കല്യാണം സ്വയം കഴിക്കുന്നത് ബുഫെ പോലെ തന്നെ.....വിളമ്പിത്തരും. അപ്പൊ മുണുങ്ങിയാ മതി.....നെൽസൺ ജോസഫ് എഴുതുന്ന ലേഖനം

മിശ്രവിവാഹം....എല്ലാ മതങ്ങളും ഒരുപോലെയാണെന്നും എല്ലാവരെയും സ്നേഹിക്കണമെന്നും വസുദൈവ കുടുംബക്കാർ എന്നുമൊക്കെ പറയുന്ന ടീംസിൻ്റടുത്ത് ചേട്ടൻ്റെ മകനെ / മകളെ ഇഷ്ടമാന്ന് പറഞ്ഞുനോക്ക്യേ... അതോടെ തീരും വസുദൈവ കുടുംബബന്ധം.. കല്യാണക്കാര്യത്തിൽ മാത്രം ഇത്രയൊക്കെ ചീഞ്ഞളിഞ്ഞ നാട്ടിലേക്കാണ് ജാതിവെറി കൂടി കൂട്ടിച്ചേർക്കപ്പെടുന്നത്...ആറ്റം ബോംബിലേക്ക് ഹൈഡ്രജൻ ബോംബിട്ട് മിക്സ് ചെയ്യുന്നതുപോലിരിക്കും

കല്യാണം സ്വയം കഴിക്കുന്നത് ബുഫെ പോലെ തന്നെ.....വിളമ്പിത്തരും. അപ്പൊ മുണുങ്ങിയാ മതി.....നെൽസൺ ജോസഫ് എഴുതുന്ന ലേഖനം

(സ്വന്തം അനുഭവത്തിൻ്റെയും കുറച്ചേറെപ്പേരുടെ ജീവിതം കണ്ടതിൻ്റെയും വെളിച്ചത്തിൽ പറയുന്നതാണ്. കഥാപാത്രങ്ങളും സംഭവങ്ങളും സാങ്കല്പികമാണെന്ന് സ്വയം അങ്ങ് വിശ്വസിപ്പിച്ചാ മനപ്രയാസം ഒഴിവായിക്കിട്ടും)

എത്രപേരു ശ്രദ്ധിച്ചിട്ടുണ്ടെന്നറിയില്ല. നമ്മുടെ നാട്ടിൽ പറയുന്നത് " കല്യാണം കഴിപ്പിച്ചു " എന്നും " പെണ്ണുകെട്ടിച്ചു " എന്നുമൊക്കെയാണ്. ചുമ്മാ പറയുന്നതാണെന്ന് കരുതണ്ട. ഇവിടെ കല്യാണം സ്വയം കഴിക്കുന്നത് ബുഫെ പോലെ തന്നെ സ്വീകാര്യത കുറഞ്ഞ ഒരു സംഗതിയായാണു കണക്കാക്കപ്പെടുന്നത്. വിളമ്പിത്തരും. അപ്പൊ മുണുങ്ങിയാ മതി.

രണ്ട് ക്രിസ്ത്യൻ കുടുംബങ്ങൾ...ചെറുക്കനും പെണ്ണും സ്വന്തം ജോലിയുള്ളവർ. ചെറുക്കൻ പ്രഫസർ, പെണ്ണ് നഴ്സ്. ബാല്യകാലസുഹൃത്തുക്കളായിരുന്ന അവർ ഇടയ്ക്ക് എപ്പൊഴോ കണ്ടുമുട്ടി. സൗഹൃദം പുതുക്കി. സൗഹൃദം പ്രണയത്തിലെത്തി.വീട്ടുകാരെ അറിയിച്ച് നാട്ടുനടപ്പ് പോലെതന്നെ വിവാഹം നടത്താൻ അവർ തീരുമാനിച്ചു. കാർന്നോന്മാരെ ഒഴിവാക്കിയെന്ന് പഴി വേണ്ടല്ലോ.

