കുട്ടികളുടെ കയ്യിൽ സ്കൂട്ടർ നൽകുന്നവർ സമൂഹത്തിനും തന്നെ ഭീഷണിയാണ്. ഇത്തരക്കാരുടെ ലൈസൻസ്‌ റദ്ദുചെയ്യുകയാണു വേണ്ടത്.... നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

ഒഴിവാക്കാനാവുന്ന വാഹനാപകടങ്ങളുണ്ട്‌. വിളിച്ചുവരുത്തുന്ന അപകടങ്ങളുമുണ്ട്‌. ഇതൊക്കെ വിളിച്ചുവരുത്തുന്നവയാണ്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുമ്പൊഴാകാം ചിലപ്പൊ വലിയൊരപകടം നടക്കുന്നത്‌.

കുട്ടികളുടെ കയ്യിൽ സ്കൂട്ടർ നൽകുന്നവർ സമൂഹത്തിനും തന്നെ ഭീഷണിയാണ്. ഇത്തരക്കാരുടെ ലൈസൻസ്‌ റദ്ദുചെയ്യുകയാണു വേണ്ടത്.... നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

ഇങ്ങനെയുള്ളവരെയൊന്നും വണ്ടി റോഡിലിറക്കാൻ അനുവദിക്കരുത്‌. ലൈസൻസ്‌ ഓൺ ദ സ്പോട്ടിൽ റദ്ദാക്കുകയാണു വേണ്ടത്‌. (ആർ.ടി.ഒ ലൈസൻസ്‌ റദ്ദാക്കിയെന്ന് കേൾക്കുന്നു. വളരെ നല്ലത്‌)

കഴിഞ്ഞയാഴ്ച ഒരു മരണം നടന്നു. വാർത്ത നിങ്ങളാരെങ്കിലുമറിഞ്ഞോ എനറിയില്ല. ഐഡിയ സ്റ്റാർ സിംഗറിൽ പങ്കെടുത്തിരുന്ന മഞ്ജുഷയെന്ന പെൺകുട്ടിയാണു സ്കൂട്ടറപകടത്തിൽ മരണമടഞ്ഞത്‌. ഓമനത്തമുള്ള ഒരു പെൺകു്ഞിനെ ഒറ്റയ്ക്കാക്കി,കീഴടക്കാമായിരുന്ന ഉയരങ്ങൾ ബാക്കിവച്ചാണു മഞ്ജുഷ വിടപറഞ്ഞത്‌

കുറച്ചുനാൾ മുൻപ്‌ നടന്ന മറ്റൊരു സംഭവം ഓർമ്മവരുന്നു. മദ്യപിച്ച ഒരുകൂട്ടം യുവാക്കളുടെ അവിവേകം ഇല്ലാതാക്കിയത്‌ ഒരു ഡോക്ടറുടെ ജീവനും അദ്ദേഹത്തിന്റെ ഭാര്യയുടെയും മകളുടെയും ആരോഗ്യവുമായിരുന്നു. പതിനെട്ട്‌ വയസുപോലും തികയാത്ത ഒരുത്തനാണു ഡോക്ടറെയും കുടുംബത്തെയും ഇടിച്ചു തെറിപ്പിച്ചുകളഞ്ഞത്‌.

പതിനഞ്ചോ പതിനാറോ വർഷമെടുത്ത്‌ പഠിച്ച, നൂറുകണക്കിനാളുകൾക്ക്‌ അഭയമാകേണ്ടിയിരുന്ന ആ ജീവൻ തിരിച്ചുനൽകാൻ സാധിക്കുമോ? അത്രകാലം കാത്തിരുന്ന് ഉണ്ടായ ആ കുടുംബത്തിന് ഒറ്റദിവസം കൊണ്ടുണ്ടായ നഷ്ടം നികത്താനാവുമോ?

ഒഴിവാക്കാനാവുന്ന വാഹനാപകടങ്ങളുണ്ട്‌. വിളിച്ചുവരുത്തുന്ന അപകടങ്ങളുമുണ്ട്‌. ഇതൊക്കെ വിളിച്ചുവരുത്തുന്നവയാണ്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുമ്പൊഴാകാം ചിലപ്പൊ വലിയൊരപകടം നടക്കുന്നത്‌.

ആറുവയസുകാരന്റെ കയ്യിൽ ഫെരാരിയും കുട്ടിയുടെ കയ്യിൽ സ്കൂട്ടറുമൊക്കെ നൽകുന്നവർ തനിക്കും സമൂഹത്തിനും ഭീഷണിയാണ്. അതുകൊണ്ടാണു പറഞ്ഞത്‌ ഇത്തരക്കാരുടെ ലൈസൻസ്‌ റദ്ദുചെയ്യുകയാണു വേണ്ടതെന്ന്.

ഒരു നിശ്ചിതകാലം കഴിഞ്ഞ്‌ വീണ്ടും ആദ്യം തൊട്ട്‌ തുടങ്ങട്ടെ പഠനം.

advertisment

News

Super Leaderboard 970x90