International

അഭിനന്ദിക്കപ്പെടേണ്ടത് സല്മാൻ രാജാവോ സൗദി ഭരണകൂടമോ അല്ല...സൗദിയിൽ തുടർച്ചയായി നടന്നുപോരുന്ന പ്രതിഷേധങ്ങളുടെയും നിയമലംഘനസമരങ്ങളുടെയും ഫലമാണ് വനിതകളുടെ ഡ്രൈവിങ്ങ്.

പൊതുവെ ഒരു ധാരണയുണ്ട്, പെണ്ണുങ്ങളുടെ ഡ്രൈവിങ്ങ് മോശമാണെന്നും അതുകൊണ്ട് അവരെ ഡ്രൈവ് ചെയ്യാൻ സമ്മതിക്കാതെയിരിക്കുന്നത് അത്ര പ്രശ്നമുള്ള കാര്യമല്ലെന്നും...അടിച്ചമർത്താൻ ഒരു കാരണം പറഞ്ഞത് അതാണെന്ന് മാത്രം..

അഭിനന്ദിക്കപ്പെടേണ്ടത് സല്മാൻ രാജാവോ സൗദി ഭരണകൂടമോ അല്ല...സൗദിയിൽ തുടർച്ചയായി നടന്നുപോരുന്ന പ്രതിഷേധങ്ങളുടെയും നിയമലംഘനസമരങ്ങളുടെയും ഫലമാണ് വനിതകളുടെ ഡ്രൈവിങ്ങ്.

ലക്ഷ്യം തെറ്റുന്ന അഭിനന്ദനങ്ങൾ
-----------------------------------------------------

അടിച്ചമർത്തലുകാരുടെയെല്ലാം വാദങ്ങളിൽ പ്രധാനമാണ് ഇര അത് ആസ്വദിക്കുന്നു / ആഗ്രഹിക്കുന്നു / സ്വമനസാലെ അത് സ്വീകരിക്കുന്നുവെന്നത്. ഏറ്റവും രസകരമായ വസ്തുത ഇരകൾ പോലും അങ്ങനെ കരുതുമെന്നതാണ്.

ആദ്യ ചിത്രത്തിലെ യുവതിയെക്കണ്ടോ? അസീൽ അൽ ഹമദ്. സൗദി അറേബ്യൻ മോട്ടോർ സ്പോർട്സിലെ ആദ്യ വനിതാ ഡ്രൈവർമാരിലൊരാളാണവർ. കഴിഞ്ഞ ദിവസം ഫ്രാൻസിലെ പോൾ റിക്കാഡ് സർക്യൂട്ടിൽ Lotus Renault E20 എന്ന റേസ് കാർ ഓടിച്ച് അവർ തൻ്റെ ചിരകാലാഭിലാഷം പൂർത്തീകരിച്ചു. സൗദിയിലെ നിരത്തുകളിൽ സ്ത്രീകൾ വാഹനമോടിക്കുന്ന അന്നുതന്നെ തൻ്റെ ആഗ്രഹം പൂർത്തിയായതിലുള്ള സന്തോഷം അവർ മറച്ചുവച്ചില്ല.

രണ്ടാമത്തെ ചിത്രം ഇറാൻ ഫുട്ബോൾ ടീമിനെ പ്രോത്സാഹിപ്പിക്കാൻ 2018 ലോകകപ്പിനെത്തിയ ഫാനാണ്. നീണ്ട 37 വർഷങ്ങൾക്കുശേഷം ഇറാൻ സ്റ്റേഡിയത്തിലെ ടെലിവിഷനിൽ സമ്പ്രേഷണം ചെയ്ത ഫുട്ബോൾ മാച്ച് കാണാനായി സ്ത്രീകളെ അനുവദിക്കുകയുണ്ടായി.മൽസരത്തിൽ ഇറാൻ ഒരു ഗോളിനു സ്പെയിനോട് തോറ്റെങ്കിലും സ്റ്റേഡിയത്തിലുണ്ടായിരുന്നത് ആഹ്ലാദം തന്നെയായിരുന്നു.

അഭിനന്ദിക്കപ്പെടേണ്ടത് സല്മാൻ രാജാവോ സൗദി ഭരണകൂടമോ അല്ല...സൗദിയിൽ തുടർച്ചയായി നടന്നുപോരുന്ന പ്രതിഷേധങ്ങളുടെയും നിയമലംഘനസമരങ്ങളുടെയും ഫലമാണ് വനിതകളുടെ ഡ്രൈവിങ്ങ്.

