമല്ലോ!

ഏതായാലും നാല്പതാം വയസിൽ വിവേകാനന്ദൻ മരിച്ചു. ( ഇഹലോകവാസം വെടിഞ്ഞു എന്നും പറയാം). മസ്തിഷ്കാഘാതം ആയിരുന്നു കാരണം. ദീര്ഘനേരത്തെ യോഗാവസ്ഥയ്ക്കു ശേഷം കുണ്ഡലിനി ഉണർന്നു ബ്രഹ്മരന്ദ്രിയിൽ എത്തി മോക്ഷസാക്ഷാൽക്കാരം നേടി എന്ന് ഭക്തമാനസർ പറയും.

തലയിലേക്കുള്ള ഒരു പ്രധാന രക്തക്കുഴൽ പൊട്ടി (cerebral stroke)ബോധം നഷ്ടപ്പെട്ടു, ശരിയായ ഒരു വൈദ്യശാസ്ത്ര ഇടപെടലും നൽകാൻ കഴിയാത്തതിനാൽ കോമ സ്റ്റേജിലേക്ക് പോയി മരിച്ചു എന്ന് ശരിയായ ഭാഷയിൽ പറയാം.

രാജയോഗ വഴി യോഗസിദ്ധി പ്രാപിച്ച വിവേകാനന്ദ സ്വാമികളുടെ ആരോഗ്യം മനസ്സിലായല്ലോ..

യോഗയുടെ അത്ഭുത ആരോഗ്യസിദ്ധികൾ

ഇനി ഇദ്ദേഹത്തിന്റെ ഗുരു... ശ്രീ രാമകൃഷ്ണ പരമഹംസർ..
Epilepsy (അപസ്മാര)രോഗി. ഇടയ്ക്കിടയ്ക്ക് ബോധം മറയാൽ, കൈകാലുകൾ കൊച്ചി വലിയ്ക്കൽ, ശേഷം ഉന്മാദാവസ്ഥ/ നിർജീവാവസ്ഥ (siezures with post ictal state) - തുടങ്ങിയവയാണ് പരമഹംസരുടെ പ്രധാന 'സിദ്ധികൾ'. Classic symptoms of temporal lobe epilepsy.

ഇനി ഇദ്ദേഹം മരിച്ചതോ? തൊണ്ടയിൽ കാൻസർ ബാധിച് (Laryngeal carcinoma). !

അവസാനകാലങ്ങളിൽ കാൻസർ മൂർച്ഛിച്ചത് കാരണം വെള്ളമിറക്കാനോ സംസാരിക്കാനോ പരമഹംസർക്കു സാധിക്കില്ലായിരുന്നു.

സ്വാമി ചിന്മയാനന്ദ സരസ്വതികൾ ഒരു ഹൃദ്രോഗി ആയിരുന്നു. പക്ഷെ ശരിയായ ചികിത്സ തേടാൻ ഉള്ള വകതിരിവ് അദ്ദേഹത്തിനുണ്ടായിരുന്നു. Cardiologist കളുടെ കൃത്യമായ ചികിത്സ അദ്ദേഹം തേടിയിരുന്നു. ശരിയായ ചികിത്സയുടെ സഹായത്തോടെ വെറും 20% ഹൃദയപ്രവർത്തനത്തിൽ (ejection fraction of 20- 30%) ആയിരുന്നു അദ്ദേഹം അവസാനകാലങ്ങളിൽ ജീവിച്ചത്. യോഗ ബാബയും, വടക്കാഞ്ചേരിയും, മോഹനൻ വൈദ്യരുമെല്ലാം വൈദ്യശാസ്ത്രത്തിലെ നൂതനസിദ്ധാന്തങ്ങൾ കണ്ടെത്തുന്നതിന് മുന്നേ മരിക്കാനായതാണ് അദ്ദേഹത്തിന്റെ യോഗസിദ്ധി! ;)

അടുത്ത മഹാനാണ് ഈ അടുത്ത മരിച്ച സ്വാമി നിർമലാനന്ദ ഗിരി മഹാരാജ്. ഭാവന കാരണമാണ് കാൻസർ ഉണ്ടാവുന്നത്, മോശം ചിന്തകൾ കോശഘടയിൽ മാറ്റം വരുത്തുന്നതാണ് ക്യാൻസറിന് കാരണം തുടങ്ങിയ സിദ്ധാന്തങ്ങൾ കണ്ടെത്തിയത് ഇദ്ദേഹമാണ്. കാൻസർ രോഗികളെ പച്ചമരുന്നു കൊടുത്തും, നല്ല ചിന്തകൾ 'അടിച്ചേല്പിച്ചും' ചികില്സിചിരുന്ന യോഗി ഏതാനും മാസങ്ങൾക്ക് മുമ്പ് Multiple myeloma എന്ന മജ്ജയെ ബാധിക്കുന്ന കാൻസർ ബാധിച്ചാണ് മരിച്ചത്.

