Health

ഒരു കമ്പ്യൂട്ടറും കാറും പോലും അത്ര സൂക്ഷിച്ചേ ഉപയോഗിക്കൂ എങ്കിൽ എന്തിനു സ്വന്തം ശരീരവും ജീവനും വ്യാജന്മാരുടെ കയ്യിൽ കൊണ്ടെക്കൊടുക്കുന്നു?

ഒരു ഡോക്ടറുടെ ക്ലിനിക്കിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഒരു രോഗിയെ കൊണ്ടുചെന്നെന്നിരിക്കട്ടെ. അവിടെ അഡ്മിറ്റ് ചെയ്ത് ഞാൻ നോക്കിക്കോളാം എന്ന് ഡോക്ടർ പറയുന്നു. പക്ഷേ അടിയന്തിരമായി സർജറി ചെയ്യാനോ സി.ടി സ്കാൻ എടുക്കാനോ എന്തിന്, ഒരു എക്സ്. റേയ്ക്ക് പോലും സൗകര്യമില്ലാത്ത അവിടെ വച്ച് രോഗി മരിച്ചാൽ ആരാണുത്തരവാദി?

ഒരു കമ്പ്യൂട്ടറും കാറും പോലും അത്ര സൂക്ഷിച്ചേ ഉപയോഗിക്കൂ എങ്കിൽ എന്തിനു സ്വന്തം ശരീരവും ജീവനും വ്യാജന്മാരുടെ കയ്യിൽ കൊണ്ടെക്കൊടുക്കുന്നു?

എതിർക്കുന്നവരെയും വ്യാജവൈദ്യനാണെന്നുള്ളത് ചൂണ്ടിക്കാണിക്കുന്നവരെയും മോബ് വയലൻസ് കൊണ്ട് നേരിടുന്നത് എന്നും അമ്മാവനൊരു വീക്നെസ് ആയിരുന്നു.

അത് ഓൺ ലൈനിൽ മാത്രം ഒതുങ്ങില്ല. തട്ടിപ്പുകേന്ദ്രത്തിൽ റെയ്ഡിനു വരുന്നവരെ നേരിടുന്നതും പഞ്ചായത്ത് ഓഫീസിൽ നിന്ന് വ്യാജനെ കാണാനുള്ള റെക്കമൻ്റേഷൻ ലെറ്റർ കൊടുക്കില്ല എന്ന് വിളിച്ച് പറയുമ്പോൾ ചെയ്യുന്നതുമെല്ലാം അവിടെ വരുന്ന പാവപ്പെട്ടവരെ ഇളക്കിവിടുക എന്നതാണ്.

ഇന്നലെ പോസ്റ്റിട്ടവരുടെ പോസ്റ്റുകളിലെല്ലാം തന്നെ ഈ വെട്ടുക്കിളിക്കൂട്ടം എത്തിയതുകൊണ്ടും വ്യാജ ആരോപണമാണെന്ന് അവകാശപ്പെടുന്നതുകൊണ്ടും കുറച്ച് വസ്തുതകൾ പറഞ്ഞുകൊള്ളട്ടെ.

1. ആധുനിക വൈദ്യശാസ്ത്രം കയ്യൊഴിഞ്ഞു - ടൈപ് വൺ ഡയബറ്റിസ് ഉണ്ടായിരുന്നയാൾ അത് ചികിൽസ യഥാ സമയം ലഭ്യമാകാതെ വൃക്ക തകരാറിലാവുകയാണുണ്ടായത്. അപ്പോൾ ടെക്നിക്കലി ആധുനിക വൈദ്യശാസ്ത്രം കയ്യൊഴിഞ്ഞെന്നുള്ള ഫാൻസിൻ്റെ ആരോപണം തെറ്റാണ്.അത് അയാളുടെ തെറ്റല്ല, അയാളും ഒരു ഇരയാണ്. വ്യാജപ്രചരണങ്ങളുടെ ഇര...

ടൈപ് വൺ ഡയബറ്റിസ് ഉള്ള കുട്ടികൾക്ക് സർക്കാരിൻ്റെ " മിഠായി " പോലെ ചികിൽസ ലഭിക്കാനുള്ള ഓപ്ഷനുകൾ ഇപ്പോൾ നിലവിലുണ്ട്. സർക്കാർ ആശുപത്രികളിലും സൗകര്യങ്ങളുണ്ട്. അപ്പോൾ ഹോമിയോയെയും പ്രകൃതിചികിൽസക്കാരെയും വ്യാജന്മാരെയും തേടിപ്പോകേണ്ടിവരുന്നത് ദൗർഭാഗ്യകരമാണ്.

2. മോഹനൻ ചെറുപ്പക്കാരനെ ചികിൽസിച്ചിട്ടില്ല - രണ്ട് വൃക്കകളും തകരാറിലായ ഒരു ചെറുപ്പക്കാരനെ ചികിൽസിക്കുന്നില്ലെങ്കിലും മോഹനൻ തെറ്റുകാരനാണ്. മനസിലാകാൻ എളുപ്പമുള്ള ഉദാഹരണം പറയാം.

ഒരു ഡോക്ടറുടെ ക്ലിനിക്കിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഒരു രോഗിയെ കൊണ്ടുചെന്നെന്നിരിക്കട്ടെ. അവിടെ അഡ്മിറ്റ് ചെയ്ത് ഞാൻ നോക്കിക്കോളാം എന്ന് ഡോക്ടർ പറയുന്നു. പക്ഷേ അടിയന്തിരമായി സർജറി ചെയ്യാനോ സി.ടി സ്കാൻ എടുക്കാനോ എന്തിന്, ഒരു എക്സ്. റേയ്ക്ക് പോലും സൗകര്യമില്ലാത്ത അവിടെ വച്ച് രോഗി മരിച്ചാൽ ആരാണുത്തരവാദി? ഡോക്ടർ തന്നെ...

