International

സിറിയയെ നമ്മൾ കണ്ടില്ലെന്ന് നടിക്കുകയാണ്... നമ്മൾ മാത്രമല്ല, ലോകവും...!!

സാധാരണഗതിയിൽ ഇത്രയധികം നാശനഷ്ടമോ കാലദൈർഗ്ഘ്യമോ ഉണ്ടാവേണ്ടതില്ലാത്ത സിറിയൻ കലാപം ഒരു യുദ്ധമാക്കുന്നതിൽ പ്രധാന പങ്ക്‌ വഹിച്ചത്‌ അഞ്ച്‌ ലോകരാജ്യങ്ങളുടെ ഇടപെടലുകളാണ്. ഇറാൻ,റഷ്യ, സൗദി അറേബ്യ, യുണൈറ്റഡ്‌ സ്റ്റേറ്റ്സ്‌ , ടർക്കി. നിലവിലുണ്ടായിരുന്ന ഭിന്നിപ്പ്‌ വർദ്ധിപ്പിക്കുന്നത്‌ കൂടാതെ ഷിയ - സുന്നി ഭിന്നിപ്പുകൂടി ഉണ്ടാക്കുന്നതിൽ അവർ വിജയിച്ചു. സ്വതവേ ഉണ്ടായിരുന്ന യുദ്ധതിന്റെ ക്രൂരത വർദ്ധിപ്പിക്കാനും ഇരുഭാഗത്തിന്റെയും മനസ്‌ കൂടുതൽ കടുത്തതാകാനും മാത്രമായിരുന്നു അതുപകരിച്ചത്‌....

 സിറിയയെ നമ്മൾ കണ്ടില്ലെന്ന് നടിക്കുകയാണ്... നമ്മൾ മാത്രമല്ല, ലോകവും...!!

 സിറിയയിൽ നടന്നുകൊണ്ടിരിക്കുന്നതും നടന്നുകഴിഞ്ഞതുമെല്ലാം വാക്കുകൾ കൊണ്ട്‌ വരച്ചിടാവുന്നതിലപ്പുറമാണ്. . ആറു വർഷം മുൻപ്‌ സമാധാനപരമായിത്തുടങ്ങിയ പ്രതിഷേധം ഇന്ന് രാസായുധപ്രയോഗം വരെ എത്തിനിൽക്കുന്നു.മരിച്ചവർക്കും പരിക്കേറ്റവർക്കും കൃത്യമായ കണക്കുകളില്ല. യുണൈറ്റഡ്‌ നേഷൻസിന്റെ കണക്കനുസരിച്ച്‌ അഞ്ച്‌ വർഷം കൊണ്ട്‌ മരിച്ചവരുടെ എണ്ണം 2.5 ലക്ഷം വരും. സിറിയൻ ഒബ്സർവ്വേറ്ററി ഓഫ്‌ ഹ്യൂമൻ റൈറ്റ്സിന്റെ കണക്കനുസരിച്ച്‌ ഇത്‌ 3.21 ലക്ഷം കവിഞ്ഞു. അനൗദ്യോഗിക കണക്കുകൾ പറയുന്നത്‌ 5 ലക്ഷത്തിനു മുകളിലാണിതെന്നാണ്. 50 ലക്ഷത്തിനു മുകളിൽ മനുഷ്യർ സിറിയയിൽ നിന്ന് പലായനം ചെയ്തു. 63 ലക്ഷത്തിനു മുകളിൽ സിറിയക്കാർ രാജ്യത്തിനകത്തുത്നെ ചിതറിക്കപ്പെട്ടിരിക്കുകയാണ്. 85% സിറിയക്കാർ ദാരിദ്ര്യത്തിൽ കഴിയുന്നു. ഇതിൽത്തന്നെ 66% കടുത്ത ദാരിദ്ര്യമനുഭവിക്കുന്നുണ്ട്‌. ദരിദ്രരാജ്യമെന്ന് കരുതപ്പെടുന്ന ഇന്ത്യയിൽ ദാരി്യരേഖയ്ക്ക്‌ താഴെ 34% ജനങ്ങളോ മറ്റോ ആണുള്ളതെന്നോർക്കണം. 18 ലക്ഷത്തോളം കുഞ്ഞുങ്ങൾക്ക്‌ സ്കൂളില്ലാതെയായി. . ഇതിനെല്ലാം പുറമെയാണു സഹായം ലഭിക്കാൻ പോലും ലൈംഗികചൂഷണത്തിനിരയാവേണ്ടിവരുന്ന സ്ത്രീകളും ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളും.