അവിടെ പ്രശ്നങ്ങൾ തുടങ്ങി...ചെക്കൻ കൈവിട്ട് പോകുന്നതിനു മുൻപ് തീരുമാനമെടുക്കാൻ തങ്ങൾക്ക് കിട്ടുന്ന ലാസ്റ്റ് ചാൻസ് മുതലാക്കാൻ പറ്റാതെ പോകുന്നതുകൊണ്ടാണോ എന്തോ, ചെക്കൻ്റെ വീട്ടിൽ പ്രശ്നങ്ങൾ തുടങ്ങി. നഴ്സിങ്ങ് പ്രഫഷൻ വേണ്ടത്രേ....കാരണം ചോദിച്ചപ്പൊ അന്യ പുരുഷന്മാരുമായി അടുത്തിടപഴകുന്നവളാണത്രേ...ബലേ ഭേഷ്.വയസാം കാലത്ത് നമ്പർ വണ്ണും ടൂവും ക്ലീൻ ചെയ്യാൻ നഴ്സ് തൊടുന്നതിനു പ്രശ്നമില്ല...

.അവിടെനിന്ന് ഓരോരോ കുന്നായ്മകളായി പൊങ്ങിത്തുടങ്ങി..

കല്യാണം സ്വയം കഴിക്കുന്നത് ബുഫെ പോലെ തന്നെ.....വിളമ്പിത്തരും. അപ്പൊ മുണുങ്ങിയാ മതി.....നെൽസൺ ജോസഫ് എഴുതുന്ന ലേഖനം

അഗ്നിപർവതം പുകഞ്ഞു....പെണ്ണുകാണൽ ദിവസം അതങ്ങ് പൊട്ടി..ഒന്നും രണ്ടും പറഞ്ഞ് അവസാനം പൂര അടിയായി...എന്നാൽ രജിസ്റ്റർ മാര്യേജ് ചെയ്യുമെന്ന് ചെക്കനും പെണ്ണും..അങ്ങനെ ചെയ്താൽ ഉത്തരത്തിൽ തൂങ്ങുമെന്ന് അടവ് നമ്പർ പതിനെട്ട്....ആ ടൈമിലാണ് ഈ കഥ കേൾക്കുന്നത്...രണ്ടുപേരും ഒന്നിച്ചു നിന്നാൽ ക്ലിക്കാകുന്ന ഒരു നമ്പർ പഠിപ്പിച്ചു വിട്ടു...അത് പെർഫെക്റ്റായി എക്സിക്യൂട്ട് ചെയ്ത് രണ്ടും ഇപ്പൊ ഹാപ്പിയായി കഴിയുന്നു..

ഒരു പ്രശ്നവുമില്ലെന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന മിക്കവാറും എല്ലാ പ്രണയവിവാഹങ്ങളും ഒരു ഉടക്കെങ്കിലും നേരിടാതെ തട്ടേൽ കയറില്ല. കല്യാണത്തിന് ഒരുക്കമായിട്ടുള്ള സെമിനാറിലും മിക്കവാറും എല്ലാ ധ്യാനങ്ങളിലും " പ്രേമം ശരിയല്ല " എന്നുതന്നെയാണു പഠിപ്പിക്കുന്നത്. ഇനി ഒന്നും പഠിപ്പിച്ചില്ലേലും നമ്മുടെ നാട്ടിൽ ഒന്നിച്ചു ജീവിക്കാൻ പെണ്ണ് ചെക്കനെയോ ചെക്കൻ പെണ്ണിനെയോ തിരഞ്ഞെടുത്താൽ ആകാശം ഇടിഞ്ഞുവീഴും.

വോസ് ഫെറിൻ വെറൈറ്റാസ് ഏർപ്പാട്?....എന്ത് കോപ്പിലെ ഏർപ്പാടാണിത് എന്നുതന്നെയാണ് എനിക്ക് ചോദിക്കാനുള്ളത്. മുന്നോട്ട് ഒരു ജീവിതകാലം മുഴുവൻ (അടിച്ചുപിരിഞ്ഞില്ലേൽ) ജീവിക്കാനുള്ളയാളാണെന്നാണു വയ്പ്...ഒരു ചായക്കപ്പ് കൊടുത്ത് തിരിയുന്നതിനു മുൻപ് എങ്ങനെ ഉറപ്പിക്കാൻ കഴിയും ഇതാണവൾ/അവൻ എന്ന്?

