Life Style

മഴക്കാലം അപകടങ്ങളുടെകൂടെ കാലമാണ്... മഴയത്ത് റോഡിൽ യാത്രചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ! നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

വെള്ളം കൊണ്ടുണ്ടാകുന്ന അപകടങ്ങളോടൊപ്പം തന്നെ വാഹനാപകടങ്ങൾക്കുള്ള സാദ്ധ്യതയും ഏറിവരുന്നു. ഒരു ദിവസം പന്ത്രണ്ട് പേരിൽ കൂടുതൽ, വർഷം നാലായിരത്തിനു മുകളിലാളുകൾ റോഡപകടങ്ങളിൽ മരണമടയുന്നുണ്ട്. മഴക്കാലത്ത് അത് കൂടുതലാണ്. അല്പമൊന്ന് ശ്രദ്ധിച്ചാൽ നമുക്ക് കുറച്ച് ജീവനുകളെങ്കിലും രക്ഷപ്പെടുത്താവുന്നതേയുള്ളൂ.

മഴക്കാലം അപകടങ്ങളുടെകൂടെ കാലമാണ്... മഴയത്ത് റോഡിൽ യാത്രചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ! നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

മഴയത്ത് റോഡിൽ യാത്രചെയ്യുമ്പോൾ..
----------------------------------------------------------------

ഒരു വാർത്ത വായിച്ച് ആലോചിച്ചിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽപ്പെട്ടയാളെ ഒരു മണിക്കൂറോളം വഴിയിൽ കിടന്നിട്ടും ആരും ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല.

ആശുപത്രിയിലെത്തിക്കുമ്പൊഴും നേർത്ത ഹൃദയമിടിപ്പ് അവശേഷിച്ചിരുന്നു..പക്ഷേ രക്ഷിക്കാനായില്ല. ഒരുപക്ഷേ ഒരു മണിക്കൂർ മുൻപ് ആരെങ്കിലും എത്തിച്ചിരുന്നെങ്കിൽ?

ഞാനോ എനിക്ക് വേണ്ടപ്പെട്ടവരാരെങ്കിലുമോ ദിവസവും വഴിയിലേക്കിറങ്ങുന്നുണ്ട്.. ആർക്കെങ്കിലും അപകടം സംഭവിക്കാൻ വവ്വാലിൽ നിന്ന് നിപ്പ പകരാനുള്ളതിനെക്കാൾ പതിന്മടങ്ങ് സാദ്ധ്യത കൂടുതലുണ്ട്. അങ്ങനെയൊരു അപകടമുണ്ടായാലും ഇതുപോലെയാവുമോ എന്നാണാലോചിച്ചത്..

മഴക്കാലം അപകടങ്ങളുടെകൂടെ കാലമാണ്. വെള്ളം കൊണ്ടുണ്ടാകുന്ന അപകടങ്ങളോടൊപ്പം തന്നെ വാഹനാപകടങ്ങൾക്കുള്ള സാദ്ധ്യതയും ഏറിവരുന്നു. ഒരു ദിവസം പന്ത്രണ്ട് പേരിൽ കൂടുതൽ, വർഷം നാലായിരത്തിനു മുകളിലാളുകൾ റോഡപകടങ്ങളിൽ മരണമടയുന്നുണ്ട്. മഴക്കാലത്ത് അത് കൂടുതലാണ്. അല്പമൊന്ന് ശ്രദ്ധിച്ചാൽ നമുക്ക് കുറച്ച് ജീവനുകളെങ്കിലും രക്ഷപ്പെടുത്താവുന്നതേയുള്ളൂ.

മഴക്കാലം അപകടങ്ങളുടെകൂടെ കാലമാണ്... മഴയത്ത് റോഡിൽ യാത്രചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ! നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

അപകടത്തിനു മുൻപ്
------------------------------------

ഏതൊരു ദുരന്തവും സംഭവിക്കാതെ നോക്കുകയെന്നതാണ് പ്രധാനം. അപകടമുണ്ടാവാതിരിക്കാനും ഉണ്ടായാൽ കാഠിന്യം കുറയ്ക്കാനും ഉപകരിക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്.

