Kerala

വ്യാപാരം പൊടിപൊടിക്കാൻ വേണ്ടി മരങ്ങൾ ഇരുട്ടിന്റെ മറവിൽ വെട്ടിവീഴ്ത്തിയ പ്രകൃതി വിരുദ്ധർ....

കയ്യൂക്കിന്റെ ബലത്തിൽ എന്തുമാവാമെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണിവിടെ. മാരകായുധങ്ങളുമായി വന്ന ഗുണ്ടാസംഘത്തെ കാവൽ നിർത്തി എം.ജി റോഡിലെ മരങ്ങൾ വെട്ടിവീഴ്ത്തി. തടയാൻ ശ്രമിച്ചവരെയും ചിത്രങ്ങളെടുക്കാൻ ശ്രമിച്ചവരെയും ഗുണ്ടകൾ ഭീഷണിപ്പെടുത്തി. പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ്‌ നിഷ്ക്രിയമായിരുന്നു.

വ്യാപാരം പൊടിപൊടിക്കാൻ വേണ്ടി മരങ്ങൾ ഇരുട്ടിന്റെ മറവിൽ വെട്ടിവീഴ്ത്തിയ പ്രകൃതി വിരുദ്ധർ....

ഇവിടെ നിന്നിരുന്ന മാവും അത്തിയും ഇരുട്ടിന്റെ മറവിൽ നിയമവാഴ്ചയെ കാറ്റിൽപ്പറത്തി വെട്ടിവീഴ്ത്തിയ പ്രകൃതിവിരുദ്ധരായ കാപാലികരോട്‌ ഒന്നേ പറയാനുള്ളൂ.

ഈ കെട്ടിടത്തിനുള്ളിലെ വ്യാപാരം പൊടിപൊടിക്കാൻ വേണ്ടിയാണു കയ്യൂക്കും അധാർമ്മികതയും മുൻ നിർത്തി നിങ്ങളാ പാതകം ചെയ്തതെങ്കിൽ ഇവിടെക്കയറി ഒന്നും വാങ്ങില്ല എന്ന് ഞങ്ങളും തീരുമാനിച്ചിരിക്കുന്നു. നിങ്ങൾക്കുള്ള ബാക്കി ശിക്ഷ കാലവും പ്രകൃതിയും തീരുാനിച്ചിട്ടുണ്ട്‌.അനുഭവിച്ചിട്ടേ ഇവിടെനിന്ന് പോകാനാവൂ.

എന്ന് നിയമവാഴ്ചയെ മാിക്കുന്ന പ്രകൃതിസ്നേഹികളായ ഒരുകൂട്ടം പൊതുജനങ്ങൾ

വ്യാപാരം പൊടിപൊടിക്കാൻ വേണ്ടി മരങ്ങൾ ഇരുട്ടിന്റെ മറവിൽ വെട്ടിവീഴ്ത്തിയ പ്രകൃതി വിരുദ്ധർ....

കയ്യൂക്കിന്റെ ബലത്തിൽ എന്തുമാവാമെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണിവിടെ. മാരകായുധങ്ങളുമായി വന്ന ഗുണ്ടാസംഘത്തെ കാവൽ നിർത്തി എം.ജി റോഡിലെ മരങ്ങൾ വെട്ടിവീഴ്ത്തി. തടയാൻ ശ്രമിച്ചവരെയും ചിത്രങ്ങളെടുക്കാൻ ശ്രമിച്ചവരെയും ഗുണ്ടകൾ ഭീഷണിപ്പെടുത്തി. പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ്‌ നിഷ്ക്രിയമായിരുന്നു.

കൗൺസിലർ സുധ ദിലീപ്‌ സെന്റ്രൽ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അത്‌ സ്വീകരിച്ച്‌ രസീതി നൽകാൻ പോലും തയ്യാറായില്ലെന്ന് വാർത്തകളുണ്ട്‌. ആ മരങ്ങൾക്ക്‌ പിന്നിലെ കടമുറികളുടെ വിസിബിലിറ്റി കുറയുമെന്നതിന്റെ പേരിലാണു നശീകരണമെന്നാണറിയുന്നത്‌.

എറണാകുളം ലോ കോളജ്‌ വിദ്യാർത്ഥികൾ പുതിയ അത്തിയും പ്ലാവും നട്ട്‌ പ്രതിഷേധിച്ചു.

ഗുണ്ടാസംഘങ്ങളുടെ ബലത്തിൽ നശിപ്പിച്ചത്‌ സർക്കാരിന്റെ, ജനങ്ങളുടെ പൊതുമുതലാണെന്നുകൂടി ഓർമ്മിപ്പിക്കുന്നു. കുറ്റക്കാരെ കണ്ടെത്തി സർക്കാർ മാതൃകാപരമായി ശിക്ഷിക്കുകതന്നെ വേണം.

പരിസ്ഥിതി സംരക്ഷണം എൽ.ഡി.എഫിന്റെ പ്രകടനപത്രികാ വാഗ്ദാനമാണ്. ഭൂരിപക്ഷത്തിനൊപ്പം മരം നട്ട ജനപ്രതിനിധിയും ഇവിടെയുണ്ടെന്നോർപ്പിക്കാം.

പ്രതിഷേധിക്കുക.

advertisment

News

Related News

    Super Leaderboard 970x90