പോട്ടെ..കല്യാണം കഴിച്ച് ജീവിക്കുന്നത് നിസാര സംഗതിയല്ല...അന്നുവരെ ഷഡ്ഡി പെറുക്കാൻ പോലും " അമ്മേ " എന്ന് നീട്ടി വിളിച്ചോണ്ടിരുന്നവരാവും കല്യാണപ്പിറ്റേന്നു തൊട്ട് തീപ്പെട്ടി വാങ്ങിക്കണോ ലൈറ്റർ വാങ്ങിക്കണോ എന്നു തുടങ്ങി കൊച്ചുകൊച്ച് പിണക്കങ്ങളും ഇണക്കങ്ങളും കടന്ന് ഒരു കുഞ്ഞ് എപ്പൊ എങ്ങനെ വേണമെന്നും വരവുചിലവുകണക്കുകളുമെല്ലാം തീരുമാനിക്കേണ്ടത്...

അതായത് അപ്പനമ്മമാരേ, നിങ്ങളുടെ മകനോ മകളോ സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ കഴിയാത്തവണ്ണം പക്വതയില്ലാത്തവരാണെന്നോ അതിനു പ്രാപ്തരല്ലാത്തവരാണെന്നോ നിങ്ങൾ കരുതുന്നുണ്ടെങ്കിൽ ദയവുചെയ്ത് പെണ്ണ് " കെട്ടിക്കരുത് "

പ്രശ്നമൊന്നുമില്ലാത്ത കല്യാണം അങ്ങനെ...ഇനി " പ്രശ്നമുള്ളത് ".

മിശ്രവിവാഹം....എല്ലാ മതങ്ങളും ഒരുപോലെയാണെന്നും എല്ലാവരെയും സ്നേഹിക്കണമെന്നും വസുദൈവ കുടുംബക്കാർ എന്നുമൊക്കെ പറയുന്ന ടീംസിൻ്റടുത്ത് ചേട്ടൻ്റെ മകനെ / മകളെ ഇഷ്ടമാന്ന് പറഞ്ഞുനോക്ക്യേ. (ഫോണിലൂടെ മതി,കൈവീശുകയോ കയ്യിലെന്തേലുമുണ്ടേൽ അത് വീശുകയോ ചെയ്താൽ കമ്പനി ഉത്തരവാദികളായിരിക്കില്ല). അതോടെ തീരും വസുദൈവ കുടുംബബന്ധം..

കല്യാണം സ്വയം കഴിക്കുന്നത് ബുഫെ പോലെ തന്നെ.....വിളമ്പിത്തരും. അപ്പൊ മുണുങ്ങിയാ മതി.....നെൽസൺ ജോസഫ് എഴുതുന്ന ലേഖനം

വിവാഹം കഴിഞ്ഞിട്ട് പോലും അധിക്ഷേപം കേൾക്കേണ്ടിവരുന്നവരെ ഒരുപാടുപേരെ കണ്ടിട്ടുണ്ട്...ജാതിയുടെയും മതത്തിൻ്റെയും നിറത്തിൻ്റെയും ഒക്കെപ്പേരിൽ..

സിമ്പിൾ സൊല്യൂഷനുണ്ട്. ഒരു വെടിക്ക് ഒരുപാട് പക്ഷികൾ കിട്ടും..കല്യാണം കഴിഞ്ഞ പിള്ളേർ അത്യാവശ്യമായിട്ട് ചെയ്യേണ്ടത് ഒരു വീടെടുത്ത് മാറിത്താമസിക്കുക എന്നതാണ്. വല്ലപ്പൊഴും പോയി അപ്പനെയും അമ്മയെയും ബന്ധുക്കളെയുമൊക്കെ കണ്ടാൽ മതി. അതും അത്യാവശ്യമാണെങ്കിൽ മാത്രം.അനാവശ്യമായതൊന്നും കേൾക്കേണ്ടിവരില്ല.