യോഗയുടെ അത്ഭുത ആരോഗ്യസിദ്ധികൾ

So much for the yogis... ഇനി മഹർഷിമാരുടെ കാര്യം നോക്കാം(രണ്ടും തമ്മിൽ ഉള്ള വ്യത്യാസം വ്യക്തമല്ല). നമ്മുടെ കാലത്തിന് അടുത്ത് ജീവിച്ച ഒരു മഹർഷിയുടെ കഥ നോക്കാം.
അരുണാചല മലനിരകളിലെ തപസ്വി ശ്രീ രമണ മഹർഷി. (ഭാരതീയ ഋഷി പരമ്പരയിൽ അവസാനകണ്ണികളിൽ പെട്ട ആളാണ് രമണമഹർഷി എന്നാണ് വെപ്പ്. ഇദ്ദേഹത്തിന് മാത്രം സന്ന്യാസിപദത്തിനും ഉപരിയായി ഋഷിപദം കൊടുക്കാൻ കാര്യമെന്തെന്നു എനിക്കറിയില്ല!!). Anyway, ഋഷീശ്വരന്റെയും മരണകാരണം കൈയിൽ ബാധിച്ച കാൻസർ ആയിരുന്നു.

ഇനി ജീവിതശൈലി രോഗങ്ങളുടെ കാര്യം എടുത്താൽ ചിരിച്ചു മരിക്കാം.

Metabolic syndrome എന്ന രോഗസഞ്ചയത്തിന്റെ പ്രധാന കാരണം അമിതമായ ഭക്ഷണവും (അന്നജവും കൊഴുപ്പും ആണ് പ്രധാന വില്ലന്മാർ - എണ്ണയിൽ വറുത്തതും പൊരിച്ചതും പോലെ തന്നെ പ്രശ്നമാണ്, ചോറും, മധുരപലഹാരങ്ങളും), വ്യായാമം ഇല്ലായ്മയും കാരണം ഉണ്ടാവുന്ന പൊണ്ണതടിയാണ്. അതിന്റെ sample specimenകൾ ആണ് ശങ്കരമടാധിപതിപതികൾ, ആസാരമാന്മാർ, ഗിരികൾ അടക്കമുള്ള ഏതാണ്ടെല്ലാ യോഗാസിദ്ധനമാരും.

പറഞ്ഞു വന്നത്: 
രോഗത്തിന്റെയും ആരോഗ്യത്തിന്റെയും കാരണം മായികസിദ്ധാന്തങ്ങൾ അല്ല. ഭൂമിയിൽ ജീവൻ ഉണ്ടായ കാലം മുതൽ രോഗങ്ങളും ഉണ്ട്. ജീവൻ നിലനിൽക്കുന്ന കാലത്തോളം രോഗങ്ങളും ഇവിടെ ഉണ്ടാവും. ആദ്യ ബഹുകോശ ജീവിയിൽ നിന്ന് തന്നെ ക്യാന്സറിനുള്ള സാധ്യതയും തുടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധവ്യവസ്ഥ ഉള്ളിടത്തോളം പനിയും, inflammatory injury കളും, അലർജിയും ഉണ്ടാവും. നിരന്തരം ബാഹ്യപരിസ്ഥിതിയും, ബാക്ടീരിയകളും, വൈറസുകളുമടങ്ങുന്ന ജീവജാലങ്ങളും ആയി അതിജീവനയുദ്ധതത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രകൃതി നിർദ്ധാരണം വഴി കിട്ടിയ imperfectionകൾ ആയി ജീവിക്കുന്ന ഏതൊരു ജീവിക്കും രോഗസാധ്യത നിലനിൽക്കുന്നു.

ഓരോ രോഗത്തിനും ഉള്ള കാരണങ്ങൾ കണ്ടെത്തി, നമ്മുടെ അതിജീവനം പരമാവധി ഉറപ്പ് വരുത്തുക മാത്രമേ സാധ്യമായുള്ളൂ. അതിനുള്ള ഒരേ ഒരു മാർഗം ശാസ്ത്രത്തിന്റെ അന്വേഷണരീതിയും പ്രശ്നപരിഹാരമാര്ഗങ്ങളുമാണ്.

ഇന്നത്തെ ഒരറിവും പൂര്ണമല്ല. ഇന്നത്തെ ഒരു പ്രതിവിധിയും നൂറ് ശതമാനം കുറ്റമറ്റതല്ല. പക്ഷെ, ഇന്ന് വരെ ലഭ്യമായത്തിൽ വെച്ച് ഏറ്റവും കൃത്യമായതും, മികച്ചതുമായ അറിവാണ് ഇന്നുള്ളത്. ഇന്ന് വരെ ലഭ്യമായതിൽ ഏറ്റവും മികച്ച പ്രതിവിധിയാണ് ഇന്നുള്ളത്. പകരം ഏതോ കാലത്തെ ഭാവനാജടിലമായ മായാസിദ്ധാന്തങ്ങളുടെ പുറകെ പോയാൽ ലഭ്യമായതിൽ മികച്ച അറിവ്/ പ്രതിവിധി കിട്ടാതെ അനുഭവിക്കാം.

അപ്പൊ എല്ലാവർക്കും ഹാപ്പി യോഗ ഡേ.

advertisment

Super Leaderboard 970x90