'ജവഹർലാൽ നെഹൃ ഭഗത്‌ സിങ്ങിനെ കാണാൻ ചെന്നോ എന്ന് ചോദിക്കുന്ന പ്രധാനമന്ത്രിയെ പിടിച്ചുനിർത്തി തിരിച്ചു ചോദിക്കേണ്ട കുറച്ചു ചോദ്യങ്ങളുണ്ട്‌....' - നെൽസൺ ജോസഫ്

നിർഭയയെ കാണിച്ച്‌ വോട്ടു പിടിക്കാൻ ശ്രമിച്ച പ്രധാനമന്ത്രി എന്തുകൊണ്ടാണു പീഢനത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് പറഞ്ഞത്‌? താങ്കളുടെ വിദ്യാഭ്യാസ യോഗ്യത എന്താണ്? എത്ര രൂപ വിദേശ സന്ദർശ്ശനത്തിനു ചിലവാക്കി? അതുകൊണ്ടുണ്ടായ നേട്ടങ്ങളെന്തൊക്കെയാണ്?

'ജവഹർലാൽ നെഹൃ ഭഗത്‌ സിങ്ങിനെ കാണാൻ ചെന്നോ എന്ന് ചോദിക്കുന്ന പ്രധാനമന്ത്രിയെ പിടിച്ചുനിർത്തി തിരിച്ചു ചോദിക്കേണ്ട കുറച്ചു ചോദ്യങ്ങളുണ്ട്‌....' - നെൽസൺ ജോസഫ്

1. മേക്‌ ഇൻ ഇന്ത്യ എന്തായി? കൊട്ടിഘോഷിച്ചു കൊണ്ടുവന്നിട്ട്‌ പരസ്യത്തിന്റെ കാശെങ്കിലും മുതലാക്കാനുള്ള വൻ കിട സംരംഭങ്ങൾ തുടങ്ങിയോ?

2. സ്വച്ഛ്‌ ഭാരതത്തിലെ 14 നഗരങ്ങൾ ലോകത്തിലെ ഏറ്റവും മലിനീകരണമുള്ള 20 നഗരങ്ങളിലെ പട്ടികയിൽ വന്നതറിഞ്ഞിരുന്നോ? ചൂലെടുത്ത്‌ തൂത്തുവാരുന്നതിന്റെ ഫോട്ടോ പത്രത്തിൽ കൊടുത്തതിന്റെ അത്രയെങ്കിലും ആത്മാർത്ഥത കാണിച്ചിരുന്നെങ്കിൽ ഇതെങ്ങനെ സംഭവിച്ചു?

3. രൂപയുടെ വില ഉയർന്നോ? ഡോളറിനു നാൽപ്പതെന്ന് ആയില്ലെങ്കിൽപ്പോലും ഒരു അറുപതിൽ പിടിച്ചുനിർത്താഞ്ഞതെന്ത്‌ ?

4. പെട്രോളിന്റെയും ഡീസലിെയും പാചകവാതകത്തിന്റെയും വിലക്കയറ്റം പിടിച്ചുനിർത്തിയോ? (നിർത്താൻ പറ്റുമെന്ന് തിരഞ്ഞെടുപ്പുകളോടടുത്ത്‌ തെളിയിക്കുന്നുണ്ടല്ലോ) അൻപതു രൂപയ്ക്ക്‌ എത്ര മില്ലി ലിറ്റർ പെട്രോൾ കിട്ടും?