ഒന്നിച്ച് മാറിത്താമസിക്കുന്നതിനു ഗുണങ്ങളുണ്ട്. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് വന്ന വ്യക്തികൾ തമ്മിൽ ഇഴുകിച്ചേരാൻ കഴിവതും ബാഹ്യശക്തികളുടെ ഇടപെടൽ ഇല്ലാത്തതാണ് നല്ലത്. തമ്മിൽ തമ്മിൽ മനസിലാക്കാനും പ്രശ്നങ്ങളുണ്ടാകുമ്പൊ പരിഹരിക്കാനും ഒന്നിച്ച് താമസിക്കുന്നത് ഉപകരിക്കും. അത് മാത്രമല്ല മറ്റുള്ളവർ കാണുന്നെന്ന ഇൻഹിബിഷനില്ലാതെ ഇടപഴകാനും....

പിന്നെ ചില കല്യാണങ്ങളുണ്ട്..മക്കളുടെ സന്തോഷ് മാധവനുവേണ്ടിയാണ്, ഭാവി ശോഭനയാക്കാനാണ്, മഞ്ജു വാര്യരാക്കാനാണ് എന്നൊക്കെ തട്ടിവിടും. സംഗതി സ്വന്തം ലാഭത്തിനു വേണ്ടിയാണ്. കുറെയധികം കാശെറിഞ്ഞ് ബന്ധുബലം വാങ്ങുക..അതിനായിട്ട് പത്തിരുപത് കൊല്ലം നട്ടുനനച്ച് വളമിട്ട് വളർത്തിയ "പ്രോപ്പർട്ടി" വല്ലവരും കൊണ്ടുപോകുന്നത് സഹിക്കില്ല...

കല്യാണം സ്വയം കഴിക്കുന്നത് ബുഫെ പോലെ തന്നെ.....വിളമ്പിത്തരും. അപ്പൊ മുണുങ്ങിയാ മതി.....നെൽസൺ ജോസഫ് എഴുതുന്ന ലേഖനം

കല്യാണക്കാര്യത്തിൽ മാത്രം ഇത്രയൊക്കെ ചീഞ്ഞളിഞ്ഞ നാട്ടിലേക്കാണ് ജാതിവെറി കൂടി കൂട്ടിച്ചേർക്കപ്പെടുന്നത്...ആറ്റം ബോംബിലേക്ക് ഹൈഡ്രജൻ ബോംബിട്ട് മിക്സ് ചെയ്യുന്നതുപോലിരിക്കും.ജാതി കേരളത്തിൽ ഇല്ലാ എന്ന് പറയുന്നവൻ ചന്ദ്രയാൻ മിഷൻ വല്ലോം കഴിഞ്ഞ് തിരിച്ച് വന്നതാകണം.

വസ്ത്രത്തിൻ്റെ ചില നിറങ്ങൾ പോലും ജാതിയെ ധ്വനിപ്പിക്കുന്നതാണെന്ന രീതിയിൽ പറയുന്ന നാട്ടിലാണ്. പറഞ്ഞാൽ കുറച്ചധികമുണ്ട്.. നല്ല ബന്ധം നോക്കിനോക്കി മൂന്ന് തലമുറ മുൻപത്തെ അപ്പൂപ്പൻ്റെ ജോലിയുടെ പേരിൽ ബന്ധം വേണ്ടെന്നു വയ്ക്കുന്ന അതിപുരാതന കുടുംബാംഗങ്ങളുള്ളപ്പൊഴാണ്...

മിനിമം ചെയ്യാൻ പറ്റുന്നത് സ്വന്തം കല്യാണമെങ്കിലും തീരുമാനം മക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പ്രതിജ്ഞ ചെയ്യലാണ്. അതിനുള്ള കോൺഫിഡൻസില്ലെങ്കിൽ ഓർത്തോ. അത്രയ്ക്ക് മോശം അപ്പനും അമ്മയുമാണു നിങ്ങൾ...അത്രയ്ക്ക് മോശം മാതൃകയും പഠനവുമാണവർക്ക് കൊടുത്തിരിക്കുന്നതും..

വാൽ: സദ്യയ്ക്ക് സാമ്പാർ പൊടി ബ്രാഹ്മിൺസ് തന്നെ വേണം...ട്ടോ..

advertisment

News

Super Leaderboard 970x90