1. സുരക്ഷാ ക്രമീകരണങ്ങൾ നിർബന്ധമായും പാലിക്കുക. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് തുടങ്ങിയ സുരക്ഷാ മുൻ കരുതലുകൾക്ക് നിങ്ങളുടെ ജീവൻ്റെ വിലയുണ്ട്.

2. അമിത വേഗം ഒഴിവാക്കുക. മഴക്കാലത്ത് പ്രത്യേകിച്ചും. മഴ പെയ്ത് നനഞ്ഞ് കിടക്കുന്ന റോഡിൽ ബ്രേക്കിങ്ങ് ഡിസ്റ്റൻസ് (ബ്രേക്ക് പിടിച്ചാൽ വാഹനം നിൽക്കുവാനെടുക്കുന്ന ദൂരം) കൂടുതലാവും. വിചാരിച്ചിടത്ത് വണ്ടി നിന്നെന്ന് വരില്ല. അപകടം ക്ഷണിച്ചുവരുത്തുകയാണ്

3.കനത്ത മഴയത്ത് വാഹനം ഓടിക്കാതിരിക്കുക. വാഹനങ്ങളുടെ ബ്രേക്ക്, ലൈറ്റ്, ഹെഡ് ലൈറ്റ്, വൈപ്പർ, ടയർ മുതലായവ പെർഫക്റ്റ് കണ്ടീഷനിലാണെന്ന് ഉറപ്പുവരുത്തുക.

4. മദ്യപിച്ചുള്ള വാഹനമോടിക്കൽ ഒഴിവാക്കുക. അതുപോലെതന്നെ ഉറക്കം വരാനിടയുള്ള സാഹചര്യങ്ങളിലെ ഡ്രൈവിങ്ങും ഒഴിവാക്കുക.

5. വെള്ളക്കെട്ടുള്ള പരിചയമില്ലാത്ത റോഡിലൂടെ ഒറ്റയ്ക്കുള്ള ഡ്രൈവിങ്ങൊഴിവാക്കുന്നതാണ് ഉചിതം.വെള്ളം തെറിച്ച് കാഴ്ച മറയാൻ സാദ്ധ്യതയുള്ളതിനാൽ ലോറി, ട്രക്ക്, ബസ് മുതലായവയുടെ തൊട്ടു പിന്നാലെ വാഹനം ഓടിക്കരുത്.

6. അപകടത്തിൽപ്പെടുന്നവരെ തിരിച്ചറിയാനോ ബന്ധുക്കളെ വിവരമറിയിക്കാനോ ഒരു അടയാളം പോലുമില്ലാതെ പോവാറുണ്ട് ചിലപ്പൊഴൊക്കെ. ഐ.ഡി പ്രൂഫിൻ്റെ കോപ്പി കരുതുന്നതും എമർജൻസി കോണ്ടാക്റ്റിനുള്ള ഫോൺ നമ്പർ എഴുതി പോക്കറ്റിൽ കരുതുന്നതുമൊക്കെ ഗുണമേ ചെയ്യൂ.

മഴക്കാലം അപകടങ്ങളുടെകൂടെ കാലമാണ്... മഴയത്ത് റോഡിൽ യാത്രചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ! നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

അപകടസ്ഥലത്ത് - അപകടത്തിനു ശേഷം
---------------------------------------------------------------------

1. അപകടത്തിൽ പെടുന്നവരെ സഹായിക്കുന്നതിനു മുൻപ് സ്വന്തം സുരക്ഷ ഉറപ്പാക്കിയിരിക്കണം. ഒരു പരിചയവും ധാരണയുമില്ലാതെ എടുത്തുചാടി സ്വന്തം ജീവൻ അപകടത്തിലാക്കുന്നത് രക്ഷാപ്രവർത്തകരുടെ ജോലി കൂടുതൽ സങ്കീർണമാക്കും.

2. പൊലീസിൽ വിവരമറിയിക്കുക. അതുകൊണ്ട് നിങ്ങൾക്ക് യാതൊരുവിധ നിയമനടപടിയും നേരിടേണ്ടി വരില്ല. നിങ്ങൾക്ക് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അവർ ഉചിതമായത് ചെയ്യും.

3. അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കുക. അതീവ ഗുരുതരാവസ്ഥകളിലുള്ളയാളെ അതിനു ചികിൽസിക്കാൻ സൗകര്യമുള്ള ആശുപത്രികളിലെത്തിക്കുകയാണുചിതം. അവിടെയും നിങ്ങൾക്ക് നിയമനടപടികൾ നേരിടേണ്ടി വരില്ല.

മിക്കവാറും ആശുപത്രികൾ കൊണ്ടുവരുന്നയാളുടെ ഫോൺ നമ്പർ ശേഖരിക്കാറുണ്ട്. അതുകൊണ്ട് പിൽക്കാലത്ത് കോടതി കയറിയിറങ്ങേണ്ടിവരുമെന്ന് കരുതി ഭയക്കേണ്ടതില്ല. മിക്കവാറും ആശുപത്രികളിൽ രോഗിയെ അവിടെയെത്തിച്ചാൽ മുൻപോട്ടുള്ള നടപടിക്രമങ്ങൾക്കായിപ്പോലും നിങ്ങൾ കാത്തിരിക്കേണ്ടി വരാറില്ല.

4. റോഡിൽ കിടക്കുന്നയാളെ പെട്ടെന്ന് പിടിച്ചെഴുന്നേല്പിക്കുക, വെള്ളം നിർബന്ധിച്ച് കൊടുക്കാൻ ശ്രമിക്കുക എന്നതൊക്കെ തെറ്റായ ധാരണകളാണ്. വെള്ളം കുടിച്ചിറക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് നൽകിയാൽ ശ്വാസകോശത്തിൽ പ്രവേശിച്ച് സങ്കീർണതകളുണ്ടാകാനിടയുണ്ട്. അതുപോലെ പെട്ടെന്ന് വലിച്ചെണീപ്പിക്കുന്നതു സ്പൈനൽ കോഡിനു ക്ഷതമേൽപ്പിക്കാനും തുടർന്നുള്ള കാലം മുഴുവൻ അയാളെ കട്ടിലിലാക്കാനും ഇടയുണ്ട്.

5. അപകടം സംഭവിച്ചയാളെ ഓട്ടോയിലോ മറ്റോ ചുരുട്ടിക്കൂട്ടിയോ പിടിച്ചിരുത്തിയോ കൊണ്ടുപോകുന്നതും കൂടുതൽ ക്ഷതമുണ്ടാക്കാനിടയുണ്ട്. കഴുത്ത് മുതൽ നടുവ് വരെ അനങ്ങാതെ കൊണ്ടുപോവുന്നതാണുചിതം. എല്ലുകൾക്ക് ഒടിവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അപകടസ്ഥലത്ത് ലഭ്യമായ വസ്തുക്കളുപയോഗിച്ച് പരിശീലനം സിദ്ധിച്ചവർക്ക് ആ ഭാഗത്തിന് അനക്കം തട്ടാതിരിക്കാനുള്ള പ്രഥമശുശ്രൂഷ നൽകാൻ കഴിയും.

6. വലിയ മുറിവുണ്ടെങ്കിൽ ഒരു തുണി അതിന്മേൽ മടക്കിവച്ച് മറ്റൊന്നുകൊണ്ട് അധികം മുറുകാതെ കെട്ടാം.

എത്രയും പ്രധാനപ്പെട്ടത് എത്രയും വേഗം ആളെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയെന്നതാണ്. അപകടം ആർക്കും എപ്പൊഴും സംഭവിക്കാം. അപ്പോൾ ആരാണ് രക്ഷയ്ക്കെത്തുകയെന്ന് ആർക്കും മുൻ കൂട്ടി അറിയാൻ കഴിയില്ല.

എല്ലാവരും എല്ലാവരെയും രക്ഷിക്കാൻ ശ്രമിച്ചാലേ ആരും പെരുവഴിയിൽ കിടന്ന് മരിക്കാതിരിക്കൂ...എനിക്കോ നിങ്ങൾക്കോ ഇത് സംഭവിക്കാം..

ജീവനാണ്..കൈവിട്ടുകളയരുത്..

advertisment

News

Super Leaderboard 970x90