Health

ഷിമോഗ എന്ന തട്ടിപ്പ്... അബദ്ധത്തിൽ ചെന്നുചാടി ആരോഗ്യം നശിപ്പിക്കരുതെന്ന് - നെൽസൺ ജോസഫ്

കാൻസർ ഒരൊറ്റ രോഗമല്ല. വരുന്ന അവയവം, അവയവങ്ങളിൽ ബാധിക്കപ്പെടുന്ന കാൻസറിന്റെ വ്യത്യസ്ത വിഭാഗങ്ങൾ, കണ്ടെത്തുന്ന സ്റ്റേജുകൾ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ കാൻസർ ചികിൽസയെ സ്വാധീനിക്കും.

ഷിമോഗ എന്ന തട്ടിപ്പ്... അബദ്ധത്തിൽ ചെന്നുചാടി ആരോഗ്യം നശിപ്പിക്കരുതെന്ന് - നെൽസൺ ജോസഫ്

യെത്ര നല്ലവരായ നാട്ടാർ അല്ലേ?

നിങ്ങൾക്ക്‌ ഒരു സ്കൂട്ടറുണ്ട്‌ എന്ന് കരുതുക. ഒരു ദിവസം രാവിലെ നിങ്ങളൊരാളോട്‌ പറയുകയായിരുന്നു ,

" ചേട്ടാ എന്റെ സ്കൂട്ടർ ഓടുന്നില്ല "

" ഓ അത്‌ സാരമില്ല, ഏത്‌ സ്കൂട്ടറും ഓടിക്കുന്ന ഒരു പെയിന്റ്‌ എന്റെ കയ്യിലുണ്ട്‌, അത്‌ ഞാൻ കൊണ്ടുവന്ന് തരാം. . ."

" അതല്ല ചേട്ടാ, എന്റെ സ്കൂട്ടറിന്റെ "

" ഒരു കുഴപ്പവുമില്ലെന്നേ, ഈ പെയിന്റടിച്ചാൽ കേടൊക്കെ മാറി സ്കൂട്ടർ പറപറക്കും "

യഥാർത്ഥത്തിൽ സ്കൂട്ടർ ഓടാതിരിക്കാൻ പല കാരണവും കാണും. ചിലപ്പൊ ഇന്ധനം തീർന്നുകാണും, അല്ലെങ്കിൽ ടയർ പഞ്ചറായതാവാം, അതുമല്ലെങ്കിൽ ടയർ കള്ളൻ കൊണ്ടുപോയിക്കാണും. . .അങ്ങനെ എന്തുമാവാം. എന്താണു കുഴപ്പമെന്ന് കണ്ടെത്താതെ ചുമ്മാ പെയിന്റടിച്ചാൽ ശരിയാകുമെന്ന് പറഞ്ഞാൽ നിങ്ങൾ അത്‌ സമ്മതിച്ചെന്ന് വരില്ല.

അതിനെക്കാൾ എത്രയോ പ്രാധാന്യമുള്ളതാണു ജീവിതം !!?

കാൻസർ ഒരൊറ്റ രോഗമല്ല. വരുന്ന അവയവം, അവയവങ്ങളിൽ ബാധിക്കപ്പെടുന്ന കാൻസറിന്റെ വ്യത്യസ്ത വിഭാഗങ്ങൾ, കണ്ടെത്തുന്ന സ്റ്റേജുകൾ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ കാൻസർ ചികിൽസയെ സ്വാധീനിക്കും.

കാറിടിച്ച്‌ കാലൊടിഞ്ഞവന്റെ കാലിനുണ്ടാകുന്ന പ്രശ്നത്തിനും ബ്ലേഡ്‌ കൊണ്ട്‌ മുറിഞ്ഞുണ്ടാകുന്ന പ്രശ്നത്തിനും ഒരേചികിൽസ പോരല്ലോ. രണ്ടിനും വേദനയുണ്ട്‌, മുറിവുമുണ്ടേ. . . .

അവരൊരു ചാരിറ്റിയല്ലേ ചെയ്യുന്നത്‌? ഇതിൽ തട്ടിപ്പെവിടെ എന്ന് ചോദിക്കുന്നവർക്ക്‌ ഇതിൽ സിമ്പിളായി തട്ടിപ്പ്‌ നടത്താനുള്ള സ്കോപ്പ്‌ പറഞ്ഞുതരാം. . .

അഞ്ചു പേർക്കുള്ള പൊടി ഷിമോഗയിൽ നിന്ന് വാങ്ങുക. അത്‌ എട്ടുപേർക്ക്‌ കൊടുക്കുക. അപ്പൊത്തന്നെ ആയിരത്തിരുന്നൂറു രൂപ (3 * 400) ലാഭമായോ ഇല്ലയോ? !!

അബദ്ധത്തിൽ ചെന്നുചാടി ആരോഗ്യം നശിപ്പിക്കരുതെന്ന് മാത്രമേ പറയാനുള്ളൂ.

advertisment

Super Leaderboard 970x90