മരിച്ചയാൾക്ക് വൃക്ക രണ്ടും തകരാറിലായിരുന്നു. ദേഹമാസകലം നീരുണ്ടായിരുന്നു. കൂടാതെ ഇൻഫെക്ഷൻ്റെ ലക്ഷണങ്ങളും.. അതൊന്നും വച്ച് രോഗനിർണയം നടത്താനോ റഫർ ചെയ്യാനോ ഉള്ള ബോധം മോഹനനില്ല. ഗുരുതരമായ വീഴ്ചയാണ്. ചികിൽസാപിഴവല്ലിത്. കൊലപാതകമാണ്. ചികിൽസാപിഴവെന്ന് പറയാൻ കഴിയുന്നത് ചികിൽസിക്കാൻ അറിയുന്നവർ ചെയ്യുമ്പൊഴാണ്.

3. ഇന്നലെ വിളിച്ച ഒരു ഡോക്ടർ പറഞ്ഞ ഒരു സംഭവമുണ്ട്. രണ്ട് വൃക്കയും തകരാറിലായ ഒരു രോഗി മോഹനനെ കാണാനെത്തി. മോഹനൻ്റെ രോഗനിർണയം കരളിനാണു കുഴപ്പമെന്നായിരുന്നു. അയാളുടെ ലോജിക് വച്ച് കരളിലാണല്ലോ മൂത്രം ഉണ്ടാവുന്നത്...ബേസിക് അനാട്ടമിയോ ഫിസിയോളജിയോ പോലും അറിയാത്ത ഒരു വ്യാജനാണ് വിഹരിക്കുന്നത് സ്വതന്ത്രമായി.

വണ്ടി ഓടിക്കാൻ അറിയുന്നവർ ഓടിച്ചാലും അപകടമുണ്ടായേക്കാം. പക്ഷേ അത് ലൈസൻസില്ലാത്ത ഒരാൾ ബ്രേക്കില്ലാത്ത വണ്ടി ഓടിച്ച് ഇടിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ കഴിയുന്നതല്ല.

4. ഇയാളെ എതിർക്കുന്നത് ആയുർവേദത്തെ എതിർക്കുന്നെന്നൊക്കെ വാദിക്കുന്നവരുണ്ട്.

എന്ത് ആയുർവേദം? ആയുർവേദത്തിൽ ഗാൾ സ്റ്റോൺ റിമൂവ് ചെയ്യാൻ സിട്രിക് ആസിഡും എപ്സം സോൾട്ടുമുപയോഗിച്ച് സോപ്പുണ്ടാക്കുകയാണോ ചെയ്യുന്നത്? കരളിൽ മൂത്രമുണ്ടാക്കുന്നെന്നും ഇലയിൽ നിന്ന് ക്ലോറോഫിൽ ചോറ് ആഗിരണം ചെയ്യുന്നെന്നും പുള്ളുവൻ പാട്ട് ആൻ്റിബയോട്ടിക്കാണെന്നും ആയുർവേദം പറയുന്നുണ്ടോ?

5. പാരമ്പര്യ വൈദ്യനാണെന്ന് മറ്റൊരു തട്ടിപ്പ്. ഇയാൾ തന്നെ പറഞ്ഞത് വച്ച് ഒരു പാരമ്പര്യവും ഇയാൾക്കില്ല. ബന്ധുക്കളിലാരോ തിരുമ്മുകാരനായിരുന്നു. മുംബൈയിലെ ഒരു കെമിക്കൽ ഫാക്ടറിയിൽ ജോലി ചെയ്യുമ്പൊ ദൈവവിളിയുണ്ടായതാണ്. അപ്പോൾ തന്നെ ജീനിലുണ്ടായിരുന്ന വൈത്യം പൊടിതട്ടിയെടുത്തോണ്ട് പോന്നു...

ഒരാളുടെ അപ്പൻ ഡ്രൈവിങ്ങ് പഠിച്ചിട്ടുണ്ടെന്ന് വച്ച് നിങ്ങളുടെ വിലകൂടിയ കാർ ആരെങ്കിലും ഡ്രൈവിങ്ങ് അറിയാത്ത അയാളുടെ മകന് ഓടിക്കാൻ കൊടുക്കുമോ? അപ്പൻ കമ്പ്യൂട്ടർ എഞ്ചിനീയറായതുകൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിനെക്കുറിച്ച് അഭിപ്രായം പറയാൻ അയാളുടെ മക്കളെ അനുവദിക്കുമോ?

ഒരു കമ്പ്യൂട്ടറും കാറും പോലും അത്ര സൂക്ഷിച്ചേ ഉപയോഗിക്കൂ എങ്കിൽ എന്തിനു സ്വന്തം ശരീരവും ജീവനും വ്യാജന്മാരുടെ കയ്യിൽ കൊണ്ടെക്കൊടുക്കുന്നു?

ഇതിനിടയിൽക്കൂടി ആധുനിക വൈദ്യത്തിനിട്ട് തിരുകുന്നവർക്ക് വേണ്ടി - ചോറ് ഇച്ചിരെ വളിച്ചുപോയി. സാരമില്ല. ഇന്നത്തേക്ക് എലിവിഷം ഇരിപ്പുണ്ടല്ലോ...

advertisment

Super Leaderboard 970x90