National

സ്ത്രീയായിപ്പിറക്കാൻ ഏറ്റവും മോശം രാജ്യമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു....

തോംസൺ റോയിട്ടേഴ്സിന്റെ നേതൃത്വത്തിൽ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചറിയാവുന്ന 550 വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തിയ സർവ്വേയിലാണു ലോകത്ത്‌ സ്ത്രീയായി ജീവിക്കുവാൻ ഏറ്റവും പേടിക്കേണ്ട രാജ്യം ഇന്ത്യയാണെന്ന് കണ്ടെത്തിയിരിക്കുന്നത്‌.

സ്ത്രീയായിപ്പിറക്കാൻ ഏറ്റവും മോശം രാജ്യമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു....

സ്ത്രീയായിപ്പിറക്കാൻ ഏറ്റവും മോശം രാജ്യമായി ഇന്ത്യ

ബഹുമതിയാണ്. . . ഏഴു കൊല്ലം മുൻപ്‌ നടത്തിയ ഇതേ സർവ്വേയിലെ നാലാം സ്ഥാനം നാം ഒന്നാം സ്ഥാനമായി മെച്ചപ്പെടുത്തി.

തോംസൺ റോയിട്ടേഴ്സിന്റെ നേതൃത്വത്തിൽ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചറിയാവുന്ന 550 വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തിയ സർവ്വേയിലാണു ലോകത്ത്‌ സ്ത്രീയായി ജീവിക്കുവാൻ ഏറ്റവും പേടിക്കേണ്ട രാജ്യം ഇന്ത്യയാണെന്ന് കണ്ടെത്തിയിരിക്കുന്നത്‌.

ആറു വിഭാഗങ്ങളായി പ്രശ്നങ്ങളെ തിരിച്ച്‌ പഠിക്കുകയായിരുന്നു. ആരോഗ്യം, മതവും സംസ്കാരവും, വിവേചനം, ലൈംഗികാതിക്രമം, ഹ്യൂമൻ ട്രാഫിക്കിംഗ്‌, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവയാണവ.

ആരോഗ്യം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ മാതൃമരണനിരക്ക്‌, ആശുപത്രി സൗകര്യങ്ങൾ ലഭിക്കാനുള്ള സാഹചര്യം, എച്ച്‌.ഐ.വി / എയ്ഡ്സ്‌, റിപ്രൊഡക്റ്റിവ്‌ (പ്രത്യുൽപാദന) ഹെൽതിൽ സ്ത്രീയുടെ അഭിപ്രായത്തിനുള്ള സ്ഥാനം എന്നിവയായിരുന്നു അളന്ന്‌. കുട്ടികൾ എത്ര വേണമെന്ന് തീരുമാനിക്കുന്നതിൽ അയലത്തുള്ളവർ ഉൾപ്പടെ ഉള്ള ആളുകളുടെ അത്ര പോലും അഭിപ്രായം സ്ത്രീയ്ക്കില്ലാതെവരുമ്പൊ കിട്ടിയ 4 എന്ന സ്ഥാനം ആശ്വാസമാെന്ന് പറയണം.

വിവേചനമെന്നത്‌ ജോലിസ്ഥലത്തെ വിവേചനവും ജോലികിട്ടാനുള്ള പ്രയാസവും ഭൂമിയും വസ്തുവകകളും മറ്റുള്ളവയും അവകാശമായി കിട്ടാനുള്ള പ്രയാസവും പോഷണം ലഭിക്കാനുള്ള സാദ്ധ്യതയുമെല്ലാം ചേർന്നതാവുന്നു. മീൻ കുഞ്ഞുന്നാളിൽ ലഭിക്കാഞ്ഞതിനെ ട്രോൾ ചെയ്യുന്ന രാജ്യത്ത്‌ കിട്ടിയതുതന്നെ വലുതാ

ഹ്യൂമൻ ട്രാഫിക്കിങ്ങിലും ലൈംഗികാതിക്രമങ്ങളിലും മതവും സാംസ്കാരിക ആചാരങ്ങളും കൊണ്ടുണ്ടാകുന്ന അതിക്രമങ്ങളിലും ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത്‌ ഇന്ത്യതന്നെ. ആറു വയസ്‌ പോലുമാകാത്ത കുഞ്ഞിനെ ഗാങ്ങ്‌ റേപ്‌ ചെയ്യുന്ന, ശൈശവവിവാഹം പ്രോത്സാഹിപ്പിക്കുന്ന മന്ത്രിമാരുള്ള, ഇപ്പൊഴും വായിൽ അരിയിട്ട്‌ പെൺകുഞ്ഞിനെ കൊല്ലുന്ന രാജ്യം അർഹിക്കുന്നു ഈ നാണക്കേട്‌.

വീട്ടിലെ റേപ്പിലും റേപ്പ്‌ ഒരു ആയുധമായി ഉപയോഗിക്കുന്നതിലും റേപ്പിനു വിധേയയായ പെണ്ണിനു നീതി ലഭ്യമാക്കുന്നതിലും ഇന്ത്യ എത്രത്തോളം പിന്നോട്ട്‌ പോയെന്ന് വാർത്തകളെക്കുറിച്ച്‌ ഓർക്കുകമാത്രം ചെയ്താൽ മനസിലാക്കാവുന്നതേയുള്ളൂ

ആദ്യ അഞ്ച്‌ സ്ഥാനത്ത്‌ ഇന്ത്യ, അഫ്ഘാനിസ്ഥാൻ, സിറിയ, സൊമാലിയ, സൗദി അറേബ്യ എന്നിവരാണുള്ളത്‌. 

advertisment

News

Super Leaderboard 970x90