Cinema

മിസ്റ്റർ അൽഫോൻസ്‌ പുത്രൻ,,,,താനെന്താടോ കരുതിയത്‌? പള്ളി തനിക്ക്‌ ഒളിച്ചുകളിക്കാനുള്ള സ്ഥലമാണെന്നോ?വികാരം വ്രണപ്പെടുത്തിയതിനു മാപ്പ് പറഞ്ഞിട്ട് പോയാൽ മതി - നെൽസൺ ജോസഫ്

ക്രിസ്ത്യൻ യുവാക്കളെ ഭക്തിയില്ലാത്തവരും പെൺകുട്ടികളോട്‌ അപമര്യാദയായി പെരുമാറുന്നവരുമായി ചിത്രീകരിക്കുക.ക്രിസ്ത്യൻ യുവതികളെ അടക്കവും ഒതുക്കവുമില്ലാത്തവരായി ചിത്രീകരിക്കുക.പള്ളിയിൽ വച്ച്‌ ഡാൻസും കൂത്തും കളിക്കുക....

മിസ്റ്റർ അൽഫോൻസ്‌ പുത്രൻ,,,,താനെന്താടോ കരുതിയത്‌? പള്ളി തനിക്ക്‌ ഒളിച്ചുകളിക്കാനുള്ള സ്ഥലമാണെന്നോ?വികാരം വ്രണപ്പെടുത്തിയതിനു മാപ്പ് പറഞ്ഞിട്ട് പോയാൽ മതി - നെൽസൺ ജോസഫ്

മിസ്റ്റർ അൽഫോൻസ്‌ പുത്രൻ,

താനെന്താടോ കരുതിയത്‌? പള്ളി തനിക്ക്‌ ഒളിച്ചുകളിക്കാനുള്ള സ്ഥലമാണെന്നോ? പള്ളി പ്രാർത്ഥിക്കാനുള്ള സ്ഥലമാണ്. അല്ലാതെ പറയാതെ കയറി ഒളിക്കാനുള്ള സ്ഥലമല്ല.

പിന്നെ, സിനിമയുടെ സീൻ ഗായകസംഘത്തിലെ ഒരു ക്രിസ്ത്യൻ യുവാവ്‌ സ്ത്രീകളുടെ വശത്ത്‌ നിൽക്കുന്ന ഒരു പെൺകുട്ടിയുടെ അടുത്ത്‌ ചെന്ന് ഡാൻസ്‌ കളിക്കുന്നതാണ്.

- ക്രിസ്ത്യൻ യുവാക്കളെ ഭക്തിയില്ലാത്തവരും പെൺകുട്ടികളോട്‌ അപമര്യാദയായി പെരുമാറുന്നവരുമായി ചിത്രീകരിക്കുക.
- ക്രിസ്ത്യൻ യുവതികളെ അടക്കവും ഒതുക്കവുമില്ലാത്തവരായി ചിത്രീകരിക്കുക.
- പള്ളിയിൽ വച്ച്‌ ഡാൻസും കൂത്തും കളിക്കുക

ഓൺ മൾട്ടിപ്പിൾ ചാർജ്ജസ്‌ , വികാരം വ്രണപ്പെടുത്തിയതിനു മാപ്പ്‌ പറയണം അൽഫോൻസ്‌ പുത്രൻ.

ഉ.ക്രി(ഉണർന്ന ക്രിസ്ത്യാനി)
ഒപ്പ്‌.

നോട്ട്‌: ലിജോ ജോസ്‌ പെല്ലിശേരി ചിരിക്കണ്ട. സാറിനുള്ളത്‌ പുറകെ വരുന്നുണ്ട്‌.

#TAGS : premam   movie  

advertisment

News

Super Leaderboard 970x90