സല്മാൻ ഖാന് രണ്ട് മണിക്കൂറ് കൊണ്ടും രണ്ട് ദിവസം കൊണ്ടുമൊക്കെ ജാമ്യം കിട്ടും, കഫീൽ ഖാൻ ആറ് മാസമായും വിചാരണയില്ലാതെ ജയിലിൽ കിടന്ന് കമ്പിയഴിയെണ്ണും...

സല്മാൻ ഖാൻ്റെ കേസിൽ ഫാൻസും സഹപ്രവർത്തകരും ചോദിച്ചിരുന്നത് ഫുട്പാത്തിലല്ലാതെ മറ്റെവിടെയെങ്കിലും അവർക്ക് കിടന്നുറങ്ങിക്കൂടായിരുന്നോ എന്നും വെടിയുണ്ട വന്നപ്പോൾ മാനിനൊന്ന് കുനിഞ്ഞൂടായിരുന്നോ എന്നുമൊക്കെയാണെങ്കിൽ കഫീൽ നേരിടേണ്ടിവന്നത് "ഐസിസ്" " തീവ്രവാദി" "വഞ്ചകൻ" വിളികളാണ്. മണിക്കൂറുകൾ കൊണ്ടാണ് ഐ.ടി സെൽ സോഷ്യൽ മീഡിയയിൽ കഫീലിനെ കരിവാരിത്തേച്ചത്..

സല്മാൻ ഖാന് രണ്ട് മണിക്കൂറ് കൊണ്ടും രണ്ട് ദിവസം കൊണ്ടുമൊക്കെ ജാമ്യം കിട്ടും, കഫീൽ ഖാൻ ആറ് മാസമായും വിചാരണയില്ലാതെ ജയിലിൽ കിടന്ന് കമ്പിയഴിയെണ്ണും...

രണ്ട് ഖാന്മാരുടെ കഥ

ഒന്ന് സല്മാൻ ഖാൻ. രണ്ട് കേസുകളാണ് പ്രധാനമായും സല്മാൻ ഖാനെതിരെയുണ്ടായത്. ആദ്യത്തേത് മദ്യപിച്ച സല്മാൻ വാഹനം ഓടിച്ച് ഒരു ബേക്കറിയിലേക്ക് ഇടിച്ച് കയറിയത് മൂലം വഴിയരികിൽ കിടന്നുറങ്ങിയ ഒരാൾ മരണപ്പെടുകയും മറ്റുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തെന്നായിരുന്നു. 2002 സെപ്റ്റംബറിൽ നടന്ന സംഭവത്തിൽ ആദ്യം മനപ്പൂർവമല്ലാത്ത നരഹത്യ ചാർജ് ചെയ്തെങ്കിലും പിന്നീടത് ഉപേക്ഷിച്ചു.

പിന്നീടത് ചാർജ് ചെയ്യുന്നത് 11 വർഷങ്ങൾക്ക് ശേഷം 2013ലാണ്. കേസിൽ സല്മാനെ കുറ്റക്കാരനായിക്കണ്ട് കോടതി വിധിച്ചെങ്കിലും പ്രധാന സാക്ഷിയായ പൊലീസ് കോൺസ്റ്റബിൾ "അദ്ഭുതകരമായി" തട്ടിക്കൊണ്ട് പോകപ്പെട്ട് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ സംഭവങ്ങൾക്ക് ശേഷം തെളിവില്ലാത്തതിനെത്തുടർന്ന് സല്മാനെ കുറ്റവിമുക്തനാക്കി.

ഇപ്പൊഴത്തെ മാൻ വേട്ട സംഭവം 1998 ൽ നടന്നതാണ് അതായത് 20 വർഷം മുൻപത്തേത്. അതിനിടയിൽ സല്മാൻ 75 സിനിമകളിലഭിനയിച്ചു. കോടികളുടെ ഉടമയായി.."ബജ്ര്രംഗി ഭായിജാനായി ". ഇനി മാനിൻ്റെ ആത്മഹത്യക്കുറിപ്പുകൂടിയുണ്ടെങ്കിൽ സംഗതി ജോറാകുമെന്ന നിലയിലാണ് പോക്ക്..രണ്ട് ദിവസം കൊണ്ട് ജാമ്യം കിട്ടി.

രണ്ടാമത്തെ ഖാൻ ഡോ.കഫീൽ ഖാനാണ്.

ഗോരഖ്പൂരിലെ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മരണമടഞ്ഞത് വിവാദമായി. എവിടെയാണ്, കോടികൾ മുടക്കി പശുവിന് ആധാറും ആംബുലൻസുമുണ്ടാക്കുന്ന ഒരു പോഴൻ്റെ സംസ്ഥാനത്താണ്. ഒരു ഡോക്ടർ അന്ന് ലീവിലായിരുന്നിട്ടും ഉടൻ തന്നെ ആശുപത്രിയിൽ പാഞ്ഞെത്തി. അതിനു മുൻപ് ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമല്ലായിരുന്നെന്ന് വാർത്തയുണ്ടായപ്പോൾ സ്വന്തം കയ്യിൽ നിന്ന് ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാക്കി. കുഞ്ഞുങ്ങൾ മുന്നിൽ മരിച്ചുവീണുതുടങ്ങിയപ്പോൾ തന്നാലാവുന്നതെല്ലാം ചെയ്തു..ഒടുവിൽ കരഞ്ഞുകൊണ്ട് ആശുപത്രിമുറ്റത്ത് നിൽക്കേണ്ടിവന്നു..

