പോസ്റ്ററിൽ കൊല്ലപ്പെട്ടവന്റെ ചിത്രം വച്ച്‌ കാശും വോട്ടുമാക്കാൻ നോക്കുന്നത്‌ കാണുമ്പോൾ അറപ്പ്‌ തോന്നുന്നു - നെൽസൺ ജോസഫ്

ഒരാൾ പട്ടിണി കിടന്നോ തല്ലുകൊണ്ടോ മരിച്ചെന്നുള്ളതല്ല വിഷയം. അത്‌ ചെയ്തവരിൽ മറ്റവന്മാരുണ്ടോ എന്ന നോട്ടമാണ്. അതുണ്ടാവുന്നത്‌ പാർട്ടി/രാഷ്ട്രീയം ജനത്തിനു വേണ്ടിയല്ല ജനം പാർട്ടിക്കുവേണ്ടിയുള്ള ഉപകരണങ്ങളാണെന്ന് തോന്നുമ്പൊഴാണ്. ആരു ചത്താലും അതിൽ നിന്ന് വളമുണ്ടാക്കണം. . .ഇനിയിപ്പൊ മരിച്ചില്ലെങ്കിൽ കൊന്നിട്ടായാലും. . .

പോസ്റ്ററിൽ കൊല്ലപ്പെട്ടവന്റെ ചിത്രം വച്ച്‌ കാശും വോട്ടുമാക്കാൻ നോക്കുന്നത്‌ കാണുമ്പോൾ അറപ്പ്‌ തോന്നുന്നു - നെൽസൺ ജോസഫ്

രാഷ്ട്രീയത്തോട്‌ വെറുപ്പ്‌ വരുന്നത്‌ ഇങ്ങനെ ചിലതു കാണുമ്പൊഴാണ്. മൃതദേഹം വിറ്റ്‌ കാശും വോട്ടുമാക്കാൻ നോക്കുന്നത്‌ കാണുമ്പോൾ. . .

അറപ്പ്‌ തോന്നുന്നു. . .

വേറെ ചിലതുകൂടി കണ്ടു ഇന്നലെ.

സെൽഫി എടുത്ത ഉബൈദ്‌ കോൺഗ്രസിന്റെയോ മറ്റോ പോസ്റ്റർ പതിച്ച ജീപ്പിൽ പോകുന്നതിന്റെ ചിത്രം കൊണ്ടുവന്ന് ഒട്ടിച്ച്‌ വിശദീകരണം തരാൻ ഒരുത്തൻ. . .അതിനു മറുപടിയായി ആൾക്കൂട്ടത്തിലൊരുത്തൻ ഇടതിന്റെ ഏതോ സമ്മേളനത്തിൽ പ്രസംഗിക്കുന്ന ഫോട്ടോ. . .എന്തു കോപ്പാണു നിങ്ങൾ പറയാൻ ശ്രമിക്കുന്നത്‌?

വയൽ നികത്തി പണിത ഓഡിറ്റോറിയങ്ങൾ മുതൽ റിസോർട്ടുകൾ വരെ കാണിച്ചുതരാം. അവിടെയൊന്നും പ്രകൃതിസ്നേഹം പ്രകടിപ്പി്കാതെ വർഷങ്ങൾക്ക്‌ മുൻപ്‌ (?) നികത്തിയ വയലിൽ ജീവിക്കാനായി ഷെഡ്‌ കെട്ടിയയാളെ ഭൂമിയിൽ കൊടികുത്തി മരണത്തിലേക്ക്‌ തള്ളിവിട്ടത്‌ ന്യായീകരിക്കാനും അതേ നാക്കുകൊണ്ട്‌ തന്നെ കായൽ മന്ത്രിയെ ന്യായീകരിക്കാനും ആളുണ്ടായി.

പോസ്റ്ററിൽ കൊല്ലപ്പെട്ടവന്റെ ചിത്രം വച്ച്‌ മൈ ലേജുണ്ടാക്കാൻ നോക്കിയത്‌ കൊടി കുത്തി ഒരാളെ കൊന്ന എ.ഐ.വൈ.എഫ്‌. കൂടെയായപ്പൊ പൂർത്തിയായി.

മനസിൽ ഉള്ള, ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയം പണ്ട്‌ ഹൈസ്കൂളിൽ പഠിച്ച " ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നടത്തുന്ന ജനങ്ങളുടെ " രാഷ്ട്രീയമായിരുന്നു. അല്ലാതെ പാർട്ടിക്കുവേണ്ടി പാർട്ടികൾ നടത്തുന്ന ഗുണ്ടായിസവും മുതലെടുപ്പും ഉളുപ്പില്ലായ്മയുമല്ല. .

ഒരാൾ പട്ടിണി കിടന്നോ തല്ലുകൊണ്ടോ മരിച്ചെന്നുള്ളതല്ല വിഷയം. അത്‌ ചെയ്തവരിൽ മറ്റവന്മാരുണ്ടോ എന്ന നോട്ടമാണ്. അതുണ്ടാവുന്നത്‌ പാർട്ടി/രാഷ്ട്രീയം ജനത്തിനു വേണ്ടിയല്ല ജനം പാർട്ടിക്കുവേണ്ടിയുള്ള ഉപകരണങ്ങളാണെന്ന് തോന്നുമ്പൊഴാണ്. ആരു ചത്താലും അതിൽ നിന്ന് വളമുണ്ടാക്കണം. . .ഇനിയിപ്പൊ മരിച്ചില്ലെങ്കിൽ കൊന്നിട്ടായാലും. . .

അവിടെ നോക്കുന്നത്‌ ഇത്തരം സംഭവങ്ങൾ ഇനിയെങ്ങനെ ആവർത്തിക്കാതിരിക്കണമെന്നതല്ല. അതിൽ നിന്ന് നമുക്കെന്താണു നേട്ടമെന്നാണ്.പ്രതികരണങ്ങൾ പോലും അങ്ങനാവുന്നുണ്ട്‌. .

ഒരു കോപ്പും ശരിയാകില്ല.

advertisment

News

Super Leaderboard 970x90