നിപ്പ എന്താണെന്ന് ഇപ്പൊഴും സംശയാതീതമായി കണ്ടെത്തിയിട്ടില്ലാത്രേ....അതുകൊണ്ട് സ്വീകരിക്കേണ്ട മുൻ കരുതലുകൾ എന്താണെന്ന് മനസിലാക്കാൻ കഴിയില്ലെന്നാണ് മോഹനൻ വൈദ്യരുടെ പുതിയ വാദം

നിപ്പയുടെ ചരിത്രവും ഭൂമിശാസ്ത്രവും പടരുന്ന രീതിയും സ്വീകരിക്കേണ്ട മുൻ കരുതലുകളും ഇപ്പൊ ഇൻഫോക്ലിനിക്കോ ആരോഗ്യവകുപ്പിൻ്റെ പേജുകളോ ഫോളോ ചെയ്യുന്ന ഏതൊരു കൊച്ചു കുഞ്ഞിനും വരെ അറിയാ. പക്ഷേ മോഹനന് അത് അറിയില്ലെന്ന് ഉറപ്പ്. അതുകൊണ്ടാണല്ലോ മാങ്ങ ചപ്പൽ ചലഞ്ചുമായി ഇറങ്ങിയത്.

നിപ്പ എന്താണെന്ന് ഇപ്പൊഴും സംശയാതീതമായി കണ്ടെത്തിയിട്ടില്ലാത്രേ....അതുകൊണ്ട് സ്വീകരിക്കേണ്ട മുൻ കരുതലുകൾ എന്താണെന്ന് മനസിലാക്കാൻ കഴിയില്ലെന്നാണ് മോഹനൻ വൈദ്യരുടെ പുതിയ വാദം

മാങ്ങ ചപ്പിയതിൻ്റെ ഏനക്കേട് മാറിയ മോഹനൻ പുതിയ ഉടായിപ്പുമായി ഇറങ്ങിയിട്ടുണ്ട്.

മാങ്ങയിൽ വൈറസില്ലെന്ന് തെളിയിക്കാൻ ലൈവ് ഇട്ട് അവസാനം പൊലീസ് കേസെടുക്കുമെന്നായപ്പൊ മാപ്പു പറഞ്ഞ് കണ്ടം വഴി ഓടിയതാണ് ടിയാൻ. അന്ന് ഫിലിപ്പൈൻസിലേക്ക് വണ്ടി കയറിയ സഹവ്യാജൻ വടക്കൻ്റെ യാതൊരു വിവരവുമില്ല. വീണ്ടും കളം പിടിക്കാൻ ലോകായുക്തയ്ക്ക് ആരോ നൽകിയ പരാതി ഏറ്റെടുക്കലാണ് പുതിയ നമ്പർ.

പരാതി വായിച്ചു... ബഹുരസമാണ്..

" നിപ്പ എന്താണെന്ന് ഇപ്പൊഴും സംശയാതീതമായി കണ്ടെത്തിയിട്ടില്ലാത്രേ.അതുകൊണ്ട് സ്വീകരിക്കേണ്ട മുൻ കരുതലുകൾ എന്താണെന്ന് മനസിലാക്കാൻ കഴിയില്ലെന്നാണ് വാദം. "

നിപ്പയുടെ ചരിത്രവും ഭൂമിശാസ്ത്രവും പടരുന്ന രീതിയും സ്വീകരിക്കേണ്ട മുൻ കരുതലുകളും ഇപ്പൊ ഇൻഫോക്ലിനിക്കോ ആരോഗ്യവകുപ്പിൻ്റെ പേജുകളോ ഫോളോ ചെയ്യുന്ന ഏതൊരു കൊച്ചു കുഞ്ഞിനും വരെ അറിയാ. പക്ഷേ മോഹനന് അത് അറിയില്ലെന്ന് ഉറപ്പ്. അതുകൊണ്ടാണല്ലോ മാങ്ങ ചപ്പൽ ചലഞ്ചുമായി ഇറങ്ങിയത്.

" ആരോഗ്യവകുപ്പ് ഒറ്റയ്ക്ക് അന്വേഷിച്ചാൽ കാര്യമൊന്നുമുണ്ടാകാത്തകൊണ്ട് വിദേശകാര്യ വകുപ്പും പൊലീസും കൂടി അന്വേഷിക്കണമത്രേ "

നിപ്പ എന്താണെന്ന് ഇപ്പൊഴും സംശയാതീതമായി കണ്ടെത്തിയിട്ടില്ലാത്രേ....അതുകൊണ്ട് സ്വീകരിക്കേണ്ട മുൻ കരുതലുകൾ എന്താണെന്ന് മനസിലാക്കാൻ കഴിയില്ലെന്നാണ് മോഹനൻ വൈദ്യരുടെ പുതിയ വാദം

കണ്ടം വഴി ഓടുന്നതിനിടെ മാമനു വേണ്ടത്ര ശ്രദ്ധ വാർത്തകളിൽ നൽകാൻ കഴിഞ്ഞിട്ടില്ലെന്നത് സ്പഷ്ടം. ആരോഗ്യവകുപ്പും റവന്യൂ ഡിപ്പാർട്ട്മെൻ്റും പൊലീസും ചേർന്നാണ് അന്വേഷണം നടത്തിയതെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതാണ്. ഇൻഫോക്ലിനിക് പോസ്റ്റിലും അതുണ്ട്.

അസുഖം തുടങ്ങിയപ്പൊ ആരോ നിപ്പയാണെന്ന് പേരിട്ടുവെന്നാണ് അടുത്ത വെടി. നിപ്പ സ്ഥിരീകരിച്ചത് അംഗീകൃത വൈറോളജി ലാബിൽ നടത്തിയ പരിശോധനയാണെന്നതും വളരെ വ്യക്തമായി വെളിപ്പെടുത്തപ്പെട്ടതാണ്. വവ്വാൽ അസുഖം പരത്തുന്നുവെന്ന് പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞെന്നതടക്കമുള്ള ഒരുവിധം അബദ്ധധാരണകളെല്ലാം തന്നെ പരാതിയിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്.

ഒരു മാങ്ങ കൊണ്ടുപോയ വിശ്വാസ്യത തിരിച്ചുപിടിക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് അമ്മാവനെന്നറിയാം.എന്നാലും ഇനിയെങ്കിലും ആളെ പറ്റിക്കാതെ കൂലിപ്പണിയെങ്കിലും എടുത്ത് മാന്യമായി ജീവിച്ചൂടേ?

advertisment

News

Super Leaderboard 970x90