5. സ്ത്രീകൾ സുരഷിതരാണോ? നിർഭയയെ കാണിച്ച്‌ വോട്ടു പിടിക്കാൻ ശ്രമിച്ച പ്രധാനമന്ത്രി എന്തുകൊണ്ടാണു പീഢനത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് പറഞ്ഞത്‌? എന്തുകൊണ്ടാണു രണ്ട്‌ ബി.ജെ.പി. എം.എൽ.എ മാർക്ക്‌ കശ്മീരിൽ രാജിവയ്ക്കേണ്ടിവന്നത്‌? എന്തുകൊണ്ടാണ് ഒരു പെൺകുട്ടിക്ക്‌ നീതി ലഭിക്കാൻ ഉത്തർ പ്രദേശിൽ മുഖ്യമന്ത്രി ഓഫീസിനു മുന്നിൽ തീകൊളുത്തേണ്ടിവന്നത്‌? എന്തിനാണു ബി.ജെ.പി എം.എൽ.ഐ ഉത്തർ പ്രദേശിൽ കസ്റ്റഡിയിലെടുത്തത്‌? പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെപ്പോലും വെറുതെ വിടാത്ത ബി.ജെ.പി എം.എൽ.എ മാരെ വച്ച്‌ എന്ത്‌ സ്ത്രീസുരക്ഷയാണുറപ്പുവരുത്തുന്നത്‌?

6. താങ്കളുടെ വിദ്യാഭ്യാസ യോഗ്യത എന്താണ്? എത്ര രൂപ വിദേശ സന്ദർശ്ശനത്തിനു ചിലവാക്കി? അതുകൊണ്ടുണ്ടായ നേട്ടങ്ങളെന്തൊക്കെയാണ്?

7. ഒരു വർഷം 2 കോടി തൊഴിലവസരങ്ങൾ വച്ച്‌ സൃഷ്ടിക്കുമെന്നായിരുന്നല്ലോ വാഗ്ദാനം. അതനുസരിച്ച്‌ ഇപ്പൊ 8 കോടി ആയിട്ടുണ്ടാവണം. എത്ര തൊഴിലവസരങ്ങൾ സൃഷ്ടിച്ചു?

8. സ്വിസ്‌ ബാങ്കിൽ കള്ളപ്പണമുള്ളവരെത്ര? ആകെ കള്ളപ്പണമെത്ര? തിരിച്ചുകൊണ്ടുവന്നതെത്ര? എല്ലാ ഇന്ത്യക്കാർക്കും പതിനഞ്ചു ലക്ഷം വച്ച്‌ കൊടുക്കാനില്ലെങ്കിലും പതിനയ്യായിരത്തിനുള്ള കള്ളപ്പണമെങ്കിലും പിടിച്ചോ?

9. നോട്ട്‌ നിരോധനത്തിന്റെ കണക്കുകൾ ആർക്കെങ്കിലും അറിയുമോ? എന്തടിസ്ഥാനത്തിലാണു നോട്ട്‌ നിരോധിച്ചത്‌? എത്ര രൂപ തിരികെവന്നു? ജൻ ധൻ യോജന അക്കൗണ്ടുകളുടെ സ്ഥിതിയെന്താണിപ്പോൾ? എത്ര കോടിയുടെ കള്ളപ്പണം പിടിച്ചു?

10. പാക്കിസ്ഥാൻ കീഴടങ്ങിയോ? കശ്മീർ ശാന്തമായോ? ഭീകരാക്രമണം നിലച്ചോ? ചൈന തലകുനിച്ചു നിൽക്കയാണോ?

11. ആധാറിന്റെ സുരക്ഷയിൽ സംശയമുണ്ടെന്ന് പറഞ്ഞ്‌ യു.പി.എ യെ എതിർത്ത താങ്കൾ എന്ത്‌ അധികസുരക്ഷ കൊണ്ടുവന്നതിനുശേഷമാണു പ്രസ്തുത സംഗതി നിലവിൽ വരുത്തിയത്‌? ഈ ഭരണകാലത്ത്‌ ലീക്ക്‌ ചെയ്യാത്തതായി എന്തെങ്കിലുമുണ്ടോ?

ഇതിനൊന്നും ഉത്തരമില്ലാ്തതുകൊണ്ടാണു ടിയാൻ തുടരെത്തുടരെ നുണയിറക്കിക്കൊണ്ടേയിരിക്കുന്നത്‌. കഴിഞ്ഞില്ല. . .ഇതിനുത്തരമുണ്ടാക്കുമ്പൊ ബാക്കി ചോദിക്കാം.അതുകഴിഞ്ഞു മതി സ്വാതന്ത്ര്യസമരത്തിലെ സംഭാവനയുടെ ചോദ്യം

advertisment

News

Related News

    Super Leaderboard 970x90