കഫീൽ ഖാനെതിരെ ചുമത്തപ്പെട്ട കേസുകൾ (അന്ന് ട്വിറ്ററിൽ ട്രെൻഡ് ചെയ്തവയാണ് - പൊലീസിനെക്കാൾ മുൻപ് ട്വിറ്ററിലിരിക്കുന്നവന്മാർക്ക് എങ്ങനത് കിട്ടി എന്ന് ചോദിക്കല്ലേ) പ്രധാനപ്പെട്ട വകുപ്പുകൾ ഇവയായിരുന്നു. IPC sections 409,420, 308 and 120b . അതായത് കുറ്റകരമായ ഗൂഢാലോചന, വഞ്ചന, കൊലപാതകശ്രമം , കുറ്റകരമായ ഗൂഢാലോചന...കൂടാതെ ഐ.ടി ആക്റ്റ് സെക്ഷൻ 66, പ്രൈവറ്റ് പ്രാക്ടീസ് നടത്തൽ, സിലിണ്ടർ മോഷണം എന്നിവ തൊട്ട് ഡോക്ടർ കോപ്പി അടിച്ചാണ് പാസായതെന്ന് വരെ ആരോപണമുയർന്നിരുന്നു.

വർഷങ്ങളൊന്നും വേണ്ടിവന്നില്ല.....മണിക്കൂറുകൾക്കുള്ളിൽ...

പ്രൈവറ്റ് പ്രാക്ടീസും വഞ്ചനക്കുറ്റവും ഐ.ടി.ആക്റ്റ് 66 ഉം തെളിവുകളുടെ അഭാവത്തിൽ നിലനിൽക്കില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കി. കോപ്പിയടി ആരോപണം വന്ന വഴിയേ പോയി..ഓക്സിജൻ മോഷണം നടത്തിയെന്ന വാദം അടിയേ പൊളിഞ്ഞു...ഡോക്ടർ മൂന്ന് സിലിണ്ടറേ കൊടുത്തുള്ളെന്ന സംസ്ഥാനത്തെ മന്ത്രിയുടെ വരെ നുണ തെറ്റാണെന്ന് തെളിഞ്ഞു.. നാഷണൽ ഹെൽത്ത് മിഷൻ്റെ നോഡൽ ഓഫീസറായിരുന്ന കഫീൽ ഖാനെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് പീഡിയാട്രിക്സ് വാർഡിൻ്റെ ചുമതലയുള്ള ആളായിട്ട്...

സല്മാൻ ഖാൻ്റെ കേസിൽ ഫാൻസും സഹപ്രവർത്തകരും ചോദിച്ചിരുന്നത് ഫുട്പാത്തിലല്ലാതെ മറ്റെവിടെയെങ്കിലും അവർക്ക് കിടന്നുറങ്ങിക്കൂടായിരുന്നോ എന്നും വെടിയുണ്ട വന്നപ്പോൾ മാനിനൊന്ന് കുനിഞ്ഞൂടായിരുന്നോ എന്നുമൊക്കെയാണെങ്കിൽ കഫീൽ നേരിടേണ്ടിവന്നത് "ഐസിസ്" " തീവ്രവാദി" "വഞ്ചകൻ" വിളികളാണ്. മണിക്കൂറുകൾ കൊണ്ടാണ് ഐ.ടി സെൽ സോഷ്യൽ മീഡിയയിൽ കഫീലിനെ കരിവാരിത്തേച്ചത്..

പൊലീസുകാർ രാത്രികാലങ്ങളിൽ മണിക്കൂറുകളോളം വീട്ടിനു മുന്നിൽ വന്ന് ഇരിക്കും. വിവാഹവേഷത്തിൽ ഡോക്ടറുടെ ഭാര്യയുടെയും സഹോദരിയുടെയുമുൾപ്പടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തെറിവിളികളുമായി പറന്നിരുന്നു.

സല്മാൻ ഖാന് രണ്ട് മണിക്കൂറ് കൊണ്ടും രണ്ട് ദിവസം കൊണ്ടുമൊക്കെ ജാമ്യം കിട്ടും, കഫീൽ ഖാൻ ആറ് മാസമായും വിചാരണയില്ലാതെ ജയിലിൽ കിടന്ന് കമ്പിയഴിയെണ്ണും...

വിജയ് മല്യയും നീരവ് മോഡിയും കോടികളുമായി വിദേശത്തേക്ക് പറക്കും, കഞ്ഞിയുണ്ടാക്കാൻ അരിയുണ്ടാക്കുന്ന കർഷകർ മുംബൈക്ക് നടക്കും.....

കൊലപാതകം നടത്തിയാലും അതിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ ആളുണ്ടാവും. പക്ഷേ ജീവൻ രക്ഷിക്കാൻ ശ്രമിച്ചാൽ നിങ്ങൾ ഇരുമ്പഴിക്കുള്ളിലാവും..വിചാരണ പോലുമില്ലാതെ തടവിലാവും...

ഇതാണ് പുതിയ ഇന്ത്യ മോഡിഫൈഡ് ഇന്ത്യ.. പശുവിനെയും ധനികനെയും ബഹുമാനിക്കുക..

advertisment

News

Related News

    Super Leaderboard 970x90