'കല്യാണം കഴിക്കുമ്പൊ തൊട്ട് കെട്ട്യോനും കെട്ട്യോൾക്കുമില്ലാത്ത വിഷമമുള്ള നാട്ടുകാരോ വീട്ടുകാരോ ഉണ്ടെങ്കിൽ വീട് വിട്ട് ഓടാതെ ചിലപ്പൊ മാർഗമില്ലെന്ന് വരും... 'നെൽസൺ ജോസഫ്

" നിന്റെ പ്രായത്തിൽ എനിക്ക് പിള്ളേരു രണ്ടാ "- വെറുതെയല്ല പുറത്തോട്ടിറങ്ങുമ്പൊ നാട്ടുകാര് അതുമിതും പറയുന്നത്. ഇത് അമ്മായിക്ക് അറിയോ

'കല്യാണം കഴിക്കുമ്പൊ തൊട്ട് കെട്ട്യോനും കെട്ട്യോൾക്കുമില്ലാത്ത വിഷമമുള്ള നാട്ടുകാരോ വീട്ടുകാരോ ഉണ്ടെങ്കിൽ വീട് വിട്ട് ഓടാതെ ചിലപ്പൊ മാർഗമില്ലെന്ന് വരും... 'നെൽസൺ ജോസഫ്

കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട യുവതിയെ കാണാതായതായും പിന്നീട് കണ്ടെത്തിയതായും വാർത്തയുണ്ടായിരുന്നു.യുവതി ഗർഭിണിയല്ലെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തുകയുണ്ടായി എന്നും വാർത്തയിൽ പറയുന്നു.

ഞാനവരെ കുറ്റം പറയില്ല. കല്യാണം കഴിക്കുമ്പൊ തൊട്ട് കെട്ട്യോനും കെട്ട്യോൾക്കുമില്ലാത്ത വിഷമമുള്ള നാട്ടുകാരോ വീട്ടുകാരോ ഉണ്ടെങ്കിൽ വീട് വിട്ട് ഓടാതെ ചിലപ്പൊ മാർഗമില്ലെന്ന് വരും...അത്തരത്തിലെ അന്വേഷണ കുതുകികളുടെ ചില സാധാരണ ചോദ്യങ്ങളും അവർക്കുള്ള മറുപടിയും..

---------------------------------------
ഉരുള + ഉപ്പേരി (റീ മിക്സ് )
---------------------------------------

" വിശേഷം വല്ലോം ആയോടാ? "
- പിന്നേ, പെട്രോള് ഒടനേ സെഞ്ചുറി അടിക്കും അമ്മാവാ..അച്ഛാ ദിൻ അഭി ആയേക്കാം.

" അച്ഛാ ദിൻ അല്ല, നീ അച്ഛനാവോന്നാ? ഒരു കുഞ്ഞിക്കാല് കണ്ടിട്ട് കണ്ണടയ്ക്കാൻ പറ്റുവോന്ന് "
- ചുമ്മാ ഗൂഗിൾ ചെയ്യണം മാതാജീ...ഇഷ്ടം പോലെ കുഞ്ഞിക്കാല് കിട്ടും.

" നിന്റെ പ്രായത്തിൽ എനിക്ക് പിള്ളേരു രണ്ടാ "
- വെറുതെയല്ല പുറത്തോട്ടിറങ്ങുമ്പൊ നാട്ടുകാര് അതുമിതും പറയുന്നത്. ഇത് അമ്മായിക്ക് അറിയോ

" ശരിക്കും കൊഴപ്പം നിങ്ങളിലാർക്കാ "
- ഇപ്പം കൊഴപ്പം നാട്ടുകാർക്കാ.

" ഹോ, പെട്ടെന്ന് പ്രസവം കഴിഞ്ഞല്ലേ, ഞങ്ങള് എത്തുന്നേയുണ്ടാരുന്നുള്ളൂ "
- സ്ലോ മോഷനിൽ പ്രസവിക്കാൻ എനിക്ക് അറിഞ്ഞൂടാ അമ്മച്ചീ..

" ആങ്കുട്ട്യാ അല്ലേ? രണ്ട് ലഡു വേണം ട്ടോ "
- അതെന്താ ? പെണ്ണായാ ലഡു നിനക്ക് ഇറങ്ങൂല്ലേ?

" കൊച്ച് കാണാൻ എങ്ങനുണ്ട്? "
- ങാ, മനുഷ്യക്കൊച്ചിനെപ്പോലൊക്കെ ഒണ്ട്

" അതല്ല, നെറമൊക്കെ ഉണ്ടോന്ന്? "
- ഇല്ല, ബ്ലാക്ക് ആൻഡ് വൈറ്റാ

" പിള്ളേര് ഒരെണ്ണത്തേ നിറുത്തല്ലെടാ. കേട്ടിട്ടില്ലേ , സമ്പത്തുകാലത്ത് തൈ പത്ത് വച്ചാ.."
- ആപത്തുകാലത്ത് മരം ഒടിഞ്ഞ് തലേ വീഴും...എന്നാ അമ്മാവാ..അതുകൊണ്ട് പണ്ടത്തെ പത്ത് തൈയുടെ കഥ വിട്ടുപിടി..

advertisment

News

Related News

Super Leaderboard 970x90