Kerala

കൊടുത്ത തുകയുടെ വലിപ്പക്കുറവിൽ അപകർഷത തോന്നുന്ന അവസ്ഥയോ... കൊടുക്കാത്തതിന്റെ പേരിൽ മോശക്കാരനെന്ന് മുദ്രകുത്തപ്പെടുന്ന അവസ്ഥയോ ഉണ്ടാകാൻ പാടില്ല.... നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

ഒരു മാസത്തെ ശമ്പളം ഒരു ചെറിയ തുകയല്ല. പല കാരണങ്ങൾ കൊണ്ടും അത്‌ നൽകാൻ കഴിയാത്തവരുണ്ടാവാം. അതിനു കഴിയില്ല എങ്കിൽ അത്‌ എഴുതിനൽകണമെന്ന വ്യവസ്ഥ ചെറുതല്ലാത്ത പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാദ്ധ്യതയുള്ളതാണ്.

കൊടുത്ത തുകയുടെ വലിപ്പക്കുറവിൽ അപകർഷത തോന്നുന്ന അവസ്ഥയോ... കൊടുക്കാത്തതിന്റെ പേരിൽ മോശക്കാരനെന്ന് മുദ്രകുത്തപ്പെടുന്ന അവസ്ഥയോ ഉണ്ടാകാൻ പാടില്ല.... നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്

സാലറി ചലഞ്ചിനെ ഞാൻ അനുകൂലിച്ചിരുന്നതാണ്. പക്ഷേ ശമ്പളം നൽകാൻ താൽപര്യമില്ലാത്തവർ വിയോജിപ്പ്‌ എഴുതി നൽകണം എന്ന വ്യവസ്ഥയോട്‌ യോജിക്കാനാവില്ല.

ഒരു മാസത്തെ ശമ്പളം ഒരു ചെറിയ തുകയല്ല. പല കാരണങ്ങൾ കൊണ്ടും അത്‌ നൽകാൻ കഴിയാത്തവരുണ്ടാവാം. അതിനു കഴിയില്ല എങ്കിൽ അത്‌ എഴുതിനൽകണമെന്ന വ്യവസ്ഥ ചെറുതല്ലാത്ത പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാദ്ധ്യതയുള്ളതാണ്.

ഞാൻ മനസിലാക്കിയത്‌ വച്ച്‌ അത്‌ സ്വമേധയാ ചെയ്യേണ്ടിയിരുന്ന, എന്നാൽ നിർബന്ധമില്ലാത്ത ഒന്നായിരുന്നു.

ഇടയ്ക്കെപ്പൊഴോ സ്കൂൾ കുട്ടികൾ തങ്ങൾ നൽകിയ തുകകൾ പറയുന്നത്‌ കണ്ടിരുന്നു. ചിലർ ആയിരം കൊടുത്തെന്നും ചിലർ രണ്ടായിരമെന്നും ചിലർക്ക്‌ നൂറു കൊടുക്കാനേ കഴിഞ്ഞുള്ളൂ എന്നും.

കൊടുത്ത തുകയുടെ വലിപ്പക്കുറവിൽ അപകർഷത തോന്നുന്ന അവസ്ഥയോ കൊടുക്കാത്തതിന്റെ പേരിൽ മോശക്കാരനെന്ന് മുദ്രകുത്തപ്പെടുന്ന അവസ്ഥയോ ഉണ്ടാകാൻ പാടില്ല.

കൊടുത്തതിനെല്ലാം ഒരേ വലിപ്പമല്ല. പത്തുകോടിയുടെ ആസ്തിയുള്ളവൻ നൽകുന്ന പതിനായിരത്തെക്കാൾ അത്താഴപ്പട്ടിണിക്കാരന്റെ പത്തുരൂപയ്ക്ക്‌ വലിപ്പം കാണും

മനസറിഞ്ഞ്‌ നൽകുന്നുവെന്ന മാനം ആ പരിപാടിക്ക്‌ നഷ്ടപ്പെട്ടാൽ അതോടെ തീർന്നു ഗുഡ്‌ വിൽ.

പണം നൽകണമെന്നുള്ളവർ നൽകട്ടെ.
കുപ്രചരണം നടത്തിയവരെ മുൻപ്‌ തുറന്നുകാട്ടി. ഇനിയും അതുതന്നെ ആകാമല്ലോ

പിടിച്ചുപറിച്ചിട്ട്‌ എന്ത്‌ നവകേരളം?

advertisment

News

Super Leaderboard 970x90