Cinema

പെൺകുട്ടിയോട് " മണിക്കൂറിനെത്രയാ റേറ്റെന്ന് " ചോദിക്കാൻ തക്കവിധം അധപതിച്ചു ഓൺലൈൻ മലയാളി..

ഡീസൻ്റ് ഡ്രസ് ഇടാത്ത പെണ്ണിനെ " അൾട്രാ മോഡേൺ " ആണെന്ന് തെറ്റിദ്ധരിക്കുമെന്ന് മറ്റൊരു അണ്ണൻ.....ഈ അൾട്രാ ഓൾഡ് കാലത്ത് മാറ് മറയ്ക്കാതെയാണു സ്ത്രീകൾ നടന്നിരുന്നതെന്ന് അറിയാഞ്ഞിട്ടാണോ ആവോ? അൾട്രാ മോഡേണെന്ന് ഉദ്ദേശിക്കുന്നതെന്താണോ? സെക്സിനു വേണ്ടി ദാഹിച്ച് നടക്കുന്നവരാണെന്നോ...

പെൺകുട്ടിയോട് " മണിക്കൂറിനെത്രയാ റേറ്റെന്ന് " ചോദിക്കാൻ തക്കവിധം അധപതിച്ചു ഓൺലൈൻ മലയാളി..

സാനിയ ഇയ്യപ്പൻ.

ക്വീനിലെ ചിന്നു..

പത്താം ക്ലാസ് വിദ്യാർഥിനി. അതായത് പ്രായപൂർത്തിയാകാത്ത, പതിനെട്ട് വയസിൽ താഴെ പ്രായമുള്ള ഒരു കുട്ടിയാണ് സാനിയ. പക്ഷേ അതുപോലും കണക്കിലെടുക്കാതെയുള്ള അശ്ലീലമാണ് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയുടെ താഴെ ഉണ്ടായത്.. പെൺകുട്ടിയോട് " മണിക്കൂറിനെത്രയാ റേറ്റെന്ന് " ചോദിക്കാൻ തക്കവിധം അധപതിച്ചു ഓൺലൈൻ മലയാളി..

ഇപ്പോൾ അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് തോന്നുന്നു.

ഇതിനെക്കുറിച്ചുള്ള മനോരമ വാർത്തയുടെ കീഴിലെ കമൻ്റ്സ് അതിലും ബഹുരസമാണ്. മാന്യമായിട്ട് വസ്ത്രം ധരിച്ചിട്ട് പ്രതികരിക്കൂ കുട്ടീ എന്ന് ഒരാൾ. ശരീരം നന്നായി മറയ്ക്കുന്ന വസ്ത്രമിട്ടാൽ ഒന്നും പറയില്ലെന്ന് മറ്റൊരാൾ ( പാവം, പിഞ്ചുകുഞ്ഞുങ്ങളെ പീഢിപ്പിച്ച വാർത്തകളൊന്നും അറിയാഞ്ഞിട്ടാണ് )

ഡീസൻ്റ് ഡ്രസ് ഇടാത്ത പെണ്ണിനെ " അൾട്രാ മോഡേൺ " ആണെന്ന് തെറ്റിദ്ധരിക്കുമെന്ന് മറ്റൊരു അണ്ണൻ.....ഈ അൾട്രാ ഓൾഡ് കാലത്ത് മാറ് മറയ്ക്കാതെയാണു സ്ത്രീകൾ നടന്നിരുന്നതെന്ന് അറിയാഞ്ഞിട്ടാണോ ആവോ? അൾട്രാ മോഡേണെന്ന് ഉദ്ദേശിക്കുന്നതെന്താണോ? സെക്സിനു വേണ്ടി ദാഹിച്ച് നടക്കുന്നവരാണെന്നോ...ആ പ്വൊളി

അതിന് ആ കുട്ടിയുടെ പ്രതികരണത്തോടും യോജിക്കുന്നില്ല.. (തല്ലിക്കൊല്ലണം - അതൊരു പതിനഞ്ച് വയസുകാരിയുടെ പക്വതയില്ലായ്മയിൽനിന്നുള്ള പ്രതികരണം മാത്രം) .

പക്ഷേ ശക്തമായ നിയമനടപടികൾ ഇത്തരക്കാർക്കെതിരെ ഉണ്ടാവണം. സമൂഹത്തിനു മുന്നിൽ തുറന്ന് കാട്ടണം.

വല്ലവരെയും നിയന്ത്രിക്കാൻ നടക്കാതെ ആദ്യം സ്വന്തം കമൻ്റ് നിയന്ത്രിക്കാൻ പഠിക്കട്ടെ..

advertisment

News

Related News

    Super Leaderboard 970x90