സൂക്ഷിച്ചോ... കരുതിയതിലും ഏറെ അടുത്തുണ്ട്, അവർ ചുറ്റും ഒരു കണ്ണുള്ളത് നല്ലതാ... മാന്യത ഒരു മുഖം മൂടിയാണ്...!!

പെണ്ണുങ്ങൾ മാറ് തുറക്കുമ്പൊ സിബ്ബ് എങ്കിലും തുറക്കണ്ടേ എന്ന് ചോദിക്കുന്ന ചേട്ടൻ ചാലിയാറിനെ സംരക്ഷിക്കാൻ നടക്കുന്ന പ്രബുദ്ധനാണ്. എൻ്റെ അമ്മയും പെങ്ങളും വണ്ടിയിൽ കയറിയാൽ മറ്റൊരാളുടെ മുഖത്ത് പോലും നോക്കില്ലെന്ന് അഭിമാനിക്കുന്നയാൾ ഇൻഫോപാർക്കിൽ ജോലി ചെയ്തതാണ്.സ്വസ്ഥമായി സ്വയംഭോഗം ചെയ്യുന്നത് ഒളിഞ്ഞിരുന്നു വീഡിയോ പകർത്തത്തിയതിന് കേസുകൊടുക്കണം എന്ന് സർക്കാസിക്കുന്നയാൾ ബംഗാളും ത്രിപുരയും പരാജിതരാരെന്ന് പറഞ്ഞുതരുമെന്ന് വിലപിക്കുന്ന പ്രബുദ്ധനായ വിദേശമലയാളിയാണ്.ത്രിപുരയെക്കാൾ വലിയ തോല്വിയാണു താനെന്ന് സ്വയം തിരിച്ചറിയണം ഇക്കാ..

സൂക്ഷിച്ചോ... കരുതിയതിലും ഏറെ അടുത്തുണ്ട്, അവർ ചുറ്റും ഒരു കണ്ണുള്ളത് നല്ലതാ... മാന്യത ഒരു മുഖം മൂടിയാണ്...!!

ഒരു സാമൂഹ്യവിരുദ്ധൻ അധികം ആളില്ലാത്ത ഒരു ബസ്സിലിരുന്ന് ഒരു പെൺകുട്ടിയെ നോക്കി പരസ്യമായി സ്വയംഭോഗം ചെയ്തു എന്ന് കരുതുക.

ടി സാമൂഹ്യദ്രോഹിയെ പിടിക്കാൻ ശ്രമിക്കുമ്പൊഴേക്ക് അവൻ രക്ഷപ്പെട്ടു...ഏതായാലും പെൺകുട്ടി അതിൻ്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തി.

സ്വഭാവികമായും അതിനു പ്രതീക്ഷിക്കുന്ന പ്രതികരണമെന്താവും?

- കൃത്യമായ തെളിവുണ്ടാക്കിയതിനു പെൺകുട്ടിയെ അഭിനന്ദിക്കാം. - പരസ്യമായി ചെയ്ത വൈകൃതത്തിനെ പരസ്യമാക്കിയതിൽ വലിയ ശിക്ഷ കിട്ടാനില്ല എന്ന് പറയാം. - പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കാൻ ആവശ്യപ്പെടാം..

അങ്ങനെ നീളുന്നു....അല്ലേ?

വെറുതെയാണ്..കിട്ടിയ പ്രതികരണങ്ങൾ ഇവിടെ എഴുതാൻ കൊള്ളാത്തവയാണ്. ആണ് എന്ന് പറഞ്ഞ് നടക്കാൻ പോലും ലജ്ജ തോന്നിക്കുന്ന ടൈപ്പ് മറുപടികൾ. ഏതെങ്കിലും സ്വകാര്യ ഗ്രൂപ്പിലോ പേജിലോ അല്ല റിപ്പോർട്ടർ ചാനൽ മേൽപ്പറഞ്ഞ സംഭവം റിപ്പോർട്ട് ചെയ്തതിൻ്റെ ന്യൂസ് ലിങ്കിനു താഴെയാണ് ആ കമൻ്റുകൾ..

ഗൃഹലക്ഷ്മിയുടെ കവറുമായും വത്തക്കയുമായും കുഞ്ഞിന് പൊതുസ്ഥലത്ത് പാൽ നൽകണമെന്ന് പറഞ്ഞതുമായുമൊക്കെ താരതമ്യപ്പെടുത്തി കമൻ്റുകളുണ്ട്. അത് വീണ്ടും കാണാനാണ് പകർത്തിയതെന്ന ആരോപണമുണ്ട്.

അതിനെക്കാളൊക്കെ പേടിപ്പിക്കുന്നത് ആ കമൻ്റുകൾക്ക് കിട്ടുന്ന റിയാക്ഷനുകളാണ്. അശ്ലീലമെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന അവയ്ക്കെല്ലാം 500 റിയാക്ഷനുകളിൽ അധികമുണ്ടെന്നത് സത്യത്തിൽ പേടിപ്പിക്കുന്നുണ്ട്.

