ബംഗലൂരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനു മുലയൂട്ടിയ പൊലീസുകാരി

ബംഗലൂരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനു മുലയൂട്ടിയ പൊലീസുകാരി. മൂന്നു മാസത്തെ മറ്റേണിറ്റി ലീവിനു ശേഷം തിരിച്ചെത്തിയ അർച്ചനയ്ക്ക്‌ കുഞ്ഞ് കരഞ്ഞത് സഹിക്കാനായില്ല.

ബംഗലൂരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനു മുലയൂട്ടിയ പൊലീസുകാരി

ബംഗലൂരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനു മുലയൂട്ടിയ പൊലീസുകാരി 

ഇലക്ട്രോണിക്‌ സിറ്റിയുടെ അടുത്തുള്ള ഒരു കൺസ്ട്രക്ഷൻ സൈറ്റിൽ നിന്ന് ഒരു കച്ചവടക്കാരൻ വിളിച്ചറിയിച്ചതിനെത്തുടർന്നാണു പൊലീസ്‌ സ്ഥലത്തെത്തിയത്‌.

അവിടെ പ്ലാസ്റ്റിക്‌ ബാഗിൽ പൊതിഞ്ഞ്‌ പൊക്കിൾക്കൊടി കഴുത്തിൽ ചുറ്റപ്പെട്ട നിലയിൽ ഒരു ആൺകുഞ്ഞിനെ അവർക്ക്‌ കിട്ടി. ആശുപത്രിയിലെത്തിച്ച്‌ ആവശ്യമുള്ള ചികിൽസ നൽകിയശേഷം തിരിച്ച്‌ പൊലീസ്‌ സ്റ്റേഷനിലെത്തിച്ച കുഞ്ഞ്‌ വിശന്ന് കരയാനാരംഭിച്ചു.

മൂന്നു മാസത്തെ മറ്റേണിറ്റി ലീവിനു ശേഷം തിരിച്ചെത്തിയ അർച്ചനയ്ക്ക്‌ അത്‌ സഹിക്കാനായില്ല. അവരുടെ വാക്കുകൾ തന്നെയെടുത്താൽ " സ്വന്തം കുഞ്ഞിന്റെ കരച്ചിൽ പോലെ തോന്നിയതുകൊണ്ട്‌ മുലയൂട്ടുകയായിരുന്നു "

advertisment

News

Related News

    Super Leaderboard 970x90