Cinema

ഇന്ത്യയുടെ അഭിമാനം ലോകത്തിനുമുന്നിൽ ഉയർത്തുമെന്ന് കരുതുന്നവരാണ്... ആ നിങ്ങൾക്ക്‌ നൽകേണ്ട ആദരവ്‌ ഗവണ്മെന്റാണെങ്കിലും നൽകിയേ തീരൂ...! - നെൽസൺ ജോസഫ്

" പ്രസിഡന്റ്‌ ഞങ്ങളോടൊപ്പമുണ്ടാകുമെന്നാണു നേരത്തെ പറഞ്ഞിരുന്നത്‌. അതിനർത്ഥം ഞങ്ങൾക്ക്‌ തന്ന വാക്ക്‌ വിശ്വസിക്കാനാകില്ലെന്നാണ്. വളരെയധികം നിരാശ തോന്നുന്നു. ജീവിതത്തിലാദ്യമായി എ.പി.ജെ. അബ്ദുൾ കലാമിനെ മിസ്‌ ചെയ്യുന്നു " - സാഷ തിരുപതി

ഇന്ത്യയുടെ അഭിമാനം ലോകത്തിനുമുന്നിൽ ഉയർത്തുമെന്ന് കരുതുന്നവരാണ്... ആ നിങ്ങൾക്ക്‌ നൽകേണ്ട ആദരവ്‌ ഗവണ്മെന്റാണെങ്കിലും നൽകിയേ തീരൂ...! - നെൽസൺ ജോസഫ്

അഭിമാനമുണ്ട്‌ അവാർഡ്‌ ജേതാക്കളേ,

ഒന്നാമതായി നിങ്ങൾ നിങ്ങളുടെ മേഖലയിൽ കഴിഞ്ഞ വർഷം രാജ്യത്തെ ഏറ്റവും മികവ്‌ തെളിയിച്ചവരാണ്. 130 കോടിയിൽ മറ്റാരെക്കാളും മുന്നിലെത്തിയവാണ്. ഇന്ത്യയുടെ അഭിമാനം ലോകത്തിനുമുന്നിൽ ഉയർത്തുമെന്ന് കരുതുന്നവരാണ്.

ആ നിങ്ങൾക്ക്‌ നൽകേണ്ട ആദരവ്‌ ഗവണ്മെന്റാണെങ്കിലും നൽകിയേ തീരൂ.

മുൻ കൂട്ടി തീരുമാനിച്ച തിയതിയിൽ ,പ്രസിഡന്റിന്റെ കയ്യിൽ നിന്ന് പുരസ്കാരം നൽകുമെന്ന് അറിയിച്ച ശേഷം തലേന്ന് മാത്രം പുരസ്കാരം മറ്റൊരാളാണു നൽകുക എന്നറിയിക്കുന്നത്‌ നിങ്ങളോടുള്ള അനാദരവാണ്. അത്‌ തിരിച്ചറിയുകയും ആരുടെയും മുന്നിൽ തല കുനിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തപ്പോൾ നിങ്ങളുടെ ഉയരം ഒന്നുകൂടി കൂടുകയാണുണ്ടായത്‌.

രണ്ടാമതായി ഏത്‌ മന്ത്രി ആയാലും അവർ ഒരു പാർട്ടിയുടെ മാത്രം മെമ്പറാണ്. അങ്ങനെയൊരാൾ അവാർഡ്‌ നൽകുന്ന നിമിഷം അത്‌ രാഷ്ട്രീയവൽക്കരിക്കപ്പെടുന്നു. രാഷ്ട്രീയത്തിനതീതമായി കണക്കാക്കപ്പെടുക പ്രസിഡന്റും വൈസ്‌ പ്രസിഡന്റുമാണ്. ദേശീയ അവാർഡ്‌ രാഷ്ട്രീയവൽക്കരിക്കപ്പെടേണ്ടതല്ല.

ഒരിക്കൽക്കൂടി അഭിവാദ്യങ്ങൾ, ആശംസകൾ

" പ്രസിഡന്റ്‌ ഞങ്ങളോടൊപ്പമുണ്ടാകുമെന്നാണു നേരത്തെ പറഞ്ഞിരുന്നത്‌. അതിനർത്ഥം ഞങ്ങൾക്ക്‌ തന്ന വാക്ക്‌ വിശ്വസിക്കാനാകില്ലെന്നാണ്. വളരെയധികം നിരാശ തോന്നുന്നു. ജീവിതത്തിലാദ്യമായി എ.പി.ജെ. അബ്ദുൾ കലാമിനെ മിസ്‌ ചെയ്യുന്നു " - സാഷ തിരുപതി

advertisment

News

Related News

    Super Leaderboard 970x90