ആറു വർഷം മുൻപ്‌ പ്രസിഡന്റ്‌ ബാഷർ അൽ ആസാദിന്റെ കീഴിൽ സിറിയൻ ജനത അനുഭിച്ചുവന്ന കടുത്ത തൊഴിലില്ലായ്മയുടെയും അഴിമതിയുടെയും അഭിപ്രായസ്വാതന്ത്ര്യമില്ലായ്മയുെയും എതിരെ പ്രതിഷേധമുയർന്നിരുന്നു. സമാധാനപരമായി നടന്ന പ്രതിഷേധങ്ങളെ സായുധമായി അടിച്ചമർത്താൻ പ്രസിഡന്റ്‌ ശ്രമിച്ചതിനെത്തുടർന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധങളുയർന്നു. സാവധാനം സമരക്കാരും ആയുധമെടുക്കാൻ തുടങ്ങി. ആദ്യം സ്വയരക്ഷയ്ക്കായിരുന്നെങ്കിൽ പിന്നീട്‌ പ്രസിഡന്റിന്റെ സെക്യൂരിറ്റി ഫോഴ്സിനെ പിന്നോട്ടടിക്കാനായിരുന്നു. സാവകാശം നൂറുകണക്കിനു റിബലുകൾ ഉണ്ടാവുകയും സിറിയൻ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തു.

സാധാരണഗതിയിൽ ഇത്രയധികം നാശനഷ്ടമോ കാലദൈർഗ്ഘ്യമോ ഉണ്ടാവേണ്ടതില്ലാത്ത സിറിയൻ കലാപം ഒരു യുദ്ധമാക്കുന്നതിൽ പ്രധാന പങ്ക്‌ വഹിച്ചത്‌ അഞ്ച്‌ ലോകരാജ്യങ്ങളുടെ ഇടപെടലുകളാണ്. ഇറാൻ,റഷ്യ, സൗദി അറേബ്യ, യുണൈറ്റഡ്‌ സ്റ്റേറ്റ്സ്‌ , ടർക്കി. നിലവിലുണ്ടായിരുന്ന ഭിന്നിപ്പ്‌ വർദ്ധിപ്പിക്കുന്നത്‌ കൂടാതെ ഷിയ - സുന്നി ഭിന്നിപ്പുകൂടി ഉണ്ടാക്കുന്നതിൽ അവർ വിജയിച്ചു. സ്വതവേ ഉണ്ടായിരുന്ന യുദ്ധതിന്റെ ക്രൂരത വർദ്ധിപ്പിക്കാനും ഇരുഭാഗത്തിന്റെയും മനസ്‌ കൂടുതൽ കടുത്തതാകാനും മാത്രമായിരുന്നു അതുപകരിച്ചത്‌. അതായത്‌ പുറത്തുനിന്നുള്ള ഇടപെടൽ സ്ഥിതി ഒരു പൊളിറ്റിക്കൽ സെറ്റിൽമന്റ്‌ അസാദ്ധ്യമെന്ന നിലയിലേക്കെത്തിച്ചു.

ജിഹാദി ഗ്രൂപ്പുകളും വെറുതെയിരുന്നിട്ടില്ല. അൽ ഖ്വയ്ദയുടെ സഹോദരസ്ഥാപനം അൽ - നുസ്രയും ഇസ്ലാമിക്‌ സ്റ്റേറ്റും തങ്ങളുടേതായ രീതിയിൽ യുദ്ധത്തിൽ പങ്കെടു്കുന്നുണ്ട്‌. അതുകൂടാതെ യെമൻ, ലബനൻ, ഇറാഖ്‌, അഫ്ഘാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും യുദ്ധം ചെയ്യുന്നവരിൽപ്പെടും.