ഇന്ത്യൻ പീനൽ കോഡ് വ്യക്തമായി കുറ്റകൃത്യമെന്ന് നിർവചിക്കുന്ന ഒരു മനോവൈകൃതത്തെ സ്വന്തം ഐ.ഡിയിൽ നിന്ന് പച്ചയ്ക്ക് ന്യായീകരിക്കാൻ ഉളുപ്പില്ലാത്ത , അതിനെ അത്ര തന്നെ പരസ്യമായി പിന്താങ്ങാൻ നാണമില്ലാത്ത ആണുങ്ങൾ സമൂഹത്തിലുണ്ടെന്നത് പേടിയുണ്ടാക്കണമെന്ന് തന്നെ കരുതുന്നു..

പെണ്ണുങ്ങൾ മാറ് തുറക്കുമ്പൊ സിബ്ബ് എങ്കിലും തുറക്കണ്ടേ എന്ന് ചോദിക്കുന്ന ചേട്ടൻ ചാലിയാറിനെ സംരക്ഷിക്കാൻ നടക്കുന്ന പ്രബുദ്ധനാണ്. എൻ്റെ അമ്മയും പെങ്ങളും വണ്ടിയിൽ കയറിയാൽ മറ്റൊരാളുടെ മുഖത്ത് പോലും നോക്കില്ലെന്ന് അഭിമാനിക്കുന്നയാൾ ഇൻഫോപാർക്കിൽ ജോലി ചെയ്തതാണ്

.സ്വസ്ഥമായി സ്വയംഭോഗം ചെയ്യുന്നത് ഒളിഞ്ഞിരുന്നു വീഡിയോ പകർത്തത്തിയതിന് കേസുകൊടുക്കണം എന്ന് സർക്കാസിക്കുന്നയാൾ ബംഗാളും ത്രിപുരയും പരാജിതരാരെന്ന് പറഞ്ഞുതരുമെന്ന് വിലപിക്കുന്ന പ്രബുദ്ധനായ വിദേശമലയാളിയാണ്.ത്രിപുരയെക്കാൾ വലിയ തോല്വിയാണു താനെന്ന് സ്വയം തിരിച്ചറിയണം ഇക്കാ..

കഴിഞ്ഞില്ല...അതിനെ ന്യായീകരിച്ച് കമൻ്റിട്ടവരിൽ പ്രമുഖരെല്ലാം തന്നെ അഭ്യസ്തവിദ്യരാണ്. വിവാഹം കഴിഞ്ഞവരോ വിദേശത്തും സ്വദേശത്തും മാന്യമായ ജോലിയുള്ളവരോ ആണ്..പെൺകുട്ടി അതു കണ്ട് സുഖിക്കുകയായിരുന്നെന്ന് കരുതുന്ന കൂളിങ്ങ് ഗ്ലാസ് വച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന അച്ചായൻ വിക്ടോറിയ കോളജിൻ്റെ സന്തതിയാണ്.....എന്നുവച്ചാൽ പകൽ മാന്യരായിരുന്നെന്നർഥം....ചാച്ചരത...ഫൂ

ഇവിടത്തെ സ്ത്രീകളെ അപമാനിക്കുന്നത് ബംഗാളികളോ തമിഴ്നാട്ടുകാരോ ഇവിടെ കുറ്റകൃത്യങ്ങൾ കൂട്ടുന്നത് ഇതരസംസ്ഥാനക്കാരോ ഇവിടെ പീഢനവീരന്മാരും അതിൻ്റെ ന്യായീകരണ തൊഴിലാളികളുമാവുന്നത് പുറത്തുനിന്നുള്ളവരോ അല്ല ..

ഒളിവുള്ളിടത്ത് ആരും കാണാത്തിടത്തുവച്ച് തുണിപൊക്കിക്കാണിക്കുന്നതിൽ അസ്വഭാവികത കാണാത്തവരാണ് ഇവർ...അതിനെ പൊതുസമൂഹത്തിൽ പച്ചയ്ക്ക് ന്യായീകരിക്കാൻ യാതൊരു മടിയുമില്ലാത്തവർ..അതുകഴിഞ്ഞ് " ഇരയ്ക്കൊപ്പമെന്ന് " ഹാഷ് ടാഗിടാനും മുന്നിൽ നിൽക്കുന്നവർ.

രാത്രി ഇറങ്ങിനടക്കുന്ന പെണ്ണിനെ കയറിപ്പിടിക്കുന്നതിൽ യാതൊരു തെറ്റുമുണ്ടാവില്ല എന്ന് കരുതുന്നവർ..അക്കൂട്ടത്തിൽ നിന്നാണ് വസ്ത്രവും സാഹചര്യവുമാണ് റേപ്പിനു കാരണമായി വരിക.നിർബന്ധിച്ച് കഴിപ്പിക്കുന്ന മിഠായി പോലത്തെ ഉപമകളുണ്ടാവുക...

സൂക്ഷിച്ചോ... കരുതിയതിലും ഏറെ അടുത്തുണ്ട് അവർ ചുറ്റും ഒരു കണ്ണുള്ളത് നല്ലതാ... മാന്യത ഒരു മുഖം മൂടിയാണ്...

#TAGS : nelson joseph  

advertisment

News

Super Leaderboard 970x90