പൊതുവെ ഒരു ധാരണയുണ്ട്, പെണ്ണുങ്ങളുടെ ഡ്രൈവിങ്ങ് മോശമാണെന്നും അതുകൊണ്ട് അവരെ ഡ്രൈവ് ചെയ്യാൻ സമ്മതിക്കാതെയിരിക്കുന്നത് അത്ര പ്രശ്നമുള്ള കാര്യമല്ലെന്നും...അടിച്ചമർത്താൻ ഒരു കാരണം പറഞ്ഞത് അതാണെന്ന് മാത്രം..അതിനർഥം അത് സത്യമാണെന്നല്ല. എല്ലാ സ്കില്ലുകളും പോലെ ഡ്രൈവിങ്ങും പ്രാക്ടീസ് കൊണ്ട് പെർഫെക്ഷനിലെത്തുന്ന ഒരു സ്കില്ലാണ്. മുന്നിൽ ഓടിക്കുന്ന സ്ത്രീയുടെ ഡ്രൈവിങ്ങ് മോശമാണെങ്കിൽ അതിനർഥം അവർക്ക് പ്രാക്ടീസ് ചെയ്യാൻ അത്രയും കുറച്ച് സമയമേ കിട്ടിയിട്ടുള്ളൂ എന്നാണ്.

ഡ്രൈവിങ്ങിൽ മാത്രമല്ല, എല്ലാ മേഖലകളിലും , എല്ലാ അടിച്ചമർത്തലുകളിലും പറയപ്പെടുന്ന ന്യായം ഇത് ചെയ്യുന്നത് അവരുടെ സുരക്ഷയ്ക്ക് വേണ്ടി / നന്മയ്ക്ക് വേണ്ടിയാണെന്നാണ്. രാത്രിയിൽ പുറത്തിറങ്ങാൻ സമ്മതിക്കാത്തത് പീഢിപ്പിക്കപ്പെടാതിരിക്കുവാൻ..എന്നാൽ രാത്രികൾ സ്ത്രീകൾക്കു പുറത്തിറങ്ങാൻ തക്കവണ്ണം സുരക്ഷിതമാക്കണമെന്ന് പറയാൻ തോന്നാത്തതെന്ത്?

ഡ്യൂട്ടി കഴിഞ്ഞ് ലേബർ റൂമിൽ നിന്ന് പോകുന്ന വഴി വഴിവിളക്കുകളില്ലെന്ന് പരാതി പറഞ്ഞ യുവ വനിതാ ഡോക്ടർമാരോട്, എങ്കിൽ നിങ്ങൾ ലേബർ റൂമിൽ കിടന്ന് രാവിലെ പൊയ്ക്കൊള്ളൂ എന്ന് പറഞ്ഞ പ്രിൻസിപ്പാളുമുണ്ടായിരുന്നു. അവർക്കെന്തേ വഴിവിളക്ക് നന്നാക്കുന്നതാണു കൂടുതൽ മെച്ചമായ പരിഹാരമെന്ന് തോന്നിയില്ല?

പെങ്ങൾ നരകത്തിൽ പോകരുതെന്നാണു മിക്ക ഫേസ്ബുക്‌ ആങ്ങളമാരും ആഗ്രഹിക്കുന്നത്‌. എന്നാൽ അതുപോലെ എത്ര അനിയന്മാരെയും ചേട്ടന്മാരെയും നരകത്തിൽ നിന്ന് രക്ഷിക്കുന്നുണ്ടെന്നാണു കരുതുന്നത്‌?

അഭിനന്ദിക്കപ്പെടേണ്ടത് സല്മാൻ രാജാവോ സൗദി ഭരണകൂടമോ അല്ല...സൗദിയിൽ തുടർച്ചയായി നടന്നുപോരുന്ന പ്രതിഷേധങ്ങളുടെയും നിയമലംഘനസമരങ്ങളുടെയും ഫലമാണ് വനിതകളുടെ ഡ്രൈവിങ്ങ്.

സൗദിയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനു ചിത്രങ്ങളിലെ സന്തോഷം കണ്ടിട്ട് ആർക്കെങ്കിലും പറയാനാവുമോ അവർ ആ സ്വാതന്ത്ര്യമില്ലായ്മയിൽ സന്തോഷിച്ചിരുന്നെന്ന്? ഇല്ല...എല്ലാ അടിച്ചമർത്തലുകളിലെയും കഥ ഇതുതന്നെയാണ്...

മതങ്ങളും പുരോഗമിച്ചെന്ന് പറയപ്പെടുന്ന രാഷ്ട്രങ്ങളും സംസ്കാരങ്ങളും പോലും സ്ത്രീകളോടുള്ള ഈ മനോഭാവത്തിൽ നിന്ന് പൂർണമായി മുക്തരല്ല എന്നതാണു വാസ്തവം. ഉമ്മറത്തുവന്ന് സ്ത്രീ അഭിപ്രായം പറയാത്ത കൊളപ്പുള്ളി തറവാട് ഇരുപത്തൊന്നാം നൂറ്റാണ്ടിനോടടുത്ത് സിനിമയിൽ ചിലയിടത്ത് വരുമ്പൊ ചിലർ ഒരു നൂറ്റാണ്ട് മുൻപ് അതേ ലോജിക്കിൽ അവർക്ക് വോട്ടവകാശം നൽകിയിരുന്നില്ലെന്ന് മാത്രം..

എത്രത്തോളം പെട്ടെന്ന് അവർ തിരുത്തുന്നുവെന്നതനുസരിച്ചാണ് ആ രാജ്യത്തിൻ്റെ സാംസ്കാരിക പുരോഗതി വിലയിരുത്തപ്പെടുന്നതെന്ന് മാത്രം. ചിലർക്ക് പാർലമെൻ്റിലെ മുലയൂട്ടൽ പുരോഗമനമാവുമ്പോൾ നഗ്നസന്യാസിമാർ അശ്ലീലമല്ലാത്ത ചിലയിടങ്ങളിൽ മുലയൂട്ടൽ ഇപ്പൊഴും അശ്ലീലമാണ്.

സൗദിയിൽ ഒന്നോ രണ്ടോ ദിവസം കൊണ്ടാണിത് നടന്നതെന്നും സല്മാൻ രാജാവിനെയാണ് അഭിനന്ദിക്കേണ്ടതെന്നും തെറ്റിദ്ധരിക്കരുത്. അഭിനന്ദിക്കപ്പെടേണ്ടത് സല്മാൻ രാജാവോ സൗദി ഭരണകൂടമോ അല്ല.

1990കൾ തൊട്ട് തുടർച്ചയായി നടന്നുപോരുന്ന പ്രതിഷേധങ്ങളുടെയും നിയമലംഘനസമരങ്ങളുടെയും ഫലമാണ് സൗദിയിലെ ഡ്രൈവിങ്ങ്...1990ൽ തടവ് ശിക്ഷ അനുഭവിച്ച സ്ത്രീകളും പാസ്പോർട്ട് നഷ്ടപ്പെട്ട സ്ത്രീകളും സ്ത്രീകൾക്ക് ഡ്രൈവ് ചെയ്യാനുള്ള അവകാശത്തിനായി ശബ്ദമുയർത്തിയതുകൊണ്ട് ജോലി നഷ്ടപ്പെട്ട സ്ത്രീകളും ചാട്ടവാറടിയോളം വന്ന് പിന്വാങ്ങിയ സംഭവങ്ങളുമെല്ലാം അവിടെ നടന്നിട്ടുണ്ട്..

അഭിനന്ദിക്കപ്പെടേണ്ടത് അവരാണ്. അഭിനന്ദനമെങ്കിലും അർഹതയ്ക്കനുസരിച്ച് അവർക്ക് ലഭിക്കട്ടെ...

അത്തരം നൂറുകണക്കിനു പ്രതിഷേധങ്ങളിലൂടെയേ മാറ്റം വരൂ...മാറ്റം വരികതന്നെ ചെയ്യും..ആചാരങ്ങളും അനാവശ്യനിയമങ്ങളുമെല്ലാം മാറുകതന്നെ ചെയ്യും

അത് വൈകിക്കാൻ മാത്രമേ നിങ്ങൾക്കാകൂ.

advertisment

News

Super Leaderboard 970x90