വൻ ശക്തികളിൽ റഷ്യ പ്രസിഡന്റിനനുകൂലമായി നിൽക്കുന്നു. ലെബനനിലേക്കുള്ള ആയുധങൾ സപ്ലൈ ചെയ്യുന്നതിന്റെ പ്രധാന ട്രാൻസിറ്റ്‌ പോയിന്റായ സിറിയൻ ഗവണ്മെന്റിനെ പിന്തുണച്ച്‌ ഇറാനുമുണ്ട്‌. അമേരിക്ക റിബൽ ഗ്രൂപ്പുകളെയാണു പിന്തുണയ്ക്കുന്നത്‌. ഇറാനു തിരിച്ചടി നൽകണമെന്നാഗ്രഹിക്കുന്ന സൗദി അറേബ്യയും തങ്ങളുടെ അതിർത്തിപ്രദേശത്ത്‌ തുർക്കിയും റിബലുകൾക്ക്‌ പിന്തുണ നൽകുന്നു.

2014ൽ യു.എൻ, 2016ൽ യു.എസ്‌ & റഷ്യ, 2017ൽ ടർക്കിയും റഷ്യയും സമാധാനശ്രമങ്ങളും വെടിനിർത്തലും കൊണ്ടുവരാൻ ശ്രമിച്ചുവെങ്കിലും മിക്കതും എങ്ങുമെത്താതെ പിരിഞ്ഞു.

ഇത്രയും പറഞ്ഞത്‌ സിറിയയെക്കുറിച്ചൊരു ഏകദേശ ധാരണ കിട്ടാനാണ്. സങ്കീർണ്ണമായ മത - രാഷ്ട്രീയ - അന്താരാഷ്ട്ര ഇടപെടലുകൾ സിറിയൻ യുദ്ധത്തിലുണ്ട്‌. സജീവമായ അന്താരാഷ്ട്ര സമാധാനശ്രമങ്ങളില്ലാതെ സിറിയയ്ക്ക്‌ രക്ഷയുണ്ടെന്ന് തോന്നുന്നില്ല.

സിറിയൻ യുദ്ധം നൽകുന്ന പാഠം മറ്റൊന്നുമല്ല. യുദ്ധത്തിലൂടെ ഒരിക്കലും സമാധാനം സൃഷ്ടിക്കാൻ കഴിയില്ല എന്നതുതന്നെ. മനുഷ്യൻ എത്ര ചരിത്രമുണ്ടായാലും പഠിക്കാത്തതും അതുതന്നെ.

എല്ലാ യുദ്ധത്തിലും നഷ്ടങ്ങളുണ്ടാകുന്നത്‌ സാധാരണക്കാർക്കാണെന്നും സിറിയ കാണിച്ചുതന്നു. ഒപ്പമുള്ള ചിത്രത്തിലേത്‌ രാസായുധപ്രയോഗമേറ്റ കുഞ്ഞുങ്ങളിലൊരാളാണ്. യുദ്ധം തന്നെ ക്രൂരമാണെങ്കിലും അതിനും നിയമങ്ങളുണ്ട്‌. അതും സിറിയയിൽ ലംഘിക്കപ്പെടുന്നുവെന്നതിന്റെ സൂചനയാണിതും. കൂടെ കൊടുത്തിരിക്കുന്നത്‌ യുദ്ധത്തിനു മുൻപും പിൻപുമുണ്ടായിരുന്ന സ്ഥലങ്ങളും. . .

അഖണ്ഡ ഭാരതം കെട്ടിപ്പൊക്കാൻ യുദ്ധത്തിനിറങ്ങുന്നതിനു മുൻപ്‌ സിറിയയെ ഓർക്കുക. . .

കുഞ്ഞുങ്ങൾ മരിച്ചു ചാരത്തിൽ കിടക്കുന്നതിന്റെയും കരയുന്നതിന്റെയും മുറിവേറ്റതിന്റെയും ചിത്രങ്ങൾ മനപ്പൂർവ്വം ഒഴിവാക്കിയതാണ്. എണ്ണിയാൽ തീരാത്തത്രയുണ്ട്‌ അവ. . . എത്ര കണ്ടാലും യുദ്ധം ഇനിയും ചെയ്യാനിറങ്ങുമെന്നോർക്കുമ്പൊ.

#TAGS : SIRIYA ATTACK  

advertisment

News

Related News

    Super Leaderboard 970x90